X
X

വസ്തുതാപരിശോധന: ധീരേന്ദ്ര ശാസ്ത്രിക്ക് സെഡ് പ്ലസ് സെക്യൂരിറ്റി നൽകി എന്ന ബി ബി സി ട്വീറ്റിൻറെ വ്യാജ സ്ക്രീൻഷോട്ട് വൈറലാകുന്നു

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ബാഗേശ്വർ ധാമിലെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി ഒട്ടേറെ വാർത്താ തലക്കെട്ടുകളിൽ ഇടം പിടിച്ചിരിക്കുന്നു. സാമൂഹമാധ്യമങ്ങളിലെ അത്തരം വാർത്തകളിൽ ഒന്നിൽ ധീരേന്ദ്ര ശാസ്ത്രിക്ക് സെഡ് പ്ലസ് സെക്യൂരിറ്റി നൽകി എന്നും 25 കമാൻഡോകളെ സുരക്ഷക്കായി നിയോഗിച്ചു എന്നും ഉള്ള വാർത്ത വൈറാലായിരിക്കുന്നു. ബി ബി സി ട്വീറ്റിൻറെ വ്യാജ സ്ക്രീൻഷോട്ട് വൈറലാകുന്നു. ഈ വൈറൽ പോസ്റ്റിൽ ബി ബിസി ഹിന്ദി വാർത്തയുടെ ലോഗോ കാണാനുണ്ട്. ഇക്കാര്യത്തിൽ മോദി സർക്കാരിന്റെ ഐക്യരാഷ്ട്രസഭ അഭിനന്ദിച്ചതായും അതിൽ പറയുന്നു

വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വൈറൽ സ്ക്രീൻഷോട്ട് വ്യാജമാണെന്ന് വ്യക്തമായി. ബിബിസി അത്തരത്തിൽ ട്വീറ്റ് ചെയ്യുകയോ കേന്ദ്ര സർക്കാർ ഉത്തരവിറക്കുകയോ ചെയ്തിട്ടില്ല. ഒരു ഹാസ്യ വാർത്താപേജിലാണ് ആ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്.പിന്നീട് അത് യൂസർമാർ പങ്കുവെയ്ക്കുകയായിരുന്നു.

അവകാശവാദം:

ഫേസ്ബുക്ക് യൂസർ മോഹിത് മിശ്ര ജനുവരി 23-ന് ഈ സ്ക്രീൻഷോട്ട് ഷെയർ ചെയ്തുധീരേന്ദ്ര ശാസ്ത്രിയുടെയും സ്യാം മാനവിന്റെയും ഫോട്ടോകളുള്ള സ്ക്രീൻഷോട്ടിന് നൽകിയിട്ടുള്ള അടിക്കുറിപ്പ്:

(മോദി സർക്കാർ വിവാദപുരുഷനായ ധീരേന്ദ്ര ശാസ്ത്രിക്ക് Z+ സുരക്ഷ നൽകിയിരിക്കുന്ന നു. ധീരേന്ദ്ര ശാസ്ത്രിക്ക് 25 കമാൻഡോകളുടെ അകമ്പടിയും നൽകിയിരിക്കുന്നു. അതിനെപ്പറ്റി യു എൻ പറഞ്ഞു-മോദി സർക്കാർ ശരിയായ കാര്യമാണ് ചെയ്തിരിക്കുന്നത്. protester @ShyamManav.ക്ക് എതിരായി ഇന്റർപോൾ ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്)

അന്വേഷണം:

ഈ വൈറൽ അവകാശവാദം പരിശോധിക്കുന്നതിന് ഭാഗമായി , ഞങ്ങൾ ധീരേന്ദ്ര ശാസ്ത്രിക്ക് സെഡ് പ്ലസ് സെക്യൂരിറ്റി നൽകി എന്ന വാർത്തയുടെ പ്രസക്തമായ കീവേഡ്സെർച്ച് നടത്തി. ദൈനിക് ജാഗരനിൽ ജനുവരി 24-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ധീരേന്ദ്ര ശാസ്ത്രിക്ക് ഫോണിലൂടെ വധഭീഷണി ;ലഭിക്കുന്നതായി പറയുന്നു.അതുസംബന്ധിച്ച പരാതിയിൽ ജയ്പ്പൂർ പോലീസ് കേസെടുത്തിട്ടുമുണ്ട്.ധീരേന്ദ്ര ശാസ്ത്രിയെ വെല്ലുവിളിച്ച സ്യാം മാനവ മാനവ് അന്ധശ്രദ്ധ നിർമൂലം സമിതിയിൽ പെട്ട ആളാണെന്നും അദ്ദേഹത്തിനും സമാന ഭീഷണി ലഭിച്ചിട്ടുണ്ടെന്നും പോസ്റ്റ് പറയുന്നു. എന്നാൽ ധീരേന്ദ്ര ശാസ്ത്രിക്ക് സെഡ് പ്ലസ് സെക്യൂരിറ്റി നൽകി എന്നകാര്യം പ്രസ്തുത റിപ്പോർട്ടിൽ പറയുന്നില്ല.

LiveHindustam ജനുവരി 24-ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച് ധീരേന്ദ്ര ശാസ്ത്രിക്ക് സുരക്ഷ നൽകണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. കോൺഗ്രസ് നേതാവ് അമിത് ശ്രീവാസ്‌തവയും ധീരേന്ദ്ര ശാസ്ത്രിക്ക് Y+ സുരക്ഷ നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു എന്ന കാര്യവും വാർത്തയിലുണ്ട്..

