X
X

വസ്തുത പരിശോധന: പുലികൾ ഒരു മാനിനെ ആക്രമിക്കുന്ന ചിത്രത്തോടൊപ്പം പോസ്റ്റുചെയ്ത വികാരതീവ്രമായ സ്റ്റോറി.

നിഗമനം: ഈ വൈറൽ ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്ത വൈകാരികത മുറ്റിനിൽക്കുന്ന കഥ സത്യമല്ല. വിവരണം കെട്ടിച്ചമച്ചതാണ്. ഈ ചിതമെടുത്ത ഫോട്ടോഗ്രാഫറും ഇക്കാര്യം സ്ഥിരീകരിച്ചു.

  • By: Team Vishvas
  • Published: Jul 15, 2021 at 11:24 AM
  • Updated: Jul 16, 2021 at 11:25 AM

ന്യുഡൽഹി (വിശ്വാസ് ന്യൂസ്): രണ്ട് പുലികൾ ഒരു ഇമ്പാല എന്ന ആഫ്രിക്കൻ മാനിനെ  ആക്രമിക്കുന്ന ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.ആസാഹചര്യത്തിൽ അമ്പരന്നുനിൽക്കുന്ന മാനിനെയാണ് ചിത്രത്തിൽ കാണുന്നത്. തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ പുലിയ്ക്ക് മാൻ കീഴടങ്ങുന്നതായാണ് പോസ്റ്റ് അവകാശപ്പെടുന്നത്.  വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ കഥ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. പ്രസ്തുത ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറും ഇത് കൃത്രിമമാണെന്ന് വ്യക്തമാക്കി.

എന്താണ് വൈറൽ പോസ്റ്റ്?

ഫേസ്‌ബുക്ക്ര യൂസർ സാദാ ഇ ജവാനന്    ഈ ചിത്രം ഷെയർ ചെയ്തുകൊണ്ട് നൽകിയ കുറിപ്പിൽ പറയുന്നു:” ഈ ഫോട്ടോ കഴിഞ്ഞ പത്ത് വര്ഷങ്ങളിലെ ഏറ്റവും മികച്ച ഫോട്ടോകളിൽ ഒന്നാണ്.കാരണം അത് അതിന്റെ ഉടമയെ ( ഫോട്ടോഗ്രാഫറെ ) മാനസികത്തളർച്ചയിലാക്കി. ആ കഥ ഇങ്ങനെ: മാൻ അതിന്റെ കൊച്ചു  കുഞ്ഞുങ്ങളുമായി  കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് രണ്ട് ചീറ്റകൾ ആക്രമിച്ചത്. മാനിന് രക്ഷപ്പെടാനുള്ള അവസരമുണ്ടായിരുന്നു. അതിജീവനത്വരയും അതിനനുകൂലമായിരുന്നു. എന്നാൽ ഇതുപോലെ പുലിയ്ക്ക് കീഴടങ്ങാനാണ് അത് നിശ്ചയിച്ചത്. എന്തുകൊണ്ട്?? തന്റെ കുഞ്ഞുങ്ങൾക്ക് രക്ഷപ്പെടാൻ ഒരവസരം നൽകുന്നതിന്. .. കാരണം അവൾ ആദ്യം രക്ഷപ്പെട്ടാൽ കുഞ്ഞുങ്ങൾക്ക് രക്ഷപ്പെടാത്താനുള്ള സമയം ലഭിക്കുകയില്ല. കഴുത്ത് പുലികളുടെ വായിൽ അമർന്നശേഷമുള്ള ആ അമ്മയുടെ അവസാന നിമിഷമാണ് ഫോട്ടോയിൽ. പുലികൾ ഇരയാക്കുന്നതിനുതൊട്ടുമുമ്പുള്ള ആ നിമിഷത്തിൽ ഓടി രക്ഷപ്പെടുന്ന കുഞ്ഞുങ്ങളിലായിരുന്നു അവളുടെ ഇമവെട്ടാത്ത നോട്ടം. സ്വന്തം കുഞ്ഞുങ്ങൾക്കുവേണ്ടി ജീവൻ ബലിയർപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ഏക വ്യക്തി അമ്മയാകുന്നു. അതുകൊണ്ട് ഒരു പ്രാർത്ഥനയോടെ നമുക്കവളെ ഓർക്കാം. എല്ലാ അമ്മമാരെയും അല്ലാഹു രക്ഷിക്കട്ടെ.അമീൻ അല്ലാഹുമ്മ അമീൻ.”

ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ്  വേർഷൻ കാണാം,ഇവിടെ.

അന്വേഷണം

അന്വേഷണത്തിന് തുടക്കം കുറിച്ചുകൊണ്ട് വിശ്വാസ് ന്യൂസ് ഈ വൈറൽ ഇമേജ് ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചു. ഫേസ്‌ബുക്ക് യൂസർ  അലിസാൻ   ബാറ്റിഗേജിന്റെ  ടൈമലൈനിൽ  2017  ഫെബ്രുവരി 13  നാണ് ഈ ഫോട്ടോ അപ്‌ലോഡ് ചെയ്തത്. ഇത് അപ്‌ലോഡ് ചെയ്തുകൊണ്ട് നൽകിയ അലിസാൻ   ബാറ്റിഗേജിന്റെ കുറിപ്പിൽ പറയുന്നു:” എന്റെ ഈ ഫോട്ടോ തികച്ചും വ്യാജമായ ഒരു സ്റ്റോറിയുടെ അകമ്പടിയോടെയാണ് വൈറലായിരിക്കുന്നത്. ഫോട്ടോ എടുത്തശേഷം ഞാൻ വലിയ ഡിപ്രഷനിലായി (ആരാണ് ഈ വിഡ്‌ഢിത്തം കണ്ടുപിടിച്ചത്?)എന്നതടക്കം നഗ്നമായ പകർപ്പവകാശ ലംഘനമാണ്. ഏറ്റവും മികച്ച സെന്സേഷണലിസം തന്നെ. പൂർണമായും കെട്ടിച്ചമച്ച കഥ. അതുകൊണ്ടുതന്നെയാകണം കൂടുതൽ പേര് ഇതിൽ ആകൃഷ്ടരായത്.”    

വിവിധ സമൂഹമാധ്യമങ്ങളിലായി പതിനായിരക്കണക്കിനാളുകൾ വ്യാജ സ്റ്റോറിയോടുകൂടിയ ഈ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്. ഞാനാണോ  “ഡിപ്രഷൻ ബാധിച്ച ഫോട്ടോഗ്രാഫർ” എന്ന ചോദിച്ച് നൂറുക്കണക്കിന് സന്ദേശങ്ങൾ എനിക്ക് ലഭിക്കുന്നുണ്ട്.ലിങ്ക്ഡ് ഇന്നിൽ ഈ വ്യാജ സ്റ്റോറിയോടൊപ്പം എന്നെ ടാഗ് ചെയ്തിട്ടുണ്ട്. അത് എന്റെ കരിയറിനെത്തന്നെ മാറ്റിമറിച്ചിരിക്കുന്നു. എന്തൊരു നിന്ദ്യമായ ലോകമാണ് നാം ജീവിക്കുന്നത്. വിഡ്ഡികളായ ആളുകൾ ഭ്രാന്തമായ വിധം വ്യാകവാർത്തകൾ പ്രചരിപ്പിക്കുന്നു. സത്യാവസ്ഥ വ്യക്തമാക്കാനായി യഥാർത്ഥ സ്റ്റോറി ഇവിടെ വായിക്കാം: http://www.alisonbuttigieg.com/cheetahkill/ –അലിസാൻ   ബാറ്റിഗേജ്, വന്യജീവി ഫോട്ടോഗ്രാഫർ.

അലിസാൻ   ബാറ്റിഗേജിന്റെ വെബ്‌സൈറ്റിൽ ഞങ്ങൾ ഈ ചിത്രത്തിന്റെ വിശദവിവരങ്ങൾ കണ്ടെത്തി.അതിൽ ചിത്രത്തോടൊപ്പമുള്ള  വിവരണം ഇങ്ങനെ: “2013 സെപ്തമ്പറിൽ  കെനിയയിലെ മസായ് മാരയിൽ ഒരു പുലി ഒരു മാനിനെ കൊല്ലുന്നതിന് ഞാൻ സാക്ഷ്യം വഹിച്ചു.”

