X
X

സ്വകാര്യതാ നയം

ലക്ഷ്യവും വ്യാപ്തിയും

www.vishvasnews.com  (*”ഞങ്ങൾ”,”നമ്മൾ”, “ഞങ്ങളുടെ”, “വിശ്വാസ് ന്യൂസ്”) ഡാറ്റാ സബ്ജക്ട് അഥവാ ഡാറ്റയിലൂടെ പ്രത്യക്ഷമായോ പരോക്ഷമായോ തിരിച്ചറിയപ്പെടാവുന്ന വ്യക്തി ( “നിങ്ങൾ”, “നിങ്ങളുടെ”,”യൂസർ”,”സബ്സ്ക്രൈബർ”)  ഞങ്ങളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെ വിലമതിക്കുന്നു.  അതിനാൽ നിങ്ങൾ ഞങ്ങളുമായി പങ്കുവെക്കുന്ന വിവരങ്ങൾ സംരക്ഷിക്കുന്നതിനായി ഏറ്റവും ഉയർന്ന സ്വകാര്യതാ മാർഗനിർദ്ദേശങ്ങളാണ് ഞങ്ങൾ പിന്തുടരുന്നത്.

വിവരങ്ങളും ഉള്ളടക്കങ്ങളും ഏതെങ്കിലും മൊബൈൽ അല്ലെങ്കിൽ ഇന്റർനെറ്റ് ബന്ധിത ഉപകരണങ്ങൾ വഴിയോ മറ്റുവിധത്തിലോ (മൊത്തത്തിൽ ഇവയെ “സേവനങ്ങൾ” എന്ന പരാമർശിക്കുന്നു)   പ്രദാനം ചെയ്യൂന്നതടക്കവും എന്നാൽ അതിൽ പരിമിതപ്പെടാത്തതുമായ വിവിധ മൊബൈൽ അപ്ലിക്കേഷനുകളും മറ്റു സേവനങ്ങളും  കൈകാര്യം ചെയ്യുന്ന  എം എം ഐ ഓൺലൈൻ (വിശ്വാസ് ന്യുസ്) അല്ലെങ്കിൽ അതിന്റെ അനുബന്ധ സ്ഥാപനം(ങ്ങൾ) അല്ലെങ്കിൽ അതിന്റെ സംയോജിത സ്ഥാപനം(ങ്ങൾ) നൽകുന്നതോ ശേഖരിക്കുന്നതോ ആയ വിവരങ്ങളുടെ ഉപയോഗത്തെയാണ് ഈ സ്വകാര്യതാനയം വിശദീകരിക്കുന്നത്. ഞങ്ങൾ പ്രവർത്തിക്കുന്ന സ്ഥലത്ത്  ബാധകമായ നിയമത്തിന് അനുസൃതമായ വിധമാണ്  ഈ സ്വകാര്യതാ നയം നടപ്പാക്കുന്നത്.ചില സന്ദർഭങ്ങളിൽ ചില പ്രത്യേക സേവനങ്ങൾക്കോ പ്രദേശങ്ങൾക്കോ കൂടുതലായ ഡാറ്റാ സ്വകാര്യതാ അറിയിപ്പുകൾ ഞങ്ങൾ നൽകിയേക്കാം. ഈ സ്വകാര്യതാ നയവുമായി ചേർത്തുവേണം പ്രസ്തുത നിബന്ധനകൾ വായിക്കാൻ.   


www.vishvasnews.com എന്നത് കമ്പനി നിയമം,1956 പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും ഫ്ലോർ-20, വേൾഡ് ട്രേഡ് ടവർ, സെക്ടർ -16, നോയ്‌ഡ, ഉത്തർ പ്രദേശ് എന്ന വിലാസത്തിൽ കോർപ്പറേറ്റ് ഓഫീസ് നിലവിലുള്ളതുമായ, ഒരു ഇന്ത്യൻ കമ്പനിയായ എം എം ഐ ഓൺലൈൻ ലിമിറ്റഡിന്റെ സ്വത്താണ്201301.

നിങ്ങൾ ഉപയോഗിക്കുന്ന വിശ്വാസ് ന്യൂസ് സർവീസിന് ബാധകമായ ഉപയോഗവ്യവസ്ഥകളുമായി ചേർത്തതും അവയോടൊന്നിച്ചും വേണം ഈ സ്വകാര്യതാ നയം വായിക്കേണ്ടത്.

എന്താണ് ഈ സ്വകാര്യതാനയം ഉൾക്കൊള്ളുന്നത്?

ഞങ്ങളുടെ വെബ്സൈറ്റ് നിങ്ങൾ സന്ദർശിക്കുമ്പോൾ ശേഖരിക്കുന്ന നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ പ്രോസ്സസ് ചെയ്യുന്നതുസംബന്ധിച്ച് നിങ്ങളെ അറിയിക്കുക എന്നതാണ് ഈ സ്വകാര്യതാ നയത്തിന്റെ ലക്ഷ്യം. നിലവിലേയും മുമ്പത്തെയും വെബ്സൈറ്റ്  സന്ദർശകർക്കും ഞങ്ങളുടെ സേവനം ലഭിക്കുന്നതിനായി വിശ്വാസ് ന്യൂസിൽ രജിസ്റ്റർ ചെയ്യുന്ന യൂസർമാർക്കും  അല്ലെങ്കിൽ വിശ്വാസ്ഈ ന്യൂസിന് അതിന്റെ സേവനവുമായി ബന്ധപ്പെട്ട മറ്റുനിലയിൽ ലഭിക്കുന്നതും എന്നാൽ വിശ്വാസ് ന്യൂസുമായി ബന്ധപ്പെട്ട വ്യക്തികളുടെ ബന്ധപ്പെടാനുള്ള വിവരങ്ങളിൽ മാത്രം പരിമിതപ്പെടാത്തതും  ആയ വ്യക്തിവിവരങ്ങൾക്കെല്ലാം  ഈ നയം ബാധകമാണ്.

I. വ്യക്തിപരമായ വിവരങ്ങളുടെ ശേഖരണവും ഉപയോഗവും

വ്യക്തിപരമായ വിവരങ്ങൾ അഥവാ പേഴ്‌സണൽ ഇൻഫർമേഷൻ (പി ഐ)  – എന്നാൽ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെ  (“ഡാറ്റാ സബ്ജക്ട്”.ഇവിടെ നിങ്ങൾ/ നിങ്ങളുടെ എന്ന പരാമർശിക്കുന്നു) തിരിച്ചറിഞ്ഞതോ തിരിച്ചറിയാവുന്നതോ ആയ വിവരങ്ങൾ എന്നർത്ഥം.പ്രത്യേകിച്ചും പേര്, തിരിച്ചറിയൽ നമ്പർ, സ്ഥലവിവരങ്ങൾ, ഒരു ഓൺലൈൻ തിരിച്ചറിയൽ സൂചകം അല്ലെങ്കിൽ ഒരു സ്വാഭാവിക വ്യക്തിയുടെ കായികമോ ശരീരശാസ്ത്രപരമോ ജനിതകപരമോ മാനസികമോ സാമ്പത്തികമോ സാംസ്കാരികമോ ആയ തിരിച്ചറിയൽ വിവരങ്ങൾ .

സേവന ഉപയോക്താക്കളുടെ സ്വകാര്യതയെ കമ്പനി മാനിക്കുന്നു. എല്ലാനിലയിലും ഉചിതമായവിധം അത് സംരക്ഷിക്കാൻ  കമ്പനി പ്രതിജ്ഞാബദ്ധവുമാണ്. യൂസർമാരെപ്പറ്റി കമ്പനി ശേഖരിക്കുന്ന വിവരങ്ങ താഴെ കൊടുക്കുന്നു:.

എ. നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന വിവരങ്ങൾ

നിങ്ങളുമായി തുടർന്നും ഇടപെടുന്നതിനും നിങ്ങൾക്ക് തുടർന്നും സേവനങ്ങൾ നൽകുന്നതിനും വേണ്ടിയാണ് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ  ഞങ്ങൾ ചോദിക്കുന്നത്. ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു. എന്നാൽ വിവരങ്ങൾ അതിൽ പരിമിതപ്പെടുന്നില്ല –

  • പേര്
  • സ്ഥലം
  • ഇ -മെയിൽ ഐഡി
  • വാർത്തകളുമായോ ലേഖനങ്ങളുമായോ ബന്ധപ്പെട്ട യൂസർ കമന്റുകൾ/ചോദ്യങ്ങൾ/ഉത്തരങ്ങൾ
  • ബന്ധപ്പെടാനുള്ള നമ്പർ
  • ലിംഗം
  • ഫോട്ടോഗ്രാഫ്‌
  • സ്ഥലം

സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങൾക്കായി പേമെന്റ് വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചുവെന്ന് വരാം. എന്നാൽ കാർഡ് വിവരങ്ങൾ ഒന്നുംതന്നെ ഞങ്ങളുടെ സംവിധാനത്തിൽ ഞങ്ങൾ സൂക്ഷിക്കുകയില്ല..

