X
X

വസ്തുത പരിശോധന: ഇല്ല, കൊറോണവൈറസ് ബാധിച്ച ചൈനയില്‍നിന്ന് ഹോളി ചായങ്ങള്‍ വാങ്ങുന്നതിനെതിരെ ഡബ്ല്യൂഎച്ച്ഒ ഒരു മുന്നറിയിപ്പും നല്‍കിയിട്ടില്ല.

കൊറോണവൈറസ് ബാധിച്ച ചൈനയില്‍നിന്ന് ഹോളി ചായങ്ങള്‍ വാങ്ങുന്നതിനെതിരെ ഡബ്ല്യൂഎച്ച്ഒ ഒരു മുന്നറിയിപ്പും നല്‍കിയിട്ടില്ല. ഇതുസംബന്ധിച്ച വൈറല്‍ പോസ്റ്റ് വ്യാജം.

സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായ ഒരു പോസ്റ്റ് അവകാശപ്പെടുന്നതനുസരിച്ച് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും (ഡബ്ല്യൂഎച്ച്ഒ) ഇന്ത്യ സര്‍ക്കാരും കൊറോണവൈറസ് ബാധിച്ച ചൈനയില്‍നിന്ന് ചായങ്ങളും ഉല്‍പന്നങ്ങളും വാങ്ങി ഹോളി സമയത്ത് ഉപയോഗിക്കുന്നതിനെതിരെ  ഇന്ത്യയിലെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിശ്വാസ് ന്യൂസിന്‍റെ അന്വേഷണത്തില്‍ ഈ വൈറല്‍ പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമായി. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനോ (ഡബ്ല്യൂഎച്ച്ഒ) ഇന്ത്യ സര്‍ക്കാരോ ഇത്തരത്തിലുള്ള ഒരു അറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല. 

അവകാശവാദം

വസ്തുതാന്വേഷണത്തിന്‍റെ ഭാഗമായി വിശ്വാസ് ന്യൂസിന് വാട്ട്സാപ്പില്‍ ഒരു ഇമേജ് ലഭിച്ചു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും (ഡബ്ല്യൂഎച്ച്ഒ) ഇന്ത്യ സര്‍ക്കാരും കൊറോണവൈറസ് ബാധിച്ച ചൈനയില്‍നിന്ന് ചായങ്ങളും ഉല്‍പന്നങ്ങളും വാങ്ങി ഹോളി സമയത്ത് ഉപയോഗിക്കുന്നതിനെതിരെ  ഇന്ത്യയിലെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു വെന്ന് ഈ ഇമേജ് അവകാശപ്പെടുന്നു .

അന്വേഷണം

വിശ്വാസ് ന്യൂസ് ഇതിനെപറ്റി അന്വേഷണം ആരംഭിക്കുകയും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനേയും (ഡബ്ല്യൂഎച്ച്ഒ) ഇന്ത്യ സര്‍ക്കാരിനേയും പരാമ‍ശിക്കുന്ന  പ്രസ്തുത വൈറല്‍ ഇമേജില്‍ ഒന്നിലധികം പിശകുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

പോസ്റ്റിലെ പല വാക്കുകളുടേയും സ്പെല്ലിംഗിലും വാക്യഘടനയിലും ഒട്ടേറെ പിശകുകള്‍ ഞങ്ങള്‍ നിരീക്ഷിക്കുകയുണ്ടായി.

മാത്രമല്ല, ഈ പോസ്റ്രില്‍ പറയുന്ന ഹൂനി നഗരം ചൈനയിലല്ലെന്നും അത് തായ്‍വാനിലെ ഗ്രാമീണമേഖലയിലെ ഒരു ജില്ലയാണെന്നും ഞങ്ങള്‍ കണ്ടെത്തി. ചൈനയിലുള്ള ഹൂബേയ് ജില്ലയാണ് 2019-ല്‍ നോവല്‍ കൊറോണവൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിന്‍റെ സിരാകേന്ദ്രം.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനോ (ഡബ്ല്യൂഎച്ച്ഒ) ഇന്ത്യ സര്‍ക്കാരോ ചൈനയില്‍നിന്ന് ഹോളി സമയത്ത് ചായങ്ങള്‍ വാങ്ങുന്നതിനെതിരെ    ഒരു മുന്നറിയിപ്പും നല്‍കിയിട്ടില്ല.

ഇതുസംബന്ധിച്ച് വിശ്വാസ് ന്യൂസ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനിലെ (ഡബ്ല്യൂഎച്ച്ഒ) പബ്ലിക് ഹെല്‍ത്ത് കമ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റ് സുപ്രിയ ബേസ്‍ബറുവയുമായി വാട്ട്സാപ്പ് വഴി ആശയവിനിമയം നടത്തുകയുണ്ടായി. ചൈനയില്‍നിന്ന് ചായങ്ങള്‍ വാങ്ങുന്നതിനെതിരെ    ഒരു മുന്നറിയിപ്പും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നല്‍കിയിട്ടില്ലെന്ന് അവരും വ്യക്തമാക്കി.

കൊറോണവൈറസിനെ സംബന്ധിച്ച് പ്രചരിക്കുന്ന ചില മിഥ്യാധാരണകളെപറ്റി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നല്‍കുന്ന ചില വിവരങ്ങള്‍ വായിക്കാം, ഇവിടെ.

കൊറോണവൈറസിനെ സംബന്ധിച്ച് പ്രചരിക്കുന്ന ചില മിഥ്യാധാരണകളെപറ്റി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നല്‍കുന്ന ചില വിവരങ്ങള്‍ വായിക്കാം, ഇവിടെ.

निष्कर्ष: കൊറോണവൈറസ് ബാധിച്ച ചൈനയില്‍നിന്ന് ഹോളി ചായങ്ങള്‍ വാങ്ങുന്നതിനെതിരെ ഡബ്ല്യൂഎച്ച്ഒ ഒരു മുന്നറിയിപ്പും നല്‍കിയിട്ടില്ല. ഇതുസംബന്ധിച്ച വൈറല്‍ പോസ്റ്റ് വ്യാജം.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later