X
X

വസ്തുത പരിശോധന: കേരള എം എൽ എയുടെ കാറിനുമേൽ പാക്കിസ്ഥാന്റെ പതാക എന്ന അവകാശവാദം തെറ്റാണ്.

നിഗമനം: വൈറൽപോസ്റ്റിലെ അവകാശവാദം തെറ്റാണ്. കാറിനുമുകളിലെ പതാക പാക്കിസ്ഥാന്റെയല്ല, ഐയുഎംഎൽ -ന്റേതാണ്. 2016 മുതൽ ഈ ചിത്രം ഇന്റർനെറ്റിൽ വൈറൽ ആണ്.

ന്യുഡൽഹി (വിശ്വാസ് ന്യൂസ്): ഒരു പച്ച മെഴ്സിഡസ് ബെൻസ് കാറിനുമുകളിൽ ബോണറ്റിൽ ചന്ദ്രക്കലയും നക്ഷത്രവും അടയാളമുള്ള ഒരു പച്ച പതാകയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നു. കേരള എം എൽ എ നെല്ലിക്കുന്ന്  അബ്ദുൽഖാദർ അഹമ്മദ് കുഞ്ഞിയുടെയാണ്  കാർ എന്നും   പതാക പാക്കിസ്ഥാന്റെയാണെന്നും അതിൽ പറയുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തത്തിൽ ഈ വൈറൽ പോസ്റ്റിലെ അവകാശവാദം തെറ്റാണെന്ന് വ്യക്തമായി.

കേരള എം എൽ എ നെല്ലിക്കുന്ന്  അബ്ദുൽഖാദർ അഹമ്മദ് കുഞ്ഞിയുടെയാണ്  കാർ എന്നും   പതാക പാക്കിസ്ഥാന്റെയാണെന്നും അതിൽ പറയുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തത്തിൽ ഈ വൈറൽ പോസ്റ്റിലെ അവകാശവാദം തെറ്റാണെന്ന് വ്യക്തമായി. വാസ്തവത്തിൽ കാറിനുമുകളിലെ പാക്കിസ്ഥാന്റേതല്ല, കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റേതാണ്. 2016 മുതൽ ഇന്റർനെറ്റിൽ ഈ പോസ്റ്റ് വൈറലാണ്.

യാഥാർത്‌ഥത്തിൽ  ഈ വൈറൽപോസ്റ്റിൽ എന്താണുള്ളത്?

ഫേസ്‌ബുക്ക് യൂസർ വിഷ്ണു അഥിയോഗിയാണ് ഈ പോസ്റ്റ് അതിന്റെ  ഇംഗ്ലീഷ് അടിക്കുറിപ്പിന്റെ  ഹിന്ദി തർജ്ജമയോടൊപ്പം ഷെയർ ചെയ്തത്. അടിക്കുറിപ്പ് ഇങ്ങനെ: ഈ കാർ പാക്കിസ്ഥാനിന്റെയല്ല. എന്നാൽ കാർ  കേരളത്തിലെ മുസ്‌ലിം ലീഗ്  എം എൽ എ നെല്ലിക്കുന്ന്  അബ്ദുൽഖാദർ അഹമ്മദ് കുഞ്ഞിയുടെയാണ്.  ഇവിടെ  അദ്ദേഹത്തിന്റെ  ചങ്ങാത്തവും കടപ്പാടും ആരോടാണെന്ന് വെളിപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ഉദ്ദേശ്യം പ്രകടവും വ്യക്തവുമാണ്.

ഈ പോസ്റ്റിന്‍റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.

