വസ്തുതാപരിശോധന: ‘മെയ്ഡ് ഇൻ ചൈന’ അമുൽ ബട്ടർ സംബന്ധിച്ച വൈറൽ പോസ്റ്റ് വ്യാജം. ബ്രാൻഡ് പറയുന്നത് രണ്ട് പായ്ക്കുകളും ഒറിജിനൽ ആണെന്നാകുന്നു.

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ചൈനയിൽ നിർമിച്ച ഡ്യൂപ്ലിക്കേറ്റ്’ അമുൽ ബട്ടറിനെക്കുറിച്ച് വാട്ട്സ്ആപ്പിലും സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്ന വ്യാജ സന്ദേശം പ്രശസ്ത ഇന്ത്യൻ ഡയറി ബ്രാന്ഡായ അമുൽ ശ്രദ്ധിച്ചിരിക്കുന്നു.”

വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഈ അവകാശവാദം വ്യാജമാണെന്ന് കണ്ടെത്തി. വൈറൽ വീഡിയോയിൽ കാണുന്ന രണ്ട് ബട്ടർ പായ്ക്കുകളും ഒറിജിനൽ ആണ്, ഇന്ത്യയിൽ അമുൽ നിർമ്മിച്ചതാണ്.

അവകാശവാദം:

ഫേസ്ബുക്ക് യൂസർ സഞ്ജയ് ചൗബേ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് എഴുതുന്നു ( ആർക്കൈവ് ലിങ്ക്):

“ഡ്യൂപ്ലിക്കേറ്റ് മെയ്ഡ് ഇൻ ചൈന അമുൽ ബട്ടർ വിപണിയിൽ എത്തിയിരിക്കുന്നു. അനധികൃത വിൽപ്പനക്കാരനിൽ നിന്ന് അമുൽ ബട്ടർ വാങ്ങുന്നതിന് മുമ്പ് എല്ലാവരും ഈ വീഡിയോ കാണുക ! അമുൽ ബട്ടർ വാങ്ങുമ്പോൾ ശ്രദ്ധിക്കുക. എന്തുകൊണ്ടാണ്, എങ്ങനെയാണ് ചൈനയിൽ നിര്മ്മിച്ച ഇത്തരം വ്യാജ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇന്ത്യൻ ഇറക്കുമതിക്കാരുടെ പിന്തുണയും താൽപ്പര്യവുമില്ലാതെ ചൈനീസ് കയറ്റുമതിക്കാർക്ക് ഇതിൽ വിജയിക്കാൻ കഴിയുമോ?

ഈ വീഡിയോ ഇന്ത്യൻ ഇറക്കുമതിക്കാരുടെ കുടുംബങ്ങളിൽ എത്തണം! ചോദ്യം ഇതാണ് : ചൈനയുടെ പേരിൽ ഇത് ഇന്ത്യയിൽ നിർമിക്കാൻ (ഏതെങ്കിലും ദേശാഭിമാനികളായ ഇന്ത്യക്കാർക്ക്) കഴിയുമോ? അതും സാധ്യമാണ്, അല്ലേ?”

സമാനമായ മറ്റു അവകാശവാദങ്ങൾ ഫേസ്ബുക്കിലും ട്വിറ്ററിലും കാണുകയുണ്ടായി..

അന്വേഷണം:

വൈറൽ വീഡിയോയിൽ, ഒരാൾ അമുൽ ബട്ടറിന്റെ രണ്ട് വ്യത്യസ്ത പാക്കറ്റുകൾ താരതമ്യം ചെയ്യുന്നത് കാണാം. പാക്കറ്റുകളിലൊന്നിൽ വൃത്താകൃതിയിലുള്ള പച്ച അടയാളം (വെജിറ്റേറിയൻ ഉൽപ്പന്നങ്ങളെ സൂചിപ്പിക്കുന്ന അടയാളം) ഇല്ലെന്ന് കാണിക്കുന്ന വ്യക്തി, ആ അടയാളമില്ലാത്ത പാക്കറ്റ് “ഡ്യൂപ്ലിക്കേറ്റ്”, “മെയ്ഡ് ഇൻ ചൈന” ആണെന്ന് പറയുന്നു.

