വസ്തുതാ പരിശോധന: ഇന്ത്യയിൽ കോവിഡ്-19 കേസുകൾ വർദ്ധിക്കുന്നതിനിടയിൽ ലോക്ഡൌൺ സംബന്ധിച്ച വ്യാജ അവകാശവാദം വൈറലാകുന്നു.
- By: Sharad Prakash Asthana
- Published: Apr 27, 2023 at 04:45 PM
ന്യൂദൽഹി(വിശ്വാസ് ന്യൂസ്): രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വീണ്ടും വർധിക്കുകയാണ്. അതേസമയം, രാജ്യവ്യാപകമായ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കിടുന്നു. ഡൽഹിയിൽ ലോക്ക് ഡൗൺ നടപ്പാക്കുന്നതോടെ അർദ്ധരാത്രി 12 മുതൽ ഇന്ത്യയിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകുമെന്നാണ് അവകാശവാദം..
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വാർത്ത വ്യാജ കമെന്ന് വ്യക്തമായി. മുമ്പും ഇതുപോലെ വ്യാജ അവകാശവാദങ്ങൾ വൈറലായിട്ടുണ്ട്. അവയെല്ലാം വിശ്വാസ് ന്യൂസ് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.
അവകാശവാദം:
വിശ്വാസ് ന്യൂസിന്റെ ടിപ്ലൈൻ നമ്പർ +919599299372- ഈ അവകാശവാദം ലഭിച്ചത്. പ്രസ്തുത സന്ദേശത്തിൽ പറയുന്നു: “ഭാരത് ബന്ദ്, അർദ്ധരാത്രി 12 മുതൽ ഡൽഹിയിൽ പൂർണ ലോക്ക് ഡൌൺ പ്രാബല്യത്തിൽ വന്നു.”
അന്വേഷണം:
ഈ വൈറൽ അവകാശവാദം സ്ഥിരീകരിക്കാൻ, ഞങ്ങൾ ആദ്യം കീവേഡുകൾ ഉപയോഗിച്ച് Google-ൽ സെർച്ച് ചെയ്തു, എന്നാൽ വൈറൽ അവകാശവാദം സ്ഥിരീകരിക്കുന്ന വാർത്തകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സന്ദേശം 2020-ൽ മാധ്യമങ്ങൾ പങ്കിട്ടിരുന്നു. 2020 മാർച്ച് 24-ന് ഇന്ത്യ ടിവിയുടെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത ഒരു വീഡിയോയിൽ, അർദ്ധരാത്രി 12 മണി മുതൽ രാജ്യത്തുടനീളം 21 ദിവസത്തെ ലോക്ക്ഡൗൺ നടപ്പിലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്..
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളം 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായി 2020 മാർച്ച് 24 ന് ദൈനിക് ജാഗരൺ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
തുടർന്ന്, ഞങ്ങൾ വൈറൽ സ്ക്രീൻഷോട്ടിൽ പങ്കിട്ട വെബ്സൈറ്റ് പരിശോധിച്ചു, എന്നാൽ ഇതിനെക്കുറിച്ച് റിപ്പോർട്ടുകളൊന്നും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല, പക്ഷെ, ലോക്ക്ഡൗൺ നടപ്പാക്കുന്നുവെന്ന് അവകാശപ്പെടുന്ന ചില വാർത്തകൾ കണ്ടെത്തി. ഇതിൽ ഒന്ന് ഏപ്രിൽ 14നും മറ്റൊന്ന് ജനുവരി 7നുമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൂടുതൽ സ്ഥിരീകരണത്തിനായി, ആഭ്യന്തര മന്ത്രാലയത്തെ സംബന്ധിച്ച വാർത്തകൾ കവർ ചെയ്യുന്ന ദൈനിക് ജാഗരണിന്റെ റിപ്പോർട്ടർ നീലു രഞ്ജനുമായി ഞങ്ങൾ സംസാരിച്ചു. അദ്ദേഹം പറയുന്നു, “അങ്ങനെയൊന്നുമില്ല. ഇത് വ്യാജമാണ്. ”
നിഗമനം: കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചിട്ടുണ്ടാകാം, പക്ഷേ ലോക്ക്ഡൗൺ അവകാശവാദം വ്യാജമാണ്. വൈറലായ സ്ക്രീൻഷോട്ടിൽ സത്യമില്ല.
അവകാശവാദം അവലോകനം : ഡൽഹിയിൽ ഒരു ലോക്ഡൌൺ പ്രാബല്യത്തിൽ വരുമ്പോൾ അർദ്ധരാത്രി 12 മുതൽ ഇന്ത്യയിലാകമാനം സമ്പൂർണ ലോക്ഡൌൺ
അവകാശപ്പെടുന്നത്: വാട്ടസ്ആപ് യൂസർ
വസ്തുത: വ്യാജം
- Claim Review : ഡൽഹിയിൽ ഒരു ലോക്ഡൌൺ പ്രാബല്യത്തിൽ വരുമ്പോൾ അർദ്ധരാത്രി 12 മുതൽ ഇന്ത്യയിലാകമാനം സമ്പൂർണ ലോക്ഡൌൺ
- Claimed By : വാട്ടസ്ആപ് യൂസർ
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.