ഫേസ്‌ബുക്കിൽ വൈറലായി പ്രചരിക്കുന്ന ഈ വീഡിയോ 2021 -ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിലെ ഒരു റാലിയിൽ നടത്തിയ പ്രസംഗത്തിലെ സന്ദര്ഭത്തില്നിന്ന് അടർത്തിയെടുത്തതാണ്. രു കൊള്ളക്കാരന്റെ കഥ വിവരിക്കുകയായിരുന്നു അദ്ദേഹം . അതിലെ ഈയൊരു പരാമർശം അടർത്തിയെടുത്ത് തെറ്റായ അർത്ഥത്തിൽ പ്രചരിപ്പിക്കുകയാണ് ഈ യൂസർ ചെയ്തത്.
ന്യുഡൽഹി(വിശ്വാസ് ന്യൂസ്): 2021 -ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ ഒരു റാലിയിൽ നടത്തിയ പ്രസംഗത്തിലെ ‘ലൂട്ടേര’ (കൊള്ളക്കാരൻ) അദ്ദേഹം സ്വയം വിച്ചതാണ് എന്ന അർത്ഥത്തിലാണ് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ നരേന്ദ്രമോദി പശ്ചിമ ബംഗാളിലെ ഒരു പൊതു റാലിയിൽ വെച്ച് സ്വയം ‘ലൂട്ടേര’ എന്നു വിളിച്ചു എന്നു പ്രചാരണം തെറ്റാണ് എന്നു വ്യക്തമായി.കൊള്ളക്കാരന്റെ കഥ വിവരിക്കുകയായിരുന്നു അദ്ദേഹം . അതിലെ ഈയൊരു പരാമർശം അടർത്തിയെടുത്ത് തെറ്റായ അർത്ഥത്തിൽ പ്രചരിപ്പിക്കുകയാണ് ഈ യൂസർ ചെയ്തത്.
ഫേസ്ബുക്ക് യൂസർ Iyc Jabalpur ആണ് നരേന്ദ്രമോദി പശ്ചിമ ബംഗാളിലെ ഒരു പൊതു റാലിയിൽ വെച്ച് സ്വയം ‘ലൂട്ടേര’ (കൊള്ളക്കാരൻ)എന്നു വിളച്ചതായി അവകാശപ്പെടുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. പ്രസ്തുത പോസ്റ്റിൽ പറയുന്നു: “കുട്ടിക്കാലത്തെ ചെറിയ സാധനങ്ങൾ മോഷ്ടിക്കുന്നതിനിന്ന് ‘അമ്മ എന്നെ തടഞ്ഞിരുന്നെങ്കിൽ ഞാൻ ഒരു കൊള്ളക്കാരനായി തീരുകയില്ലായിരുന്നു.”
ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ കാണാൻ കഴിയും.
അന്വേഷണം:
ആദ്യമായി വിശ്വാസ് ന്യുസ് 10 മിനിറ്റു ദൈർഘ്യമുള്ള ഈ വീഡിയോയുടെ കീഫ്രയിമുകൾ ഇൻവിഡ് ടൂൾ ഉപയോഗിച്ച് പരിശോധിച്ചു. ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന ഇതുപോലെ സമാനമായ ഒട്ടേറെ പോസ്റ്റുകൾ ഞങ്ങൾ കണ്ടെത്തി. സമാനമായ പോസ്റ്റുകൾ സെപ്തമ്പർ 2021 -ൽ തന്നെ പ്രചരിച്ചിരുന്നതായും ഞങ്ങൾ കണ്ടു. ട്വിറ്ററിലും ഈ പ്രചാരണം വൈറലായിട്ടുണ്ട്
അടുത്തതായി, ഇതിന്റെ കീവേഡുകൾ ഉപയോഗിച്ച് നാടത്തിയ ഗൂഗിൾ സെർച്ചിൽ നരേന്ദ്ര മോദിയുടെ സമാനമായ വീഡിയോകൾ യൂട്യൂബിൽ പല വാർത്താസ്ഥാപനങ്ങളും പങ്കുവെച്ചതായി കാണുകയുണ്ടായി. ആ വീഡിയോയിൽ മോഡി ധരിച്ച വസ്ത്രവും അതിന്റെ പശ്ചാത്തലവും തന്നെയാണ് വൈറൽ വീഡിയോവിലും കാണുന്നത്.
