Fact Check: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌ക്കർ 2023 ലോകകപ്പിന്റെ മോശമായ മാനേജ്‌മെന്റ് സംബന്ധിച്ച് ബി സി സി ഐ -യെ വിമർശിച്ചിട്ടില്ല
- By: Sharad Prakash Asthana
- Published: Oct 31, 2023 at 05:18 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് 2023 സംബന്ധിച്ച് നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നു. തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ ചില പോസ്റ്റുകളെ കുറിച്ച് വിശ്വാസ് ന്യൂസ് ഇതിനകം അന്വേഷണം നടത്തിയിട്ടുണ്ട്. 2023 ലോകകപ്പ് ക്രിക്കറ്റ് സംബന്ധിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) വിമർശിച്ചുവെന്ന് അവകാശപ്പെടുന്ന X ഹാൻഡിൽ നിന്നുള്ള ഒരു പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ സ്ക്രീൻഷോട്ട് മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പങ്കിടുന്നു.
വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഈ വൈറൽ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തി. 2023 ലോകകപ്പ് ക്രിക്കറ്റ് വേളയിൽ സുനിൽ ഗവാസ്‌കർ അത്തരത്തിലുള്ള ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. വ്യാജ പോസ്റ്റ് ഷെയർ ചെയ്ത X ഹാൻഡിൽ ഉള്ള ഉപയോക്താവിന് മുൻ ക്രിക്കറ്റ് താരം നസീർ ഹുസൈന്റെ പേരിൽ തെറ്റായ പ്രസ്താവനകൾ ഷെയർ ചെയ്ത ചരിത്രമുണ്ട്.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
ഫേസ്ബുക്ക് ഉപയോക്താവ് ‘പവൻ ദീക്ഷിത്’ (ആർക്കൈവ്) ഒക്ടോബർ 7 ന് സ്‌ക്രീൻഷോട്ട് പങ്കിട്ട് എഴുതി, “വാക്കുകളിൽ ഒരു വ്യക്തമായ അർത്ഥമുണ്ട് , പക്ഷേ നട്ടെല്ലില്ലാത്തവർക്ക് സംസാരിക്കാൻ കഴിയില്ല!’
‘ഇന്ത്യൻ എന്ന് വിളിക്കപ്പെടുന്നതിൽ എനിക്ക് ലജ്ജ തോന്നുന്നു. ഏറ്റവും മോശം ക്രിക്കറ്റ് ലോകകപ്പാണിത്. ശൂന്യമായ സ്റ്റേഡിയങ്ങൾ, സ്‌കോർബോർഡില്ല, ബിസിസിഐയിൽ നിന്നുള്ള ദയനീയമായ മാനേജ്‌മെന്റ്, ”- സുനിൽ ഗവാസ്‌കർ. ജയ് ഷായെപ്പോലുള്ള ഒരു ഉന്നതന് നിങ്ങൾ ഒരു ഉയർന്ന ഉത്തരവാദിത്തം നൽകുമ്പോൾ, നിങ്ങൾക്ക് ഇത് തീർച്ചയായും പ്രതീക്ഷിക്കാം.
അന്വേഷണം:
വൈറൽ ക്ലെയിം അന്വേഷിക്കാൻ, ഞങ്ങൾ നിർദ്ദിഷ്ട കീവേഡുകൾ ഉപയോഗിച്ച് ഒരു ഗൂഗിൾ സെർച്ച് ആരംഭിച്ചു. എന്നാൽ വൈറലായ അവകാശവാദം സ്ഥിരീകരിക്കുന്ന വാർത്തകളൊന്നും കണ്ടെത്തിയില്ല. സുനിൽ ഗവാസ്‌കർ ഇത്തരമൊരു പ്രസ്താവന നടത്തിയിരുന്നെങ്കിൽ അത് മാധ്യമങ്ങളിൽ വാർത്തയാകുമായിരുന്നു. കൂടാതെ, സുനിൽ ഗവാസ്‌കറിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിശദമായി പരിശോധിച്ചപ്പോൾ ആരോപണവിധേയമായ പ്രസ്താവനയെ സാധൂകരിക്കുന്ന പോസ്റ്റുകളൊന്നും ലഭിച്ചില്ല..
