X
X

വസ്തുത പരിശോധന: അമുലിന്റെ 75 -ആം വാർഷികം സംബന്ധിച്ച വൈറൽ ആയ സർവേ ലിങ്ക് വ്യാജം. ഇത്തരം സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക് ചെയ്യുന്നതിനെതിരെ സൈബർ സുരക്ഷാ വിദഗ്ധർ ഉപദേശിക്കുന്നു.

നിഗമനം: അമുലിന്റെ 75 -ആം വാർഷികം സംബന്ധിച്ച വൈറൽ ആയ സർവേ ലിങ്ക് വ്യാജം. ഇത്തരം സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക് ചെയ്യുന്നതിനെതിരെ സൈബർ സുരക്ഷാ വിദഗ്ധർ ഉപദേശിക്കുന്നു.

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): വാട്ട്സാപ്പിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റ് അവകാശപ്പെടുന്നത് അമുൽ അതിന്റെ 75 -ആം വാർഷികത്തിൽ അതിന്റെ ഒരു സർവേ ലിങ്കിൽ ക്ലിക് ചെയ്ത് സർവേ പൂർത്തിയാക്കുന്നവർക്ക്  6,൦൦൦ രൂപ പാരിതോഷികമായി നല്കുന്നുവെന്നാണ്. വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം വ്യാജമാണെന്ന് വ്യക്തമായി. ഈ പോസ്റ്റ് വ്യാജമായതിനാൽ യൂസർമാർ അതിൽ ക്ലിക് ചെയ്യരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അവകാശവാദം

വാട്ട്സാപ്പിൽ ഷെയർ ചെയ്ത പോസ്റ്റിൽ ഇങ്ങനെ പറയുന്നു:” അമുലിന്റെ 75 -ആം വാർഷികം! ഒരു സർവേയിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക് ചെയ്ത് 6000 രൂപ സമ്മാനമായി ലഭിക്കാനുള്ള അവസരം  നേടുക! ” ഈ സന്ദേശത്തോടൊപ്പമുള്ള ലിങ്ക് ഇതാണ്: “http://palacefault.top/amul/tb.php?_t=16339198711633920036488”.

അന്വേഷണം

ഈ മെസേജിൽ നൽകിയ ലിങ്കിൽ ക്ലിക് ചെയ്തുകൊണ്ട് വിശ്വാസ് ന്യുസ് ഇതിനെപറ്റി അന്വേഷണം ആരംഭിച്ചു. ഈ ലിങ്ക് നമ്മളെ റീഡയറക്ട് ചെയ്യുന്നത് https://jollybeef.xyz/AfMjHKgh/amul/?_t=1634027595837#1634027599908 എന്ന വെബ്സൈറ്റിലേക്കാണ്. അവിടെ ചിലി സർവേ ചോദ്യങ്ങൾക്ക് നമ്മളോട് ഉത്തരം നൽകാൻ ആവശ്യപ്പെടുന്നു. ചോദ്യങ്ങൾക്ക് ഉത്തരം നൽകിയശേഷം നമ്മുടെ വാട്ട്സ്ആപ്പ് കോണ്ടാക്ടുകളുമായി ഈ ലിങ്ക് ഷെയർ ചെയ്യാൻ ആവശ്യപ്പെടുന്നു (ഞങ്ങളുടെ യൂസർമാർ ഇതുപോലുള്ള സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക് ചെയ്യരുതെങ്ങ് ഞങ്ങൾ ശുപാര്ശ ചെയ്യുന്നു)

വിശ്വാസ് ന്യുസ് അമുലിന്റെ കസ്റ്റമർ കെയർ വിഭാഗവുമായി ബന്ധപ്പെട്ടു. ശിവം എന്ന് പേരുള്ള ഓഫീസർ പറഞ്ഞത് പ്രസ്തുത വൈറൽ പോസ്റ്റ് വ്യാജമാണെന്നും യൂസർമാർ അത്തരത്തിൽ ഒരു ലിങ്കിലും ക്ലിക് ചെയ്യരുത് എന്നുമാണ്.

ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സൈബർ സെക്യൂരിറ്റിയിലെ (ഐഐസിഎസ്)  സൈബർ സുരക്ഷാ   വിദഗ്ധനായ അതുൽ നാരുല  പറയുന്നതനുസരിച്ച് ഒരു മെസേജ് വാട്സ്ആപ്പിൽ ഫോർവേഡ് ചെയ്യുകയോ ഏതെങ്കിലും ലിങ്കിൽ ക്ലിക് ചെയ്യുകയോ ചെയ്യുന്നതിനുമുമ്പ് യൂസർമാർ അത് വ്യാജമാണോ എന്ന് പരിശോധിക്കേണ്ടതാണ്.  ആകർഷകമായ ഓഫറോടുകൂടി ദുരൂഹമായ ലിങ്കുകൾ അയക്കുകയാണ് ആരെയെങ്കിലും ഹാക്ക് ചെയ്യാനുള്ള എളുപ്പവഴി. ഇത് ഒരു സോഷ്യൽ  എഞ്ചിനീയറിംഗ് ആണ്. ആകർഷകമായ ഓഫറുകൾ നൽകി യൂസര്മാരെ വൈറസ് ഉള്ള ഏതെങ്കിലും ലിങ്കിൽ ക്ലിക് ചെയ്യിക്കുന്നരീതിയാണിത്.  നമ്മൾ ലിങ്കിൽ ക്ലിക് ചെയ്‌താൽ യൂസറുടെ മൊബൈലിൽ വൈറസ് ഇൻസ്റ്റാൾ ചെയ്യപ്പെടുകയും അത് അവരുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് തന്നെ നഷ്ടപ്പെടാൻ കാരണമാകുകയും ചെയ്യും.

ഈ ലിങ്ക് പരിശോധിച്ച് വിദഗ്ധർ സുണ്ടിക്കാട്ടുണന്ത് ഈ വൈറൽ പോസ്റ്റിലെ ലിങ്കിൽ ക്ലിക് ചെത്താൻ നമ്മെ അത് വ്യത്യസ്തമായ ഒരു വെബ്‌സൈറ്റിലേക്ക് നയിക്കുകയും അവിടെ നമ്മോട് 4 ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യും. വെബ്‌സൈറ്റിന്റെ അടിയിൽ ഒട്ടേറെ വ്യാജ കമന്റുകളും  ഉണ്ടാകും. 4 ചോദ്യങ്ങൾക്കും ഉത്തരം നൽകിയാൽ യൂസർക്ക് 6000  രൂപ സമ്മാനം ലഭിച്ചതായി ഒരു സന്ദേശം ലഭിക്കും. സമ്മാനം ലഭിക്കാനുള്ള ഒരു വ്യവസ്ഥ AMUL 25  വാർഷിക ലിങ്ക് സന്ദേശം വിവിധ വാട്ടസ്ആപ് ഗ്രുപ്പുകളിൽ ഷെയർ ചെയ്യണം എന്നതാകുന്നു.

സ്വയം സംരക്ഷിക്കാൻ നിങ്ങൾ എന്ത് നടപടി സ്വീകരിക്കണം?

സൈബർ സുരക്ഷാ   വിദഗ്ധനായ അതുൽ നാരുല  പറയുന്നതനുസരിച്ച്:

•          അജ്ഞാതമായ ലിങ്കുകളിൽ ഒരിക്കലും ക്ലിക് ചെയ്യരുത്, ക്ലിക് ചെയ്യുന്നതിനുമുമ്പ് നല്ലപോലെ ആലോചിക്കുക

•          നിങ്ങളുടെ ബ്രൗസർ അപ്ഡേറ്റ് ചെയ്യുക

•          ഹ്രസ്വ യു  ആർ എൽ കളിൽ അല്ലെങ്കിൽ ആകർഷക ഓഫറാട്ടുകുറ്റിയ ലിങ്കിൽ ഒരിക്കലും ക്ലിക് ചെയ്യരുത്

•          എപ്പോഴും  നിങ്ങളുടെ വാട്ടസ്ആപ്, സോഷ്യൽ മീഡിയ അക്കൗണ്ട് കളിൽ 2-വേ ഓഥന്റിക്കേഷൻ സാദ്ധ്യമാക്കുക

•          അജ്ഞാതരിൽനിന്നുള്ള സന്ദേശത്തിലെ ലിങ്കിൽ ഒരിക്കലും ക്ലിക് ചെയ്യരുത് .

വിശ്വാസ് ന്യുസ് അമുലിന്റെ ഔദ്യോഗിക വെബ്‌സൈറ്റും പരിശോധിച്ചു. അപ്പോൾ ആ വൈറൽ ലിങ്ക് അവിടെ ഇല്ലെന്ന് വ്യക്തമായി. എന്തെങ്കിലും ഓഫറുകളോ ആധികാരിക സർവേയെക്കുറിച്ചുള്ള  വിവരങ്ങളോ അമുലിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ അതിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലോ കാണാൻ കഴിഞ്ഞില്ല.

നിരാകരണം: കൂടുതൽ വിശദശാംശങ്ങളും വിദഗ്ധരുടെ ഉദ്ധരണികളുമായി ഈ ലേഖനം അപ്ഡേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

निष्कर्ष: നിഗമനം: അമുലിന്റെ 75 -ആം വാർഷികം സംബന്ധിച്ച വൈറൽ ആയ സർവേ ലിങ്ക് വ്യാജം. ഇത്തരം സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക് ചെയ്യുന്നതിനെതിരെ സൈബർ സുരക്ഷാ വിദഗ്ധർ ഉപദേശിക്കുന്നു.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later