നിങ്ങൾ സ്വമേധയാ ആണ് ഞങ്ങൾക്ക് വിവരങ്ങൾ നൽകുന്നത്

മറ്റുചില സന്ദര്ഭങ്ങളിലും ഞങ്ങൾ കൂടുതലായ ചില വിവരങ്ങൾ ശേഖരിച്ചെക്കാം. അതായത് നിങ്ങൾ ഫീഡ്ബാക്ക് (കൾ) നൽകുമ്പോഴോ, നിങ്ങളുടെ കണ്ടന്റ് അല്ലെങ്കിൽ ഈമെയിൽ മുൻഗണനകൾ പരിഷ്കരിക്കുമ്പോഴോ, സർവ്വേകളോട് പ്രതികരിക്കുമ്പോഴോ, ഞങ്ങളുടെ വെബ്‌സൈറ്റിൽ ഒരു കമന്റ് പോസ്റ്റ് ചെയ്തുകൊണ്ട് ഞങ്ങളോട് ആശയവിനിമയം നടത്തുമ്പോഴോ, അല്ലെങ്കിൽ ഈമെയിൽ വഴി ഞങ്ങളോട് എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കുമ്പോഴോ അങ്ങനെ  സംഭവിക്കാം.  ഈ വിവരങ്ങളിൽ നിങ്ങളുടെ പേര്, ഈമെയിൽ ഐഡി, മൊബൈൽ നമ്പർ, കമന്റ്, മെസേജ് തുടങ്ങിയവപോലുള്ള നിങ്ങളുടെ വ്യക്തിപരമായതും  എന്നാൽ, അതിൽ പരിമിതപ്പെടാത്തതുമായ വിവരങ്ങളും ഉൾപ്പെട്ടേക്കാം.

കുക്കികൾ പ്രവർത്തനനിരതമാകുമ്പോൾ വിവരങ്ങൾ താനേ   ശേഖരിക്കപ്പെടുന്നു/ ട്രാക്ക് ചെയ്യപ്പെടുന്നു

ഞങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്ന “സേവനങ്ങളുടെ ” പ്രതികരണശേഷി മെച്ചപ്പെടുത്താൻ ഞങ്ങൾ “കുക്കീസിനെ” ഉപയോഗിച്ചെന്നുവരാം..  “കുക്കീസ്‌ ”, (ഇത് ഒരു ചെറിയ ടെക്സ്റ്റ്  ഫയൽ ആണ്. നിങ്ങളുടെ വെബ്സൈറ്റ് / അപ്ലിക്കേഷൻ പ്രവർത്തനങ്ങൾ  ശേഖരിക്കാൻ ഇത് ഉപയോഗിച്ചെക്കാം. ചില കുക്കീകളും അതുപോലുള്ള സാങ്കേതിക സംവിധാനങ്ങളും ഒരു ഉപഭോക്താവ് നേരത്തെ നൽകിയ വ്യക്തിപരമായ വിവരങ്ങൾ ഓര്മിച്ചെടുക്കാൻ ഉപയോഗപ്പെടുത്തിയേക്കാം ) അല്ലെങ്കിൽ സമാനമായ ഇലക്ട്രോണിക്  ടൂളുകൾ ഓരോ സൈറ്റ് സന്ദര്ശകനും അയാളില്നിന്നുള്ള വിവരശേഖരണത്തിനായി ഒരു സവിശേഷ ക്രമരഹിത നമ്പർ  (“യൂസർ ഐഡി” നൽകാൻ ഉപയോഗിക്കുന്നു. ഉപയോക്താവിന്റെ വ്യക്തിഗത താല്പര്യങ്ങൾ അയാളുടെ കമ്പ്യൂട്ടർ തിരിച്ചറിഞ്ഞുകൊണ്ട് കണ്ടെത്തുകയാണ് ചെയ്യുന്നത്.  ഞങ്ങളുടെ പരസ്യദാതാക്കളും (നിങ്ങൾ അവരുടെ പരസ്യത്തിൽ ക്ലിക്ക് ചെയ്യുകയാണെങ്കിൽ) നിങ്ങളുടെ ബ്രൗസറിലേക്ക് (ബ്രൗസറുകളിലേക്ക് ) അവരുടേതായ കുക്കീസിനെ അയച്ചേക്കാം. ഈ പ്രക്രിയ ഞങ്ങളുടെ  നിയന്ത്രണത്തിന് അതീതമാണ്. നിങ്ങളുടെ കമ്പ്യൂട്ടർ/ ലാപ്ടോപ്/നോട്ട് ബുക്ക്  /  മൊബൈൽ/ ടാബ്ലറ്റ്/ പാഡ്/ കൈയിൽ  പിടിക്കാവുന്ന ഉപകരണങ്ങൾ അല്ലെങ്കിൽ ഇന്റർനെറ്റ് കണക്ഷൻ സാധ്യമാകുന്ന എന്തെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വഴി നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റ്(കൾ) സേവനങ്ങൾ എന്നിവയുമായി ഇടപെടുമ്പോൾ ഞങ്ങൾക്ക് ചില വിവരങ്ങൾ ലഭിക്കുകയും അവ ഞങ്ങൾ സൂക്ഷിക്കുകയും ചെയ്യുന്നു.

മിക്ക ബ്രൗസറുകളിലും കുക്കികളുടെ സാന്നിധ്യം അറിയിക്കുന്നതിനുള്ള സംവിധാനം നിങ്ങൾക്ക് സജ്ജമാക്കാവുന്നതാണ്. അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ കുക്കികൾ നിങ്ങൾക്ക് ബ്ലോക്ക് ചെയ്യാവുന്നതുമാണ്. എന്നാൽ, നിങ്ങൾ കുക്കികൾ നീക്കം ചെയ്യുകയോ തടയുകയോ ചെയ്‌താൽ വെബ്സൈറ്റിന്റെ ചില ഭാഗങ്ങളിൽ പ്രവേശിക്കാൻ  നിങ്ങൾ യഥാർത്ഥ യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവ  വീണ്ടും എന്റർ ചെയ്യേണ്ടിവരും. ഈ സാഹചര്യത്തിൽ  സൈറ്റിന്റെ ചില സെക്ഷനുകൾ/ഫീച്ചറുകൾ പ്രവർത്തിച്ചില്ലെന്നും വരാം.

കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾക്ക് ഞങ്ങളുടെ Cookie Policy കാണാവുന്നതാണ്.

ലോഗ് ഫയൽ വിവരങ്ങൾ  

നിങ്ങളുടെ കംപ്യൂട്ടറിന്റെ ഇന്റർനെറ്റ് കണക്ഷൻ, മൊബൈൽ നമ്പർ, നിങ്ങളുടെ ഐ പി വിലാസം, ബ്രൗസർ സോഫ്റ്റ്‌വെയർ,ഓപറേറ്റിങ് സിസ്റ്റത്തിന്റെ ഇനം, ക്ലിക്ക്സ്ട്രീം രീതികൾ, നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റ് (കൾ), അപ്ലികേഷൻ(കൾ), സേവനങ്ങൾ എന്നിവ പ്രാപ്യമാക്കുന്ന തീയതിയും സമയവും തുടങ്ങിയ പരിമിതമായ വിവരങ്ങൾ യാന്ത്രികമായി ശേഖരിക്കുന്നു.       

ക്ലിയർ ജി ഐ എഫ് കൾ

നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റ് ഉപയോഗിക്കുമ്പോൾ ആരെന്നറിയാത്തവിധം, ഉപയോക്താവിനെ വ്യക്തിപരമായി തിരിച്ചറിയാൻ  കഴിയാത്തരീതിയിൽ  നിങ്ങളുടെ ഓൺലൈൻ ഉപയോഗരീതി പിന്തുടരാൻ ഞങ്ങൾ “ക്ലിയർ ജിഐഎഫ്-കൾ” (വെബ് ബീക്കണുകൾ) ഉപയോഗിച്ചെന്നുവരാം. എച്ച് ടി എം എൽ അടിസ്ഥാനമാക്കിയ ഈമെയിലുകൾ    വഴി ഞങ്ങളുടെ ഉപയോക്താക്കൾ ഏതെല്ലാം ഈമെയിലുകളാണ് തുറക്കുന്നത് എന്നറിയാനും ഞങ്ങൾ ജിഐഎഫ്-കൾ ഉപയോഗിക്കുന്നു. നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റ് ഉപയോഗിക്കുന്നതുസംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ഗൂഗിൾ അനലറ്റിക്സ്, ഗൂഗിൾ സെർച്ച് കൺസോൾ എന്നിവയും ഞങ്ങൾ നിഷ്ക്രിയമായി ഉപയോഗിക്കാം.

