സോഷ്യൽ മീഡിയയിൽ, പലപ്പോഴും നേതാക്കളെ ലക്ഷ്യമിടുന്ന പോസ്റ്റുകൾ വൈറലാകുന്നത് ഞങ്ങൾ കാണുന്നു. അതുപോലെ, ഒരു പോസ്റ്റ് വൈറലാകുന്നു, അതിൽ ഒരു ചിത്രം ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. ഈ ചിത്രത്തിൽ ഒരുപാട് കുഴികൾ ഒരു റോഡിൽ കാണുന്നു, ഈ ചിത്രം ഉപയോഗിച്ച് ഇത് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് മണ്ഡലമായ വയനാടിൽ നിന്നാണെന്ന് അവകാശപ്പെടുന്നു
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): സോഷ്യൽ മീഡിയയിൽ, പലപ്പോഴും നേതാക്കളെ ലക്ഷ്യമിടുന്ന പോസ്റ്റുകൾ വൈറലാകുന്നത് ഞങ്ങൾ കാണുന്നു. അതുപോലെ, ഒരു പോസ്റ്റ് വൈറലാകുന്നു, അതിൽ ഒരു ചിത്രം ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. ഈ ചിത്രത്തിൽ ഒരുപാട് കുഴികൾ ഒരു റോഡിൽ കാണുന്നു, ഈ ചിത്രം ഉപയോഗിച്ച് ഇത് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് മണ്ഡലമായ വയനാടിൽ നിന്നാണെന്ന് അവകാശപ്പെടുന്നു.
അന്വേഷണത്തിൽ വൈറൽ പോസ്റ്റ് വ്യാജമാണെന്ന് വിശ്വാസ് ന്യൂസ് കണ്ടെത്തി. ഒരിക്കൽ അമേതിയുടെ പേരിലും ഈ ചിത്രം വൈറലായി എന്ന് അറിയാൻ കഴിഞ്ഞു. ഇത് യഥാർത്ഥത്തിൽ ബീഹാറിലെ ഭാഗൽപൂരിന്റെ പഴയ ചിത്രമാണ്.
അവകാശവാദം:
ഈ ചിത്രം ഭാവ്സിങ് ജാദവ് ഫേസ്ബുക്കിൽ കൊടുത്തുകൊണ്ട് ഇങ്ങനെ എഴുതി: “# രാഹുൽ_ഗാന്ധിയുടെ പാർലമെന്ററി മണ്ഡലം # വയനാട് രാജ്യത്തെ ആദ്യത്തെ # സ്മാർട്ട് സിറ്റി ആയി മാറുന്നു”. ഓരോ വീടിനും മുന്നിൽ എല്ലാവർക്കും വ്യത്യസ്ത നീന്തൽക്കുളം ഉണ്ട്.”
വൈറൽ പോസ്റ്റിലേക്കുള്ള ആർക്കൈവുചെയ്‌ത ലിങ്ക് ഇവിടെ കാണാം.
അന്വേഷണം:
ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ച് ഞങ്ങൾ ഈ ചിത്രത്തെക്കുറിച്ചു അന്വേഷിച്ചു. ഗൂഗിൾ റിവേഴ്സ് ഇമേജിൽ നിന്ന് ഈ ചിത്രം ബീഹാറിൽ നിന്നുള്ളതാണെന്ന് ഞങ്ങൾ മനസ്സിലാക്കി. ടൈംസ് ഓഫ് ഇന്ത്യ ഈ ചിത്രം 29 ജൂൺ 2017 ന് ഒരു വാർത്തയിൽ ഉപയോഗിച്ചിട്ടുണ്ട്. ഈ ചിത്രം ബീഹാറിലെ ഭാഗൽപൂർ-പിർപൈന്തി-മിർസാചൗക്കി ദേശീയപാത (എൻഎച്ച്) 80 ൽ നിന്നുള്ളതാണ്.
