വസ്തുതാപരിശോധന: കൈകൊണ്ടുള്ള വ്യായാമം കാണിക്കുന്നത് ഭദ്ര ആശുപത്രിയിൽ നിന്നുള്ള ഡോക്ടർ ബജാജ് അല്ല. വൈറൽ വീഡിയോ തെറ്റിദ്ധാരണാജനകം

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഇക്കാലത്ത് പല ആരോഗ്യ പ്രവർത്തകരും പരിശീലകരും ആരോഗ്യപ്രദമായ ജീവിതത്തിനുള്ള പല മാര്ഗങ്ങളും നിർദ്ദേശിക്കാറുണ്ട്. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോവിൽ ശരീരക്ഷമതയ്ക്കായി കൈകൊണ്ടുള്ള വ്യായാമമുറകൾ കാണിയ്ക്കുന്നത് ഭദ്ര ആശുപത്രിയിലെ ഡോക്ടർ ബജാജ് (വീഡിയോവിൽ അവകാശപ്പെടുന്നതുപോലെ)അല്ല. ഒരു പരിശീലകനും ബിസിനസ് ആസൂത്രകനുമായ പ്രകാശ് ശേഷാദ്രി ശർമയാണ് അത്. ഒരു വിദഗ്ധൻ പറയുന്നതനുസരിച്ച് വീഡിയോവില കാണുന്ന വ്യായാമ മുറകൾ നമ്മുടെ പതിവ് വ്യായാമമുറകൾക്ക് അപ്പുറമുള്ള നല്ല ചില അധിക മുറകളാണ്. എന്നാൽ അവ മാത്രമായി ചെയ്‌താൽ മതി എന്ന നിർദ്ദേശം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

അവകാശവാദം:

ഫേസ്ബുക്ക് യൂസർ റാം നാരായൺ വിദുർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഇങ്ങനെ അവകാശപ്പെടുന്നു “ഇത് ഡോ. ബജാജ് . എം ഡി , ഡി എം ആണ്..ഭദ്ര ആശുപത്രിയിലെ കാർഡിയോളജി വിഭാഗം തലവനായിരുന്നു അദ്ദേഹം. ദിവസവും വെറും 7 വ്യായാമത്തിലൂടെ നിങ്ങൾക്ക് ആരോഗ്യവും ശരീര ക്ഷമതയും നിലനിർത്താനാകുമെന്ന് അദ്ദേഹം ഈ വീഡിയോവിൽ കാണിച്ചുതരുന്നു. ഇത് പരിശീലിച്ച് ആരോഗ്യവും ശരീരക്ഷമതയും നിലനിർത്തുക.”

അന്വേഷണം:

ആദ്യമായി വിശ്വാസ് ന്യൂസ് വീഡിയോവിൽ കാണുന്ന അൽ ആരെന്ന് കണ്ടെത്താനായി സമൂഹമാധ്യമങ്ങളിലെ മറ്റു വീഡിയോകൾ പരിശോധിച്ചു. ട്വിറ്ററിൽ അതെ വീഡിയോ പ്രചരിക്കുന്നത് ഞങ്ങൾ കണ്ടു.

തുടർന്ന് ഞങ്ങൾ ഗൂഗിൾ ലെന്സ് വഴി കീഫ്രയിമുകൾ ഉപയോഗിച്ച് ഒരു ഓപ്പൺ സെർച്ച് നടത്തി. 2020 ഏപ്രിൽ 5-ന് അപ്‌ലോഡ് ചെയ്ത ഈ വീഡിയോ 37,054 പേര് കണ്ടിട്ടുണ്ട്. 7-തരം ലളിത വ്യായാമ മുറകളാണ് അതിൽ കാണിച്ചിരിക്കുന്നത്. ശരീരത്തിന്റെ ചില പ്രധാന സ്ഥാനങ്ങളെ ഉർജ്ജസ്വലമാക്കാനും ആന്തരാവയവങ്ങൾക്ക് പുനരുജ്ജീവനം പകരാനും ഇതിന് കഴിയുമെന്നാണ് അവകാശവാദം.

SeechangePrakash,’ എന്നയാളുടെ പേരിലുള്ള @ComputerPrakash എന്ന യൂട്യൂബ് പേജിന് 4.51K സബ്‌സ്‌ക്രൈബർമാർ ഉണ്ട് . തുടർന്ന് ഞങ്ങൾ ഈ ആളുടെ ഫേസ്‌ബുക്ക്, ട്വിറ്റര്, ലിങ്ക്ഡ്ഇൻ പേജുകൾ പരിശോധിച്ചു. ഇതിന്റെ വെബ്സൈറ്റ് ലിങ്കും ഞങ്ങൾ പരിശോധനവിധേയമാക്കി. അതോടെ പ്രസ്തുത വീഡിയോവിൽ കാണുന്ന വ്യക്തി സി ഇ ഒ മാർ, സംരംഭകർ, കായികതാരങ്ങൾ, സെലിബ്രിറ്റികൾ എന്നിവരുടെയെല്ലാം വ്യക്തിഗത പരിശീലകനായ ഒരാലിനെന്ന വ്യക്തമായി. ഇഖ്‌ന്നാൽ അയാൾ ഒരു ഡോക്ടർ അല്ല.