വിശ്വാസ് ന്യൂസ് ആദ്യം ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് നടത്തുകയും 2022 മുതൽ ഈ അവകാശവാദം വൈറലാണെന്ന് കണ്ടെത്തുകയും ചെയ്തു. നിരവധി അവകാശവാദങ്ങൾ സ്കാൻ ചെയ്ത ശേഷം, 2022 നവംബർ 4 മുതൽ ഇതുപോലുള്ള ചില പ്രാരംഭ പോസ്റ്റുകൾ പ്രചരിക്കുന്നതായി ഞങ്ങൾ കണ്ടെത്തി, അതിൽ ഇങ്ങനെ പറയുന്നു: “#Must പങ്കിടുന്നു; കശ്മീരിൽ വ്യാജ അമുൽ ബട്ടർ .. ദയവായി ജാഗ്രത പാലിക്കുക.”

തുടർന്ന്, ഫെയ്സ്ബുക്കിലെയും ട്വിറ്ററിലെയും അമുലിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ സ്കാൻ ചെയ്യുകയും 2023 ഫെബ്രുവരി 15-ന് പൊതുജനങ്ങൾക്ക് നൽകിയ ഉപദേശങ്ങൾ കണ്ടെത്തുകയും ചെയ്തു.

2023 ഫെബ്രുവരി 13-ന് വിശ്വാസ് ന്യൂസ് അമുൽ ഇന്ത്യയ്ക്ക് ഒരു ഇമെയിൽ അയച്ചിരുന്നു, അതിന് 2023 ഫെബ്രുവരി 15 ന് അമുൽ കസ്റ്റമർ കെയർ പ്രതിനിധി കപിൽ ശർമ്മയിൽ നിന്ന് ഞങ്ങൾക്ക് മറുപടി ലഭിച്ചു:

ആ മറുപടി താഴെ പങ്കുവെയ്ക്കുന്നു:

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പാൽ ഉൽപ്പന്നങ്ങളിൽ ‘വെജിറ്റേറിയൻ’ സൂചിപ്പിക്കുന്ന പച്ച അടയാളം ഇടേണ്ടത് നിർബന്ധമാണെന്ന് അമുൽ വ്യക്തമാക്കി.

വൈറൽ വീഡിയോയിൽ താരതമ്യം ചെയ്യുന്ന രണ്ട് പാക്കറ്റുകളിൽ ഒന്ന് പച്ച അടയാളമില്ലാത്ത പഴയ പായ്ക്കറ്റാണ്, മറ്റൊന്ന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് തയ്യാറാക്കിയ പുതിയതാണ്. ഏറ്റവും പുതിയതായി ഫേസ്ബുക്കിൽ വ്യാജ അവകാശവാദം പങ്കിട്ട യൂസർ പട്നയിലാണ് താമസിക്കുന്നതെന്നും സ്വയം തൊഴിൽ ചെയ്യുന്നയാളാണെന്നും ഞങ്ങൾ കണ്ടെത്തി.

നിഗമനം: “ചൈനയിൽ നിർമിച്ച” “ഡൂപ്ലിക്കേറ്റ്” അമുൽ ബട്ടർ വിപണിയിൽ എത്തിയിരിക്കുന്നു എന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വ്യാജ സന്ദേശം അവകാശപ്പെടുന്നു.വൈറൽ വീഡിയോവിൽ രണ്ട് തരം ബട്ടർ പായ്ക്കറ്റുകൾ കാണാം. എന്നാൽ അവ രണ്ടും അമുൽ ഇന്ത്യയിൽ നിർമിച്ച ഒറിജിനൽ അമുൽ ബട്ടർ പായ്ക്കറ്റുകളാണ്.

False
Symbols that define nature of fake news
Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