വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വാർത്ത വ്യാജമാണെന്ന് വ്യക്തമായി. വൈറലായ ഈ ചിത്രം 2017-ലേതാണ്. ലണ്ടനിൽ കാനറി വാർഫിലെ തോംസൺ റോയ്റ്റേർ കെട്ടിടമാണ് ചിത്രത്തിൽ കാണുന്നത്, അല്ലാതെ ന്യൂയോർക്കിലെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടമല്ല.
ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു ചിത്രത്തിൽ ഒരു കെട്ടിടത്തിനുമുകളിൽ ” ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ മോദി ഗംഭീരവിജയം നേടിയിരിക്കുന്നു” എന്ന വാർത്ത സ്ക്രോൾ ചെയ്യുന്നത് കാണാം. ഈ ചിത്രം പങ്കുവെക്കുന്ന ചില സമൂഹമാധ്യമ ഉപയോക്താക്കൾ പ്രസ്തുത കെട്ടിടം ന്യൂയോർക്കിലെ സ്റ്റോക്ക് എക്സ്ചേഞ്ച് ആണെന്നും പ്രസ്തുത വാർത്ത ഉത്തരപ്രദേശിൽ അടുത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ചാണെന്നും അവകാശപ്പെടുന്നു. എന്നാൽ വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വാർത്ത വ്യാജമാണെന്ന് വ്യക്തമായി. വൈറലായ ഈ ചിത്രം 2017-ലേതാണ്. ലണ്ടനിൽ കാനറി വാർഫിലെ തോംസൺ റോയ്റ്റേർ കെട്ടിടമാണ് ചിത്രത്തിൽ കാണുന്നത്, അല്ലാതെ ന്യൂയോർക്കിലെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടമല്ല.
ഈ വീഡിയോ (ആർക്കൈവ് ലിങ്ക്)പങ്കുവെച്ചുകൊണ്ട് റാണി അവന്തിഭായ് സേവാസമിതി എഴുതി:” ന്യൂയോർക് സ്റ്റോക്ക് എക്സ്ചേഞ്ച് ഒന്ന് സൂം ചെയ്ത കാണൂ, അവിടെ ഡിജിറ്റൽ ഡിസ്പ്ളേയിൽ എന്താണ് കാണിക്കുന്നതെന്ന്.”
ഈ വൈറൽ ചിത്രത്തിന്റെ സത്യാവസ്ഥ പരിശോധിക്കാൻ ഞങ്ങൾ ഒരു ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി .ആ ചിത്രം ബി ജെ പി നേതാവ് അമിത് മാളവ്യ മാർച്ച് 12, 2017 ട്വീറ്റ് ച്യ്തതാണെന്ന് അപ്പോൾ വ്യക്തമായി. ഫോട്ടോയോടൊപ്പമുള്ള വിവരണത്തിൽ പറയുന്നു: ” പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ബി ജെ പി നേടിയ വാൻ വിജയത്തിന്റെ വാർത്ത ലണ്ടനിലെ പ്രമുഖ ബിസിനസ് കേന്ദ്രമായ കാനറി വാർഫിലെ കെട്ടിടത്തിനുമുകളിൽ സ്പ്ലാഷ് ചെയ്യുന്നു.അത് സൂം ചെയ്യാൻ.. #IAmNewIndia”
രാജ്യ സഭ എംപി ഓം പ്രകാശ് മാതുർ 2017 -ൽ ഇതേ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. അതോടൊപ്പം ഇങ്ങനെ എഴുതിയിരിക്കുന്നു: “#बुरानामानोमोदीहै यह समाचार हाइलाइट किया गया है कनेरी वॉर्फ़ बैंकिंग हब लंडन में , ज़ूम करें …” അത് മലയാളത്തിലേക്ക് വിവർത്തനം ചെയ്താൽ ഇങ്ങനെ: “മോശമായി തോന്നരുത് , ലണ്ടനിലെ പ്രമുഖ ബാങ്കിംഗ് കേന്ദ്രമായ കാനറി വാർഫിലെ കെട്ടിടത്തിനുമുകളിൽ ആണ് ഈ വാർത്ത പ്രദർശിപ്പിച്ചിരിക്കുന്നത്.സൂം ഇൻ”
“ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ മോദി ഗംഭീരവിജയം നേടിയിരിക്കുന്നു” എന്ന ശീർഷകം ഉപയോഗിച്ച് നേരിട്ടുള്ള കീവേഡ് സെർച്ച് ചെയ്തപ്പോൾ reuters.com -ലെ 2017 ലെ ഒരു റിപ്പോർട്ടിലാണ് ചെന്നെത്തിയത്. 2017 ലെ ഉത്തരപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയത്തെക്കുറിച്ചുള്ളതാണ് ആ റിപ്പോർട്ട്.
“കാനറി, വാർഫ് , ലണ്ടൻ, റോയ്റ്റേഴ്സ്” തുടങ്ങിയ എല്ലാ കീവേഡുകൾ ഉപയോഗിച്ചും ഞങ്ങൾ ഒരു ഗൂഗിൾ അഡ്വാൻസ്ഡ് സെർച്ച് നടത്തി.. ലണ്ടനിലെ റോയ്റ്റേഴ്സ് കെട്ടിടത്തിന്റെ പല ചിത്രങ്ങളും ഞങ്ങൾ കണ്ടു. അവ വൈറൽ ചിത്രവുമായി നല്ല സാമ്യം ഉള്ളവയും ആയിരുന്നു. താഴെ കൊടുത്ത കൊളാഷിൽ രണ്ട് ചിത്രങ്ങളുടെയും താരതമ്യം നിങ്ങൾക്ക് കാണാം.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന, ന്യൂയോർക്കിലെ പത്രപ്രവർത്തകൻ പ്രകാശ് ഗോയലിനെ ഞങ്ങൾ ഇതുസംബന്ധിച്ച് ബന്ധപ്പെട്ടു. വാരൽ ചിത്രം ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് അല്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ഈ വൈറൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് ഫേസ്ബുക്ക് യൂസർ റാണി അവന്തിഭായ് സേവാസമിതി ആണ്. ഈ യൂസർക്ക് 633 ഫോളോവേഴ്സ് ഉണ്ട്.
निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വാർത്ത വ്യാജമാണെന്ന് വ്യക്തമായി. വൈറലായ ഈ ചിത്രം 2017-ലേതാണ്. ലണ്ടനിൽ കാനറി വാർഫിലെ തോംസൺ റോയ്റ്റേർ കെട്ടിടമാണ് ചിത്രത്തിൽ കാണുന്നത്, അല്ലാതെ ന്യൂയോർക്കിലെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടമല്ല.
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923