Dainik Bhaskar പത്രത്തിൽ ജനുവരി 25-ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, വധ ഭീഷണിയെ തുടർന്ന് ജനുവരി 24-ന് ധീരേന്ദ്ര ശാസ്ത്രി ബാഗേശ്വർ ധാമിലേക്ക് മടങ്ങിയതായി പറയുന്നു. തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. എന്നാൽ അദ്ദേഹത്തിന് സെഡ് പ്ലസ് സെക്യൂരിറ്റി നൽകി എന്ന കാര്യം റിപ്പോർട്ടിൽ പറയുന്നില്ല.

ധീരേന്ദ്ര ശാസ്ത്രിക്ക് സെഡ് പ്ലസ് സെക്യൂരിറ്റി നൽകിയതിൽ യു എൻ മോദി സർക്കാരിനെ അഭിനന്ദിച്ചു എന്നത്തിന്റെ വാർത്തയും ഞങ്ങൾക്ക് കണ്ടെത്താൻ സാധിച്ചില്ല. അത്തരത്തിൽ യു എൻ പത്രപ്രസ്താവന നടത്തി എന്നതിനും തെളിവൊന്നും ലഭിച്ചില്ല

ബിബിസി വൈറൽ സ്ക്രീൻഷോട്ടിന്റെ ഇമേജ് പരിശോധിച്ചപ്പോൾ അതിൽ ഗുരുതരമായ ചില പിഴവുകൾ ഞങ്ങൾ കണ്ടെത്തി. പ്രസ്തുത വാർത്തയിലെ ആദ്യ വാചകം അപൂർണമായിരുന്നു.

BBC

ബിബിസി ന്യൂസ് ഹിന്ദിയുടെ ട്വിറ്റെർ ഹാൻഡിൽ ശ്രദ്ധയോടെ പരിശോധിച്ചപ്പോൾ യഥാർത്ഥ ട്വിറ്റെർ ഹാൻഡിൽ, വൈറൽ ട്വിറ്റെർ ഹാൻഡിൽ എന്നിവയുടെ ലോഗോകൾ തമ്മിൽ വ്യത്യാസമുണ്ടെന്ന് വ്യക്തമായി. മാത്രമല്ല യഥാർത്ഥ ട്വിറ്റെർ ഹാന്ഡിലിലെ ടിക് അടയാളം ഓറഞ്ച് നിറത്തിലും വ്യാജത്തിലേത് നീലയുമാണെന്നും കണ്ടെത്തി.

തുടർന്നുള്ള അന്വേഷണത്തിൽ വൈറൽ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് ജനുവരി 21 -ന് ‘OK Satire‘ എന്ന ഫേസ്ബുക്ക് പേജിലായിരുന്നു എന്ന വ്യക്തമായി.

‘OK Satire‘എന്ന ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈലിൽ പറയുന്നു, “യാഥാർത്ഥ്യമെന്ന് തോന്നിക്കുന്ന പാരഡി ട്വീറ്റുകൾ”. ഇതുപോലെ ബിബിസി ലോഗോയോടുകൂടിയ പല സ്ക്രീൻഷോട്ടുകളും ഞങ്ങൾ കാണുകയുണ്ടായി. ഇവയിൽ വിവരണവും തീയതിയും വ്യത്യസ്തമാണെങ്കിലും ലൈക്കുകളുടെയും റീട്വീറ്റുകളുടെയും എണ്ണം ഒന്നുതന്നെയാണ്.

കൂടുതൽ സ്ഥിരീകരണത്തിനായി ഞങ്ങൾ ബിബിസി ഹിന്ദി ഡിജിറ്റൽ വിഭാഗം മേധാവി മുകേഷ് ശർമയുമായി ബന്ധപ്പെട്ടു., ഞങ്ങൾ അയച്ചുകൊടുത്തു.. വൈറൽ സ്ക്രീൻഷോട്ട് കണ്ടപ്പോൾ അത് ‘വ്യാജ” മാണെന്ന് അദ്ദേഹം പ്രതികരിച്ചു.

വ്യാജ സ്ക്രീൻഷോട്ട് പങ്കുവെച്ച ഫേസ്ബുക്ക് യൂസർ ‘Mohit Mishra‘-യുടെ പ്രൊഫൈൽ സ്കാൻ ചെയ്തപ്പോൾ അയാൾ അഹമ്മദാബാദ് നിവാസിയാണെന്നും അയാൾക്ക് 14,700 സുഹൃത്തുക്കൾ ഉണ്ടെന്നും അയാൾ ഒരു പ്രത്യേക ആദർശം പിന്തുടരുന്നുവെന്നും മനസ്സിലായി.

നിഗമനം: ധീരേന്ദ്ര ശാസ്ത്രിക്ക് സെഡ് പ്ലസ് സെക്യൂരിറ്റി നൽകി എന്ന ബി ബി സി ട്വീറ്റിൻറെ വൈറൽ സ്ക്രീൻഷോട്ട് വ്യാജമാണ്. ‘OK Satire‘എന്ന ഫേസ്ബുക്ക് യൂസറാണ് അത് പോസ്റ്റ് ചെയ്തത്.

  • Claim Review : മോദി സർക്കാർ വിവാദപുരുഷനായ ധീരേന്ദ്ര ശാസ്ത്രിക്ക് Z+ സുരക്ഷ നൽകിയിരിക്കുന്ന നു. ധീരേന്ദ്ര ശാസ്ത്രിക്ക് 25 കമാൻഡോകളുടെ അകമ്പടിയും നൽകിയിരിക്കുന്നു.
  • Claimed By : user Mohit Mishra
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later