ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : ശ്രീലങ്കയിൽ നിന്നുള്ള ഒരു സിസിടിവി ഫുട്ടേജ് കേരളവുമായി ബന്ധപ്പെട്ടതെന്ന തെറ്റിദ്ധാരണയോടെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തൊപ്പി ധരിച്ച ഒരാൾ മറ്റൊരാളെ വടികൊണ്ട് ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. കണ്ട് നിന്നവരിൽ ഒരാൾ അക്രമിയുടെ കൈകളിൽ നിന്ന് വടി പിടിച്ചെടുക്കുകയും അത് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്യുന്നു. അക്രമി അശ്രദ്ധമായി നടന്നുപോകുന്നതിനിടെ ആളുകൾ ഓട്ടോറിക്ഷയിൽ യുവതിയെ കൊണ്ടുപോകുന്നു. സംഭവം നടന്നത് കേരളത്തിലാണെന്ന അവകാശവാദവുമായി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മുസ്ലിംകൾ ഹിന്ദുക്കളെ ഇത്തരത്തിൽ കൊല്ലുകയും കേരളത്തിൽ പ്രസ്തുത സംഭവത്തിന് ഒരു അപകടത്തിന്റെ രൂപം നൽകുകയും ചെയ്യുന്നുവെന്ന് വൈറൽ പോസ്റ്റുകൾ ആരോപിക്കുന്നു.
സി.സി. ടി. വി ദൃശ്യങ്ങൾ ശ്രീലങ്കയിൽ നിന്നുള്ളതാണെന്നും കേരളവുമായി യാതൊരു ബന്ധവുമില്ലെന്നും വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ഈ വീഡിയോയ്ക്ക് വർഗീയ നിറം നൽകിയാണ് പങ്കുവയ്ക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.
വിശ്വാസ് ന്യൂസിന് അതിന്റെ +919599299372 എന്ന ടിപ്പ് ലൈൻ നമ്പറിൽ ഈ വീഡിയോ ഫാക്റ്റ് ചെക്ക് ചെയ്യാൻ അഭ്യർത്ഥന ലഭിച്ചു.
വീഡിയോയ്ക്കൊപ്പം അടിക്കുറിപ്പ് ഇങ്ങനെയാണ് : ” ഇങ്ങനെയാണ് ജിഹാദികൾ ഹിന്ദുക്കളെ കൊല്ലുന്നത്, ഇത്തരം സംഭവങ്ങൾക്ക് കേരളത്തിൽ ഒരു അപകടത്തിന്റെ രൂപം നൽകുന്നു. സി.സി. ടി. വി ഇല്ലായിരുന്നുവെങ്കിൽ ഇതുസംബന്ധിച്ച തെളിവുകൾ ലഭിക്കുമായിരുന്നില്ല.”
ട്വിറ്റർ യൂസർ മുന്ന യാദവ് (ആർക്കൈവ് ലിങ്ക്), ഫേസ്ബുക്ക് യൂസർ മൃതിയുഞ്ജയ് കുമാര് (ആർക്കൈവ് ലിങ്ക്) ഇതേ വീഡിയോ ഇതേ അവകാശവാദവുമായി പങ്കുവെച്ചിട്ടുണ്ട്.
വൈറൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനായി, ഞങ്ങൾ ആദ്യം ശ്രദ്ധാപൂർവ്വം വീഡിയോ പരിശോധിച്ചു, ഇത് സമീപകാല വീഡിയോ അല്ലെന്ന് കണ്ടെത്തി. ഈ വീഡിയോ ക്ലിപ്പ് ഫെബ്രുവരി 22, 2021 -ലേത് ആയിരുന്നു.
അടുത്തതായി, വീഡിയോയുടെ കീഫ്രെയിമുകൾ വേർതിരിച്ചെടുക്കുകയും യാൻഡെക്സ് റിവേഴ്സ് ഇമേജ് ഉപയോഗിച്ച് തിരയുകയും ചെയ്തു. ഈ വീഡിയോ tgstate.കോം-ൽ അപ്ലോഡ് ചെയ്തത് സെപ്റ്റംബർ 26, 2022ന് ആയിരുന്നു .തലക്കെട്ട് റഷ്യൻ ഭാഷയിൽ എഴുതിയിരിക്കുന്നു. അത് വിവർത്തനം ചെയ്തപ്പോൾ ശ്രീലങ്കയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഫുട്ടേജിൽ ഉള്ളതെന്ന് വ്യക്തമായി.