ഉപയോഗം, ലോഗ് ഡാറ്റാ എന്നിവയിലൂടെ അനുമാനിക്കുന്നു വിവരങ്ങൾ  

വിശ്വസ് ന്യൂസിൽ നിങ്ങളുടെ പെരുമാറ്റ രീതി അടിസ്ഥാനമാക്കി നിങ്ങളെക്കുറിച്ചുള്ള ചില വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുകയും പിന്തുടരുകയും ചെയ്തേക്കാം. ഈ വിവരങ്ങൾ  ഞങ്ങൾ ഞങ്ങളുടെ ഉപയോക്താക്കളുടെ ജനസംഖ്യാശാസ്ത്രപരമായ വസ്തുതകൾ, ഉപകരണങ്ങൾ, താല്പര്യങ്ങൾ, പെരുമാറ്റരീതികൾ എന്നിവ അവരെ കൂടുതൽ നന്നായി മനസിലാക്കാനും അവർക്ക് സംരക്ഷണവും മികച്ച സേവനവും നൽകാൻ  വേണ്ടിയുള്ള ആഭ്യന്തര ഗവേഷണങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നു.

ഉപയോക്താവിന്റെ പെരുമാറ്റരീതിയും മുന്ഗണനകളും  മനസ്സിലാക്കാനും ആഭ്യന്തര അനലറ്റിക്സിനും ഗവേഷണത്തിനും വേണ്ടിയും നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ശേഖരിക്കാവുന്നതാണ്.

സമൂഹമാധ്യമ  അക്കൗണ്ടുകൾ, മെസ്സേജ് ബോർഡുകൾ, ചാറ്റ് റൂമുകൾ അല്ലെങ്കിൽ മറ്റു സന്ദേശ സംവിധാനങ്ങൾ എന്നിവയിൽ  നിങ്ങൾ ഒരു സന്ദേശം പോസ്റ്റ് ചെയ്യുകയോ ഒരു ഫീഡ്ബാക്ക് നൽകുകയോ  ആണെങ്കിൽ  നിങ്ങൾ ഞങ്ങൾക്ക് നൽകിയ ആ വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും.

ഈ വിവരങ്ങൾ ഞങ്ങൾ കൈവശം സൂക്ഷിക്കുന്നത് നിയമം അനുവദിക്കുന്ന വിധത്തിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനും ഉപഭോക്താവിന്  സഹായം നൽകുന്നതിനും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വേണ്ടിയാണ്. നിങ്ങൾ വ്യക്തിപരമായ ആശയവിനിമയത്തിന്റെ സ്വഭാവമുള്ള ഈമെയിലുകൾ, കത്തുകൾ എന്നിവ ഞങ്ങൾക്ക് അയക്കുകയോ  മറ്റു ഉപയോക്താക്കളോ മൂന്നാം കക്ഷികളോ വിശ്വാസ് ന്യൂസിലെ നിങ്ങളുടെ പ്രവർത്തനങ്ങളെയോ പോസ്ററിംഗിനെയോ  കുറിച്ച് പ്രതികരണങ്ങൾ അയക്കുകയോ ചെയ്യുമ്പോൾ അത്തരം വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു.

മറ്റ് സ്രോതസ്സുകളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ

മറ്റു ഓൺലൈൻ സ്രോതസ്സുകളിൽനിന്നും നിങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ  ഞങ്ങൾക്ക് ലഭിക്കാം. അവ ഞങ്ങളുടെ അക്കൗണ്ട് ഇൻഫർമേഷൻ സിസ്റ്റത്തിൽ ചേർക്കുകയും ഈ നയം അനുസരിച്ച് അത് കൈകാര്യം ചെയ്യുകയും ചെയ്യുന്നു. പ്ലാറ്റ്ഫോം പ്രൊവൈഡർക്കോ ഞങ്ങൾ സേവനം നൽകുന്ന മറ്റു പങ്കാളികൾക്കോ നിങ്ങൾ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ അടക്കവും എന്നാൽ അതിൽ പരിമിതപ്പെടാത്തതുമായ വിവരങ്ങൾ  നൽകുകയാണെങ്കിൽ നിങ്ങളുടെ പേര്,  ഈമെയിൽ ഐഡി എന്നിവ ഞങ്ങൾക്ക് കൈമാറപ്പെടും.  ഞങ്ങളുടെ രേഖകൾ  തിരുത്തുന്നതിനും  നിങ്ങൾക്കുള്ള സേവനം നിറവേറ്റുന്നതിനും അല്ലെങ്കിൽ നിങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും അല്ലെങ്കിൽ ഒരു മൂന്നാം കക്ഷിയുടെ വിവരം പങ്കിടുന്നതിനും മൂന്നാം കക്ഷികളിൽനിന്ന് അപ്ഡേറ്റ് ചെയ്ത, ബന്ധപ്പെടാനുള്ള വിവരങ്ങൾ  ഞങ്ങൾ ലഭ്യമാക്കിയേക്കാം.

ഒരു മൂന്നാം കക്ഷിയുടെ സേവനം വഴി നിങ്ങൾ നിങ്ങളുടെ വിശ്വാസ് ന്യൂസ്  സർവീസസ് അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്യുകയാണെങ്കിൽ (ഉദാഹരണത്തിന് ഗൂഗിൾ അല്ലെങ്കിൽ ഫേസ്ബുക്ക് ) നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഈമെയിൽ ഐഡി, പൊതു പ്രൊഫൈൽ വിവരങ്ങൾ എന്നിവപോലുള്ള വിവരങ്ങൾ അവർ ഞങ്ങൾക്ക് അയച്ചുതന്നേക്കാം.   വെബ്സൈറ്റുകളിൽ നിങ്ങൾ വ്യക്തിപരമായ വിവരങ്ങൾ സബ്മിറ്റ്  ചെയ്യാൻ വിസമ്മതിക്കുകയാണെങ്കിൽ, വെബ്സൈറ്റിലൂടെ ചില സേവനങ്ങൾ നിങ്ങൾക്ക് നൽകാൻ ഞങ്ങൾക്ക് കഴിയുകയില്ല. ആ വിവരം നിങ്ങൾ അക്കൗണ്ട് തുറക്കുമ്പോൾ തന്നെ നിങ്ങളെ അറിയിക്കാൻ ഉചിതമായ ശ്രമങ്ങൾ ഞങ്ങൾ നടത്തും. എന്നാൽ, ആവശ്യമായ വ്യക്തിഗത വിവരങ്ങൾ നൽകാത്തതിനാൽ ചില സേവനങ്ങൾ നിങ്ങൾക്ക് നിഷേധിക്കപ്പെടുന്നതിന് ഞങ്ങൾ ബാധ്യസ്ഥരോ ഉത്തരവാദികളോ ആയിരിക്കുകയില്ല.

 II. വ്യക്തിപരമായ വിവരങ്ങൾ പ്രോസ്സസ് ചെയ്യൽ

ഞങ്ങൾക്ക് നിയമപരമായ അടിസ്ഥാനമുള്ള കാര്യങ്ങളിൽ മാത്രമാണ് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുകയും  പ്രോസ്സസിംഗ്‌ നടത്തുകയും ചെയ്യുന്നത്. വ്യക്തിപരമായ വിവരങ്ങളുടെ പ്രോസ്സസിംഗിന്റെ നിയമപരമായ അടിസ്ഥാനം എന്നതിൽ നിങ്ങളിൽനിന്നും ഞങ്ങൾ നേടുന്ന  സ്പഷ്ടമായ സമ്മതവും ഉൾപ്പെടുന്നു. അല്ലെങ്കിൽ “നിയമവിധേയമായ താല്പര്യങ്ങൾ ” അനുസരി ച്ചുള്ള പ്രോസ്സസിംഗിൽ നിങ്ങൾക്ക് സേവനങ്ങൾ നൽകാൻ ( ഉദാഹരണത്തിന് നിങ്ങളുടെ വിവരങ്ങൾ ഞങ്ങളുടെ ഗ്രൂപ് കമ്പനികൾ/ അനുബന്ധ സ്ഥാപനങ്ങൾ പ്രോസ്സസ് ചെയ്യൽ ) പ്രോസസിംഗ് ആവശ്യമായി വരുന്നു..

