X
X

Fact Check: മസ്ജിദിലെ സ്ത്രീകളുടെ ആക്ഷേപകരമായ ഈ ചിത്രം യഥാർത്ഥമല്ല, അത് AI സൃഷ്ടിച്ചതാണ്, ഇത് ദുഷ്ടലാക്കോടെ പങ്കിടുന്നു

  • By: Umam Noor
  • Published: Mar 29, 2024 at 06:06 PM

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): നമ്മുടെ രാജ്യത്തും ലോകത്തും മുസ്ലീങ്ങളുടെ വിശുദ്ധ മാസമായ റംസാൻ വേളയിൽ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം വൈറലാകുന്നു.

വൈറലായ ചിത്രത്തിൽ, ഹിജാബും ബിക്കിനിയും ധരിച്ച രണ്ട് സ്ത്രീകൾ പള്ളിക്കുള്ളിൽ ചുംബിക്കുന്നത് കാണാം. അതേ സമയം മറ്റു പല സ്ത്രീകളും ഈ ചിത്രത്തിൽ ചുറ്റും ഇരിക്കുന്നതും കാണാനാകും. റംസാനുമായി ലിങ്ക് ചെയ്‌ത് ഈ വൈറലായ ഫോട്ടോ പങ്കിട്ടുകൊണ്ട് ഉപയോക്താക്കൾ ആക്ഷേപകരമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നു.

വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഈ വൈറൽ ചിത്രം  യഥാർത്ഥമല്ലെന്നും AI സൃഷ്ടിച്ച ചിത്രമാണെന്നും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെയാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്നും കണ്ടെത്തി. ഈ ചിത്രം വ്യാജ പ്രചരണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രചരിപ്പിക്കുന്നത്.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്? 

വൈറൽ പോസ്റ്റ് പങ്കിടുമ്പോൾ, X ഉപയോക്താവ് എഴുതി, “ആമേൻ &*#$ നോമ്പുതുറക്കുന്നത് രാവിലെ ആയിരിക്കും.”

പ്രസ്തുത പോസ്റ്റിൻറെ ആർക്കൈവ്ഡ് ലിങ്ക് ഇവിടെ കാണാം

അന്വേഷണം: 

ഞങ്ങളുടെ അന്വേഷണത്തിൽ ആദ്യം ചെയ്തത് ചിത്രം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുക  എന്നതാണ്. ചിത്രത്തിൽ, ഞങ്ങളുടെ മുന്നിൽ കാണുന്ന രണ്ട് സ്ത്രീകൾക്കും മൂന്ന് കാലുകൾ വീതം കാണാമായിരുന്നു. അതേ സമയം, പിന്നിൽ ഇരിക്കുന്ന സ്ത്രീകളിൽ ആർക്കും മൂക്കില്ല, അവരുടെ വിരലുകളും ചെറുതാണ്. കൈകളുടെയും ശരീരത്തിൻ്റെയും ഘടനയും ശരിയല്ല. ഇതിന് പുറമെ പള്ളിയുടെ ചുമരിൽ എഴുതിയ അറബി അക്ഷരങ്ങളും അപൂർണ്ണമാണ്.

പ്രാഥമിക അന്വേഷണത്തിൽ ചിത്രം AI നിര്മിതമാണെന്ന് ഞങ്ങൾ സംശയിച്ചു. ഈ അടിസ്ഥാനത്തിൽ , ഞങ്ങൾ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയും AI-യുടെ സഹായത്തോടെ നിർമ്മിച്ച ഫോട്ടോകൾ പരിശോധിക്കുന്ന ഒരു ടൂൾ വഴി ഈ ഫോട്ടോ പരിശോധനക്ക് വിധേയമാക്കുകയും  ചെയ്തു. ഹൈവ് മോഡറേഷൻ അനുസരിച്ച്, ഈ ചിത്രം AI സൃഷ്ടിച്ചതിൻ്റെ സാധ്യത ഏകദേശം 99.7 ശതമാനമാണ്.

അതേ സമയം, ഞങ്ങൾ മറ്റൊരു AI ടൂളിൽ ഈ ഫോട്ടോയും അപ്‌ലോഡ്  ചെയ്തു. അതിൽ  കണ്ടെത്തിയ ഫലങ്ങൾ അനുസരിച്ച്, ഇത് 92.70 ശതമാനം AI കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ വാസ്തവം അറിയാൻ  ഞങ്ങൾ AI വിദഗ്ധൻ അമർ സിൻഹയുമായി ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു,  “ഈ ചിത്രം AI സൃഷ്ടിച്ചതാണ്. AI സൃഷ്ടിച്ച ചിത്രം കാഴ്ചയിൽ തികച്ചും യഥാർത്ഥമാണെന്ന തോന്നലുണ്ടാക്കും. പക്ഷേ, ഇതിന് ചില പോരായ്മകളുണ്ട്, അത് അതിൻ്റെ സത്യം വെളിപ്പെടുത്തും.ഏത് സാധാരണ AI ടൂൾ ഉപയോഗിച്ചും ഇത്തരം ചിത്രങ്ങൾ എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയും.”

വ്യാജ പോസ്റ്റ് ഷെയർ ചെയ്ത x ഹാൻഡിലിന്റെ സോഷ്യൽ സ്കാനിംഗ് നടത്തിയപ്പോൾ ആ ഉപയോക്താവിനെ 53 ആയിരത്തിലധികം ആളുകൾ പിന്തുടരുന്നതായി കണ്ടെത്തി.

നിഗമനം: വിശ്വാസ് ന്യൂസിൻറെ  അന്വേഷണത്തിൽ വൈറലായ ചിത്രം യഥാർത്ഥമല്ലെന്നും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെയാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്നും കണ്ടെത്തി. ഈ ചിത്രം വ്യാജ പ്രചരണം നടത്തുക എന്ന ദുരുദ്ദേശത്തോടെയാണ്  പ്രചരിപ്പിക്കുന്നത്.

  • Claim Review : റംസാനുമായി ലിങ്ക് ചെയ്‌ത് വൈറലായ ഫോട്ടോ പങ്കിട്ടുകൊണ്ട് യൂസർ  ആക്ഷേപകരമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നു.
  • Claimed By : X യുസർ:സനാതനി ഹിന്ദു രാകേഷ് ജയ് ശ്രീറാം
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later