വസ്തുതാ പരിശോധന : കാനഡയിലെ അഗ്നിശമനസേനാനികൾ യുക്രൈനിൽ പ്രവർത്തിക്കുന്നതായി സി എൻ എൻ അവതരിപ്പി ച്ചിട്ടില്ല, വൈറൽ അവകാശവാദം വ്യാജം

കാനഡയിലെ അഗ്നിബാധ യുക്രൈനിലേതായി സി എൻ എൻ അവതരിപ്പി ച്ചിട്ടില്ല, വൈറൽ അവകാശവാദം വ്യാജമാണെന്ന് വിശ്വാസ് ന്യൂസിന്റെ അവകാശവാദത്തിൽ തെളിഞ്ഞു. എഡ്മൺറ്റോൺ കോട്ട് ധരിച്ചിട്ടുള്ളത് യുക്രൈനിലെ ല്വിവ്-ലെ അഗ്നിശമനസേനാനികളാണ്.

ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): ഫേസ്‌ബുക്കിൽ വൈറലായി പ്രചരിക്കുന്ന ഒരു പോസ്റ്റ് വിശ്വാസ് ന്യൂസിന്റെ ശ്രദ്ധയിൽ വന്നു. കാനേഡിയൻ അഗ്നിശമനായി സൈനികർ യുക്രൈൻകാരാണ് എന്ന വിധത്തിൽ സി എൻ എൻ പ്രചരിപ്പിച്ചു എന്ന പ്രസ്തുത പോസ്റ്റ് അവകാശപ്പെടുന്നു. കാനഡയിലെ എഡ്മൺറ്റോൺ അഗ്നിശമന സേനാനികളുടെ കോട്ട് ആണ് ചിത്രത്തിലെ സേനാനികൾ ധരിച്ചിട്ടുള്ളതെന്ന് ഈ പോസ്റ്റ് പറയുന്നു. എന്നാൽ വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ പോസ്റ്റ് വ്യാജമാണ്  എന്ന വ്യക്തമായി. എഡ്മൺറ്റോൺ ആസ്ഥാനമാക്കിയുള്ള ഫയർഫൈറ്റർ എയ്ഡ് യുക്രൈൻ എന്ന സന്നദ്ധസംഘടന കാനഡയിലെ അഗ്നിസം,അന സേന നൽകിയ ഉപകരണങ്ങൾ യുക്രൈനിന് സംഭാവന ചെയ്യുകയായിരുന്നു.

അവകാശവാദം: :

ഫേസ്ബുക്ക്  യൂസർ , യേൽ  സ്റ്റെയ്നബെർഗെർ  സി എൻ  എന്നിന്റെ ഒരു സ്ക്രീൻഷോട്ട്  പോസ്റ്റ് ചെയ്തുകൊണ്ട് എഴുതി : മുഖ്യധാരാമാധ്യമങ്ങൾ അവരുടെ തിരക്കിനിടയിൽ Edmonton Canada ഫിർഫിഗ്റ്റർസ് എന്നത് നീക്കം ചെയ്യാൻ മറന്നു.ഈ സ്ക്രീൻഷോട്ട്  എടുത്ത യഥാർത്ഥ വ്യക്തിക്കാണ് ക്രെഡിറ്റ്.

പ്രസ്തുത പോസ്റ്റും അതിന്റെ ആർക്കൈവ്ഡ് വേർഷനും ഇവിടെ പരിശോധിക്കാം.

മറ്റു ഉപയോക്താക്കളും സമാനമായ അവകാശവാദങ്ങളോടെ  ഈ പോസ്റ്റ് പങ്കുവെക്കുന്നു

അന്വേഷണം:

വിശ്വസ് ന്യൂസ് അന്വേഷണം ആരംഭിച്ചത് സാധാരണ കീവേഡ് സെർച്ച് വഴിയാണ്.

 ട്വിറ്റെർ, ഫേസ്ബുക്ക് എന്നിവയെ സെർച്ച് എഞ്ചിൻ ആയി ഞങ്ങൾ ഉപയോഗിച്ചു.  പ്രസക്തങ്ങളായ കീവേഡുകൾ ഉപയോഗിച്ച് സി എൻ എൻ കാനഡയിലെ അഗ്നിശമനസേനാനികളെ യുക്രൈൻകാരായി ചിത്രീകരിച്ചുവോ എന്ന്  ഞങ്ങൾ അന്വേഷിച്ചു,

