വസ്തുത പരിശോധന: ദേശവ്യാപകമായ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത് ഏപ്രിൽ 15 മുതൽ 30 വരെയാണ് എന്ന വൈറൽ പോസ്റ്റിലെ അവകാശവാദം തെറ്റാണ്.
- By: Ashish Maharishi
- Published: May 12, 2021 at 07:05 PM
- Updated: May 12, 2021 at 07:07 PM
വിശ്വാസ് ന്യൂസ്(ന്യൂഡൽഹി): ഇന്ത്യയിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത് ഏപ്രിൽ 15 മുതൽ 30 വരെയാണ് എന്ന അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഒരു ന്യൂസ് ചാനലിന്റെ സ്‌ക്രീൻ ഷോട്ടുമായി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമായി. TV9 ഭാരതവർഷിന്റെ ലോഗോയും സ്‌ക്രീൻ ഷോട്ടും ഉപയോഗിച്ചാണ് ഈ വ്യാജ പോസ്റ്റ് ക്രിയേറ്റ് ചെയ്തിട്ടുള്ളത്.
അവകാശവാദം
സന്ദീപ് സിംഗ് എന്ന ഒരു ഫേസ്‌ബുക്ക് യൂസറാണ് ഏപ്രിൽ 14-ന് ഈ വ്യാജ പോസ്റ്റ് പോസ്റ്റ് ചെയ്തത്. ദേശവ്യാപകമായ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത് ഏപ്രിൽ 15 മുതൽ 30 വരെയാണ് എന്ന് ഈ വൈറൽ പോസ്റ്റ് അവകാശപ്പെടുന്നു.
ഈ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.
അന്വേഷണം
വിശ്വാസ് ന്യൂസ് ഈ സ്‌ക്രീൻ ഷോട്ട് ശ്രദ്ധാപൂർവം പരിശോധിച്ചു. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു :” ആരാണ് വൈറസിൽനിന്ന് സംരക്ഷിക്കപ്പെടുന്നത്…ഇപ്പോൾ ലോക്ക്ഡൗൺ ആണ് പരിഹാരം?” TV9 ഭാരതവർഷിന്റെ ലോഗോയുള്ള ഒരു സ്‌ക്രീൻഷോട്ട് ഉപയോഗിച്ചാണ് ഈ പോസ്റ്റ് പ്രചരിപ്പിച്ചിട്ടുള്ളത്. 2021ഏപ്രിൽ 12-ന്റെ ഒരു റിപ്പോർട്ടിൽ ഞങ്ങൾ ഈ വാചകം കണ്ടെത്തി. ആ വാർത്തയുടെ . ആദ്യത്തെ ഏതാനും സെക്കന്റുകളിൽ ഈ വാചകം ഉപയോഗിച്ചിട്ടുണ്ട്. നിങ്ങൾക്ക് അത് ഇവിടെ കാണാം.
അന്വേഷണത്തിനിടയിൽ ഈ സ്ക്രീൻഷോട്ട് മോർഫ് ചെയ്തതാണെന്ന് മനസ്സിലായി. എന്നാൽ കിറ്റിന്റെ എഴുത്തുരീതി TV9ഭാരതവർഷിൻറെ ചാനലിന്റെ രീതിയിൽനിന്നും വ്യത്യസ്തമാണ്.
റിയൽ എഡ്യൂക്കേഷൻ എന്ന ഒരു യൂട്യൂബ് ചാനലിന്റെ പേരും ഞങ്ങൾ അതിൽ കണ്ടു. ഈ ചാനലിൽ 2021 ഏപ്രിൽ 13ന് ഒരു ന്യൂസ് ചാനലിന്റെ മോർഫ് ചെയ്ത ഒരു സ്‌ക്രീൻ ഷോട്ട് ഉപയോഗിച്ചതായി ഞങ്ങൾ കണ്ടു. വ്യത്യസ്തങ്ങളായ റിപ്പോർട്ടുകൾ കൂട്ടിച്ചെർത്തതാണ് ആ വീഡിയോ നിർമിച്ചിട്ടുള്ളത്.റിയൽ എഡ്യൂക്കേഷൻ എന്ന ചാനലിൽ പല തെറ്റിദ്ധാരണാജനകമായ വീഡീയോകളും ഞങ്ങൾ കണ്ടു.
തുടരന്വേഷണത്തിന്റെ ഭാഗമായി ഞങ്ങൾ TV9ഭാരതവർഷിൻറെ എഡിറ്ററെ ബന്ധപ്പെട്ടു. ഈ പോസ്റ്റ് തികച്ചും വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ഒരു വാർത്തയും അവരുടെ ചാനലിൽ കാണിച്ചിട്ടില്ല. രാത്രി കർഫ്യൂ കൂടാതെ രാജ്യത്തെ പല സ്റ്റേറ്റുകളിലും വാരാന്ത്യ കർഫ്യൂകളും നടപ്പാക്കിയിരുന്നു.
ഈ വ്യാജ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്ത ഫേസ്‌ബുക്ക് യൂസർ സന്ദീപ് സിംഗിന്റെ സോഷ്യൽ സ്‌ക്രീനിംഗ് വിശ്വാസ് ന്യൂസ് ചെയ്യുകയുണ്ടായി. രേവാരി നിവാസിയായ അയാൾക്ക് ഫേസ്‌ബുക്കിൽ 900 ഏറെ സുഹൃത്തുക്കളുണ്ട്.
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.