X
X

വസ്തുത പരിശോധന: ആല്‍ക്കഹോള്‍ കൊറോണവൈറസിനെ നശിപ്പിക്കുമെന്ന ഒരു പോസ്റ്റിന്‍റെ അവകാശവാദം വ്യാജമാണ്

ആല്‍ക്കഹോള്‍ കൊറോണവൈറസിനെ നശിപ്പിക്കുമെന്ന ഒരു പോസ്റ്റിന്‍റെ അവകാശവാദം വ്യാജമാണ്.

സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായ ഒരു പോസ്റ്റ് അവകാശപ്പെടുന്നതനുസരിച്ച് ആല്‍ക്കഹോള്‍ കൊറോണവൈറസിനെ നശിപ്പിക്കുന്നു. ഈ പോസ്റ്റിനോടൊപ്പമുള്ള സ്ക്രീന്‍ഗ്രാബില്‍ വാര്‍ത്തകളുടെ ഹോര്‍മാറ്റില്‍ ഒരാളുടെ ഫോട്ടോയും നല്‍കിയിട്ടുണ്ട്. വിശ്വാസ് ന്യൂസിന്‍റെ അന്വേഷണത്തില്‍ ഈ വൈറല്‍ പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമായി.  

അവകാശവാദം

സ്റ്റീവ് ലോക്ക് എന്ന യൂസര്‍ ഫേസ്‍ബുക്കില്‍ ഷെയര്‍ ചെയ്ത ഒരു പോസ്റ്റ് അവകാശപ്പെടുന്നത് ആല്‍ക്കഹോള്‍ കൊറോണവൈറസിനെ നശിപ്പിക്കുന്നു എന്നാണ്. ഈ പോസ്റ്റിനോടൊപ്പമുള്ള സ്ക്രീന്‍ഗ്രാബില്‍ വാര്‍ത്തകളുടെ ഹോര്‍മാറ്റില്‍ ഒരാളുടെ ഫോട്ടോയും നല്‍കിയിട്ടുണ്ട്. ഈ പോസ്റ്റിന്‍റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.

അന്വേഷണം

വിശ്വാസ് ന്യൂസ് നേരത്തെതന്നെ കൊറോണവൈറസുമായി ബന്ധപ്പെട്ട ഇത്തരം പോസ്റ്റുകളെപറ്റി അന്വേഷിക്കുകയും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യൂഎച്ച്ഒ) പറയുന്നതനുസരിച്ച് കൊറോണവൈറസ് തടയുന്നതിന് ഒരു മരുന്നും ശുപാര്‍ശ ചെയ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവെന്‍ഷന്‍ ശുപാര്‍ശ ചെയ്യുന്നതനുസരിച്ച് ഈ രോഗത്തിന്‍റെ വ്യാപനം തടയുന്നതിന് സഹായിക്കാന്‍ ഒരു പ്രതിരോധ നടപടി എന്ന നിലയില്‍ ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ കൊണ്ട് കൈകള്‍ കഴുകാവുന്നതാണ്.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും നോവല്‍ കൊറോണവൈറസില്‍ നിന്ന് സ്വയം സംരക്ഷണത്തിനായി കൈകള്‍ ഇടയ്ക്കിടെ  ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് റബ് കൊണ്ട് ശുചിയാക്കുകയോ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ  വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ആല്‍ക്കഹോള്‍, കൊറോണവൈറസ് എന്നിവയുമായി ബന്ധപ്പെട്ട മിഥ്യാധാരണകളും തുറന്നുകാട്ടിയിട്ടുണ്ട്.നിങ്ങളുടെ ശാരീരത്തിനുള്ളില്‍ പ്രവേശിച്ചുകഴിഞ്ഞ വൈറസിനെ ശരീരത്തിലാകമാനം ആല്‍ക്കഹോളോ ക്ലോറിനോ പൂശിയതുകൊണ്ട് നശിപ്പിക്കാനാവില്ലെന്ന്  ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പദാര്‍ത്ഥങ്ങള്‍ സ്പ്രേ ചെയ്യുന്നത് വസ്ത്രങ്ങള്‍ക്കും ശരീരത്തിലെ ശ്ലേഷ്മപാളികള്‍ക്കും (കണ്ണുകള്‍, വായ് എന്നിവിടങ്ങളിലെ) ഹാനികരമാണ്. പ്രതലങ്ങളെ അണുവിമുക്തമാക്കാന്‍ ആല്‍ക്കഹോളും ക്ലോറിനും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഉചിതമായ ശുപാര്‍ശകള്‍ക്ക് അനുസൃതമായിട്ടായിരിക്കണം അവ ഉപയോഗിക്കേണ്ടത്. 

ഇതുസംബന്ധിച്ച് വിശ്വാസ് ന്യൂസ് ഒരു ജനറല്‍ ഫിസിഷ്യനായ ഡോ.സജീവ് കുമാറുമായി സംസാരിച്ചു. ആല്‍ക്കഹോള്‍ നോവല്‍ കൊറോണവൈറസിനെ നശിപ്പിക്കുമെന്ന അവകാശവാദം തള്ളിക്കളഞ്ഞു.

निष्कर्ष: ആല്‍ക്കഹോള്‍ കൊറോണവൈറസിനെ നശിപ്പിക്കുമെന്ന ഒരു പോസ്റ്റിന്‍റെ അവകാശവാദം വ്യാജമാണ്.

  • Claim Review : ആല്‍ക്കഹോള്‍ കൊറോണവൈറസിനെ നശിപ്പിക്കുന്നു.
  • Claimed By : ഫേസ്ബുക്ക് യൂസര്‍: സ്റ്റീവ് ലോക്ക്
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later