2023 ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബർ 5 ന് ആരംഭിച്ചതിന് ശേഷം ഒക്ടോബർ 6 ന് ഉച്ചതിരിഞ്ഞാണ് വിവാദമായ പോസ്റ്റ് പോസ്റ്റ് ചെയ്തത്. ഉദ്ഘാടന മത്സരം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്നതായി ഇന്ത്യൻ ന്യുസ് ഔട്ട്ലെറ്റ് റിപ്പോർട്ട് ചെയ്തു, അവിടെ ന്യൂസിലൻഡ് 9 വിക്കറ്റിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ വാർത്താ റിപ്പോർട്ടുകളിലൊന്നും വൈറൽ ക്ലെയിമിനെ പിന്തുണയ്ക്കുന്ന ഒരു പരാമർശവും അടങ്ങിയിട്ടില്ല
എൻഡിടിവിയിലും ദൈനിക് ജാഗരന്റെ വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിച്ച വാർത്താ ലേഖനങ്ങളിലേക്ക് ഞങ്ങളുടെ അന്വേഷണം വ്യാപിച്ചു, എന്നാൽ അതിലൊന്നും വൈറൽ പ്രസ്താവനയെക്കുറിച്ച് ഒരു പരാമർശവും ഉണ്ടായിരുന്നില്ല.
സുനിൽ ഗവാസ്‌കറോട് തന്നെ ഇക്കാര്യം വ്യക്തമാക്കാൻ ഞങ്ങൾ അഭ്യർത്ഥിച്ചു . അദ്ദേഹം അവകാശവാദത്തെ ശക്തമായി നിഷേധിച്ചു , “ചോദിച്ചതിന് നന്ദി. ഇത് തികച്ചും വ്യാജമാണ്. ഒരു ഇന്ത്യക്കാരനായതിൽ ഞാൻ ഒരിക്കലും ലജ്ജിക്കില്ലെന്ന് എന്നെ അറിയുന്നവർക്ക് അറിയാം. ഞാൻ എന്നും അഭിമാനിക്കുന്ന ഒരു ഇന്ത്യക്കാരനാണ്. ഉദ്ഘാടന ദിവസം ഞാൻ അഹമ്മദാബാദിൽ പോലും ഉണ്ടായിരുന്നില്ല.”
അതുപോലെ, ദൈനിക് ജാഗരന്റെ സ്‌പോർട്‌സ് എഡിറ്റർ അഭിഷേക് ത്രിപാഠി പറഞ്ഞു, “സുനിൽ ഗവാസ്‌കർ അത്തരത്തിലുള്ള ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പേരിൽ വ്യാജ പ്രസ്താവനകൾ പ്രചരിപ്പിക്കുകയാണ്.”
തുടർന്ന്, ഈ വൈറൽ പോസ്റ്റ് പ്രചരിപ്പിച്ച ASG @ahadfoooty എന്ന ഉപയോക്താവിന്റെ പ്രൊഫൈൽ ഞങ്ങൾ പരിശോധിച്ചു. ഈ സംഭവത്തിന് മുമ്പ്, ഈ ഉപയോക്താവ് മുൻ ക്രിക്കറ്റ് താരം നസീർ ഹുസൈൻ നടത്തിയത് എന്ന പേരിൽ ഒരു കെട്ടിച്ചമച്ച പ്രസ്താവന പ്രചരിപ്പിച്ചിരുന്നു. T-20 ക്രിക്കറ്റ് ലോകകപ്പ് 2022 ടൂർണമെന്റിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന് ശേഷം, മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നാസിർ ഹുസൈൻ അമ്പയർ തന്റെ തീരുമാനങ്ങളിൽ ഇന്ത്യയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചതായി ആരോപിച്ചുവെന്ന് പോസ്റ്റ് തെറ്റായി അവകാശപ്പെട്ടു. നസീർ ഹുസൈൻ തന്നെ പോസ്റ്റ് വ്യാജമാണെന്ന പറയുകയും അത് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. നസീർ ഹുസൈൻ അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ മുൻ ക്രിക്കറ്റ് താരങ്ങളുടെ പേരിൽ വ്യാജമായ പോസ്റ്റുകൾ പങ്കുവെച്ച ചരിത്രമാണ് ഉപയോക്താവിനുള്ളതെന്ന് ഈ പാറ്റേൺ സൂചിപ്പിക്കുന്നു. 2018 മെയ് മുതൽ ഹാൻഡിൽ X-മായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഉപയോക്താവിന് നിലവിൽ 2,154 ഫോളോവേഴ്‌സ് ഉണ്ട്.
നിഗമനം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌ക്കർ 2023 ലോകകപ്പ് സംബന്ധിച്ച് ബി സി സി ഐ -യെ വിമര്ശിച്ചിട്ടില്ല എന്നത് വ്യക്തമാണ്.
- Claim Review : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌ക്കർ 2023 ലോകകപ്പ് സംബന്ധിച്ച് ബി സി സി ഐ -യെ വിമർശിച്ചു.
- Claimed By : ഫേസ്ബുക്ക് യൂസർ 'പവൻ ദീക്ഷിത് ' (ആർക്കൈവ് ) ഒക്ടോബർ 7 -ന് ഈ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് എഴുതി , “വാക്കുകൾക്ക് ഒരു അർത്ഥമുണ്ട് , എന്നാൽ നട്ടെല്ലില്ലാത്തവന് സംസാരിക്കാൻ കഴിയില്ല !
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.