വസ്തുത പരിശോധന: മർദ്ദനമേൽക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ തെറ്റായ അവകാശവാദവുമായി വൈറലാകുന്നു

നിഗമനം: ഞങ്ങളുടെ അന്വേഷണത്തിൽ ഈ അവകാശവാദം വ്യാജമാണെന്ന് വ്യക്തമായി. വീഡിയോവിൽ കാണുന്ന വ്യക്തി ദിനേശ് സാഹു എന്ന പാസ്റ്റർ ആണ്. പെൺകുട്ടിയുടെ അന്ധവിശ്വാസികളായ മാതാപിതാക്കൾ കരുതിയത് കുട്ടിക്ക് പ്രേതബാധയുണ്ടെന്നായിരുന്നു. അത് ഒഴിപ്പിക്കാനാണ് അവർ പാസ്റ്ററെ കൊണ്ടുവന്നത്.

ന്യുദൽഹി (വിശ്വാസ് ന്യൂസ്): ഒരാളില്നിന്നും ക്രൂരമായി മർദ്ദനമേൽക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പെൺകുട്ടിയെ മർദ്ദിക്കുന്നത് റായ്‌ബാഗിലെ  ഡി പി എസ സ്‌കൂളിലെ അധ്യാപകനായ ഷക്കീൽ അഹ്മദ് അൻസാരിയാണെന്ന് ഈ വീഡിയോ അവകാശപ്പെടുന്നു. വിശ്വാസ് ന്യൂസിന്‍റെ അന്വേഷണത്തില്‍ ഈ അവകാശവാദം വ്യാജമാണെന്ന് വ്യക്തമായി.

വാസ്തവത്തിൽ ഒരു പാസ്റ്റർ ആയ ദിനേശ് സാഹുവാണ് വീഡിയോവിൽ കാണുന്ന വ്യക്തി. പെൺകുട്ടിക്ക് പ്രേതബാധയുണ്ടായെന്ന് അന്ധവിശ്വാസികളായ മാതാപിതാക്കൾ കരുതുകയും ബാധ ഒഴിപ്പിക്കാൻ പാസ്റ്ററെ കൊണ്ടുവരുകയുമായിരുന്നു.

എന്താണ് ആ വൈറൽ പോസ്റ്റിൽ ഉള്ളത്?

വൈറൽ വീഡിയോവിൽ നാം കാണുന്നത് ഒരു പെൺകുട്ടിയെ ഒരാൾ ക്രൂരമായി മർദ്ദിക്കുന്നതാണ്. വീഡിയോവിനൊപ്പമുള്ള അവകാശവാദം ഇതാണ്: ” നിങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും ഇ വീഡിയോ അയച്ചുകൊടുക്കണം. റായ്‌ബാഗിലെ  ഡി പി എസ സ്‌കൂളിലെ അധ്യാപകനായ ഷക്കീൽ അഹ്മദ് അൻസാരിയാണ് ഇതിൽ കാണുന്ന ആൾ. ഈ സ്‌കൂൾ   അടച്ചുപൂട്ടാനും അധ്യാപകനെ പുറത്താക്കാനും വേണ്ടി ഇത്  കഴിയുന്നത്ര പേർക്ക് ഷെയർ ചെയ്യുക. വീഡിയോ വൈറലായാൽ നടപടിയുണ്ടാകും. കരുണയില്ലാത്തവർ അവരുടെ വായ് (ടൈപ്പിംഗ്) മൂടട്ടെ. “

വാട്ട്സ്ആപ്പ് ചാറ്റ്ബോട്ടിലെ  (+91 95992 99372) ഈ അവകാശവാദം വിശ്വാസ് ന്യൂസ് വസ്തുതാ പരിശോധനക്ക് വിധേയമാക്കി. 

