X
X

വസ്തുതാപരിശോധന: പെപ്സി അതിന്റെ ‘119-ആം ജന്മദിനത്തിന്’ സൗജന്യ സമ്മാനങ്ങൾ നൽകുന്നില്ല. വൈറലായ അവകാശവാദം ഒരു ക്ലിക്ക്ബൈറ്റ് ആണ്

വിശ്വാസ് ന്യൂസ് അതിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത് ഇത്തരം ഒരു സമ്മാന പദ്ധതിയും പെപ്സി കമ്പനി നടത്തുന്നില്ല എന്നാണ്. മെയിൽവഴി പ്രതികരിച്ചപ്പോൾ പെപ്സി കമ്പനി പറഞ്ഞത് ഒരു സൗജന്യ സമ്മാനവും അവർ നൽകുന്നില്ല എന്നാണ്.

  • By: Pallavi Mishra
  • Published: Sep 7, 2022 at 12:23 PM
  • Updated: Jul 11, 2023 at 11:52 AM

ന്യൂഡൽഹി (വിശ്വാസ് ന്യുസ്): സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഒരു പോസ്റ്റിൽ പെപ്സി കമ്പനി അതിന്റെ 119 =ആം വാർഷികത്തിൽ സൗജന്യ സമ്മാനം നൽകുന്നതായി പറയുന്നു. ഇത് ലഭിക്കാൻ പൊതുജനങ്ങൾ ഈ പോസ്റ്റ് ഷെയർ ചെയ്താൽ മതി എന്നും പോസ്റ്റിൽ പറയുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ പെപ്സി ഇങ്ങനെയൊരു പ്രചാരണം നടത്തകുന്നില്ലെന്ന് വ്യക്തമായി. മെയിൽ വഴി പെപ്സി ഇന്ത്യയുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരം സമ്മാനമൊന്നും അവർ നൽകുന്നില്ലെന്ന് വ്യക്തമാക്കി.

എന്താണ് വൈറലാകുന്നത്?

ഈ വൈറൽ പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ള ‘പെപ്സി ഫാൻസ്‌ ‘ എന്ന ഫേസ്‌ബുക്ക് പേജിൽ പറയുന്നു: ” “പെപ്സിയുടെ 119-ആം ജന്മദിനത്തിൽ ഈ പോസ്റ്റ് ഷെയർ ചെയ്ത് “Done” എന്ന് അറിയിക്കുന്നവർക്ക് ഞങ്ങൾ സൗജന്യ സമ്മാനം നൽകുന്നതാണ്.”

ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ പരിശോധിക്കാം

അന്വേഷണം:

വിശ്വാസ് ന്യൂസ് കീവേഡ് സെർച്ച് നടത്തിയപ്പോൾ പെപ്സി ഇത്തരം ഒരു വാർത്തയും നൽകിയതായി എവിടെയും കാണാനായില്ല.

പെപ്സിയുടെ വെബ്സൈറ്റിലോ സോഷ്യൽ മീഡിയ ഹാന്ഡിലിലോ ഇത്തരം ഒരു വാർത്തയും ഞങ്ങൾ കണ്ടില്ല.

അതിനുശേഷം ഞങ്ങൾ പെപ്സി കമ്പനിയെ മെയിൽ വഴി ബന്ധപ്പെട്ടു. ” നിങ്ങളുടെ മെയിലിൽ പറയുന്ന കാര്യം വ്യാജമാണെന്ന് അറിയിക്കട്ടെ. അത്തരത്തിലുള്ള ഒരു പദ്ധതിയും പെപ്സി നടത്തുന്നില്ല,” പെപ്സി കമ്പനി ഇന്ത്യയുടെ മീഡിയ റിലേഷൻസ് മാനേജർ പറയുന്നു.

സൈബർ സെക്യൂരിറ്റി വിദഗ്ധൻ ആയുഷ് ഭരദ്വാജ് വിശദീകരിക്കുന്നു: “ഇത്തരം പ്രവർത്തനങ്ങളെ സാങ്കേതിക ഭാഷയിൽ പറയുന്നത് ‘ക്ലിക്ക് ബേറ്റിങ്’ എന്നാണ്. ഇതിൽ യൂസർമാർ സൗജന്യ സമ്മാനത്തിനോ ലോട്ടറിക്കോ ഡിസ്‌കൗണ്ട് കൂപ്പണുകൾക്കോ മൊബൈൽ റീചാർജിനോ വേണ്ടി അവരുടെ പോസ്റ്റ് ഷെയർ ചെയ്യാൻ പറയും.ചിലപ്പോൾ ഇത്തരം പോസ്റ്റുകൾക്ക് ലിങ്കുകളുമുണ്ടാകും. ഈ ലിങ്കുകൾ ഒരിക്കലും ക്ലിക്ക് ചെയ്യാൻ കഴിയുകയുമില്ല.

ഒരു കാര്യം കൂടി വ്യക്തമാക്കാം. പെപ്സി കമ്പനി ആരംഭിച്ചത് 1893 -ൽ ആണ് . ആ സമയത്ത് അതിന്റെ പേര് ബ്രാഡ്’സ് ഡ്രിങ്ക് എന്നായിരുന്നു. ഫാർമസിസ്റ് കാലേബ് ബ്രാഡ്ഹാം -നെ അനുസ്മരിച്ചുകൊണ്ടാണ് ഈ പേര് നൽകിയത്.. 1898 -ലാണ് ഇതിന്റെ പേര് പെപ്സി കോള എന്നാക്കുന്നത്. അതിനാൽ പെപ്സിയുടെ 119-ആം ജന്മദിനം 2022 -ൽ ൽ സംഭവിക്കുകയില്ല.

അന്വേഷണത്തിന്റെ അവസാനഭാഗമായി, പെപ്സി ഫാൻസ്‌ എന്ന ഫേസ്ബുക്ക് യൂസറുടെ സോഷ്യൽ സ്കാനിങ്ങും വിശ്വാസ് ന്യൂസ് നടത്തി. അതിൽനിന്നും പ്രസ്തുത ഫേസ്ബുക്ക് പേജ് പെപ്സി കമ്പനിയുടെ ഔദ്യോഗിക പേജ് അല്ലെന്നും വ്യക്തമായി.പ്രസ്തുത പേജിന് 15 ഫോളോവേഴ്സ് ഉണ്ട്.

निष्कर्ष: വിശ്വാസ് ന്യൂസ് അതിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത് ഇത്തരം ഒരു സമ്മാന പദ്ധതിയും പെപ്സി കമ്പനി നടത്തുന്നില്ല എന്നാണ്. മെയിൽവഴി പ്രതികരിച്ചപ്പോൾ പെപ്സി കമ്പനി പറഞ്ഞത് ഒരു സൗജന്യ സമ്മാനവും അവർ നൽകുന്നില്ല എന്നാണ്.

  • Claim Review : പെപ്സിയുടെ 119 -ആം ജന്മദിനം പ്രമാണിച്ച് ഇത് ഷെയർ ചെയ്ത
  • Claimed By : ഫേസ്‌ബുക്ക് യൂസർ പെപ്സി ഫാൻസ്‌
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later