‘ഫൈറ്റർ എയ്ഡ് യുക്രൈൻ ’ ഷെയർ ചെയ്ത ഒരു പോസ്റ്റ് അവരുടെ ഫേസ്‌ബുക്കിൽ  ഞങ്ങൾ കണ്ടു. പ്രസ്തുത പോസ്റ്റ് പറയുന്നു :  2017 -മുതൽ  ഈ പോസ്റ്റ്  ഷെയർ ചെയ്യുന്നുണ്ട്.സംഭാവനയായി ലഭിച്ച ബങ്കർ വസ്ത്രങ്ങളും ഉപകരണങ്ങളും ഞങ്ങൾ ല്വിവിൽ വിതരണം ചെയ്യുകയായിരുന്നു.   ജാക്കറ്റിന്റെ പിൻഭാഗത്ത്  “Edmonton” എന്ന കാണുന്നില്ലേ? ഇതിൽ ഗൂഢാലോചനയൊന്നുമില്ല. .ഞങ്ങളുടെ അഗ്നിശമന സേനാ സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രശ്നത്തെ നേരിടുകയാണ്.ഞങ്ങൾ തുടർന്നും അവരെ പിന്തുണക്കും. നിങ്ങൾക്കോ നിങ്ങളുടെ ഡിപ്പാർട്ട്മെന്റിനോ ഹെൽമെറ്റുകൾ, ബൂട്ടുകൾ, ബങ്കർ കോട്ടുകൾ തുടങ്ങിയവ സംഭാവന ചെയ്യാനുണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക. എന്നത്തേക്കാളും ഇപ്പോൾ അവർക്ക് ഇവ ആവശ്യമുണ്ട്. #ffaidukraine #ukraine #standwithukraine #fire #firefighter #ukrainefire

അവരും അതേ പരാമര്ശത്തോട് മറ്റൊരു പോസ്റ്റ് ഷെയർ ചെയ്തു.

ഒരു സി എൻ എൻ സ്ക്രീൻഷോട്ട് കാണിക്കുന്ന അവരുടെ ഒരു പോസ്റ്റും ഞങ്ങൾ കണ്ടു.

സി ബി സി ന്യൂസിലും ഞങ്ങൾ ഒരു പുതിയ റിപ്പോർട്ട് കണ്ടു.അതിന്റെ ശീർഷകം ഇങ്ങനെ : വേണ്ടത്ര ഉപകാരണങ്ങളില്ലാത്തെ യുക്രൈൻ അഗ്നിശമനസേനാനികൾ സംഭാവന ലഭിച്ച ആൽബെർട്ട ഗിയറുകളുമായി  ‘പ്രവർത്തനനിരതരായിരിക്കുന്നു’ .

ആ വാർത്തയിൽ പറയുന്നു : ഒരു സംഘം  എഡ്മൺറ്റോൺ  അഗ്നിശമനസേനാനികളും സന്നദ്ധപ്രവർത്തകരും യുക്രൈനിലെ അഗ്നിശമന പ്രവർത്തകർക്ക്    600 സംരക്ഷണവസ്ത്രങ്ങളും  ഓക്സിജൻ ടാങ്കുകൾ, ഹോസുകൾ, നോസിലുകൾ തുടങ്ങിയ ഉപകരണങ്ങളും   അയച്ചുകൊടുത്തിരിക്കുന്നു.

അത് ഇവിടെ വായിക്കാം

അതേ ശീർഷകം സി എൻ എന്നിലും ഉപയോഗിച്ചിട്ടുള്ളത് ഞങ്ങൾ വസ്‌തുതാ പരിശോധനയിൽ കണ്ടെത്തി: എഡ്മൺറ്റോൺ  അഗ്നിശമനസേനാനികളുടെ കോട്ട് യുക്രൈനിൽ കണ്ടയതുസംബന്ധിച്ച വ്യാജ ഗൂഢാലോചന സിദ്ധാന്തം തുറന്നുകാട്ടുക.

വസ്തുതാപരിശോധന പറയുന്നു :  “എഡ്മൺറ്റോൺ ” കോട്ട്   യുക്രൈനിലെ അഗ്നിശമനസേനാനികൾക്ക് സംഭാവന ചെയ്തത്   എഡ്മൺറ്റോൺ അഗ്നിശമന സേനാനികളാണ്. .  എഡ്മൺറ്റോൺ ആസ്ഥാനമാക്കിയുള്ള ‘ഫയർഫൈറ്റേഴ്‌സ് എയ്ഡ് യുക്രൈൻ’  എന്ന സന്നദ്ധസംഘടന  “നൂറുക്കണക്കിന് ” എഡ്മൺറ്റോൺ സംരക്ഷണ വസ്ത്രങ്ങളും മറ്റു ഉപകരണങ്ങളും    യുക്രൈനിന് സംഭാവന ചെയ്തുവെന്ന് സംഘടനയുടെ സ്ഥാപകനും പ്രോജക്ട് ഡയറക്ടറും സ്വയം ഒരു അഗ്നിശമന സേനാനിയും കൂടിയായ  കെവിൻ റോയൽ ഞായറാഴ്ച്ച സി എൻ എൻ- നോട് പറഞ്ഞു.