തുടർന്നുള്ള അന്വേഷണത്തിൽ മെയ് 16, 2023 ന് ഉപേന്ദ്ര പഥക് എന്ന ട്വിറ്റർ ഉപയോക്താവ് (ആർക്കൈവ് ലിങ്ക്) ഈ വൈറൽ വീഡിയോ പങ്കിട്ടതായി ഞങ്ങൾ കണ്ടെത്തി. ശ്രീലങ്കയിൽ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് അദ്ദേഹം പറയുന്നത്. എന്നിരുന്നാലും, ഈ ഉപയോക്താവും ഇതിന് ഒരു സാമുദായിക നിറം നൽകുകയും എന്നാൽ സംഭവം 2020 -ൽ ആണെന്ന് തെറ്റായി അവകാശപ്പെടുകയും ചെയ്യുന്നു..
Accident Prevention First എന്ന പേരുള്ള ഒരു ഫാക് ഇബുക്ക് ഉപയോക്താവ ഈ വൈറൽ വീഡിയോ ഫെബ്രുവരി 26, 2021-ന് അപ്‍ലോഡ് ചെയ്തിട്ടുണ്ട് . ആ യൂസർ പറയുന്നത് പ്രസ്തുത വീഡിയോ ശ്രീലങ്കയിലെ കാൻഡി, ഗലാഹയിൽനിന്നുള്ളതാണ് എന്നാകുന്നു.
Sri Lanka Unlocked എന്ന യൂട്യൂബ് ചാനൽ വ്യക്തമാക്കുന്നതനുസരിച്ച്, ഗലാഹ ശ്രീലങ്കയിലെ ഒരു സ്ഥലമാണ്. ശ്രീലങ്ക മധ്യപ്രവിശ്യയിൽ കാൻഡി ജില്ലയിലാണ് ആ സ്ഥലം.
കൂടുതൽ വിവരങ്ങൾക്ക് ശ്രീലങ്കയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ എ. പി. മത്താനുമായി ബന്ധപ്പെടുകയും വൈറൽ വീഡിയോ പങ്കിടുകയും ചെയ്തു. “ഈ വീഡിയോ ശ്രീലങ്കയിൽ നിന്നുള്ളതാണ്. ഏതാണ്ട് രണ്ടു വര്ഷം മുമ്പുള്ളതാണ്.. ആക്രമണം നടത്തിയയാൾ മാനസിക ദൗര്ബല്യമുള്ള ആളാണ്. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തിൽ സാമുദായികമായ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല,” അദ്ദേഹം വ്യക്തമാക്കി.
വ്യാജ അവകാശവാദവുമായി വീഡിയോ വൈറലാക്കിയ ട്വിറ്റർ ഉപയോക്താവ് മുന്ന യാദവിന്റെ പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്തു. അയാൾ തന്റെ സ്ഥലം ഉത്തർപ്രദേശ് എന്നാണ് നൽകിയിരിക്കുന്നത്.2021 ഏപ്രിലിൽ സൃഷ്ടിച്ച ഈ അക്കൌണ്ടിന് 17,000 ഫോളോവേഴ്സുണ്ട്. ഉപയോക്താവിന് ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൽ സ്വാധീനമുണ്ടെന്ന് തോന്നുന്നു.
നിഗമനം: ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശ്രീലങ്കയിൽ നിന്നുള്ളതാണ്, ഇതിന് കേരളവുമായി യാതൊരു ബന്ധവുമില്ല. രണ്ടുവർഷത്തിലേറെ പഴക്കമുള്ള ഈ വീഡിയോ വ്യാജ അവകാശവാദവുമായി പങ്കുവെക്കുകയും വർഗീയ നിറം നൽകുകയും ചെയ്തിരിക്കുന്നു.
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923