വസ്തുതാപരിശോധന: സുനിധി ചൗഹാൻ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ‘അസഭ്യമായ ഗാനം’ പാടിയിട്ടില്ല; വൈറൽ വീഡിയോ കൃത്രിമം

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെ കടന്നുപോയിക്കഴിഞ്ഞിരിക്കാമെങ്കിലും വ്യാജ സമൂഹമാധ്യമപോസ്റ്റുകൾ ഇപ്പോഴും നല്ലപോലെ പ്രചാരത്തിലുണ്ട്. യാത്ര ജയ്‌പ്പൂരിലെത്തിയപ്പോൾ സുനിധി ചൗഹാൻ ’നടത്തിയ ഒരു സംഗീത പരിപാടിയുടെ വീഡിയോ അതിൽ സുനിധി ആഭാസകരമായ പാട്ടുപാടി എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. പ്രസ്തുത പരിപാടി നടക്കുമ്പോൾ മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സന്നിഹിതരായിരുന്നു എന്നും പോസ്റ്റ് അവകാശപ്പെടുന്നു.

പ്രസ്തുത വൈറൽ പോസ്റ്റ് Vishvas News fact-check  ചെയ്തു. ഞങ്ങളുടെ അന്വേഷണത്തിൽ ആ വീഡിയോവിൽ കൃത്രിമം കാണിക്കുകയും ആഭാസ ഗാനം കൂട്ടിചേർക്കുകയും ചെയ്തതായി മനസ്സിലായി. യഥാർത്ഥ വീഡിയോവിൽ സുനിധി പാടിയിട്ടുള്ളത് ” വക്ത് കാ ക്യാ ബാറോസ”. എന്ന ഗാനമാണ്.

അവകാശവാദം:

ഫേസ്ബുക്ക് യൂസർ ദിലീപ് കുമാർ സുനിധി ചൗഹാൻ ജയ്പൂരിൽ ഡിസമ്പർ 22 -ന് നടത്തിയ പരിപാടിയുടെ ഒരു മിനിറ്റു വീഡിയോ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അടിക്കുറിപ്പിൽ എഴുതുന്നു:, “പദയാത്രയുടെ ഉന്മേഷദായക രാവുകൾ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനും രാഹുൽ ഗാന്ധിക്കും ഒപ്പം.”  

ഷെയർ ചെയ്ത വീഡിയോവിൽ രാഹുൽ ഗാന്ധിയെയും അശോക് ഗെഹ്‌ലോട്ടിനെയും കാണാം. കൂടാതെ, സുനിധി ചൗഹാൻ ഒരു ഭോജ്പുരി ഗാനമാണ് പാടിയതെന്നും പറയുന്നു

ഇവിടെ ക്ലിക്ക് ചെയ്‌താൽ ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ കാണാം..

അന്വേഷണം:

വിശ്വാസ് ന്യൂസ് വൈറൽ വീഡിയോയുടെ പല ഗ്രാബുകളും ഇൻവിഡ് ടൂൾ ഉപയോഗിച്ച് പിടിച്ചെടുത്തു. തുടർന്ന് ഓൺലൈൻ ടൂളുകളായ യാൻഡെക്സ്, ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് എന്നിവ ഉപയോഗിച്ച് കൂടുതൽ പരിശോധന നടത്തി.

യൂട്യൂബ് ചാനലിൽ വൈറൽ വീഡിയോയുടെ വളരെ ചെറിയ ഒരു ക്ലിപ് ഞങ്ങൾ കണ്ടു. ഡിസമ്പർ 19 -ന് അപ്‌ലോഡ് ചെയ്ത അതിൽ സുനിധി പാടിയിട്ടുള്ളത്
” വക്ത് കാ ക്യാ ബാറോസ”. എന്ന ഗാനമാണ്.

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഭാരത് ജോഡോ യാത്രയുടെ 100 ദിവസം പൂർത്തിയായ ഡിസമ്പർ 16 -ന് രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ ഒരു സംഗീത പരിപാടി നടന്നു. രാഹുൽ ഗാന്ധിക്കുപുറമെ പല പ്രമുഖ കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ സുനിധി ചൗഹാൻ പല പാട്ടുകളും പാടി. അതിന്റെ യാഥർത്ഥ വീഡിയോവിൽ ആരോ കൃത്രിമം കാണിച്ച് ഭോജ്പുരി ഗായകരായ പവൻ സിംഗിന്റെയും ഇന്ദു സൊണാലിയുടെയും ഒരു പാട്ട് കൂട്ടിച്ചേർക്കുകയായിരുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ വിശ്വാസ് ന്യൂസ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ എസ്‌ ഒ ഡി (വാർത്താവിനിമയം) ലോകേഷ് ശർമയെ ബന്ധപ്പെട്ടു. പ്രസ്തുത വീഡിയോ പങ്കുവെച്ചപ്പോൾ അദ്ദേഹം ഭാരത് ജോഡോ യാത്രാവേളയിൽ ജയ്‌പൂരിലെ ആൽബർട്ട് ഹാളിൽ സുനിധി ചൗഹാന്റെ ഒരു സംഗീത പരിപാടി നടന്നതായി സ്ഥിരീകരിച്ചു. അതിന്റെ യഥാർത്ഥ വീഡിയോയുടെ ഓഡിയോയിൽ കൃത്രിമം കാണിച്ചാണ് വ്യാജ വീഡിയോ തയാറാക്കിയിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചില ദുരൂഹശക്തികളാണ് ഇതിനുപിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വ്യാജ വൈറൽ വീഡിയോ നിർമിച്ച ഫേസ്ബുക്ക് യൂസർ ദിലീപ് കുമാറിന്റെ സോഷ്യൽ സ്കാനിംഗ് നടത്തിയപ്പോൾ അയാൾ ന്യൂഡൽഹി നിവാസിയാണെന്ന് വ്യക്തമായി. ആയിരത്തിലേറെ ഫേസ്‌ബുക്ക് സുഹൃത്തുക്കളുണ്ട് അദ്ദേഹത്തിന് എന്നും മനസ്സിലായി.

നിഗമനം: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമായി. സുനിധി ചൗഹാൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ജയ്പൂരിൽ നടന്ന ഒരു സംഗീത പരിപാടിയിൽ ആഭാസകരമായ ഭോജ്പുരി ഗാനം പാടിയിട്ടില്ല. വൈറൽ വീഡിയോ കൃത്രിമം നടത്തി ഉണ്ടാക്കിയതാണ്..

False
Symbols that define nature of fake news
Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