വിശ്വാസ് ന്യൂസ് എസ്‌ പ്രകാശിനെ ഇ-മെയിൽ വഴി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം വ്യക്തമാക്കി:” ഞാൻ ഈ വീഡിയോ നിർമിച്ചത് 2 വര്ഷം മുൻപ് (കോവിഡ് മഹാമാരിയുടെ ആരംഭത്തിൽ) ആണ്. പക്ഷെ, എൻജിയനെയോ ഞാൻ ഡോ. ബജാജ് ആയി തെറ്റിദ്ധരിക്കപ്പെട്ട. ദയവായി ഇവിടെ സന്ദർശിക്കുക. എന്റെ കമ്പനി വെബ്സൈറ് ആയ www.seechangeworld.com കൂടി നിങ്ങൾക്ക് സന്ദര്ശിക്കാവുന്നതാണ്. എങ്കിൽ എന്നെപ്പറ്റിയും ഞാൻ എന്താണ് ചെയ്യുന്നത് എന്നതിനെപ്പറ്റിയും കൂടുതൽ മനസ്സിലാകും.”

ഈ അവകാശവാദത്തിൻ്റെ സത്യാവസ്ഥ പരിശോധിക്കാനായി വിശ്വാസ് ന്യൂസ് ഭദ്ര ആശുപത്രി വെബ്സൈറ്റ്, അതിന്റെ ഹേർട്ട് സെന്റർ സെഗ്മെന്റ് എന്നിവ സ്കാൻ ചെയ്തു. അതിൽ താഴെ യായി അവിടത്തെ പ്രമുഖ കാര്ഡിയോളജിസ്റ്റുകളുടെ പേര് വിവരങ്ങൾ നൽകിയിട്ടുണ്ട്.

അതിൽ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞ ഏക വ്യക്തിയായ ഡോ. രാജീവ് ബജാജ് ( വൃത്തത്തിൽ) വീഡിയോവിൽ വിവരിക്കുന്ന വ്യക്തിയുമായി പൊരുത്തപ്പെടുന്നില്ല. വാട്ട്സാപ്പിലൂടെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: ” ഈ വ്യക്തിയെ എനിക്ക് പരിചയമില്ല. ഈ മുഖഛായയുള്ള ആരും ഭദ്ര ആശുപത്രിയിൽ ഇല്ല.”

ആരോഗ്യപ്രദമായ ജീവിതവും വീഡിയോവിലെ കൈകൊണ്ടുള്ള വ്യായാമമുറകളും തമ്മിലുള്ള യഥാർത്ഥ ബന്ധം അറിയാനായി വിശ്വാസ് ന്യൂസ് സർട്ടിഫൈഡ് മെഡിക്കൽ തെറാപ്പിസ്റ്റും നോയിഡയിൽ ഒപ്ടിമസ് ഫിസിയോതെറാപ്പി ക്ലിനിക് സ്ഥാപകനുമായ ഡോ. കാൻവാൽജിത് കൗറിനെ ബന്ധപ്പെട്ടു. അദ്ദേഹം വ്യക്തമാക്കുന്നു:” വീഡിയോവില കാണുന്ന വ്യായാമ മുറകൾ നമ്മുടെ പതിവ് വ്യായാമമുറകൾക്ക് അപ്പുറമുള്ള നല്ല ചില അധിക മുറകളാണ്. എന്നാൽ അവ മാത്രമായി ചെയ്‌താൽ മതി എന്ന നിർദ്ദേശം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.”

അവർ ഈ പ്രശനം വിശദമായി ചർച്ച ചെയ്യുന്ന – The cortical effect of clapping in the human brain: A functional MRI study – എന്ന പേരിലുള്ള ഒരു ഗവേഷണ പ്രബന്ധം ഞങ്ങളുമായി പങ്കുവെച്ചു. തുടർന്ന് അവർ വ്യക്തമാക്കി : “കൈപ്പത്തികൾ കൂട്ടിയടിക്കുന്നത് മസ്തിഷ്കത്തിലെ മൂന്നുതരം മോട്ടോർ നെർവുകളെ ഉത്തേജിപ്പിക്കുന്നതിനുള്ള ഫാസ്‌ലപ്രദമായ ഒരു മാർഗമാണ്.”

സോഷ്യൽ സ്കാൻ വഴി റാം നാരായൺ വിദുർ ബീഹാറിൽനിന്നുള്ള ഒരു ജെഫ്രീലാന്സ് ജേർണലിസ്റ്റ് ആണെന്നും അയാൾക്ക് സമൂഹമാധ്യമങ്ങളിൽ 4700 ഫോളോവേഴ്സ് ഉണ്ടെന്നും വിശ്വാസ് ന്യൂസിന് വ്യക്തമായി.

നിഗമനം: വൈറൽ വീഡിയോവിൽ ആരോഗ്യപ്രദമായ ജീവിതത്തിനുതകുന്ന ഹസ്ത വ്യായാമ മുറകൾ പ്രദർശിപ്പിക്കുന്ന വ്യക്തി ഭദ്ര ആശുപത്രിയിലെ ഡോക്ടർ ബജാജ് അല്ല. സീ ചേഞ്ച് കൺസൾട്ടിംഗ് എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനാണ് അത്. പ്രസ്തുത വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായ വ്യക്തിത്വം ആരോപിക്കുന്നതുമാണ്. ഒരു വിദഗ്ധൻ പറയുന്നതനുസരിച്ച് വീഡിയോവില കാണുന്ന വ്യായാമ മുറകൾ നമ്മുടെ പതിവ് വ്യായാമമുറകൾക്ക് അപ്പുറമുള്ള നല്ല ചില അധിക മുറകളാണ്. എന്നാൽ അവ മാത്രമായി ചെയ്‌താൽ മതി എന്ന നിർദ്ദേശം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

False
Symbols that define nature of fake news
Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