  •  ഏതെങ്കിലും പ്രത്യേക  ന്യൂസ് ലെറ്റർ തുടർന്ന് ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ ഓരോ ന്യൂസ് ലെറ്ററിന്റെയും താഴെ കാണുന്ന “unsubscribe” നിർദ്ദേശങ്ങൾ പിന്തുടരുക..
  • കുക്കികൾ, പിക്സൽ റ്റാഗുകൾ, ഗൂഗിൾ  പരസ്യങ്ങൾ പോലുള്ള മറ്റു ടെൿനോളജികൾ  എന്നിവ വഴിഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ നിങ്ങളുടെ അനുഭവവും ഞങ്ങളുടെ സേവനങ്ങളുടെ പൊതുവായ ഗുണമേന്മയും മെച്ചപ്പെടുത്താനായി ഞങ്ങൾ ഉപയോഗിക്കുന്നു. പ്രത്യേകം സജ്ജമാക്കിയ പരസ്യങ്ങൾ നിങ്ങളെ കാണിക്കുമ്പോൾ കുക്കികളിനിന്നോ സമാന ടെക്നൊളജികളിൽനിന്നോ ഉള്ള വംശം, മതം, ലൈംഗിക ചായ്‌വ്, ആരോഗ്യം തുടങ്ങിയ വൈകാരികത ഉണർത്തുന്ന സൂചകങ്ങളുമായി ഒരുനിലക്കും ഞങ്ങൾക്ക് ബന്ധമില്ല.  
  • നിങ്ങളുടെ കൈ ഉപകരണത്തിൽ അറിയിപ്പ്(കൾ) അയക്കൽ (അറിയിപ്പുകൾ ഓഫ്  ചെയ്യാൻ, നിങ്ങളുടെ അക്കൗണ്ട് സെറ്റിങ്സ്സിൽ പോകുക).
  •  ഞങ്ങളുടെ സേവനവുമായി ബന്ധപ്പെട്ട നിങ്ങളുമായി ആശയവിനിമയം (ഉദാഹരണത്തിന് ഈമെയിൽ, പുഷ് നോട്ടിഫിക്കേഷൻ എന്നിവ വഴി)  , ഇവ വഴി വിശ്വാസ് ന്യുസുമായി ബന്ധപ്പെട്ട്  വാർത്തകൾ, പുതിയ ഫീച്ചർ വിവരങ്ങൾ,  വിശ്വാസ് ന്യൂസ് സർവീസിൽ ലഭ്യമാകുന്ന കണ്ടന്റുകൾ എന്നിവസംബന്ധിച്ച  വിവരങ്ങൾ നിങ്ങളിലെത്തിക്കാനാകുന്നു..
  •  പുതിയ സവിശേഷതകളും സേവനങ്ങളും നൽകാനായി ഞങ്ങളുടെ വെബ്സൈറ്റ് പരിഷ്കരിക്കൽ.
  • ഞങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താനായി  മാർക്കറ്റ് റിസർച്ച്, സർവേ എന്നിവ നടത്തുക
  • ഏത് അധികാരപരിധിയിലും കുറ്റകൃത്യങ്ങൾ (വഞ്ചന , സാമ്പത്തിക കുറ്റങ്ങൾ എന്നിവ അടക്കവും എന്നാൽ അവയിൽ പരിമിതപ്പെടാത്തതുമായവ) തടയുക, കണ്ടെത്തുക, അന്വേഷിക്കുക,നിയമനടപടി സ്വീകരിക്കുക ,തിരിച്ചറിയൽ പരിശോധന,  സർക്കാർ വിലക്കുകളുടെ പരിശോധന, കൃത്യമായ ജാഗ്രത.
  • നിയമനടപടികളുമായി ബന്ധപ്പെട്ട  (നിയമനടപടിക്ക് സാധ്യതയുള്ളവയടക്കം)  നിയമപരമായ അവകാശങ്ങൾ സ്ഥാപിക്കുക, പ്രയോഗിക്കുക, പ്രതിരോധിക്കുക എന്നിവയും  അത്തരം നിയമ നടപടികളിൽ പ്രൊഫഷണലായ അല്ലെങ്കിൽ നിയമപരമായ ഉപദേശം തേടുകയും.
  • ഞങ്ങളുടെ ഓട്ടോമേറ്റഡ് സിസ്റ്റം  നിങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച സെർച്ച് ഫലം നൽകാനായി നിങ്ങളുടെ കണ്ടന്റ് വിശകലനം ചെയ്യുന്നു
  • ഞങ്ങളുടെ കസ്റ്റമര്മാരെ അറിയാൻ പരസ്യദാതാക്കളെ സഹായിക്കുകയും ഞങ്ങളുടെ വെബ്‌സൈറ്റിൽ പരസ്യം ചെയ്യുന്നതിന്റെ മൂല്യം ഉറപ്പാക്കുകയും ചെയ്യുക. (എന്നാൽ ഇത് സാധാരണ വെബ്‌സൈറ്റിനുള്ളിലെ വിവിധ പേജുകളിലെ സന്ദര്ശകരുടെ മൊത്തം കണക്കിനെ ആസ്പദിച്ചായിരിക്കും)
  • സേവനം, സ്വകാര്യതാ നയം എന്നിവസംബന്ധിച്ച വ്യവസ്ഥകളിൽ മാറ്റം അറിയിക്കൽ.
  • മത്സരങ്ങളും സർവേകളും അടക്കമുള്ള ഞങ്ങളുടെ പരസ്പരാശയവിനിമയ ഫീച്ചറുകളിൽ നിങ്ങളെ പങ്കെടുക്കാൻ അനുവദിക്കൽ
  • നിങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ചോ നിങ്ങൾക്ക് നൽകപ്പെടുന്ന സേവനങ്ങൾ സംബന്ധിച്ചോ ഉള്ള നിങ്ങളുടെ അന്വേഷണങ്ങൾ/പ്രശ്നങ്ങൾ എന്നിവ ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ടീമുമായി  പങ്കുവെക്കൽ.

III. മൂന്നാംകക്ഷി സേവനങ്ങൾ

വിശ്വാസ് ന്യൂസ് വെബ്സൈറ്റില്നിന്ന് ശേഖരിക്കുന്ന വ്യക്തിപരമായവ അടക്കമുള്ള വിവരങ്ങൾ വിശ്വാസ് ന്യൂസ്  മൂന്നാംകക്ഷി സേവനദാതാക്കൾക്ക് പ്രോഗ്രാമുകൾ, ഉത്പന്നങ്ങൾ, വിവരങ്ങൾ, സേവനങ്ങൾ എന്നിവ നൽകുന്നതിൽ ഞങ്ങളെ സഹായിക്കാനായി   നൽകിയേക്കാം. വിശ്വാസ് ന്യൂസ് അതിന്റെ വെബ്സൈറ്റ്, മെയിലിംഗ് ലിസ്റ്റുകൾ എന്നിവ പരിപാലിക്കുന്നതിൽ സേവനദാതാക്കൾ ഒരു പ്രധാന ഘടകമാണ്.    വിശ്വാസ് ന്യൂസിനുവേണ്ടി അവർ നൽകുന്ന വ്യക്തിപരമായ വിവരങ്ങൾ ഈ മൂന്നാംകക്ഷി സേവനദാതാക്കൾ സംരക്ഷിക്കും എന്ന ഉറപ്പാക്കുന്നതിന് ഉചിതമായ നടപടികൾ വിശ്വാസ് ന്യൂസ് സ്വീകരിക്കും..

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ നിങ്ങളുടെ സമ്മതം കൂടാതെ മൂന്നാം കക്ഷികൾക്ക് കൈമാറാൻ  വിശ്വാസ്  ന്യൂസ് ഉദ്ദേശിക്കുന്നില്ല.  കാരണം അത്തരം കൈമാറൽ നിയമപരമായ ആവശ്യത്തിനോ പ്രസക്തമായ സേവനങ്ങൾ നൽകുന്നതിനോ അല്ലെങ്കിൽ വിശ്വാസ് ന്യൂസിനുവേണ്ടി പ്രവർത്തിക്കാൻ ഈ മൂന്നാംകക്ഷികൾക്ക് ബാധ്യതയില്ല. അതുപോലെതന്നെ ഓൺലൈൻ വഴി ശേഖരിക്കുന്ന വ്യക്തിവിവരങ്ങൾ സമ്മതം കൂടാതെ വിൽക്കുക എന്നത് വിശ്വസ് ന്യൂസിന്റെ നയത്തിന് എതിരാണ്..

നിങ്ങൾ വിശ്വാസ് ന്യൂസുമായി ഒരു നല്ല  ബന്ധത്തിലാണെങ്കിൽ നിങ്ങളുടെ വ്യക്തിവിവരങ്ങൾ യൂറോപ്യൻ ഇക്കണോക് ഏരിയക്കോ (ഇ ഇ എ) അതിനുപുറത്തേക്കോ ഈ നയത്തിൽ സൂചിപ്പിച്ച ആവശ്യങ്ങൾക്കായി അല്ലെങ്കിൽ അത്തരം ആവശ്യങ്ങളിൽ സഹായിക്കുന്ന പ്രാദേശിക സേവനദാതാകൾക്ക്  കൈമാറ്റം ചെയ്തേക്കാം. യൂറോപ്യൻ ഇക്കണോക് ഏരിയക്കോ (ഇ ഇ എ) അതിനുപുറത്തേക്കോ വ്യക്തിവിവരങ്ങൾ കൈമാറപ്പെടുന്നത് വിവര സംരക്ഷണ നിയമങ്ങളുടെ മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കും.

ഞങ്ങളുടെ കസ്റ്റമര്മാരെ അറിയാൻ പരസ്യദാതാക്കളെ സഹായിക്കുകയും ഞങ്ങളുടെ വെബ്‌സൈറ്റിൽ പരസ്യം ചെയ്യുന്നതിന്റെ മൂല്യം ഉറപ്പാക്കുകയും ചെയ്യാനായി ഈ വിവരങ്ങൾ ഞങ്ങൾ പരസ്യദാതാക്കൾക്ക് നൽകുന്നു. എന്നാൽ ഇത് സാധാരണ വെബ്‌സൈറ്റിനുള്ളിലെ വിവിധ പേജുകളിലെ സന്ദര്ശകരുടെ മൊത്തം കണക്കിനെ ആസ്പദിച്ചായിരിക്കും..

നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ പരസ്യങ്ങൾ നൽകാൻ ഞങ്ങൾ മൂന്നാം കക്ഷി പരസ്യകമ്പനികളെ ഉപയോഗിക്കുന്നു. ഈ കമ്പനികൾ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, അതായത്  നിങ്ങളുടെ ഉപകരണത്തിലെ  ഫോട്ടോ /മീഡിയ/ ഫയലുകൾ എന്നിവ,  സ്ഥലം, ഈ വെബ്‌സൈറ്റിലും അപ്ലിക്കേഷനിലും മറ്റുള്ളവയിലും നിങ്ങളുടെ സന്ദർശനം സംബന്ധിച്ച ഓഡിയോ എന്നിവയെല്ലാം നിങ്ങൾക്ക് താല്പര്യമുള്ള ഉത്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച പരസ്യങ്ങൾ നൽകാൻ ഉപയോഗിക്കാം. എന്നാൽ ഈ ഡാറ്റാ ഞങ്ങൾ ഞങ്ങളുടെ സംവിധാനത്തിൽ സൂക്ഷിക്കുകയില്ല..

ഒരു മൂന്നാംകക്ഷി സൈറ്റിലൂടെയോ പ്ലാറ്റഫോമിലൂടെയോ( ഉദാ: ഞങ്ങളുടെ  സൈറ്റ്  പോലെയുള്ള സമൂഹമാധ്യമം) ഞങ്ങൾക്ക് വിവരങ്ങൾ നൽകുമ്പോൾ ദയവായി ഒരു കാര്യം ഓർക്കുക. ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ലോഗിൻ ചെയ്യുന്നത് ഞങ്ങളുടെ സൈറ്റുമായി ലിങ്ക് ചെയ്തിട്ടുള്ളതും ഈ സ്വകാര്യതാ നിയമം ബാധകമായിട്ടുള്ളതുമായ മൂന്നാംകക്ഷി സൈ റ്റുകളിലൂടെയാണ്.  എന്നാൽ ഒരു മൂന്നാംകക്ഷി സൈറ്റ് അല്ലങ്കിൽ പ്ലാറ്റഫോം ശേഖരിക്കുന്ന വിവരങ്ങൾ അവരുടെ സ്വകാര്യതാനയത്തിന് വിധേയമായിരിക്കും. മൂന്നാംകക്ഷി സൈറ്റിൽ  അല്ലങ്കിൽ പ്ലാറ്റ് ഫോമിൽ നിങ്ങൾ അംഗീകരിച്ച സ്വകാര്യതാനയം ഞങ്ങൾ സ്വന്തം സൈറ്റിലൂടെ നേരിട്ട് ശേഖരിച്ച വിവരങ്ങളുടെ കാര്യത്തിൽ ബാധകമാകില്ല. ഞങ്ങളുടെ സൈറ്റിൽനിന്നും മറ്റു സൈറ്റുകളിലേക്ക് ലിങ്ക് ഉണ്ടാകാമെങ്കിലും അവ ഞങ്ങളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ളവയല്ല. .ആ സൈറ്റുകൾ പാലിക്കുന്ന സ്വകാര്യതാനയത്തിന്  ഞങ്ങൾക്ക് ഉത്തരവാദിത്തമില്ല..

 നിങ്ങളുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന മറ്റു സൈറ്റുകളുടെ സ്വകാര്യത നയങ്ങൾ നിങ്ങൾ വായിക്കണമെന്ന് ഞങ്ങൾ താത്പര്യപ്പെടുന്നു. ഇവിടെ പ്രത്യേകം നിർവചിക്കപ്പെട്ടിട്ടില്ലാത്ത എല്ലാ ക്യാപിറ്റൽ അക്ഷരങ്ങളിലുള്ള പദങ്ങൾക്കും ഉപയോഗ വ്യവസ്ഥകളിൽ പറഞ്ഞിട്ടുള്ള അതേ അർത്ഥമാണുള്ളത്.

നിങ്ങൾ പ്രത്യേകലക്ഷ്യത്തോടെയുള്ള  ഒരു പരസ്യവുമായി ആശയവിനിമയം നടത്തുകയോ അത് വീക്ഷിക്കുകയോ  ചെയ്യുമ്പോൾ വിശ്വാസ്  ന്യൂസ്  ഒരു വ്യക്തിവിവരവും ആ പരസ്യദാതാവിന് നൽകുന്നില്ല. എന്നാൽ, ഒരു പരസ്യവുമായി പരസ്പരാശയവിനിമയം നടത്തുമ്പോൾ  അവരുടെ പരസ്യം ലക്ഷ്യമാക്കുന്ന മാനദണ്ഡങ്ങളുള്ള വ്യക്തിയാണ് നിങ്ങളെന്ന് അവർ കരുതാൻ സാധ്യതയുണ്ടെന്ന് നിങ്ങൾ സമ്മതിക്കുകയാണ്

IV. കുട്ടികൾ  

ഈ സൈറ്റ് ഉപയോഗിക്കാൻ നിങ്ങൾക്ക് നിശ്ചിതമായ ഏറ്റവും കുറഞ്ഞ പ്രായമോ (താഴെ കൊടുത്ത ഖണ്ഡികയിൽ വിവരിച്ചിരിക്കുന്നു)അതിൽ കൂടുതലോ ഉണ്ടെന്ന് നിങ്ങൾ സമ്മതിക്കുന്നു.


ഈ സൈറ്റ് ഉപയോഗിക്കാൻ നിങ്ങൾക്ക് നിശ്ചിതമായ ഏറ്റവും കുറഞ്ഞ പ്രായമോ (താഴെ കൊടുത്ത ഖണ്ഡികയിൽ വിവരിച്ചിരിക്കുന്നു)അതിൽ കൂടുതലോ ഉണ്ടെന്ന് നിങ്ങൾ സമ്മതിക്കുന്നു

ഈ സൈറ്റ് ഉപയോഗിക്കാൻ വേണ്ടതായ ഏറ്റവും കുറ ഞ്ഞ പ്രായം 16 ആണ്.  എന്നാൽ പ്രാദേശിക നിയമം   കൂടുതൽ ഉയർന്ന പ്രായപരിധിയാണ് ഇതിനായി നിശ്ചയിക്കുന്നതെങ്കിൽ ആ നിയമപ്രകാരമുള്ള പ്രായമായിരിക്കും ഏറ്റവും കുറഞ്ഞ പ്രായമായി വിശ്വാസ് ന്യൂസ്  അവരുടെ സൈറ്റിലെ സേവനങ്ങൾ ഉപയോഗിക്കാനായി പരിഗണിക്കുക. യൂറോപ്യൻ യൂണിയന് പുറത്തുള്ള  എല്ലാ അധികാരതിർത്തികളിലും നിങ്ങൾ 18  വയസ്സിന് താഴെയാണെങ്കിലോ നിയമപ്രകാരം പ്രായപൂർത്തിയായിട്ടില്ലെങ്കിലോ നിങ്ങൾ വിശ്വാസ് ന്യൂസ് ഉപയോഗിക്കേണ്ടത് മാതാപിതാക്കളുടെയോ നിയമപരമായ രക്ഷിതാവിന്റെയോ ഉത്തരവാദപ്പെട്ട ഒരു മുതിർന്ന വ്യക്തിയുടെയോ സാന്നിധ്യത്തിലാണ്..

V. വിവരങ്ങൾ പങ്കുവെക്കൽ  

നിങ്ങളുടെ വ്യക്തിവിവരങ്ങളുടെ പ്രാപ്യത ഞങ്ങളുടെ ജീവനക്കാരിൽ അത് അറിയേണ്ട ആവശ്യകതയുള്ളവർക്കും ഞങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും നൽകുകയോ  പ്രവർത്തിപ്പിക്കുകയോ വികസിപ്പിക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യുക എന്ന ജോലി നിറവേറ്റേണ്ടവർമായി ഞങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു..

