വസ്തുതാപരിശോധന: മീററ്റിൽ ഒരു യുവാവ് താൻ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന റൊട്ടിയിൽ തുപ്പുന്ന വിഡിയോ ഹൈദരാബാദിൽനിന്നുള്ള ദൃശ്യമാണെന്ന് പ്രചരിപ്പിച്ചുകൊണ്ട് വൈറലാകുന്നു
- By: ameesh rai
- Published: Mar 10, 2021 at 11:40 AM
ന്യു ദൽഹി (വിശ്വാസ് ന്യുസ്) സമൂഹമാധ്യങ്ങളിൽ ഒരു വിഡിയോവിൽ ഒരാൾ തന്തൂരി റൊട്ടിയുണ്ടാക്കുന്നതായി കാണിക്കുന്നു. യൂസർമാർ അവകാശപ്പെടുന്നത് ഈ വ്യക്തി റൊട്ടിയിൽ തുപ്പുന്നുവെന്നും ഇത് ഹൈദരാബാദിലെ നംപള്ളിയിലെ റെഡ് റോസ് എന്ന സ്ഥലത്തുനിന്നുള്ളതാണെന്നുമാകുന്നു.
ഈ അവകാശവാദം തെറ്റാണെന്ന് ഒരു അന്വേഷണത്തിൽ വിശ്വാസ് ന്യുസ് കണ്ടെത്തി. വിഡിയോ ഹൈദരാബാദിൽനിന്നുള്ളതല്ല. അത് മീററ്റിൽ നിന്നുള്ളതാണ്. റൊട്ടിയിൽ തുപ്പുന്നതായി ആരോപിക്കപ്പെടുന്ന വ്യക്തിയെ പോലീസ് അറ സ്റ്റ് ചെയ്തിട്ടുണ്ട്. .
എന്താണ് വൈറലാകുന്നത്?
വിശ്വാസ് ന്യുസ് അതിന്റെ വസ്തുതാപരിശോധനക്കുള്ള വാട്ടസ്ആപ് ചാറ്റ് ബോട്ടിൽ (+ 91 95992 99372) സെയ്ദ് സെയ്ദ് എസ് എന്ന പേരുള്ള ഒരാളുടെ ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ വസ്തുതാപരിശോധനക്കുള്ള ലിങ്ക് കണ്ടെത്തി. 2021 ഫെബ്രുവരി 19 ന് അപ്‌ലോഡ് ചെയ്ത ഐ വിഡിയോവിൽ ” നമ്പള്ളിയിലെ റെഡ് റോസിൽനിന്നുള്ള ഈ റൊട്ടി പാചകക്കാരൻ (ഓരോ റൊട്ടിയിലും തുപ്പുന്നു)…? ശ്രദ്ധിച്ച് കാണുക…അതും സദ്യയൊരുക്കുന്ന സന്ദർഭത്തിൽ ” എന്ന എഴുതിയിരിക്കുന്നു. പോസ്റ്റിൽ എഴുതിയിരിക്കുന്നത് അതേപോലെ ഇവിടെ ചേർത്തിരിക്കുകയാണ്.റെഡ് റോസ് പാലസ് ഹൈദരാബാദിലെ നമ്പള്ളിയിലാണുള്ളതെന്ന് നിങ്ങളെ അറിയിക്കട്ടെ.
ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ കാണാം.
അന്വേഷണം
വിശ്വാസ് ന്യുസ് കീ-വേഡുകളുടെ സഹായത്തോടെ ഈ സംഭവത്തെപ്പറ്റി ഇന്ററർനെറ്റിൽ സെർച്ച് ചെയ്യാൻ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ റിപ്പോർട്ടുകൾ ഞങ്ങൾ ഇന്റർനെറ്റിൽ കണ്ടു. 2021 ഫെബ്രുവരി 23 ന് ടൈമ്സ് ഓഫ് ഇന്ത്യ വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടു. വൈറലായ വിഡിയോ ഈ റിപ്പോർട്ടിൽ ഉപയോഗിക്കുകയും സംഭവം നടന്നത് മീററ്റിലാണെന്ന് പറയുകയും ചെയ്യുന്നു. മീററ്റ് പോലീസിന്റെ ഔദ്യോഗിക ട്വിറ്റര് ഹാൻഡിലിൽനിന്നുള്ള ഒരു ട്വീറ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വിവാഹസദ്യയിലെ ഭക്ഷണത്തെ വൃത്തികേടാക്കിയ കുറ്റവാളിയെ അറസ്റ്റ് ചെയ്തതായി ഈ വാർത്ത ട്വീറ്റ് ചെയ്തുകൊണ്ട് പോലീസ് പറയുന്നു..
ഈ ട്വീറ്റിൽ മീററ്റ് പോലീസ് . 2021 ഫെബ്രുവരി 21 ന് ഞങ്ങളുടെ പങ്കാളി യായ പത്രം ദൈനിക് ജാഗരൺ പ്രസിദ്ധികരിച്ച ഒരു ന്യുസ് ക്ലിപ്പിംഗ് ചേർത്തിരിക്കുന്നു. ദൈനിക് ജാഗരൺ വെബ്‌സൈറ്റിലും ഈ വാർത്ത കണ്ടു . പ്രസ്തുത വാർത്ത അനുസരിച്ച് മീററ്റിലെ അരോമ ഗാർഡനിൽ ഫെബ്രുവരി 21 ന് ആണ് ഈ സംഭവം നടന്നത്. ഇവിടെ ക്ലിക് ചെയ്താൽ വിശദമായ വാർത്ത കാണാം .
തുടർന്നുള്ള അന്വേഷണത്തിൽ വിശ്വാസ് ന്യുസ് ഈ വൈറൽ പോസ്റ്റ് മീററ്റിലെ ദൈനിക് ജാഗരൺ ചിഫ് റിപ്പോർട്ടറുമായി പങ്കുവെച്ചിരുന്നു. ഈ വിഡിയോ മീററ്റിൽനിന്നുള്ളതാണെന്നും കുറ്റവാളി അറസ്ററ് ചെയ്യപ്പെട്ടുവെന്നും അദ്ദേഹവും സ്ഥിരീകരിച്ചു. .
വിശ്വാസ് ന്യുസ് ഐ വിഡിയോ ഷെയർ ചെയ്ത സെയ്ദ് സെയ്ദ് എസ് എന്ന ഫേസ്‌ബുക്ക് യൂസറുടെ പ്രൊഫയിൽ സ്കാൻ ചെയ്തപ്പോൾ യൂസർ തന്റെ പ്രൊഫയിൽ പരസ്യമാക്കിയിട്ടില്ലെന്ന് മനസ്സിലായി .
നിഗമനം: വിശ്വാസ് ന്യുസ് നടത്തിയ അന്വേഷണത്തിൽ ഈ വൈറൽ വീഡിയോ വ്യാജമാണെന്ന് വ്യക്തമായി. ഈ വീഡിയോ ഹൈദരാബാദിൽനിന്നുള്ളതല്ല, മീററ്റിൽനിന്നുള്ളതാണെന്നും തെളിഞ്ഞു. റൊട്ടിയിൽ തുപ്പിയതായി ആരോപിക്കപ്പെട്ട വ്യക്ത്തി അറസ്ററ് ചെയ്യപ്പെടുകയുമുണ്ടായി.
- Claim Review : *Red Rose Nampally Me Nan ki Roti Banane Wala (Har Roti par Thook Raha) he.. ? Dhyaan se Dekho..*wo bhe dawath ke mokhe par****....
- Claimed By : Syed Syed S
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.