വസ്തുതാ പരിശോധന : ചൈനയെപ്പറ്റിയുള്ളതെന്ന പേരിൽ വൈറലായ സി എൻ എൻ ട്വീറ്റ് വ്യാജമാണ്

ചൈനയെപ്പറ്റിയുള്ളതെന്ന പേരിൽ വൈറലായ സി എൻ എൻ ട്വീറ്റ് വ്യാജമാണ്. സി എൻ എൻ അത്തരം ഒരു സ്റ്റോറി ചെയ്തിട്ടില്ല.

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഫേസ്ബുക്കിലും ട്വീറ്ററിലും സി എൻ എൻ ട്വീറ്റ് എന്നപേരിൽ പ്രചരിക്കുന്ന ഒരു സ്ക്രീൻഷോട്ട് വിശ്വാസ് ന്യൂസിന്റെ ശ്രദ്ധയിൽ പെട്ടു. ചൈനയുടെ ചോർന്നുപോയെ ഒരു ഭൗമ -രാഷ്ട്രീയ തന്ത്ര രേഖ ആ രാജ്യത്തിന്റെ ആത്മവിശ്വാസം കാണിക്കുന്നതാണെന്ന് പ്രസ്തുത ട്വീറ്റ് പറയുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ സി എൻ എൻ ട്വീറ്റ് വ്യാജമാണെന്ന് വ്യക്തമായി.

അവകാശവാദം:

ട്വീറ്റർ യൂസർ ലോർഡ് മൈൽസ് റൂട്ടിലെഡ്ജ് അഡ്വെൻഞ്ചേഴ്‌സ് ഈ വൈറൽ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് എഴുതുന്നു:” പകുതി ജനം കരുതുന്നത് ചൈന ആകെ തകർന്നുപോയി എന്നും മറ്റൊരു പകുതി കരുതുന്നത് ചൈന വാൻ നേട്ടം കൈവരിച്ചു എന്നും ആണ്. എന്നാൽ പാശ്ചാത്യലോകം വാൻ നേട്ടമുണ്ടാക്കി എന്ന ആരും കരുതുന്നില്ല.”

പ്രസ്തുത ട്വീറ്റ് പറയുന്നു: ” ചൈനയുടെ ചോർന്നുപോയെ ഒരു ഭൗമ -രാഷ്ട്രീയ തന്ത്ര രേഖ ആ രാജ്യത്തിന്റെ ആത്മവിശ്വാസം കാണിക്കുന്നതാണ്.2050 ആകുന്നതോടെ അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും അവയുടെ സാംസ്കാരികവും ജനസംഖ്യാപരവുമായ വൈരുദ്ധ്യങ്ങൾ കാരണം തകർന്നുപോകും.” ചൈനീസ് നേതാക്കൾ കൂടുതൽ കൂടുതലായി സാംസ്കാരിക ബഹുസ്വരതയെ “സാംസ്കാരിക ആത്മഹത്യ” എന്ന നിലയിൽ കാണുകയും പാശ്ചാത്യലോകം അതുവഴി നശിച്ചുപോകുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.

ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ കാണാം.

അന്വേഷണം:

വിശ്വാസ് ന്യൂസ് പ്രസ്തുത ട്വീറ്റ് സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടാണ് അന്വേഷണം ആരംഭിച്ചത്. പ്രസ്തുത ട്വീറ്റ് ജൂൺ 2, 2022-ലേതാണെന്നാണ് തോന്നിയത്.

വിശ്വാസ് ന്യൂസ് പിന്നീട് സി എൻ എൻ-ന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പരിശോധിച്ചു.

വിശ്വാസ് ന്യൂസിന് സി എൻ എൻ-ന്റെ സോഷ്യൽ മീഡിയ ഹാന്ഡിലിൽ അത്തരത്തിലൊരു ട്വീറ്റും കാണാനായില്ല.

പിന്നീട് ഞങ്ങൾ പ്രസ്തുത ട്വീറ്റ് കോപ്പി ചെയ്ത് ട്വീറ്ററിൽ സെർച്ച് ചെയ്തു.

വിശ്വാസ് ന്യൂസിന് അത്തരത്തിലൊരു കണ്ടെന്റും കാണാനായില്ല.

മാത്രമല്ല, പ്രസ്തുത കണ്ടെന്റ് അക്ഷരപരിധി പാലിച്ചിട്ടില്ലെന്നും വിശ്വാസ് ന്യൂസ് മനസ്സിലാക്കി.

അന്വേഷണത്തിന്റെ അവസാനഘട്ടത്തിൽ വിശ്വാസ് ന്യൂസ് സി എൻ എന്നിന്റെ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് തലവൻ മാൾട്ട് ഡോർണിക്കിനെ ബന്ധപ്പെട്ടു.അദ്ദേഹം പറഞ്ഞു:” സി എൻ എൻ ആ സ്റ്റോറി പ്രസിദ്ധീകരിക്കുകയോ ട്വീറ്ററിൽ പോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ആ ഇമേജ് വ്യാജമാണ്.”

അവസാനമായി ഈ കൃത്രിമ ട്വീറ്റ് പോസ്റ്റ് ചെയ്ത ട്വീറ്റർ ഹാന്റിലിന്റെ സമൂഹപശ്ചാത്തല പരിശോധനയും ഞങ്ങൾ നടത്തി.ട്വീറ്ററിൽ യൂസർ ലോർഡ് മൈൽസ് റൂട്ടിലെഡ്ജ് അഡ്വെൻഞ്ചേഴ്‌സിന് 114700 ഫോളോവേഴ്സ് ഉണ്ട്.

निष्कर्ष: ചൈനയെപ്പറ്റിയുള്ളതെന്ന പേരിൽ വൈറലായ സി എൻ എൻ ട്വീറ്റ് വ്യാജമാണ്. സി എൻ എൻ അത്തരം ഒരു സ്റ്റോറി ചെയ്തിട്ടില്ല.

False
Symbols that define nature of fake news
Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