വിശ്വാസ് ന്യൂസ്  നിങ്ങൾ ആവശ്യപ്പെട്ട ഉത്പന്നങ്ങളോ സേവനങ്ങളോ നൽകുന്നതിനോ നിങ്ങൾ ഞങ്ങൾക്ക് അനുവാദം തരുമ്പോഴോ താഴെകൊടുത്ത സാഹചര്യങ്ങളിലോ അല്ലാതെ നിങ്ങളുടെ വ്യക്തിവിവരങ്ങൾ മറ്റു വ്യക്തികൾക്കോ അഫിലിയേറ്റ് ചെയ്ത കമ്പനികൾക്കോ  വാടകയ്ക്ക് നൽകുകയോ വിൽക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യുന്നതല്ല.:

  • നിയമപരമായ ആജ്ഞകൾ , കോടതി ഉത്തരവുകൾ,  നിയമ പ്രക്രിയകൾ എന്നിവയോടും ഞങ്ങളുടെ നിയമപരമായ അവകാശങ്ങൾ സ്ഥാപിക്കുന്നതിനോ പ്രയോഗിക്കുന്നതിനോ വേണ്ടിയും അല്ലെങ്കിൽ നിയമപരമായ അവകാശവാദങ്ങൾ പ്രതിരോധിക്കുന്നതിനുവേണ്ടിയും ഞങ്ങൾ പ്രതികരിക്കുന്നതാണ്.
  • നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ, വഞ്ചനയെക്കുറിച്ചുള്ള സംശയം, ഏതുവ്യക്തിയുടെയും ശാരീരിക സുരക്ഷിതത്വത്തിന് ഭീഷണി സാധ്യതയുള്ള സാഹചര്യം,  വിശ്വാസ് ന്യൂസിന്റെ ഉപയോഗ വ്യവസ്ഥകളുടെ ലംഘനം അല്ലെങ്കിൽ നിയമം ആവശ്യപ്പെടുന്ന മറ്റുവിധത്തിലുള്ള സാഹചര്യം എന്നിവയിൽ അവയെപ്പറ്റി അന്വേഷണം നടത്തുകയും അവ തടയുകയും നടപടി എടുക്കുകയും ചെയ്യേണ്ടതിനായി വിവരങ്ങൾ പങ്കുവെക്കേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു..
  •  വിശ്വാസ് ന്യൂസ്  ഏതെങ്കിലും ഒരു കമ്പനി ഏറ്റെടുക്കുകയോ മറ്റൊരു കമ്പനിയിൽ ലയിക്കുകയോ ചെയ്യുമ്പോൾ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ കൈമാറ്റം ചെയ്യുന്നു. നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറപ്പെടുകയും അത് മറ്റൊരു സ്വകാര്യതാനയത്തിന് വിധേയമാകുകയും ചെയ്യുന്നതിനുമുമ്പായി വിശ്വാസ് ന്യൂസ് ഈ വിവരം നിങ്ങളെ അറിയിച്ചിരിക്കും.

VI. വ്യക്‌തിവിവരങ്ങൾ നിലനിർത്തൽ

വിശ്വാസ്  ന്യൂസ് പ്രോസ്സസ് ചെയ്ത നിങ്ങളുടെ വ്യക്തിവിവരങ്ങൾ  നിങ്ങളെ തിരിച്ചറിയുന്നതിന് ആവശ്യമില്ലാത്ത രൂപത്തിലാണ് സൂക്ഷിക്കുന്നത്.അതിനായി  വ്യക്തി വിവരങ്ങൾ പ്രോസ്സസ് ചെയ്യുന്നത് നിയമപരമായും നിയന്തണസംവിധാനം അനുസരിച്ചും കരാറിന്റെ രൂപത്തിലും ബാധകമായ നിയമബാദ്ധ്യതകൾ പാലിച്ചും ആണ്.   

നിശ്ചിത കാലയളവ് കഴിഞ്ഞാൽ ,നിങ്ങളുടെ വ്യക്തിവിവരങ്ങൾ നീക്കം ചെയ്യപ്പെടുകയോ നിയമപരമായ/ കരാർപ്രകാരമുള്ള നിലനിർത്തൽ ബാധ്യതകൾ അനുസരിച്ചോ നിയമപ്രകാരമുള്ള കാലയളവ് പരിധി അനുസരിച്ചോ  ആർക്കൈവ് ചെയ്യപ്പെടുകയോ ആയിരിക്കും.

VII. നിരീക്ഷണം  

നിയമം അനുവദിക്കുന്ന പരിധിവരെ വിശ്വാസ് ന്യൂസ്  ഞങ്ങളുമായുള്ള നിങ്ങളുടെ ആശയവിനിമയം നിയമപരവും നിയന്ത്രണപരവുമായ ബാധ്യതകൾ  പാലിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ടും ഞങ്ങളുടെ ആഭ്യന്തര നയത്തിനനുസൃതമായും രേഖപ്പെടുത്തുകയും നിരീക്ഷണ വിധേയമാക്കുകയും ചെയ്യുന്നു.

VIII. നിങ്ങളുടെ നിയന്ത്രണങ്ങളും തെരഞ്ഞെടുക്കലുകളും ( ജി  ഡിപിആർ പ്രകാരം ബാധകമായത്)

നിങ്ങളുടെ വ്യക്തിവിവരങ്ങൾ പ്രാപ്യമാക്കലും ഭേദഗതിചെയ്യലും

ഞങ്ങളുടെ വെബ്സൈറ്റിലെ (അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും സബ്‌സൈറ്റിലെ) സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുമ്പോൾ  നിങ്ങൾക്ക് ആവശ്യമായി വരുന്ന ഏത് സമയത്തും നിങ്ങളുടെ വ്യക്തിവിവരങ്ങൾ ലഭ്യമാക്കാൻ യുക്തമായ എല്ലാ ശ്രമങ്ങളും ഞങ്ങൾ ചെയ്യുന്നതായിരിക്കും. മാത്രമല്ല, കൃത്യമല്ലാതെയോ അപര്യാപ്തമായോ കാണപ്പെടുന്ന ഏത് വ്യക്തിവിവരമോ മർമപ്രധാനമായ വ്യക്തിവിവരമോ  സാധ്യമായവിധം തിരുത്തുകയോ ഭേദഗതി വരുത്തുകയോ ചെയ്യാവുന്നതാണ്. അത്തരം അപേക്ഷകൾ പ്രോസ്സസ് ചെയ്യുന്നതിനുമുമ്പ് ഓരോ യൂസറോടും അപേക്ഷയനുസരിച്ച് ലഭ്യമാക്കുകയോ തിരുത്തുകയോ ചെയ്യേണ്ട വ്യക്തിവിവരങ്ങൾ അവരോടുതന്നെ കണ്ടെത്താൻ ആവശ്യപ്പെടും. എന്നാൽ അയുക്തികമാംവിധം ആവർത്തിക്കപ്പെടുന്നതോ ക്രമീകരിക്കപ്പെടുന്നതോ ആയതും അനുചിതമായവിധം   സാങ്കേതിക പരിശ്രമം വേണ്ടതും   മറ്റുള്ളവരുടെ സ്വകാര്യതയെ അപകടപ്പെടുത്തുന്നതും അല്ലെങ്കിൽ അങ്ങേയറ്റം അപ്രായോഗികമായതും (ഉദാ: ബാക്കപ് ടേപ്പുകളിലെ  വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ളവ ) അല്ലെങ്കിൽ പ്രാപ്യത മറ്റുനിലയിൽ ആവശ്യമില്ലാത്തതും ആയ  പ്രോസ്സസ് അപേക്ഷകൾ ഞങ്ങൾ നിരസിക്കാം. എന്തായാലും ഞങ്ങൾ  വിവരങ്ങൾ ലഭ്യമാക്കുന്നതും തിരുത്തലുകൾ വരുത്തുന്നതും അങ്ങനെ ചെയ്യുന്നതിന് പൊരുത്തപ്പെടാത്തവിധം പരിശ്രമം വേണ്ടിവരുമ്പോളൊഴികെ, ഞങ്ങൾ ചാർജൊന്നും ഈടാക്കാതെയാണ് ചെയ്യുന്നത്. ഇത്തരം അപേക്ഷകൾ ഈമെയിൽ വഴി  നിങ്ങൾക്ക് സമർപ്പിക്കാവുന്നതാണ്.

തിരുത്തലിനുള്ള അവകാശം

ങ്ങളുടെ  കൈവശമുള്ള നിങ്ങളുടെ കൃത്യതയില്ലാത്തതും അപൂര്ണമായതുമായ ഡാറ്റാ അപ്ഡേറ്റ് ചെയ്യുവാൻ നിങ്ങൾക്ക്  അവകാശമുണ്ട്. നിങ്ങളെക്കുറിച്ചുള്ള കൃത്യതയില്ലാത്ത വ്യക്തി വിവരങ്ങൾ വിശ്വാസ് ന്യൂസിൽനിന്നും അകാരണമായ കാലതാമസം കൂടാതെ തിരുത്താനായി ലഭിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്..

ഡാറ്റായുടെ വഹനീയത

ഞങ്ങൾക്ക് നൽകിയ നിങ്ങളുടെ വ്യക്തിവിവരങ്ങൾ സുഘടിതമായി, സാധാരാണ ഉപയോഗിക്കാവുന്ന വിധം, മെഷീനിൽ വായിക്കാവുന്ന ഫോർമാറ്റിൽ ലഭിക്കുന്നതിന് നിങ്ങൾക്ക് അർഹതയുണ്ട്. സാധ്യമായവിധം അത് മറ്റൊരു കൺട്രോളർക്ക് കൈമാറുന്നതിനും നിങ്ങൾക്ക് അവകാശമുണ്ട്.

