Explainer: ഡാറ്റാ പിശക്, 52.9 ഡിഗ്രിയിലെ ഹീറ്റ് റെക്കോർഡ് തകർത്തതായി തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡൽഹിയിലെ യഥാർത്ഥ പരമാവധി താപനില 45.2°C, 49.1°C എന്നിവക്കിടയിലാണ്
- By: Abhishek Parashar
- Published: Jun 10, 2024 at 03:13 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഡൽഹിയിലെ മുങ്കേഷ്പൂരിൽ 52.3 ഡിഗ്രി സെൽഷ്യസാണ് റെക്കാർഡ് ചെയ്യപ്പെട്ട ഉയർന്ന താപനില എന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റിലെ (ഐഎംഡി) റീജിയണൽ വെതർ ഫോർകാസ്റ്റിംഗ് സെൻ്റർ മേധാവി ഡോ കുൽദീപ് ശ്രീവാസ്തവ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ, രാജ്യത്ത് കത്തുന്ന ചൂടിനിടയിൽ, വർദ്ധിച്ചുവരുന്ന ചൂട്, കാലാവസ്ഥാ വ്യതിയാനം, മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ഒരു ചർച്ച ഉയർന്നുവന്നു.
ഐഎംഡി പുറത്തുവിട്ട ഡാറ്റ ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ, ഇത് ഔദ്യോഗിക കണക്കല്ലെന്ന് ഭൗമശാസ്ത്ര മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.
വാർത്താ ഏജൻസിയായ എഎൻഐയുടെ (ആർക്കൈവ് ലിങ്ക്) ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം എഴുതി, “ഇത് ഇതുവരെ ഔദ്യോഗിക കണക്കല്ല . ഡൽഹിയിൽ 52.3 ഡിഗ്രി സെൽഷ്യസിൽ എത്താനുള്ള സാധ്യത ഇല്ല.. ഇത് പരിശോധിക്കാൻ ഐഎംഡിയിലെ മുതിർന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്, ഔദ്യോഗിക കണക്ക് ഉടൻ അറിയിക്കും. പിന്നീട്, ഐഎംഡിയും ഒരു വിശദീകരണം നൽകി, “ഇത് സെൻസറിലോ പ്രാദേശിക ഘടകത്തിലോ ഉള്ള ഒരു തകരാറിൻ്റെ ഫലമായിരിക്കാം”.
2024 മെയ് 29-ന് ഐഎംഡി നൽകിയ വിവരമനുസരിച്ച്, ഡൽഹി-എൻസിആറിൻറെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 45.2 മുതൽ 49.1 ഡിഗ്രി സെൽഷ്യസ് വരെയാണ്.സെൻസറിലെ തകരാർ മൂലം അല്ലെങ്കിൽ പ്രാദേശിക ഘടകങ്ങൾ കാരണമാകാം മുങ്കേഷ്പൂരിൽ രേഖപ്പെടുത്തിയിരിക്കുന്ന 52.9 ഡിഗ്രി സെൽഷ്യസ് എന്ന ഉയർന്ന താപനില.
15 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളുടെയും (AWS) അഞ്ച് ഡിപ്പാർട്ട്‌മെൻ്റൽ ഒബ്സർവേറ്ററികളുടെയും ശൃംഖല ഉപയോഗിച്ചാണ് IMD ഡൽഹിയിലെ താപനില നിരീക്ഷിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ AWS എല്ലാം 2022 മുതൽ പ്രാബല്യത്തിൽ ഉണ്ട് . IMD വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഡൽഹി-NCR-ലെ താപനില നിരീക്ഷിക്കുന്നത് അത്തരം 15 AWS-കളുടെ സഹായത്തോടെയാണ്.
ഐഎംഡി വ്യക്തമാക്കുന്നതനുസരിച്ച്, “അഞ്ച് പ്രധാന സ്റ്റേഷനുകൾ ഉണ്ട്, അവ വളരെക്കാലമായി പതിവായ വിലയിരുത്തൽ റിപ്പോർട്ടുകൾ നൽകുന്നു, അവയെ ക്ളൈമറ്റ് സ്റ്റേഷനുകൾ എന്ന് വിളിക്കുന്നു.” ട്രെൻഡുകളും തീവ്രതയും മനസ്സിലാക്കാൻ ഈ അഞ്ച് കേന്ദ്രങ്ങളിൽ നിന്നുള്ള ഡാറ്റ പരിഗണിക്കണം.
സഫ്ദർജംഗ്, പാലം, ലോധി റോഡ് (CHO), റിഡ്ജ്, അയനഗർ എന്നിവയാണ് ഈ അഞ്ച് കേന്ദ്രങ്ങൾ. 2024 മെയ് 30 ലെ കണക്കുകൾ പ്രകാരം, മുങ്കേഷ്പൂരിലെ പരമാവധി താപനില 44 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്, അതേസമയം നജഫ്ഗഡിലെ പരമാവധി താപനില 45.8 ഡിഗ്രി സെൽഷ്യസാണ്, ഇത് മുങ്കേഷ്പൂരിനേക്കാൾ കൂടുതലാണ്.
2011-2024 ന് ഇടയിലുള്ള അതേ മാസത്തെ കാലാവസ്ഥാ പാറ്റേൺ ഡാറ്റ:
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ (IMD) വെബ്‌സൈറ്റിൽ ലഭ്യമായ ഡാറ്റ (സഫ്ദർജംഗ് കാലാവസ്ഥാ കേന്ദ്രം) അനുസരിച്ച്, 2011 ന് ശേഷം ഡൽഹിയിലെ ഏറ്റവും കൂടിയ താപനില 43.7 ഡിഗ്രി സെൽഷ്യസ് (2014 മെയ് 30 നും മെയ് 23, 2023 നും രേഖപ്പെടുത്തിയത്) , 46°C (2020 മെയ് 27-ന് രേഖപ്പെടുത്തിയത്) എന്നിവയ്ക്കിടയിലാണ്.
അതേ സമയം, 2024 മെയ് 27-30 തീയതികൾക്കിടയിൽ രേഖപ്പെടുത്തിയ പരമാവധി താപനില യഥാക്രമം 45.4, 45.1, 45.8, 46.8 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ്. പരമാവധി ശരാശരിയുടെയും കുറഞ്ഞ ശരാശരിയുടെയും അടിസ്ഥാനത്തിൽ, 2023 മെയ് മാസത്തിലെ പരമാവധി ശരാശരി 36.8 ഡിഗ്രിയും കുറഞ്ഞ ശരാശരി 22.2 ഡിഗ്രി സെൽഷ്യസുമായിരുന്നു.
2024 മെയ് മാസത്തിലെ ഏറ്റവും ഉയർന്ന താപനില 27, 28, 29, മെയ് 30 തീയതികളിൽ രേഖപ്പെടുത്തിയത് യഥാക്രമം 45.4, 45.1, 45.8, 46.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു, അതേസമയം 2023 ൽ ഈ ദിവസങ്ങളിലെ പരമാവധി താപനില യഥാക്രമം 34.9, 33.2 , 35.7, 35.൯ ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ മറ്റു അവകാശവാദങ്ങൾ അന്വേഷിക്കുന്ന വസ്തുതാ പരിശോധന റിപ്പോർട്ടുകൾ VishvasNews -ൻറെ ഇലക്ഷൻ സെക്ഷനിൽ വായിക്കാം.
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.