X
X

വസ്തുതാപരിശോധന: പാകിസ്ഥാനിൽ ഒരു ഹിന്ദു ക്ഷേത്രം നശിപ്പിക്കപ്പെടുന്നതിന്റെ വൈറൽ വീഡിയോ ദൃശ്യം 2020 -ലേതാണ്, ഒരു സമീപകാല സംഭവമല്ല.

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : സമൂഹമാധ്യമസങ്ങളിൽ വൈറലായ ഒരു വീഡിയോവിൽ രോഷാകുരായ ഒരു കൂട്ടം ആളുകൾ ഒരു കെട്ടിടം തകർക്കുന്നത് കാണാം. മതഭ്രാന്തരായ ചിലർ പാക്കിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഒരു ശിവക്ഷേത്രം നശിപ്പിക്കുന്നതിന്റെ ദൃശ്യമാണ് അതെന്ന് പ്രസ്തുത പോസ്റ്റ് അവകാശപ്പെടുന്നു .

വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഈ അവകാശവാദം തെറ്റിദ്ധാരണാജനകമെന്ന് വ്യക്തമായി. വൈറൽ വീഡിയോ തീർച്ചയായും പാക്കിസ്ഥാനില്നിന്നുതന്നെ ഉള്ളതാണ്. എന്നാൽ ഒരു പഴയ വീഡിയോ ആണ് സമീപകാലത്തേതെന്ന അവകാശവാദത്തോടെ വൈറൽ ആയിരിക്കുന്നത്. പാക്കിസ്ഥാനിലെ ഖൈബർ പഖ്‌ത്തൂൺഖാവ പ്രവിശ്യയിൽ മതഭ്രാന്തനായ ഒരു പുരോഹിതന്റെ നേതൃത്വത്തിലാണ് സംഭവം നടന്നത്. സംഭവം അറിഞ്ഞതോടെ ക്ഷേത്രം ഉടനടി പുനർനിർമിക്കാൻ തദ്ദേശ ഭരണകൂടത്തോട് പാക്കിസ്ഥാൻ ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.

അവകാശവാദം:

ഈ വൈറൽ വീഡിയോ പങ്കുവെച്ചുകൊണ്ട് (ആർക്കൈവ് ലിങ്ക് ), സമൂഹമാധ്യമ യൂസർ ‘പങ്കജ് സിൻഹ’ എഴുതി, “പാക്കിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഒരു ശിവക്ഷേത്രം നശിപ്പിക്കുന്നത്തിന്റെ ദൃശ്യം കാണൂ.ഇവിടെ സുപ്രീം കോടതി വിധിയെത്തുടർന്ന് രാമ ജന്മഭൂമി ക്ഷേത്രം പുനര്നിര്മിക്കുന്നത് ചില “പച്ച പുഴുക്കളെ’ മാത്രമല്ല മതേതരഹിന്ദുക്കളെന്ന വിളിക്കപ്പെടുന്നവരെയും അസ്വസ്ഥരാക്കുന്നു.”

ഈ വീഡിയോ ഇതേ അവകാശവാദത്തോടെ സമൂഹമാധ്യമ പ്ലാറ്റുഫോമുകളിൽ മറ്റുപലരും പങ്കുവെച്ചിട്ടുണ്ട്. ട്വിറ്ററിലും പലരും ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത് പാക്കിസ്ഥാനിൽ നടന്ന ഒരു സമീപകാല സംഭവം എന്ന നിലയ്ക്കാണ്.

അന്വേഷണം:

മുബാഷിർ സൈദി ട്വിറ്ററിൽ പങ്കുവെച്ചത് കണ്ടെത്തി. പാക്കിസ്ഥാനിലെ ഖൈബർ പഖ്‌ത്തൂൺഖാവ പ്രവിശ്യയിൽ മതഭ്രാന്തനായ ഒരു പുരോഹിതന്റെ നേതൃത്വത്തിൽ ഡിസംബർ 30, 2020 -ന് ഒരു ഹിന്ദുക്ഷേത്രം തകർക്കുന്നതിന് ദൃശ്യമാണ് അതെന്ന് പ്രസ്തുത പോസ്റ്റിൽ പറയുന്നു. പ്രസ്തുത ക്ഷേത്രം നവീകരിക്കാൻ പ്രാദേശിക ഭരണകൂടും ഹിന്ദുക്കളെ അനുവദിച്ചുവെങ്കിലും സ്ഥലത്തെ മുസ്ളീം പുരോഹന്റെ നേതൃത്വത്തിൽ ക്ഷേത്രം തകർക്കുകയായിരുന്നു. പോലീസും പ്രാദേശിക ഭരണകൂടവും അത് മൂകരായി നോക്കി നിന്നു.