ഡാറ്റാ മായ്ക്കൽ

നിങ്ങൾക്ക് സേവനങ്ങൾ നൽകാൻ ആവശ്യമായ കാലത്തോളമോ നിങ്ങളുടെ വിവരങ്ങൾ നിലനിർത്തരുത് എന്നു നിങ്ങൾ ആവശ്യപ്പെടുന്നതുവരെയോ നിങ്ങളുടെ വ്യക്തിവിവരങ്ങൾ ഞങ്ങൾ കൈവശം നിലനിർത്തുന്നതാണ്. തുടർന്ന് ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കേണ്ടതില്ല എന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ  നിങ്ങളുടെ വ്യക്തിവിവരങ്ങൾ മായ്ച്ചുകളയാൻ നിങ്ങൾക്ക് ആവശ്യപ്പെടാവുന്നതാണ്. നിങ്ങളുടെ വ്യക്തിവിവരങ്ങൾ മായ്ച്ചുകളയാൻ ആവശ്യപ്പെട്ടാൽ ദയവായി ശ്രദ്ധിക്കുക:

  • വഞ്ചന കണ്ടെത്തലും തടയലും, സുരക്ഷാ വർദ്ധിപ്പിക്കൽ പോലുള്ള നിയമപരമായ ബിസിനസ് താല്പര്യങ്ങൾക്ക് ആവശ്യമാകുന്നിടത്തോളം നിങ്ങളുടെ ചില വ്യക്തിവിവരങ്ങൾ ഞങ്ങൾ നിലനിർത്തിയേക്കും.  .
  • ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ പാലിക്കാൻ ആവശ്യമാകുന്നിടത്തോളം  നിങ്ങളുടെ  വ്യക്തിവിവരങ്ങൾ ഞങ്ങൾ നിലനിർത്തുകയും ഉപയോഗിക്കുകയും ചെയ്തേക്കാം.
  • നിങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ച വിവരങ്ങൾ (ഉദാ: കമന്റുകൾ, വാർത്ത/ ലേഖന പോസ്റ്റിങ്ങുകൾ ) നിങ്ങളുടെ അക്കൗണ്ട് റദ്ദാക്കിയാലും വിശ്വാസ് ന്യൂസ് സേവനങ്ങളിൽ അവ പരസ്യമായി ദൃശ്യമാകും. എന്നാൽ അവ നിങ്ങളുടേതാണെന്നതുസംബന്ധിച്ച വിവരങ്ങൾ നീക്കപ്പെടും. കൂടാതെ, നിങ്ങളുടെ വിവരങ്ങളുടെ ചില കോപ്പികൾ (ഉദാ: ലോഗ് റിക്കാർഡ്) നിങ്ങളുടെ ഡാറ്റാബേസിൽ നിലനിൽക്കുന്നുണ്ടാകും. എന്നാൽ അവയിലൂടെ നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാനാവില്ല.
  • ചില സേവനങ്ങൾ  ഞങ്ങൾ  പരിപാലിക്കുന്ന രീതി കാരണം, നിങ്ങൾ നിങ്ങളുടെ വിവരങ്ങൾ നീക്കം ചെയ്തുകഴിഞ്ഞാലും  ഞങ്ങളുടെ സജീവ സെർവറുകളിൽനിന്ന് അവയുടെ അവശിഷ്ട കോപ്പികൾ  നീക്കം  ചെയ്യാൻ കുറച്ച് കാലയളവ് വേണ്ടിവരും. മാത്രവുമല്ല, അവ ബാക്കപ്പിൽ നിലനിൽക്കുകയും ചെയ്യാം…

സമ്മതം പിൻവലിക്കലും പ്രോസ്സസിംഗ്‌ നിയന്ത്രണവും  

ഞങ്ങളുമായുടെ സേവനകാലയളവിൽ ഏതുസമയത്തും നിങ്ങൾക്ക് സമ്മതം പിൻവലിക്കണമെന്നുണ്ടെങ്കിൽ ഞങ്ങൾക്ക് ഒരു ഈമെയിൽ അയച്ചാൽ മതി.  ഞങ്ങൾ നിങ്ങളുടെ അപേക്ഷ അവലോകനം ചെയ്യുകയും നിങ്ങളുടെ തിരിച്ചറിയൽ  രേഖ ശരിയാണോ എന്ന പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്യും . ആ പരിശോധനക്കുശേഷം നിങ്ങളുടെ അപേക്ഷപ്രകാരം നിങ്ങളുടെ സമ്മതം പിൻവലിക്കുകയും നിങ്ങളുടെ വ്യക്തിവിവരത്തിന്റെ തുടർന്നുള്ള പ്രോസ്സസിംഗ്‌ അവസാനിപ്പിക്കുകയും  ചെയ്യും.

പ്രോസ്സസിംഗ്‌ തടയാനുള്ള അവകാശം

നിയമം അനുശാസിക്കുന്ന വളരെ പ്രത്യേകതയുള്ള കേസുകളിലൊഴികെ, നിങ്ങൾക്ക് തടസ്സം ഉന്നയിക്കാനുള്ള അവകാശമുണ്ട്. നിങ്ങളുടെ പ്രത്യേക സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങളുമായി ബന്ധപ്പെട്ട വ്യക്തിപരമായ ഡാറ്റാ പ്രോസ്സസ്ഏ ചെയ്യുന്നത്തു സമയത്തും നിങ്ങൾ തടയാം. ഡയറക്ട്   മാർക്കറ്റിങ് ആവശ്യങ്ങൾക്കായി നിങ്ങളുടെ വ്യക്തിപരമായ ഡാറ്റാ ഉപയോഗിക്കുന്നത് തടയാൻ ഏതുസമയത്തും ആ അവകാശം ഉപയോഗിക്കാവുന്നതാണ്.

പ്രൊഫൈലിങ്  ഉൾപ്പെടെ, ഓട്ടോമേറ്റഡ് പ്രോസ്സസിംഗിന്റെ മാത്രം അടിസ്ഥാനത്തിൽ ഒരു തീരുമാനത്തിന് വിധേയനാക്കുന്നത്  തടയാനുള്ള അവകാശം

പ്രൊഫൈലിംഗ്   അടക്കം ,ഓട്ടോമേറ്റഡ് പ്രോസസിംഗിണ് വിധേയമാക്കി അതിന്റെ  മാത്രം അടിസ്ഥാനത്തിൽ  നിങ്ങളെ ഒരു തീരുമാനത്തിന് വിധേയനാക്കുന്നത്  നിങ്ങളെ നിയമപരമായി ബാധിക്കുമെങ്കിലോ അല്ലെങ്കിൽ സമാന രീതിയിൽ നിങ്ങളെ ഗുരുതരമായി ബാധിക്കുമെങ്കിലോ   നിയമം അനുശാസിക്കുന്ന വളരെ പ്രത്യേകതയുള്ള കേസുകളിലൊഴികെ, നിങ്ങൾക്ക് തടസ്സം ഉന്നയിക്കാനുള്ള അവകാശമുണ്ട്. .

മുകളിൽ  പറയുന്ന അവകാശങ്ങൾ  സംബന്ധിച്ച് നിങ്ങൾ നൽകുന്ന അപേക്ഷയിൽ അകാരണമായ കാലതാമസം കൂടാതെ, ഏതുനിലക്കും അപേക്ഷ  ലഭിച്ച് ഒരു മാസത്തിനുള്ളിൽ  വിശ്വാസ് ന്യൂസ് നിങ്ങൾക്ക് വിവരം നല്കിയിരിക്കും. ആ കാലയളവ് ആവശ്യമെങ്കിൽ അപേക്ഷകളുടെ സങ്കീര്ണതയും ബാഹുല്യവും കണക്കിലെടുത്ത് രണ്ട് മാസത്തേക്കുകൂടി നീട്ടാവുന്നതാണ്. അങ്ങനെ കാലയളവ് നീട്ടിയാൽ അപേക്ഷ ലഭിച്ച് ഒരു മാസത്തിനുള്ളിൽ വിശ്വാസ് ന്യൂസ് വിവരം കാലയളവ്     നീട്ടാനുണ്ടായ കാരണം സഹിതം അപേക്ഷകനെ  അറിയിച്ചിരിക്കണം.

If you have any complaints regarding processing of your personal information you may contact our privacy officer at contact@vishvasnews.com. You have the right to complaint about the data processing activities carried out by Vishvas News before the competent data protection authorities.

നിങ്ങളുടെ വ്യക്തിവിവരങ്ങൾ പ്രയശ്ശസ് ചെയ്യുന്നതുസംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ഞങ്ങളുടെ സ്വകാര്യതാ ഓഫീസറെ contact@vishvasnews.com. വഴി ബന്ധപ്പെടാവുന്നതാണ്. വിശ്വാസ് ന്യൂസ് നടത്തുന്ന ഡാറ്റാ പ്രോസ്സസിംഗിനെക്കുറിച്ച് നിങ്ങൾക്ക് ബന്ധപ്പെട്ട ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി മുമ്പാകെ പരാതിപ്പെടാവുന്നതുമാണ്.