ഞങ്ങൾ ‘എഡ്മൺറ്റോൺ  ഫയർഫൈറ്റേഴ്‌സ് യൂണിയൻ’ വെബ്സൈറ്റ് പരിശോധിച്ചു. അതിൽ പറയുന്നു:

എഡ്മൺറ്റോൺ  ഫയർഫൈറ്റേഴ്‌സ് യൂണിയൻ  ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഫയർഫൈറ്റേഴ്‌സിൽ അഫിലിയേറ്റ്  ചെയ്ത  സംഘടനയാണ്. യൂണിഫോം  ധാരികളായ ഡെസ്പാച്ചർമാർ, അഗ്നിശമനപ്രവർത്തകർ, ഇൻസ്‌പെക്ടർമാർ, മെക്കാനിക്കുകൾ, എഡ്മൺറ്റോൺ നഗരത്തിൽ ഇവർക്ക് പി ന്തുണ നൽകുന്ന വ്യക്തികൾ എന്നിവരടക്കം   1000 -ൽ പരം അംഗങ്ങൾ ഈ സംഘടനയിലുണ്ട്.

എഡ്മൺറ്റോൺ ആസ്ഥാനമാക്കിയുള്ള ‘ഫയർഫൈറ്റേഴ്‌സ് എയ്ഡ് യുക്രൈൻ’  എന്ന സന്നദ്ധസംഘടന സംഭാവന നൽകിയ കോട്ടുകൾ ഒരു അഗ്നിബാധ നേരിടാൻ യുക്രൈനിലെ അംഗസമാനസേനാനികൾ ഉപയോഗിക്കുകയായിരുന്നുവെന്ന് വിശ്വാസ് ന്യൂസിന് വ്യക്തമായി.

നേരിട്ടുള്ള പരിശോധനക്കായി ഞങ്ങൾ സി എൻ എൻ-ലെ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ തലവൻ മറ്റ്  ഡോർണിക്കിനെ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു , “ ല്വിവ്-ൽ കണ്ട  എഡ്മൺറ്റോൺ കോട്ടുകൾ എഡ്മൺറ്റോൺ ആസ്ഥാനമാക്കിയുള്ള ‘ഫയർഫൈറ്റേഴ്‌സ് എയ്ഡ് യുക്രൈൻ'(എഫ് എ യു)എന്ന സന്നദ്ധസംഘടന  സംഭാവന നല്കിയവയാണ്. ഈ സംഘടന ർകാനഡയിലെ അഗ്നിശമന വകുപ്പിൽനിന്നും വിലനക്കാരിൽനിന്നും സംഭാവനയായി ശേഖരിക്കുന്ന അഗ്നിസമരവർത്തകരുറെ ഗിയറുകൾ, പി പി ഇ-കൾ, രക്ഷാ പ്രവർത്തന ഉപകരണങ്ങൾ,  മെഡിക്കൽ ഉപകരണങ്ങൾ എന്നിവ യുക്രൈനിൽ ആവശ്യമുള്ള ഇടങ്ങളിൽ വിതരണം ചെയ്യുന്നു.  ല്വിവിൽ  “എഡ്മൺറ്റോൺ കോട്ടുകൾ” വിതരണം ചെയ്യുന്നതിന്റെ 2017 -ലെ ഒരു ഫോട്ടോയും സംഘടനയുടെ ഫേസ്‌ബുക്ക് പേജിൽ കൊടുത്തിട്ടുണ്ട്.”

അന്വേഷണത്തിന്റെ അവസാന ഭാഗമായി വിശ്വാസ്  ന്യൂസ്  ഈ പോസ്റ്റ് ഷെയർ ചെയ്ത യൂസറുടെ പശ്ചാത്തലം പരിശോധിച്ചു. യേൽ  സ്റ്റെയ്നബെർഗെർക്ക്  ഫേസ്‌ബുക്കിൽ പതിനായിരം ഫോളോവേഴ്സ് ഉണ്ടെന്ന് അതിൽ വ്യക്തമായി.

निष्कर्ष: കാനഡയിലെ അഗ്നിബാധ യുക്രൈനിലേതായി സി എൻ എൻ അവതരിപ്പി ച്ചിട്ടില്ല, വൈറൽ അവകാശവാദം വ്യാജമാണെന്ന് വിശ്വാസ് ന്യൂസിന്റെ അവകാശവാദത്തിൽ തെളിഞ്ഞു. എഡ്മൺറ്റോൺ കോട്ട് ധരിച്ചിട്ടുള്ളത് യുക്രൈനിലെ ല്വിവ്-ലെ അഗ്നിശമനസേനാനികളാണ്.

False
Symbols that define nature of fake news
Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