അന്വേഷണം

ഇൻവിഡ് ടൂൾ ഉപയോഗിച്ച്  ഞങ്ങൾ ഈ വീഡിയോവിലെ കീഫ്രയിമുകൾ എക്സ്ട്രാക്ട് ചെയ്തു. തുടർന്ന് ഗൂഗിൾ  റിവേഴ്‌സ് ഇമേജിൽ അവ സെർച്ച് ചെയ്തു. ഈ വൈറൽ വീഡിയോവിലെ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച് നൽകപ്പെട്ട ഒരു വാർത്ത ഞങ്ങൾ https://www.haribhoomi.com/ -ൽ കണ്ടെത്തി. 2018  ഫെബ്രുവരി 10 -ന്  നൽകപ്പെട്ട ആ വാർത്തയിൽ പറയുന്നു:” ഒരു പാസ്റ്റർ മന്ത്രവാദത്തിന്റെ ഭാഗമായി ഒരു പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ വൈറലായത് വലിയ സംഭ്രമമുണ്ടാക്കി. പൊതുജനത്തിന്റെ രോഷപ്രകടനം കണക്കിലെടുത്ത് പോലീസ് ചിപി/നഗരി ഗ്രാമത്തിൽനിന്ന് കുറ്റാരോപിതനായ പാസ്റ്ററെ അറസ്‌റ്റു ചെയ്തു.” ആ വാർത്തയനുസരിച്ച് സംഭവം നടന്നത് റായ്പൂരിലേ സന്തോഷി നഗറിലാണ്. തുടർന്നാണ് ദിനേശ് സാഹു എന്ന പാസ്റ്റർ അറസ്റ്റിലായത്.

ഈ വാർത്ത divyamarathi.bhaskar.com എന്ന സൈറ്റിലും ഞങ്ങൾ ഈ വാർത്ത കണ്ടു. ആ വാർത്തയനുസരിച്ച് ദിനേശ് സ്ടാഹ് എന്ന പാസ്റ്റർ മന്ത്രവാദത്തിന്റെ പേരിൽ ഒരു പെൺകുട്ടിയെ മർദ്ദിച്ച സംഭവം നടന്നത് 2018  -ൽ റായ്പ്പൂരിലാണ്.

വാർത്തയുടെ സ്ഥിരീകരണത്തിനായി ധംതരിയിൽ  നയി ദുനിയയുടെ സീനിയർ റിപ്പോർട്ടർ ആയ രാമഥരുമായി ഞങ്ങൾ സംസാരിച്ചു. അദ്ദേഹം പറഞ്ഞു:” ധംതരിയിലെ ചിപ്ലി ഗ്രാമ ത്തിൽനിന്നാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംഭവം നടന്നത് 2018  ഫെബ്രുവരിയിലാണ്. അക്കാലത്ത് ഈ വീഡിയോ വൈറലായി. ഈ സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളാരും പരാതി നൽകിയില്ലെങ്കിലും കുറ്റാരോപിതനെതിരെ 151  കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് സ്‌കൂളിൽ ഒരു കുട്ടിയെ അദ്ധ്യാപകൻ അടിക്കുന്ന സംഭവമല്ലെന്ന് വ്യക്തമാണ്. അന്ധവിശ്വാസവുമായി ബന്ധപ്പെട്ട സംഭവമാണിത്. “

മൻദീപ്  മന്ദൻ  മന്ദീപ്ജോഹാന എന്ന ഫേസ്‌ബുക്ക് യൂസർ ഈ പോസ്റ്റ് ഷെയർ ചെയ്തു. അയാൾക്ക് മൊത്തം 4,835 ഫോളോവേഴ്സ് ഉണ്ട്. സോനിപത്ത് സ്വദേശിയാണ് ഈ യൂസർ.

निष्कर्ष: നിഗമനം: ഞങ്ങളുടെ അന്വേഷണത്തിൽ ഈ അവകാശവാദം വ്യാജമാണെന്ന് വ്യക്തമായി. വീഡിയോവിൽ കാണുന്ന വ്യക്തി ദിനേശ് സാഹു എന്ന പാസ്റ്റർ ആണ്. പെൺകുട്ടിയുടെ അന്ധവിശ്വാസികളായ മാതാപിതാക്കൾ കരുതിയത് കുട്ടിക്ക് പ്രേതബാധയുണ്ടെന്നായിരുന്നു. അത് ഒഴിപ്പിക്കാനാണ് അവർ പാസ്റ്ററെ കൊണ്ടുവന്നത്.

Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