വസ്തുത പരിശോധന: ആപ്പിൾ വിത്തിൽ സയനൈഡ് അടങ്ങിയിട്ടുണ്ടെന്നത് നേരാണെങ്കിലും ഒരാളെ കൊല്ലാൻ

ആപ്പിൾ വിത്തിൽ സയനൈഡ് അടങ്ങിയിട്ടുണ്ടെന്നും അത് കഴിക്കുന്ന ആൾ മരണപ്പെടാമെന്നും ഉള്ള അവകാശവാദം തെറ്റിദ്ധാരണാജനകവും അസാന്ദര്ഭികവുമാണ്. ആപ്പിൾ വിത്തിൽ അമിഗ്ഡാലിന് എന്ന രൂപത്തിൽ സയനൈഡ് അടങ്ങിയിട്ടുണ്ടെന്നത് നേരാണെങ്കിലും അതിലൂടെ സയനൈഡിന്റെ വിഷബാധ എൽക്കണമെങ്കിൽ ഒരാൾ ഒട്ടേറെ ആപ്പിൾവിത്തുകൾ (ചവച്ചരച്ച്) കഴിക്കേണ്ടതുണ്ട്.

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു അവകാശവാദം ഇങ്ങനെയാണ്:  ആപ്പിൾ വിത്തിയിൽ സയനൈഡ് അടങ്ങിയിട്ടുണ്ട്… അതിനാൽ ആപ്പിൾ രുചികരമാണെങ്കിലും കാണാൻ നല്ലതാണെങ്കിലും ഒരിക്കലും അതിന്റെ വിഷമയമായ വിത്ത് തിന്നുപോകരുത്.വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ  ആപ്പിൾ വിത്തിൽ സയനൈഡ്  അടങ്ങിയിട്ടുണ്ടെന്നത് നേരാണെങ്കിലും  ഒരാളെ കൊല്ലാൻ

ആവശ്യമായ അത്ര വിഷം അതിലില്ല. നിർണായകമായ ഈ വിവരം ഉൾക്കൊള്ളാത്ത ഈ വൈറൽ പോസ്റ്റ് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്.

അവകാശവാദം

ഫേസ്‌ബൈക്കിൽ വ്യാപകമായി പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റിന്റെ അവകാശവാദം ഇങ്ങനെയാണ്:  “:ആപ്പിൾ വിത്തിയിൽ സയനൈഡ് അടങ്ങിയിട്ടുണ്ട്… അതിനാൽ ആപ്പിൾ രുചികരമാണെങ്കിലും കാണാൻ നല്ലതാണെങ്കിലും ഒരിക്കലും അതിന്റെ വിഷമയമായ വിത്ത് തിന്നുപോകരുത്…”

ഈ പോസ്റ്റിന്‍റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.

അന്വേഷണം

ആപ്പിൾ വിത്തുകളിൽ സയനൈഡ് അടങ്ങിയിട്ടുണ്ടോ എന്ന സെർച്ചോടെയാണ് ഞങ്ങൾ അന്വേഷണം ആരംഭിച്ചത്. മാരകമായ വിഷം അടങ്ങിയ ഒരു രാസവസ്തുവാണ് സയനൈഡ്. രാസ ആയുധമായും കൂട്ട ആത്മഹത്യകൾക്കും ഇത് ഉപയോഗിക്കാപ്പെടാറുണ്ട്. പ്രകൃതിയിൽ സയനോഗ്ലൈക്കോസൈഡുകൾ എന്ന വിളിക്കപ്പെടുന്ന സയനൈഡിന്റെ പല സംയുക്തങ്ങളും കാണപ്പെടുന്നു. പല പഴങ്ങളുടെ വിത്തുകളിലും ഇതുണ്ട്. ഈ സംയുക്തങ്ങളിൽ ഒന്നാണ് അമിഗ്ഡാലിന്.

ആപ്പിൾ വിത്തുകളിൽ നമ്മുടെ ദഹനരസങ്ങളെ പ്രതിരോധിക്കാൻ ശക്തിയുള്ള  പുറം പാളിയുണ്ട്. എന്നാൽ നിങ്ങൾ അവ ചവച്ചരയ്ക്കുമ്പോൾ  അമിഗ്ഡാലിന് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും സയനൈഡ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ചെറിയ അളവിലുള്ള ഇതിനെ നമ്മുടെ ശരീരത്തിലെ ദഹനരസങ്ങൾ നിർവീര്യമാക്കുന്നു. എന്നാൽ വൻതോതിൽ ഇത് ശരീരത്തിലെത്തിയാൽ അപകടകാരിയാണ്.