പിന്നീട് ഞങ്ങൾ മോദിയുടെ ഔദ്യോഗിക യുട്യൂബ് അക്കൗണ്ട് (12 .5 ദശലക്ഷം സബ്സ്ക്രൈബർമാർ ) പരിശോധിച്ചപ്പോൾ അതിലും ഈ വീഡിയോ കണ്ടു. 39 മിനിറ്റ് 40 സെക്കൻഡ് ദൈർഗ്യമുള്ള ഇതിൽ കൊള്ളക്കാരനെക്കുറിച്ചുള്ള പരാമർശം കാണാവുന്നതാണ്. അദ്ദേഹം സ്വയം കൊള്ളക്കാരൻ എന്നു വിശേഷിപ്പിക്കുകയല്ല, ഒരു കൊള്ളക്കാരന്റെയും അയാളുടെ അമ്മയുടെയും കഥ പറയുകയായിരുന്നു. വീഡിയോ 39 മിനിറ്റ് 38 സെക്കൻഡ് എത്തുമ്പോഴാണ് പ്രസ്തുത പരാമർശം.
കൂടുതൽ സ്ഥിരീകരണത്തിനായി കൽക്കത്തയിലെ പ്രമുഖ ജേണലിസ്റ്റും ന്യൂസ് സെൻസിന്റെ എഡിറ്ററുമായ ജയ്ദീപ് ദാസ് ഗുപ്തയുടെ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു:”ഈ വീഡിയോ സന്ദര്ഭത്തില്നിന്ന് അടർത്തകിയെടുത്തതാണ് എന്നുവ്യക്തം.”
We also contacted Bizay Sonkar Shastri, an Indian politician from the Bharatiya Janata Party and a Member of the Lok Sabha from 1998 to 1999, who verified the claim by saying, “99 per cent of news on social media is fake, including this one.”
ബിജെപി നേതാവും 1998 -1999 കാലത്ത് ബിജെപി ലോക്സഭാംഗവുമായ ബിസയ സങ്കര ശാസ്ത്രിയുമായും ഞങ്ങൾ സംസാരിച്ചു. അദ്ദേഹം പറഞ്ഞു: “ഇത് അടക്കം സമൂഹമാധ്യമങ്ങളിൽ വരുന്ന 99 ശതമാനം വാർത്തകളും വ്യാജമാണ്.”
ജയ്‌പ്പൂരിൽനിന്നുള്ള, ഈ വീഡിയോ ഷെയർ ചെയ്ത ഫേസ്ബുക് യൂസർക്ക് 1.7 ആയിരം സുഹൃത്തുക്കൾ ഉണ്ട്. അയാൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ബന്ധമുണ്ട് അയാളുടെ ആമുഖ വിവരണത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്, ജബൽപൂർ (റൂറൽ) -ന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടാണെന്ന് പറയുന്നു.
2021 -ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിലെ സിരിഗുരിയിൽ ഒരു റാലിയിൽ നടത്തിയ പ്രസംഗത്തിനുശേഷം സമാന വീഡിയോകൾ പ്രചരിച്ചിരുന്നു. ഇതുസംബന്ധിച്ച മുൻ വസ്തുതാ പരിശോധന റിപ്പോർട്ടുകൾ ഇവിടെ പരിശോധിക്കാം:
2021 -ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിലെ സിരിഗുരിയിൽ ഒരു റാലിയിൽ നടത്തിയ പ്രസംഗത്തിനുശേഷം സമാന വീഡിയോകൾ പ്രചരിച്ചിരുന്നു.
निष्कर्ष: ഫേസ്‌ബുക്കിൽ വൈറലായി പ്രചരിക്കുന്ന ഈ വീഡിയോ 2021 -ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിലെ ഒരു റാലിയിൽ നടത്തിയ പ്രസംഗത്തിലെ സന്ദര്ഭത്തില്നിന്ന് അടർത്തിയെടുത്തതാണ്. രു കൊള്ളക്കാരന്റെ കഥ വിവരിക്കുകയായിരുന്നു അദ്ദേഹം . അതിലെ ഈയൊരു പരാമർശം അടർത്തിയെടുത്ത് തെറ്റായ അർത്ഥത്തിൽ പ്രചരിപ്പിക്കുകയാണ് ഈ യൂസർ ചെയ്തത്.
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923