Fact Check: വസ്തുതാപരിശോധന: ദീപാവലി ദിനത്തിൽ സൈനികരെ അഭിനന്ദിക്കുന്ന വിരാട് കോഹ്‌ലിയുടെ പഴയ വീഡിയോ, സമീപകാലത്തേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അടുത്തിടെ പങ്കിട്ടു
ഇന്ത്യൻ സൈനികർക്ക് ദീപാവലി ആശംസകൾ നേരുന്ന വിരാട് കോഹ്‌ലിയുടെ വൈറലായ വീഡിയോ ഈയിടെ ഉള്ളതല്ലെന്നും 2016 -ലേതാണെന്നും വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി.
- By: Jyoti Kumari
- Published: Nov 7, 2024 at 03:23 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : സൈനികർക്ക് ദീപാവലി ആശംസകൾ നേരുന്ന വിരാട് കോഹ്‌ലിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ ചില ഉപയോക്താക്കൾ അടുത്തിടെയുള്ളതാണെന്ന് അവകാശപ്പെട്ട് ഈ വീഡിയോ പങ്കിടുന്നു.
ഈ വൈറൽ അവകാശവാദം തെറ്റാണെന്ന് വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. 2016ൽ വിരാട് കോഹ്‌ലി സൈനികർക്ക് ദീപാവലി ആശംസകൾ നേർന്ന് വീഡിയോ പുറത്തിറക്കിയവീഡിയോയാണ് ഇപ്പോഴത്തേതെന്ന രീതിയിൽ വൈറലായിരിക്കുന്നത്..
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
ഫേസ്ബുക്ക് ഉപയോക്താവ് ജയറാം യാദവ് നവംബർ 1, 2024 ന് വീഡിയോ പങ്കിട്ട് എഴുതി, “രാജ്യത്തെ സൈനികർക്ക് വിരാട് കോലി ദീപാവലി ആശംസിച്ചു, ജയ് ഹിന്ദ് ജയ് ഭാരത് ഞാൻ എൻ്റെ ഇന്ത്യയെ സ്നേഹിക്കുന്നു. #indianarmy #bsf_cisf_ssb_cisf_nsg #jammukashmir”
പ്രസ്തുത പോസ്റ്റിൻറെ ആർക്കൈവ്ഡ് ലിങ്ക് ഇവിടെ കാണാം.
അന്വേഷണം:
വൈറൽ അവകാശവാദം സ്ഥിരീകരിക്കാൻ, പ്രസക്തമായ കീവേഡുകളുടെ സഹായത്തോടെ ഞങ്ങൾ ഗൂഗിളിൽ തിരഞ്ഞു. india.com എന്ന വാർത്താവെബ്‌സൈറ്റിൽ ഈ ക്ലെയിമുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. 2016, ഒക്ടോബർ27 നാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ദീപാവലി ദിനത്തിൽ സൈനികരെ ഓർക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ എല്ലാവരോടും അഭ്യർത്ഥിച്ചതായി വാർത്താ റിപ്പോർട്ട് പറയുന്നു. ഇതിന് പിന്നാലെ വിരാട് കോലി ഈ വീഡിയോ പുറത്തിറക്കുകയും സൈനികർക്ക് ദീപാവലി ആശംസകൾ അറിയിക്കുകയും ചെയ്തു.
തിരച്ചിലിനിടെ, ന്യൂസ് 18ൻ്റെ വെബ്‌സൈറ്റിൽ വീഡിയോയുമായി ബന്ധപ്പെട്ട ഒരു വാർത്താ റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തി. 2016, ഒക്ടോബർ 27 ന് പ്രസിദ്ധീകരിച്ച പ്രസ്തുത വാർത്ത പ്രകാരം വിരാട് കോലി ഇന്ത്യൻ സൈനികർക്ക് ദീപാവലി ആശംസകൾ നേർന്നു.
വൺ ഇന്ത്യ ന്യൂസിൻറെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ വീഡിയോയുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തി. 2016 ഒക്ടോബർ 29 ന് അപ്‌ലോഡ് ചെയ്ത വീഡിയോയിൽ വിരാട് കോഹ്‌ലിക്കൊപ്പം സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, അനുപം ഖേർ, രവി കിഷൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങളുണ്ട്..
കൂടുതൽ ആഴത്തിൽ അന്വേഷിക്കാൻ , വിരാട് കോഹ്‌ലിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഞങ്ങൾ അവലോകനം ചെയ്‌തു, എന്നാൽ ഈ വീഡിയോ ഫീച്ചർ ചെയ്യുന്ന സമീപകാല പോസ്റ്റുകളൊന്നും കണ്ടെത്തിയില്ല. എന്നിരുന്നാലും, 2016 ഒക്ടോബർ 27-ന് പങ്കിട്ട അദ്ദേഹത്തിൻ്റെ X ഹാൻഡിൽ യഥാർത്ഥ വൈറൽ ക്ലിപ്പ് ഞങ്ങൾ കണ്ടെത്തി.
ദൈനിക് ജാഗ്രൻ്റെ സ്‌പോർട്‌സ് എഡിറ്റർ അഭിഷേക് ത്രിപാഠിയുമായി ഞങ്ങൾ വീഡിയോ പങ്കിട്ടു. വൈറലായ വീഡിയോ അടുത്തിടെയുള്ളതല്ലെന്നും പഴയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അവസാനം, പോസ്റ്റ് പങ്കിട്ട ഉപയോക്താവിൻ്റെ അക്കൗണ്ട് ഞങ്ങൾ സ്കാൻ ചെയ്തു. അയ്യായിരത്തിലധികം ഉപയോക്താക്കൾ ഈ അക്കൗണ്ട് പിന്തുടരുന്നതായി ഞങ്ങൾ കണ്ടെത്തി.
निष्कर्ष: ഇന്ത്യൻ സൈനികർക്ക് ദീപാവലി ആശംസകൾ നേരുന്ന വിരാട് കോഹ്‌ലിയുടെ വൈറലായ വീഡിയോ ഈയിടെ ഉള്ളതല്ലെന്നും 2016 -ലേതാണെന്നും വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി.
- Claim Review : ദീപാവലിയിൽ സൈനികരെ അഭിനന്ദിച്ച് വിരാട് കോലി.
- Claimed By : ഫേസ്ബുക്ക് ഉപയോക്താവ് ജയറാം യാദവ്
- Fact Check : Misleading
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.