കുറച്ചുകൂടി പരിശോധിച്ചപ്പോൾ, വർഷങ്ങൾക്ക് മുമ്പ് തേജശ്വി യാദവ് ബീഹാർ സർക്കാരിൽ ആയിരുന്നപ്പോൾ, ദേശീയപാത 80 ന്റെ പഴയ ചിത്രത്തിന്റെ മറവിൽ സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യപ്പെട്ടുവെന്ന് ഞങ്ങൾക്ക് മനസ്സിലായി. അക്കാലത്ത് തേജശ്വി യാദവ് അതിനു ഉത്തരം നൽകിയിരുന്നു. തേജശ്വി യാദവിൽ നിന്ന് ഞങ്ങൾക്ക് ഒരു പഴയ ട്വീറ്റ് ലഭിച്ചു. 2017 ജൂലൈ 2 ലെ ഈ ട്വീറ്റിൽ തേജശ്വി രണ്ട് ചിത്രങ്ങൾ ഉപയോഗിച്ചു.
നിലവിൽ അമേതിയുടെ പേരിൽ ഉപയോഗിക്കുന്ന ചിത്രം ബീഹാറിൽ നിന്നുള്ളതാണെന്ന് ട്വീറ്റിൽ നിങ്ങൾക്ക് സ്വയം കാണാൻ കഴിയും. വൈറൽ ചിത്രം വളരെ പഴയതാണ്. ഇപ്പോൾ ഈ ഹൈവേയുടെ അവസ്ഥ മുമ്പത്തേതിനേക്കാൾ മികച്ചതാണ്. നിങ്ങൾക്ക് ഇത് ഫോട്ടോയിൽ തന്നെ കാണാൻ കഴിയും.
ഈ ചിത്രം വയനാടിൽ നിന്നല്ല, ബീഹാറിൽ നിന്നാണെന്ന് വ്യക്തമായി. ഇപ്പോൾ ഞങ്ങൾ ദൈനിക് ജാഗ്രൻ ഭാഗൽപൂരിലെ ചീഫ് ലേഖകൻ നവീനീത് മിശ്രയുമായി ബന്ധപ്പെട്ടു. ഞങ്ങളോട് സംസാരിച്ച അദ്ദേഹം പറഞ്ഞു, “ഈ ചിത്രം കഹൽഗാവ് പിർപൈന്തിയിലെ എൻഎച്ച് 80 ന്റെതാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇത് എല്ലാ പത്രങ്ങളിലും പ്രധാനമായി പ്രത്യക്ഷപ്പെട്ടു. മുമ്പത്തേതിനേക്കാൾ മികച്ച രൂപത്തിലാണ് ഇതിപ്പോൾ “.
വിശ്വാസ് ന്യൂസ് അന്വേഷിച്ച അമേതിയുടെ പേരിൽ ഈ ചിത്രം ആദ്യം വൈറലായപ്പോളുള്ള അന്വേഷണം ചുവടെ ക്ലിക്കുചെയ്ത് വായിക്കാൻ കഴിയും.
നിരവധി ആളുകൾ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കിടുന്നു, അതിലൊരാൾ ഭാവ്സിങ് ജാദവ് എന്ന ഫേസ്ബുക്ക് ഉപയോക്താവാണ്.
ഉപസംഹാരം:
निष्कर्ष: സോഷ്യൽ മീഡിയയിൽ, പലപ്പോഴും നേതാക്കളെ ലക്ഷ്യമിടുന്ന പോസ്റ്റുകൾ വൈറലാകുന്നത് ഞങ്ങൾ കാണുന്നു. അതുപോലെ, ഒരു പോസ്റ്റ് വൈറലാകുന്നു, അതിൽ ഒരു ചിത്രം ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. ഈ ചിത്രത്തിൽ ഒരുപാട് കുഴികൾ ഒരു റോഡിൽ കാണുന്നു, ഈ ചിത്രം ഉപയോഗിച്ച് ഇത് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് മണ്ഡലമായ വയനാടിൽ നിന്നാണെന്ന് അവകാശപ്പെടുന്നു
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923