വസ്തുത പരിശോധന: ഇപ്പോഴത്തെ യുക്രൈൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യുക്രൈൻ പ്രസിഡന്റിന്റെ പഴയകാല ചിത്രങ്ങൾ പുതിയവയാണ് എന്ന രീതിയിൽ വൈറലാകുന്നു
എ ബി പി ലൈവ് വെബ്സൈറ്റിലും മറ്റു വിവിധ സമൂഹമാധ്യമങ്ങളിലും വന്ന യുക്രൈൻ പ്രസിഡന്റ് വ്ളാഡ്മിർ സെലൻസ്കി സൈനിക യൂണിഫോമിലുള്ള ചിത്രം ഇപ്പോഴത്തേതല്ല, 2021-ലേതാണ്.
- By: Ankita Deshkar
- Published: Mar 6, 2022 at 11:17 PM
ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): 2022 ഫെബ്രുവരി 24 ആരംഭിച്ച ഇപ്പോഴത്തെ യുക്രൈൻ-റഷ്യ യുദ്ധത്തിൽ യുക്രൈൻ സൈനികർ വ്യാഴാഴ്ച്ച കര, കടൽ, ആകാശം എന്നീ മൂന്ന് ഭാഗത്തുനിന്നുമുള്ള റഷ്യൻ ആക്രമണത്തെ നേരിട്ടു. രണ്ടാമത്തെ ലോകയുദ്ധത്തിനുശേഷം ഒരു യൂറോപ്യൻ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. എന്നാൽ ഈ യുദ്ധത്തനിടയിലും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ വ്യാപകമായി വൈറലായി.
ഇത്തരം വാർത്തകൾക്കിടയിൽ https://www.abplive.com/ -ൽ കണ്ട ഒരു ലേഖനത്തിൽ യുക്രൈൻ പ്രസിഡന്റ് വ്ളാഡ്മിർ സെലൻസ്കിയുടെ പഴയകാല ചിത്രങ്ങൾ പുതിയവയാണ് എന്ന രീതിയിൽ പങ്കുവെച്ചത് വിശ്വാസ് ന്യൂസ് കാണുകയുണ്ടായി.
അവകാശവാദം:
സമൂഹമാധ്യമങ്ങളിൽ വന്ന ഒട്ടേറെ പോസ്റ്റുകളിൽ സൈനിക വേഷത്തിലുള്ള യുക്രൈൻ പ്രസിഡന്റിന്റെ പല ചിത്രങ്ങളും വിശ്വാസ് ന്യൂസ് കണ്ടു.
ഫേസ്ബുക്ക് യൂസർ നാസർ എഫ് അയൂബ് ഇതിലൊന്ന് പോസ്റ്റ് ചെയ്തിരിക്കുന്നു:
മറ്റൊരു ഫേസ്ബുക്ക് യൂസർ പഞ്ചാബിയിൽ സമാനമായ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നു:
ട്വിറ്റർ യൂസർ ഒലഡോകുൻ എനിയോള ഒലുവാപെലൂമി സമാനമായ അവകാശവാദത്തോടെ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നു.
ട്വിറ്റർ യൂസർ രാജേഷ് ചേത്രി സമാനമായ ചിത്രം പോസ്റ്റ് ചെയ്ത് ഇങ്ങനെ അവകാശപ്പെടുന്നു: : ധീരനായ വ്യക്തി ;യുക്രൈൻ പ്രസിഡണ്ട് നേരിട്ട് യുദ്ധഭൂമിയോയിൽ ഇറങ്ങിയിരിക്കുന്നു . 💥💥 #UkraineRussia
2022 ഫെബ്രുവരി 24-ന് എ ബി പി ലൈവിൽ പ്രസിദ്ധീകരിച്ച “യുക്രൈൻ പ്രസിഡന്റ് വ്ളാഡ്മിർ സെലൻസ്കി യുദ്ധഭൂമിയിൽ സൈനികരോടൊപ്പം. സൈനികവേഷത്തിലുള്ള അദ്ദേഹത്തിന്റെ ഫോട്ടോ വൈറലാകുന്നു” എന്ന പേരിലുള്ള ലേഖനത്തിലും രാജ്യത്തെ സൈനികരോടൊപ്പം നിൽക്കുന്ന യുക്രൈൻ പ്രസിഡന്റിന്റെ ചിത്രമുണ്ട്. അടി ക്കുറിപ്പൊന്നുമില്ലാതെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.
അന്വേഷണം:
എ ബി പി ലൈവിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച യുക്രൈൻ പ്രസിഡന്റിന്റെ മൂന്ന് ചിത്രങ്ങളെക്കുറിച്ച് വിശ്വാസ് ന്യൂസ് അന്വേഷിച്ചു.