IX. സുരസ്ക്ഷിതത്വവും നിയമാനുസാരിത്വവും

ഡാറ്റായുടെ  അനധികൃത പ്രാപ്യത, അനധികൃത മാറ്റംവരുത്തൽ, വെളിപ്പെടുത്തൽ അല്ലെങ്കിൽ നശിപ്പിക്കൽ എന്നിവക്കെതിരായ സംരക്ഷണത്തിനായി അനുയോജ്യമായ സുരക്ഷാനടപടികൾ ഞങ്ങൾ സ്വീകരിച്ചുവരുന്നു. ഞങ്ങളുടെ ഡാറ്റാ ശേഖരണം, സംഭരണം, പ്രോസസിംഗ് രീതികൾ, അനുയോജ്യമായ എൻക്രിപ്‌ഷൻ, വ്യക്തിവിവരങ്ങൾ സൂക്ഷിച്ചിട്ടുള്ള സിസ്റ്റങ്ങളിലേക്കുള്ള അനധികൃത പ്രാപ്യത തടയാനുള്ള ഭൗതിക സുരക്ഷാ നടപടികൾ എന്നിവ അടക്കമുള്ള  സുരക്ഷാ നടപടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.  ശേഖരിക്കപ്പെട്ട എല്ലാ വിവരങ്ങളും കമ്പനിയുടെ കമ്പനി നിയന്ത്രണത്തിലുള്ള ഡാറ്റാബേസിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു. ക്ലൗഡിൽ ഫയർവാളിനുപിന്നിൽ സുരക്ഷിതമായ സെർവറുകളിലാണ് ഡാറ്റാബേസ് സൂക്ഷിച്ചിട്ടുള്ളത്. സെർവറുകളിലേക്കുള്ള പ്രാപ്യത പാസ്‌വേഡിനാൽ  സംരക്ഷിതവും കര്ശനമായി പരിമിതപ്പെടുത്തപ്പെട്ടതുമാണ്. എന്നാൽ ഞങ്ങളുടെ സുരക്ഷാ നടപടികൾ എത്ര ഫലപ്രദമായിരുന്നാലും, ഒരു സുരക്ഷാ സംവിധാനവും അഭേദ്യമല്ല. നിങ്ങളുടെ വിശ്വാസ്  ന്യൂസ് സർവീസസ് അക്കൗണ്ട് യോഗ്യതാപത്രങ്ങൾ നഷ്ടപ്പെടുകയും മോഷ്ടിക്കപ്പെടുകയും മാറ്റംവരുത്തപ്പെടുകയും അല്ലെങ്കിൽ മറ്റുവിധത്തിൽ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നത് നിങ്ങൾ അറിയുകയോ അങ്ങനെ വിശ്വസിക്കന്ന കാരണമുണ്ടെന്ന് കരുത്തുകയോ ചെയ്യുന്നുവെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് യാഥാർത്ഥത്തിൽ അനധികൃതമായി ഉപയോഗിക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങൾക്ക് അങ്ങനെ സംശയമുണ്ടെങ്കിൽ ദയവായി ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ടീം വഴി ഞങ്ങളെ ബന്ധപ്പെടുക

X. സമൂഹമാധ്യമങ്ങൾ

നിങ്ങളെ വിവരങ്ങൾ അറിയിക്കാനും സഹായിക്കാനും വ്യാപൃതമാക്കാനും വേണ്ടി  വിശ്വസ് ന്യൂസ് ചില സമൂഹമാധ്യമസെറ്റുകളിൽ ചാനലുകൾ,പേജുകൾ,അക്കൗണ്ടുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നു. വിശ്വാസ് ന്യൂസിന്റെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വിശ്വാസ് ന്യൂസിനെപ്പറ്റി ഈ ചാനലുകളിൽ വരുന്ന കമന്റുകളും പോസ്റ്റുകളും ഞങ്ങൾ നിരീക്ഷിക്കുകയും റിക്കാർഡ് ചെയ്യുകയും ചെയ്യുന്നു..


ദയവായി താഴെ പറയുന്ന വിവരങ്ങൾ അത്തരം സൈറ്റുകൾവഴി വിശ്വാസ് ന്യൂസുമായി ആശയവിനിമയം ചെയ്യരുത്:

  • സൂക്ഷ്മസംവേദകത്വമുള്ള വ്യക്തിവിവരങ്ങളിൽ ഇവ ഉൾപ്പെടുന്നു:  (1) വർഗീയമോ  വംശീയമോ ആയ ഉത്ഭവം, രാഷ്ട്രീയ അഭിപ്രായങ്ങൾ, മതപരമോ ദാർശനികമോ ആയ വിശ്വാസങ്ങൾ അല്ലെങ്കിൽ തൊഴിലാളി യൂണിയനുകളിലെ അംഗത്വം , ജനിതക  ഡാറ്റായുടെ പ്രോസസിംഗ്,  ഒരു സ്വാഭാവിക മനുഷ്യനെ പ്രത്യേകമായി തിരിച്ചറിയുന്ന വിധമുള്ള ബയോമെട്രിക് ഡാറ്റാ, ആരോഗ്യവുമായി ബന്ധപ്പെട്ട ഡാറ്റാ  അല്ലെങ്കിൽ ഒരു സ്വാഭാവിക മനുഷ്യന്റെ ലൈംഗിക ജീവിതം അല്ലെങ്കിൽ ലൈംഗിക ചായ്‌വ് എന്നിവയും   (ii) ക്രിമിനൽ ശിക്ഷകളും കുറ്റകൃത്യങ്ങളും, ദേശീയ  തിരിച്ചറിയൽ നമ്പർ എന്നിവ   eവെളിപ്പെടുത്തുന്ന ഏതെങ്കിലും വിവരങ്ങൾ അർത്ഥമാക്കുന്ന വ്യക്തിഗത ഡാറ്റയുടെ പ്രത്യേക വിഭാഗങ്ങൾ..
  • വ്യക്തികൾക്കെതിരായ അമിതമോ അനുചിതമോ നിന്ദ്യമോ അപമാനിക്കുന്നതോ ആയ വിവരങ്ങൾ ..

വിശ്വസ് ന്യൂസിനുവേണ്ടി അതിന്റെ ജീവനക്കാർ പോസ്റ്റ് ചെയ്യുന്ന വിവരങ്ങളല്ലാതെ പ്രസ്തുത  സൈറ്റുകളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന മറ്റേത് വിവരങ്ങൾക്കും വിശ്വാസ് ന്യൂസിന് ഉത്തവാദിത്തം ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത സൈറ്റുകൾ വഴിലഭിക്കുന്ന വ്യക്തിവിവരങ്ങൾ സ്വന്തമായി ഉപയോഗിക്കുന്നതിൽ മാത്രമേ വിശ്വസ് ന്യൂസിന് ഉത്തരവാദിത്തമുള്ളു.

XI. നയത്തിലെ മാറ്റം

ഏതുസമയത്തും ഈ നയം അപ്ഡേറ്റ് ചെയ്യാൻ, മാറ്റം വരുത്താൻ അല്ലെങ്കിൽ പരിഷ്കരിക്കാൻ ഉള്ള അവകാശം വിശ്വാസ് ന്യൂസിൽ നിക്ഷിപ്തമാണ്. അത്തരം അപ്ഡേറ്റ്, മാറ്റം, പരിഷ്കരണം എന്നിവ വരുത്തുന്ന തീയതി മുതലാണ് നയം പ്രാബല്യത്തിൽ വരുക.

XII. ബന്ധപ്പെടാനുള്ള വിവരങ്ങൾ

പിന്തുണ

If you require any information or clarification regarding the use of your personal information or this privacy policy or grievances with respect to use of your personal information, please email us at: contact@vishvasnews.com.

നിങ്ങളുടെ വ്യക്തിവിവരങ്ങളെപ്പറ്റി അല്ലെങ്കിൽ ഈ സ്വകാര്യതാ നയതതെപറ്റി അല്ലെങ്കിൽ നിങ്ങളുടെ വ്യക്തിവിവരങ്ങൾ ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള പരാതി എന്നിവ സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങളോ വിശദീകരണങ്ങളോ ആവശ്യമെങ്കിൽ ദയവായി ഞങ്ങൾക്ക് ഈമെയിൽ ചെയ്യുക: contact@vishvasnews.com.

തപാൽ വിലാസം

MMI অনলাইন লি.

20 সংখ্যক মহলা, টাৱাৰ B, WTT

ছেক্টৰ-16, নইডা, উত্তৰ প্ৰদেশ 201301

XIII. നിരാകരണം

വിശ്വാസ് ന്യൂസ് നിര്ബന്ധിതമായോ ഐച്ഛികമായോ ആവശ്യപ്പെടാത്തതെ എന്തെങ്കിലും വ്യക്തിവിവരങ്ങൾ നിങ്ങൾ പങ്കുവെക്കുകയാണെങ്കിൽ അത് സ്വന്തം ഇഷ്ടപ്രകാരവും മനപൂർവ്വമായും നൽകിയതായി കണക്കാക്കപ്പെടും. അത്തരം വിവരങ്ങൾ വഞ്ചനക്ക് വിധേയമാകുകയാണെങ്കിൽ  അതിൽ വിശ്വാസ് ന്യൂസിന് ബാധ്യതയില്ല.  

പുതിയ പോസ്റ്റുകള്‍