നാരാഷ എന്ന പുലി മാതാവ് അതിന്റെ കുഞ്ഞുങ്ങളെ ഇരപിടുത്തം പരിശീലിപ്പിക്കുകയായിരുന്നു.  അല്പം പതുക്കെയാണ് അവർ വേട്ട നടത്തിയത്. കുഞ്ഞനങ്ങൾ ഇരയെ കൊല്ലുന്നതിനുപകരം അതിനെയിട്ട് കളിക്കുകയായിരുന്നു. ആ സംഭവത്തിന്റെ എല്ലാ ഫോട്ടോകളിലും നാരാഷ എന്ന പുലി മാതാവാണ് മാനിന്റെ കഴുത്തിൽ കടിച്ചുപിടിച്ചിട്ടുള്ളത്. കുഞ്ഞുങ്ങൾ ഇരയുടെ മേൽ ചാടിവീഴുന്നതും വട്ടമിടുന്നതും പരിശീലിക്കുകയാണ്. ഈ ഫോട്ടോകളിലെ അസാധാരണമായ വസ്തുത എത്ര ശാന്തമായാണ് മാൻ ആ ആക്രമണത്തിന് കീഴടങ്ങുന്നത് എന്നതാണ്. ഈ ചിതങ്ങളിൽ, പ്രത്യേകിച്എസും ആറാമത്തേതിൽ എത്ര നന്നായാണ് മാൻ പോസ് ചെയ്യുന്നത് എന്നത് നമുക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ചിത്രത്തിൽ ഭംഗിയുള്ളതായിരിക്കാനും അന്ത്യംവരെ അഭിമാനം വിടാതിരിക്കാനും മാൻ മനപ്പൂർവം ശ്രമിക്കുകയാണോ എന്ന തോന്നും. അതിന്റെ കണ്ണുകളിലെ ധിക്കാരം സ്വയംരക്ഷക്ക് മുതിരാത്ത അതിന്റെ മനോഭാവത്തിന് നേരെ വിരുദ്ധമായി തോന്നും. ഇത് ഒരു ഇരയുടെ അന്തസ്സോടെയുള്ള മരണത്തിന്റെ ചിത്രങ്ങൾ കൊറിയോഗ്രാഫ് ചെയ്തപോലെ എടുക്കാൻ എനിക്ക് അവസരം നൽകി. കാഴ്ചക്കാർക്ക് മാനിനോട് അനുകമ്പതോന്നണമെന്നും അസാധാരണ മായ ഒരു ഇരയുടെ അസ്വസ്ഥത അനുഭവപ്പെടണമെന്നുമാണ് ഞാൻ ആഗ്രഹിച്ചത്.  അതിരറ്റ അനന്തതപോലെ തോന്നിച്ച ആ രംഗം ( എന്നാൽ അത് ഏതാനും മിനിറ്റുകൾ മാത്രമേ നീണ്ടുനിന്നുള്ളു) ഒടുവിൽ മാനിന്റെ എല്ലാ ദുരിതങ്ങളും ഒടുങ്ങുന്നതിൽ ചെന്നെത്തുകയും പുലിക്കുട്ടികൾക്ക് നല്ലൊരു ഭക്ഷണം ആസ്വദിക്കാൻ സാധിക്കുകയും ചെയ്തു.

മുഴുവൻ സ്റ്റോറിയും വായിക്കാം, ഇവിടെ:

സ്ഥിരീകരണത്തിനായി ഞങ്ങൾ ഇൻസ്റ്റാഗ്രാം മെസഞ്ചർ വഴി അലിസാൻ  ബാറ്റിഗേജിനെ ബന്ധപ്പെട്ടു. അവർ പറഞ്ഞു:” ഈ അവകാശവാദം പൂർണമായും അടിസ്ഥാനരഹിതമാണ്. നേരത്തെയും പലതവണ ഞാൻ ഇത് നിഷേധിച്ചിട്ടുണ്ട്.”

ബെറ്റ്സായിദാ  അൽസിന്താവി എന്ന  യൂസറാണ് ഈ പോസ്റ്റ്  ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.ആ യൂസറുടെ പ്രൊഫൈൽ സ്കാൻ ചെയ്തപ്പോൾ യൂസർ തന്റെ വ്യക്തിഗതവിവരങ്ങൾ മറച്ചുവെച്ചിരിക്കുന്നതായി മനസ്സിലായി.  

निष्कर्ष: നിഗമനം: ഈ വൈറൽ ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്ത വൈകാരികത മുറ്റിനിൽക്കുന്ന കഥ സത്യമല്ല. വിവരണം കെട്ടിച്ചമച്ചതാണ്. ഈ ചിതമെടുത്ത ഫോട്ടോഗ്രാഫറും ഇക്കാര്യം സ്ഥിരീകരിച്ചു.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later