വസ്തുതാപരിശോധന: ഒരു നായയെ രക്ഷപ്പെടുത്തിയതുസംബന്ധിച്ച വൈറൽ വീഡിയോ തുർക്കിയിലെ ഭൂകമ്പ സമയത്തുള്ളതല്ല, തെറ്റായ അവകാശവാദവുമായി വീഡിയോ ഷെയർ ചെയ്യപ്പെട്ടു.
- By: Ashish Maharishi
- Published: Feb 27, 2023 at 11:52 AM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): തുർക്കിയിലും സിറിയയിലും വിനാശകരമായ ഭൂകമ്പം ഉണ്ടായതുമുതൽ, തെറ്റായ അവകാശവാദങ്ങളുമായി വിവിധ തരം വ്യാജ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. തുർക്കിയിലെ ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ചില നായ്ക്കുട്ടികളെ ഒരാൾ രക്ഷിച്ചുവെന്ന അവകാശവാദവുമായി ഒരു വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു. നായ്ക്കുട്ടികളെ ഒരാൾ രക്ഷിക്കുന്നത് വീഡിയോയിൽ കാണാം.
വിശ്വാസ് ന്യൂസിന്റെ പരിശോധനയിൽ ഈ വൈറൽ പോസ്റ്റ് തെറ്റിദ്ധാരണാജനകമായ അവകാശവാദത്തോടെയാണ് വീഡിയോ ഷെയർ ചെയ്യുന്നതെന്ന് വ്യക്തമായി.. ഭൂകമ്പവുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും രാജസ്ഥാനിലെ ഉദയ്പൂരിൽ ചിത്രീകരിച്ച പഴയ വീഡിയോയാണെന്നും വിശ്വാസ് ന്യൂസ് സംഘം കണ്ടെത്തി.
അവകാശവാദം:
“ഭൂകമ്പത്തെത്തുടർന്ന് നായയുടെ കുഞ്ഞ് അവശിഷ്ടങ്ങൾക്കിടയിൽ കുഴിച്ചുമൂടപ്പെട്ടു” എന്ന അടിക്കുറിപ്പോടെ ഫെബ്രുവരി 8 ന് ഫേസ്ബുക്ക് യൂസർ ഖേർ മുഹമ്മദ് വീഡിയോ പോസ്റ്റ് ചെയ്തു. പോസ്റ്റിന്റെ അവകാശവാദം ശരിയാണെന്ന് വിശ്വസിച്ച് മറ്റ് യൂസർമാരും വൈറൽ വീഡിയോ പങ്കിടുകയായിരുന്നു..
അന്വേഷണം:
ആദ്യമായി വൈറൽ വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ വിശ്വാസ് ന്യൂസ് ഓൺലൈൻ ടൂളുകളുടെ സഹായം തേടി. ഇതിനായി, ഇൻവിഡ് ടൂളിൽ വൈറൽ വീഡിയോ അപ്‌ലോഡ് ചെയ്ത് നിരവധി ചിത്രങ്ങൾ വേർതിരിച്ചെടുത്തു. തുടർന്ന് ഗൂഗിൾ ലെൻസ് ടൂളിന്റെ സഹായത്തോടെ അവ പരിശോധിച്ചു.. അനിമൽ എയ്ഡ് അൺലിമിറ്റഡ് എന്ന ഫേസ്ബുക്ക് പേജിലാണ് യഥാർത്ഥ വീഡിയോ കണ്ടെത്താനായത്.
ആഗസ്ത് 28 ,2019 -ൽ യഥാർത്ഥ വീഡിയോ അപ്‌ലോഡ് ചെതുകൊണ്ട് ഈ പേജ് എഴുതിയത് ഉദയ്പൂരിലെ ഒരു സമീപപ്രദേശത്തുനിന്നും ഒരു നായ തുടർച്ചയായി കരഞ്ഞുകൊണ്ടിരിക്കുന്നതായി വിവരം ലഭിച്ചു.നായയുയുടെ അവസ്ഥ പരിശോധിക്കാൻ ഞങ്ങളുടെ ഒരു സ്ഥാപനത്തിലെ ഒരു വ്യക്തിയെ അയച്ചു.നഗരത്തിൽ തകർന്നുവീണ ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നായയുടെ കുട്ടികൾ അകപ്പെട്ടിരുന്നു. മണിക്കൂറുകളുടെ പരിശ്രമത്തിനുശേഷം അനിമൽ എയ്ഡ് അൺലിമിറ്റഡ് അയച്ച ഒരു വ്യക്തി നായ്ക്കുട്ടികളെ രക്ഷിച്ചു. മൂന്ന് വര്ഷം മുമ്പ് അതിന്റെ വീഡിയോ അനിമൽ എയ്ഡ് അൺലിമിറ്റഡിന്റെ യൂട്യൂബ് പേജിൽ അപ്‌ലോഡ് ചെയ്തിരുന്നു.
ഉദയ്പൂരിലെ ദൈനിക് ജാഗരണിന്റെ ലേഖകൻ സുഭാഷ് ശർമ്മയുമായി വിശ്വാസ് ന്യൂസ് ബന്ധപ്പെടുകയും വൈറൽ വീഡിയോ പങ്കിടുകയും ചെയ്തു. വൈറൽ വീഡിയോയ്ക്ക് ഏകദേശം മൂന്ന് വർഷം പഴക്കമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്തും ഈ വീഡിയോ വൈറലായിരുന്നു. ഉദയ്പൂരിൽ നിന്നുള്ള ഒരു വീഡിയോയാണിത്.
അന്വേഷണത്തിഅവസാനം വ്യാജ പോസ്റ്റ് ഇട്ട യൂസറെ കുറിച്ച് അന്വേഷിച്ചു. ഫേസ്ബുക്ക് ഫേസ്‌ബുക്ക് യൂസറായ ഖേർ മുഹമ്മദിന്റെ സോഷ്യൽ സ്കാനിംഗിൽ അയാൾ പാക്കിസ്ഥാൻകാരനാണെന്നും 2015 ഒക്ടോബറിലാണ് അക്കൗണ്ട് സൃഷ്ടിച്ചതെന്നും കണ്ടെത്തി.
നിഗമനം: വൈറൽ വീഡിയോ തുർക്കിയിൽനിന്നുള്ളതല്ലെന്നും തെറ്റായ അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ പങ്കവെച്ചിരിക്കുകയാണെന്നും വിശ്വാസ് ന്യൂസിന് ബോധ്യമായി..
- Claim Review : തുർക്കിയിലെ ഭൂകമ്പത്തിനുശേഷം നായയുടെ കുഞ്ഞിനെ അവശിഷ്ടങ്ങൾക്കുള്ളിൽ മറവുചെയ്തു.
- Claimed By : ഫേസ്‌ബുക്ക് പേജ് ഖേർ മുഹമ്മദ്
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.