സെന്റേഴ്സ്  ഫോർ ഡിസീസ് കൺട്രോളിന്റെ (സി ഡി സി) യുടെ https://www.cdc.gov/niosh/idlh/cyanides.html അനുസരിച്ച് സയനൈഡ് വളരെ വേഗം പ്രവർത്തിക്കുന്ന മാരകശക്തിയുള്ള രാസപദാർത്ഥമാണ്. നമ്മുടെ ശരീരകോശങ്ങളെ ഓക്സിജൻ സ്വീകരിക്കുന്നതിൽനിന്നും തടഞ്ഞുകൊണ്ട് അത് മരണകാരണമാകുന്നു.  

സിഡിസി വ്യക്തമാക്കുന്നത്  അനുസരിച്ച് 154  പൗണ്ട്  ഭാരമുള്ള ഒരാൾക്ക് 1–2 mg/kg സയനൈഡ് വായിലൂടെ കഴിക്കുന്നത് മരണകാരണമാകും.മിക്ക ആപ്പിളിന്റെയും കാമ്പിനകത്ത് ഏകദേശം 5 ആപ്പിൾ വിത്തുകളേ കാണുകയുള്ളു.

എന്നാൽ ഈ  വിത്തുകളുടെ എണ്ണം ആപ്പിൾ ചെടിയുടെ ആരോഗ്യം അനുസരിച്ചിരിക്കും. എങ്കിലും എല്ലാ വിത്തുകളിലും സയനൈഡ് ഉത്പാദിപ്പിക്കണമെന്നുമില്ല. ഒട്ടേറെ എണ്ണം ആപ്പിളുകൾ നല്ലപോലെ ചവച്ചരച്ച്  തിന്നുകയാണെങ്കിൽ അത് മാരകമായ തോതിൽ വിഷം ശരീരത്തിൽ പ്രവേശിക്കുന്നതിന് കാരണമാകാം.

അതിനാൽ ഏതാനും വിത്തുകൾ കഴിക്കുന്നത് മാരക ഫലം ഉളവാക്കുന്നില്ല. ഒട്ടേറെ എണ്ണം ആപ്പിൾ വിത്തുകൾ നല്ലപോലെ ചവച്ചരച്ച്  തിന്നുകയാണെങ്കിലേ   അത് മാരകമായ തോതിൽ വിഷം ശരീരത്തിൽ പ്രവേശിക്കുന്നതിന് കാരണമാകൂ.

എഐഐഎംഎസ്‌-ന്റെ പോയ്സൻ കൺട്രോൾ സെന്ററുമായി വിശ്വാസ് ന്യുസ് ബന്ധപ്പെട്ടു. അവരുടെ വിദഗ്ധൻ പറയുന്നു:” ആപ്പിൾ വിത്തുകളിൽ സക്സയനൈഡ്‌ ഉണ്ടെന്നത് സത്യമാണ്; എന്നാൽ ഏതാനും വിത്തുകൾ കഴിക്കുന്നത് മരണകാരണമാകുന്നില്ല.”

ഈ വൈറൽ പോസ്റ്റ് ഷെയർ ചെയ്ത ഫേസ്‌ബുക്ക് യൂസറുടെ പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്തു. മേരി ജോഗി എന്ന ഈ ഫേസ്‌ബുക്ക് യൂസർ ടെക്‌സാസ് കാരനാണെന്ന് ഞങ്ങൾ കണ്ടെത്തി.

निष्कर्ष: ആപ്പിൾ വിത്തിൽ സയനൈഡ് അടങ്ങിയിട്ടുണ്ടെന്നും അത് കഴിക്കുന്ന ആൾ മരണപ്പെടാമെന്നും ഉള്ള അവകാശവാദം തെറ്റിദ്ധാരണാജനകവും അസാന്ദര്ഭികവുമാണ്. ആപ്പിൾ വിത്തിൽ അമിഗ്ഡാലിന് എന്ന രൂപത്തിൽ സയനൈഡ് അടങ്ങിയിട്ടുണ്ടെന്നത് നേരാണെങ്കിലും അതിലൂടെ സയനൈഡിന്റെ വിഷബാധ എൽക്കണമെങ്കിൽ ഒരാൾ ഒട്ടേറെ ആപ്പിൾവിത്തുകൾ (ചവച്ചരച്ച്) കഴിക്കേണ്ടതുണ്ട്.

Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