ഇ ട്വീറ്റിൽ മുൻ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ, സംഭവം നടന്നത് അദ്ദേഹത്തിന്റെ ഭരണകാലത്തായതിനാൽ, ടാഗ് ചെയ്തിട്ടുണ്ട്.

ഞങ്ങളുടെ കീവേഡ് സർച്ചിൽ പല പാക്കിസ്ഥാൻ ന്യൂസ് വെബ്സൈറ്റുകളിലും പ്രസ്തുത സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത് കാണാനായി.

ജനുവരി 5, 2021 -ന് thecurrent.pk എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് ഖൈബർ പഖ്‌ത്തൂൺഖാവ പ്രവിശ്യ ഐ ജി സനാഉല്ലാഹ് അബ്ബാസി റിപോർട്ടർമാരോട് പറഞ്ഞത് 92 പോലീസുകാർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും അവർക്ക് ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല എന്നാണ്. “ഞാൻ 12 പോലീസ് ഓഫീസർമാരെ സസ്‌പെൻഡ് ചെയ്തു ,” അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടുകൾ അനുസരിച്ച്, സംഭവത്തിന്റെ വിചാരണ വേളയിൽ പാക്കിസ്ഥാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ക്ഷേത്രം ഉടനടി പുനർനിർമിക്കാൻ പഖ്‌ത്തൂൺഖാവ പ്രവിശ്യ സർക്കാരിനോട് ഉത്തരവിട്ടു.

ബി ബി സി ഹിന്ദിയും ഈ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ബി ബി സി ഹിന്ദിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിൽ ഡിസമ്പർ 30, 2020 -ന് അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ബുള്ളറ്റിൻ അനുസരിച്ച് പഖ്‌ത്തൂൺഖാവ പ്രവിശ്യയിൽ മതഭ്രാന്തനായ ഒരു ആൾക്കൂട്ടം ഒരു ഹിന്ദു സന്യാസിയുടെ സമാധി സ്ഥാനം നശിപ്പിക്കുകയായിരുന്നു.

ഇതുസംബന്ധിച്ച് പാക്കിസ്ഥാൻ ആസ്ഥാനമാക്കി ജേണലിസ്റ്റും ഫാക്ട് ചെക്കറുമായ ലുബ്‌ന ജെറാർ നഖ്‌വിയെ ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ അവർ വ്യക്തമാക്കിയത് പ്രസ്തുത വൈറൽ വീഡിയോ പാക്കിസ്ഥാനിലെ ഖൈബർ പഖ്‌ത്തൂൺഖാവ പ്രവിശ്യയിൽ നടന്ന സംഭവിതത്തിന്റേതുതന്നെ ആണെന്നും എന്നാൽ അത് ഒരു പഴയ സംഭവമാണെന്നും സുപ്രീംകോടതി പ്രശനത്തിൽ ഇടപെട്ടിരുന്നു എന്നും ആയിരുന്നു.

ഈ വൈറൽ വീഡിയോ പങ്കുവെച്ചിട്ടുള്ള യൂസർക്ക് ഫേസ്ബുക്കിൽ 1.5 ലക്ഷം ഫോളോവേഴ്സ് ഉണ്ട്.

2022-ൽ വിശ്വാസ് ന്യൂസ് ഹിന്ദിയിൽ മാത്രം 1,500 -ൽ ഏറെ ഫാക്ട് ചെക്ക് റിപോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകളുടെ വിശകലനത്തിൽനിന്നും പ്രസ്തുത വർഷത്തിൽ ഇന്ത്യയിൽ തെറ്റിദ്ധാരണാജനകമായ റിപ്പോർട്ടുകൾ എത്രത്തോളം പ്രചരിച്ചു എന്ന് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച പ്രത്യേക റിപ്പോർട്ട് mis-information -ൽ വായിക്കാം.

നിഗമനം: പാക്കിസ്ഥാനിലെ ഖൈബർ പഖ്‌ത്തൂൺഖാവ പ്രവിശ്യയിൽ ഒരു ഹിന്ദു ക്ഷേത്രം അക്രമികൾ നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യം സമീപകാലത്തേതെന്നപോലെയാണ് പങ്കുവെക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഈ സംഭവം നടന്നത് 2020-ൽ ആണ്. അതിനുശേഷം സുപ്രീം കോടതി ഖൈബർ പഖ്‌ത്തൂൺഖാവ പ്രവിശ്യ സർക്കാരിനോട് ഉടനടി ക്ഷേത്രം പുനർനിർമിച്ചുകൊടുക്കാൻ ഉത്തരവിട്ടു.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later