വസ്തുത പരിശോധന: അയോധ്യയിലെ രാമാ ക്ഷേത്രത്തിന്റെ പേരിൽ ഗുജറാത്തിലെ ജൈന ക്ഷേത്രത്തിന്റെ വീഡിയോ
നിഗമനം: വിശ്വാസ് ന്യൂസ് നടത്തിയ പരിശോധനയിൽ ഈ വീഡിയോ വ്യാജമെന്ന് വ്യക്തമായി.വാസ്തവത്തിൽ ഈ വൈറൽ വീഡിയോ അയോധ്യയിലേതല്ല, ഗുജറാത്തിലെ ചുളി ജൈനക്ഷേത്രത്തിന്റേതാണ്.
- By: Ashish Maharishi
- Published: Jul 26, 2021 at 03:55 PM
വിശ്വാസ് ന്യൂസ്(ന്യൂഡൽഹി): അയോധ്യയിലെ രാമാ ക്ഷേത്രത്തിന്റെത് എന്ന അവകാശപ്പെടുന്ന ഒരു ഒരു ക്ഷേത്രത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി. വാസ്തവത്തിൽ ഈ വൈറൽ വീഡിയോ അയോധ്യയിലേതല്ല, ഗുജറാത്തിലെ ചുളി ജൈനക്ഷേത്രത്തിന്റേതാണ്.
അവകാശവാദം
ഫേസ്ബുക്ക് യൂസർ വിജയകുമാർ പിള്ള യാണ് ജൂൺ 30 -ന് ഈ വീഡിയോ അപ്ലോഡ് ചെയ്തത്. അദ്ദേഹം അവകാശപ്പെടുന്നത് ഈ വീഡിയോ അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് എന്നാകുന്നു. പോസ്റ്റിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:അയോധ്യയിലെ രാമക്ഷേത്രത്തിലെ പുറം ഭിത്തിയിൽ വിഭാവനം ചെയ്ത ശില്പം.
ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ
അന്വേഷണം
വിശ്വാസ് ന്യൂസ് ആദ്യമായി അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് എന്ന് അവകാശപ്പെടുന്ന ഈ വീഡിയോ ശ്രദ്ധാപൂർവം പരിശോധിച്ചു. പ്രസ്തുത പരിശോധനയിൽ ഈ വീഡിയോ വ്യാജമെന്ന് വ്യക്തമായി. ഞങ്ങൾ ഇൻവിഡ് ടൂൾ ഉപയോഗിച്ച് സ്ക്രീൻഗ്രാബിന്റെ ഗൂഗിൾ റിവേഴ്സ് ഇമേജ് സിഎച്ച് നടത്തി. ജൂൺ 25 നാണ് ഒറിജിനൽ വീഡിയോ യൂറ്റിയൂബിൽ അപ്ലോഡ് ചെത്ത്. ഈ വൈറൽ വീഡിയോ ചുളി ജൈന ക്ഷേതത്റന്റേതാണെന്ന് അതിൽ പറയുന്നുണ്ട്.
യൂറ്റിയൂബിലുള്ള ചുളി ജൈനക്ഷേത്രത്തിന്റെ കൂടുതൽ വീഡിയോകളും ഞങ്ങൾ പരിശോധിച്ചു. വൈറൽ വീഡിയോവിലുള്ള വാസ്തുകലക്ക് സമാനമായവ ആ വീഡിയോകളിലും ഞങ്ങൾ കണ്ടു. ഇത് നിങ്ങൾക്ക് താഴെ കാണാം.
വൈറൽ വീഡിയോവിനെപ്പറ്റി കൂടുതൽ അറിയാനായി വിശ്വാസ് ന്യൂസ് ഗുജറാത്തിൽനിന്നുള്ള സീനിയർ ജേണലിസ്ഡ് പ്രശാന്ത് നേമയുമായി ബന്ധപ്പെട്ടു. ഈ വൈറൽ വീഡിയോ ചുളി ജൈന ക്ഷേതത്റന്റേതാണെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു.
ശ്രീ രാംജന്മഭൂമി തീർത്ഥ ക്ഷേത്രത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിൽ മെയ് 31, 2021 -ലെ ഒരു ട്വിറ്റര്‍ ഞങ്ങൾ കണ്ടു. ഇതിൽ നാല് ചിത്രങ്ങളായി ഫൗണ്ടഷനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിരിക്കുന്നു. ഇപ്പോൾ ഈ ജോലികൾ അവിടെ നടന്നുവരുന്നതായി ഇത് വ്യക്തമാക്കുന്നു.
ഈ വൈറൽ പോസ്റ്റ് ഷെയർ ചെയ്ത ഫേസ്ബുക്ക് യൂസർ വിജയ കുമാർ പിള്ളയുടെ പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്തു. അപ്പോൾ അദ്ദേഹം ദക്ഷിണേന്ത്യക്കാരനാണെന്നും ആ പേജ് 800 -ൽ അധികം പേര് ലൈക്ക് ചെയ്തിട്ടുണ്ടെന്നും മനസ്സിലായി.
निष्कर्ष: നിഗമനം: വിശ്വാസ് ന്യൂസ് നടത്തിയ പരിശോധനയിൽ ഈ വീഡിയോ വ്യാജമെന്ന് വ്യക്തമായി.വാസ്തവത്തിൽ ഈ വൈറൽ വീഡിയോ അയോധ്യയിലേതല്ല, ഗുജറാത്തിലെ ചുളി ജൈനക്ഷേത്രത്തിന്റേതാണ്.
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.