ഫേസ്ബുക്കിൽ വലിയ വഴിയോര പൈപ്പുകൾക്കുള്ളിൽ താമസിക്കുന്നവുരുടെ ചിത്രം പങ്കിടുമ്പോൾ ഉപയോക്താവ് എഴുതി: “കഷ്ടം,.. ഇന്ത്യൻ തെരുവ് കളിലെ കാഴ്ച്ച യാണിത്, ഇവിടെ യാണ് രാമന് വേണ്ടി ക്ഷേത്രം പണിയുന്നത്. എന്റെ നാടിനെ ഓർത്തു ഞാൻ തല താഴ്ത്തുന്നു”. ഈ അവകാശവാദം തെറ്റാണെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി.
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): വലിയ വഴിയോര പൈപ്പുകളിൽ താമസിക്കുന്ന ആളുകളെ കാണാൻ കഴിയുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ വൈറലാകുന്നു. ചിത്രം ഇന്ത്യയിലെ ഒരു ചേരിയാണെന്ന് അവകാശപ്പെടുന്നു. ഈ അവകാശവാദം തെറ്റാണെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. യഥാർത്ഥത്തിൽ ഈ ചിത്രം ബംഗ്ലാദേശിൽ നിന്നുള്ളതാണ്.
അവകാശവാദം:
ഫേസ്ബുക്കിൽ വൈറലായ ഈ ചിത്രത്തിൽ വലിയ വഴിയോര പൈപ്പുകൾക്കുള്ളിൽ താമസിക്കുന്നവരെ കാണാൻ കഴിയും. ഈ ചിത്രം പങ്കിടുമ്പോൾ ഉപയോക്താവ് എഴുതി: “കഷ്ടം,.. ഇന്ത്യൻ തെരുവ് കളിലെ കാഴ്ച്ച യാണിത്, ഇവിടെ യാണ് രാമന് വേണ്ടി ക്ഷേത്രം പണിയുന്നത്. എന്റെ നാടിനെ ഓർത്തു ഞാൻ തല താഴ്ത്തുന്നു”.
പോസ്റ്റിന്റെ ആർക്കൈവുചെയ്‌ത പതിപ്പ് ഇവിടെ പരിശോധിക്കാം.
അന്വേഷണം:
കുറിപ്പിനെക്കുറിച്ച് അന്വേഷിക്കുന്നതിന്, ഞങ്ങൾ ആദ്യം ഈ ചിത്രത്തിന്റെ ഒരു സ്ക്രീൻഷോട്ട് എടുത്ത് ഗൂഗിൾ റിവേഴ്സ് ഇമേജിൽ തിരഞ്ഞു. www.dailymail.co.uk/ ൽ നിന്നുള്ള ഒരു വാർത്തയിൽ 2014 ജൂലൈ 10 ന് ഞങ്ങൾ ഈ ചിത്രം കണ്ടെത്തി. മികച്ച പാരിസ്ഥിതിക ഫോട്ടോഗ്രാഫുകളെക്കുറിച്ചായിരുന്നു വാർത്ത. ഈ ചിത്രം വാർത്തയിലും കാണാം. “ബംഗ്ലാദേശിലെ ഫൈസൽ അസിമിന് ബംഗ്ലാദേശിലെ യാചകരുടെ ഈ ഫോട്ടോയ്ക്ക് 2014 ലെ അറ്റ്കിൻസ് സിറ്റി സ്കേപ്പ് അവാർഡ് ലഭിച്ചു.” എന്ന വിവരണത്തോടെയാണ് ചിത്രം കാണാം.
2015 ഓഗസ്റ്റ് 14 ന് ഇക്കണോമിക് ടൈംസ്.ഇൻഡിയാ ടൈംസ്.കോം എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച
വാർത്തയിലും ഞങ്ങൾ ഈ ചിത്രം കണ്ടെത്തി. 2015 ലെ ‘നാഷണൽ
ജിയോഗ്രാഫിക് ട്രാവലർ ഫോട്ടോ മത്സരത്തിൽ’ രണ്ടാം സ്ഥാനത്തെത്തിയ ബംഗ്ലാദേശ് ഫോട്ടോഗ്രാഫർ ഫൈസൽ
അസിമിനെക്കുറിച്ചായിരുന്നു വാർത്ത. 2013 ൽ ബംഗ്ലാദേശിലെ ഒരു ചേരിയിലാണ് ഫൈസൽ അസിം ഈ ഫോട്ടോ എടുത്തതെന്ന് വാർത്തയിൽ
പറയുന്നു.
സ്ഥിരീകരണത്തിനായി ഞങ്ങൾ ട്വിറ്ററിൽ ഫൈസൽ
അസിമിനെ ബന്ധപ്പെട്ടു. ഞങ്ങളുമായി സംസാരിച്ച അദ്ദേഹം പറഞ്ഞു, “ഞാൻ 2013 ൽ ബംഗ്ലാദേശിൽ ഈ ചിത്രം എടുത്തു. ഫോട്ടോ നിരവധി അവാർഡുകളും
നേടിയിട്ടുണ്ട്.
ഓഗസ്റ്റ് 5 ന് രമാ ദേവി എന്ന ഫേസ്ബുക്ക് ഉപയോക്താവ് ഈ പോസ്റ്റ് പങ്കിട്ടു. ഇവർ മലപ്പുറം സ്വദേശിയാണ്, ഫേസ്ബുക്കിൽ ആകെ 983 ഫോളോവേഴ്‌സ് ഉണ്ട്.
निष्कर्ष: ഫേസ്ബുക്കിൽ വലിയ വഴിയോര പൈപ്പുകൾക്കുള്ളിൽ താമസിക്കുന്നവുരുടെ ചിത്രം പങ്കിടുമ്പോൾ ഉപയോക്താവ് എഴുതി: “കഷ്ടം,.. ഇന്ത്യൻ തെരുവ് കളിലെ കാഴ്ച്ച യാണിത്, ഇവിടെ യാണ് രാമന് വേണ്ടി ക്ഷേത്രം പണിയുന്നത്. എന്റെ നാടിനെ ഓർത്തു ഞാൻ തല താഴ്ത്തുന്നു”. ഈ അവകാശവാദം തെറ്റാണെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി.
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923