ചിത്രം 1:
വിശ്വാസ് ന്യൂസ് ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ചാണ് അന്വേഷണം നടത്തിയത്.
റഷ്യയുടെ ഭീഷണി ഉയർന്നതോടെ യുക്രൈൻ പ്രസിഡന്റ് അല്പജനാധിപത്യ (oligarch)രീതിയിൽ നാടിന്റെ യുദ്ധഭൂമിയിൽ ഇറങ്ങിയിരിക്കുന്നു’ എന്ന ശീർഷകത്തിൽ ഫിനാൻഷ്യൽ ടൈംസ് വെബ്സൈറ്റിൽ വന്ന ആദ്യത്തെ ചിത്രം ഞങ്ങൾ കണ്ടു. 2021 ഡിസമ്പർ 19-ന് പ്രസിദ്ധീകരിച്ചതാണ് അത്.
അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ: യുക്രൈൻ ബിസിനസ്കാരനും ഒളിഗാർക്കിയുമായ റിനത് അഖ്മിറ്റോവ് ,ഇടത്, യുക്രൈൻ പ്രസിഡന്റ് വ്ളാഡ്മിർ സെലൻസ്കി © FT Montage/AFP/Getty/EPA
തുടർന്ന്, വിശ്വാസ് ന്യൂസ് പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് ഗെറ്റി ഇമേജസിന്റെ വെബ്സൈറ്റിൽ സെർച്ച് ചെയ്തു.
ഗെറ്റി ഇമേജസിന്റെ വെബ്സൈറ്റിൽ ഒന്നാമത്തെ ചിത്രം ഞങ്ങൾ കണ്ടെത്തി. അതിന്റെ അടിക്കുറിപ്പ് അനുസരിച്ച് അത് 2021,ഡിസമ്പർ 06-ലേതാണ്.
അടിക്കുറിപ്പിൽ പറയുന്നു : 2021ഡിസമ്പർ 06 -ന് യുക്രൈൻ പ്രസിഡന്റ് വ്ളാഡ്മിർ സെലൻസ്കി യുക്രേനിയൻ സൈന്യത്തിന്റെ ഡോൻബാസ് മേഖലയിലെ യുദ്ധമുന്നണി സന്ദർശിക്കുന്നു. (ഫോട്ടോ: യുക്രേനിയൻ പ്രസിഡെൻസി / ഹാന്റ് ഔട്ട് /അനദോലു ഏജൻസി ഗെറ്റി ഇമേജസ് വഴി )
ചിത്രം 2:
ഞങ്ങൾ മറ്റൊരു ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ രണ്ടാമത്തെ ചിത്രം ഏപ്രിൽ10, 2021.ന്റെ ചൈന ഡെയ്ലിയിൽ കണ്ടെത്തി.അടിക്കുറിപ്പിൽ പറയുന്നു : യുക്രൈൻ പ്രസിഡന്റ് വ്ളാഡ്മിർ സെലൻസ്കി വ്യാഴാഴ്ച ഡോൻബാസ് മേഖലയിലെ യുക്രേനിയൻ സൈന്യത്തിന്റെ യുദ്ധമുന്നണി സന്ദർശിക്കുന്നു. യുക്രേനിയൻ പ്രസിഡെൻഷ്യൽ പ്രസ് സർവീസ്/റോയ്റ്റേഴ്സ്
ചിത്രം 3:
മൂന്നാമത്തെ ചിത്രത്തഗിന്റെ കാര്യത്തിലും ഞങ്ങൾ ഇട്ട അന്വേഷണരീതി തുടർന്നപ്പോൾ ഗെറ്റി ഇമേജസിൽ ആ ചിത്രം കണ്ടെത്തി.
അടിക്കുറിപ്പിൽ പറയുന്നു : 2021ഡിസമ്പർ 06 -ന് യുക്രൈൻ പ്രസിഡന്റ് വ്ളാഡ്മിർ സെലൻസ്കി യുക്രേനിയൻ സൈന്യത്തിന്റെ ഡോൻബാസ് മേഖലയിലെ യുദ്ധമുന്നണി സന്ദർശിക്കുന്നു. (ഫോട്ടോ: യുക്രേനിയൻ പ്രസിഡെൻസി / ഹാന്റ് ഔട്ട് /അനദോലു ഏജൻസി ഗെറ്റി ഇമേജസ് വഴി )
ചിത്രം 4:
വിശ്വാസ് ന്യൂസ് ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ച് നാലാമത്തെ ചിത്രത്തെപ്പറ്റി അന്വേഷണം നടത്തിയപ്പോൾ കീവ് പോസ്റ്റിൽ ഒരു ലേഖനം കണ്ടെത്തി.
അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: യുക്രേനിയൻ പ്രസിഡൻഷ്യൽ പ്രസ് സർവീസ് ഏപ്രിൽ 8, 2021 -ന് യുക്രൈൻ പ്രസിഡന്റ് വ്ളാഡ്മിർ സെലൻസ്കി യുക്രേനിയൻ സൈന്യത്തിന്റെ കിഴക്കൻ യുക്രൈനിലെ ലുഹാൻസ് മേഖലയിലെ സോളോട്ടിന് സമീപമുള്ള സൈനിക മുന്നണി സന്ദർശിക്കുന്നതിന്റെ റിലീസ് ചെയ്ത ചിത്രം.
ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന മൂന്ന് ചിത്രങ്ങളും പുതിയവയല്ല, 2021 -ലേതാണ്.
സമൂഹമാധ്യമങ്ങളിൽ ഉപയോഗിച്ചിട്ടുള്ള മറ്റു ചിത്രങ്ങളുടെയും ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ഞങ്ങൾ നടത്തി.
ഞങ്ങൾ റോയ്റ്റേഴ്സിൽ കണ്ട ചിത്രത്തിന്റെ ശീർഷകം ഇങ്ങനെ: ‘യുക്രൈൻ പ്രസിഡന്റ് സെലൻസ്കി പുടിനോട് :”സമാധാന സംഭാഷണത്തിനായി എന്നെ യുദ്ധമേഖലയിൽവെച്ച് കാണൂ.” 2021 -ലെ ചിത്രത്തിന്റെ അടിക്കുറിപ്പിൽ പറയുന്നു:യുക്രേനിയൻ പ്രസിഡൻഷ്യൽ പ്രസ് സർവീസ് ഏപ്രിൽ 9, 2021 -ന് യുക്രൈൻ പ്രസിഡന്റ് വ്ളാഡ്മിർ സെലൻസ്കി യുക്രേനിയൻ സൈന്യത്തിന്റെ കിഴക്കൻ യുക്രൈനിലെ ഡോൺബാസ് മേഖലയിലെ റഷ്യൻ പിന്തുണയോടെയുള്ള വിഘടനവാദികളെ നേരിടുന്ന സൈനിക മുന്നണി സന്ദർശിക്കുന്നതിന്റെ ചിത്രം. യുക്രേനിയൻ പ്രസിഡെൻഷ്യൽ പ്രസ് സർവീസ്/ ഹാൻഡ്ഔട്ട് റോയ്റ്റേഴ്സ് വഴി
യുക്രൈൻ പ്രസിഡന്റ് വ്ളാഡ്മിർ സെലൻസ്കി സൈനിക യൂണിഫോമിലുള്ള ഈ ചിത്രം 2021-ലേതാണ്.
മാത്രമല്ല, യുക്രൈൻ പ്രസിഡന്റ് ശനികമുന്നണിയിൽ സൈനികരോടൊപ്പം നിൽക്കുന്ന ഒരു വാർത്താ ചിത്രവും വിശ്വാസ് ന്യൂസിന് കണ്ടെത്താനായില്ല.
ഇതുസംബന്ധിച്ച് വിശ്വാസ് ന്യൂസ് യുക്രൈൻ പത്രപ്രവർത്തകൻ ലിസ് കുക്ക്മാനുമായി സദാംസാരിച്ചു. ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിൽ യുക്രൈൻ പ്രസിഡന്റ് യുദ്ധമുന്നണിയിൽ പോയിട്ടില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
എ ബി പി ലൈവ് വെബ്സൈറ്റിലും മറ്റു വിവിധ സമൂഹമാധ്യമങ്ങളിലും വന്ന യുക്രൈൻ പ്രസിഡന്റ് വ്ളാഡ്മിർ സെലൻസ്കി സൈനിക യൂണിഫോമിലുള്ള ചിത്രം ഇപ്പോഴത്തേതല്ല, 2021-ലേതാണ്.
निष्कर्ष: എ ബി പി ലൈവ് വെബ്സൈറ്റിലും മറ്റു വിവിധ സമൂഹമാധ്യമങ്ങളിലും വന്ന യുക്രൈൻ പ്രസിഡന്റ് വ്ളാഡ്മിർ സെലൻസ്കി സൈനിക യൂണിഫോമിലുള്ള ചിത്രം ഇപ്പോഴത്തേതല്ല, 2021-ലേതാണ്.
- Claim Review : യുക്രൈൻ പ്രസിഡന്റിന്റെ പുതിയ ചിത്രങ്ങൾ
- Claimed By : ഫേസ്ബുക്ക് യൂസർ നാസർ എഫ് അയൂബ്
- Fact Check : Misleading
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.