അന്വേഷണം

ഗൂഗിൾ റിവേഴ്‌സ് ഇമേജ് സച്ചിന്റെ സഹായത്തോടെ വിശ്വാസ് ന്യൂസ് ഈ വൈറൽ പോസ്റ്റിനെക്കുറിച്ച് അന്വേഷിച്ചു. 2016 മുതൽ ഇന്റർനെറ്റിൽ  ഈ പോസ്റ്റ് വൈറലാണ് എന്ന ഞങ്ങൾ കണ്ടെത്തി. കാറിനുമുകളിലെ പതാക  ഞങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അത് പാക്കിസ്ഥാന്റെ പതാകയിൽനിന്നും ഗണ്യമായ  വ്യത്യാസം ഉള്ളതാണെന്ന് കണ്ടെത്തി. പാക്കിസ്ഥാന്റെ പതാകയിൽ ഇടതുഭാഗത്ത് വെളുത്ത വരയും വലതുഭാഗത്ത് ചന്ദ്രക്കലയും നക്ഷത്രങ്ങളുമാണുള്ളത്. എന്നാൽ വൈറൽ പോസ്റ്റിലെ പതാകയിൽ വെളുത്ത വര കാണുന്നില്ല.ചന്ദ്രക്കലയും നക്ഷത്രവും  കാണുന്നത്  ഇടതുഭാഗത്താണുതാനും. വാസ്തവത്തിൽ കാറിനുമുകളിലെ പാക്കിസ്ഥാന്റേതല്ല, കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ) എന്ന കക്ഷിയുടേതാണ്. കേരള  തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു സംസ്ഥാന കക്ഷിയുടെ പദവിയാണ് ഈ കക്ഷിക്ക് നൽകിയിട്ടുള്ളത്.  

വൈറൽപോസ്റ്റിലെ അവകാശവാദം അനുസരിച്ച് ഈ കാർ കേരള എം എൽ എ നെല്ലിക്കുന്ന്  അബ്ദുൽഖാദർ അഹമ്മദ് കുഞ്ഞിയുടെയാണ്. കൂടുതൽ വിവരം ലഭിക്കാനായി ഞങ്ങൾ മഞ്ചേശ്വരത്തെ ഐയുഎംഎൽ എംഎൽഎ ആയ എം സി കമറുദ്ദീനുമായി  ബന്ധപ്പെട്ടു. വളരെക്കാലമായി ഈ പതാക പാക്കിസ്ഥാന്റേതാണ് എന്നുപറയുന്ന പോസ്റ്റ് ഇൻറർനെറ്റിൽ പ്രചരിക്കുന്നുണ്ടെന്നും എന്നാൽ വാസ്തവത്തിൽ അത് പാക്കിസ്ഥാന്റേതല്ല, ഐയുഎംഎൽ കക്ഷിയുടേതാണെന്നും, അദ്ദേഹം വ്യക്തമാക്കി. ആ സമയത്ത്  പ്രസ്തുത  പച്ച മേഴ്‌സ്‌ഡേസ് ബെൻസ് കാർ പി ബി അബ്ദുൾറസാക്ക് എന്ന എംഎൽഎയുടേതായിരുന്നു. അദ്ദേഹം 2018 -ൽ മരണപ്പെട്ടു. കമറുദ്ദീൻ തെരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ് റസാക്ക് ആയിരുന്നു മഞ്ചേശ്വരം എംഎൽഎ.

തുടർന്ന് ഞങ്ങൾ ഈ പോസ്റ്റ്  ഷെയർ ചെയ്ത വിഷ്ണു അഥിയോഗിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വിശദമായി പരിശോധിച്ചു.  ഈ റിപ്പോർട്ട് തയാറാക്കുന്നതുവരെ 2026  ആളുകൾ ഈ യൂസറുടെ ഫ്രണ്ട് ലിസ്റ്റിൽ ചേർക്കപ്പെട്ടിട്ടുണ്ട്.

निष्कर्ष: നിഗമനം: വൈറൽപോസ്റ്റിലെ അവകാശവാദം തെറ്റാണ്. കാറിനുമുകളിലെ പതാക പാക്കിസ്ഥാന്റെയല്ല, ഐയുഎംഎൽ -ന്റേതാണ്. 2016 മുതൽ ഈ ചിത്രം ഇന്റർനെറ്റിൽ വൈറൽ ആണ്.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later