X
X

വസ്തുത പരിശോധന: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ചിത്രത്തോടുകൂടിയ പരസ്യബോർഡ് എഡിറ്റ് ചെയ്യപ്പെട്ടതാണ്.

നിഗമനം: ഈ വൈറലായ അവകാശവാദം വ്യാജമാണെന്ന് വിശ്വാസ് ന്യുസ് അന്വേഷണത്തിൽ കണ്ടെത്തി.. യാഥാർത്‌ഥ ചിത്രത്തിൽ ബ്രിട്ടീഷ് രാജ്ഞിയുടെ സന്ദേശം മറ്റൊന്നാണെന്ന് വ്യക്തമായി.

ന്യു ദൽഹി (വിശ്വാസ് ന്യുസ്). സമൂഹമാധ്യമങ്ങളിൽ വൈറലായ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ  ഒരു ചിത്രത്തോടൊപ്പം  വാക്സിൻ നൽകിയതിന് അവർ  ഇന്ത്യൻ പ്രധാനമന്ത്രി മോദിയോട് നന്ദി പറയുന്ന ഒരു സന്ദേശവും ചേർത്തിരിക്കുന്നു.

വൈറലായ ഈ അവകാശവാദം തെറ്റാണെന്ന് വിശ്വസ് ന്യുസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ആ ചിത്രം എഡിറ്റ് ചെയ്തതാണെന്നും തെളിഞ്ഞു. യാഥർത്ഥ   ചിത്രത്തോടൊപ്പം   ബ്രിട്ടീഷ് രാജ്ഞിയുടെ മറ്റൊരു സന്ദേശമാണ് ഉള്ളത്.

എന്താണ് വൈറലായ വിഡിയോയിൽ ഉള്ളത്?

വൈറലായ പരസ്യബോർഡിലെ . ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ചിത്രത്തോടൊപ്പമുള്ള സന്ദേശത്തിൽ അവർ പറയുന്നു:”ഞങ്ങൾക്ക് കോവിഡ്-19  വാക്സിൻ അയച്ചുതന്നതിന് പ്രധാനമന്ത്രി മോദി , താങ്കളോട് ഞാൻ നന്ദി പറയുന്നു. താങ്കൾ ഒരു നല്ലകുട്ടിയാണ്.” ഈ ട്വീറ്റിനോടോപ്പമുള്ള വിവരണത്തിൽ പറയുന്നു:” 200 വര്ഷങ്ങളോളം സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഭരിച്ച  ബ്രിട്ടീഷ് ഭരണാധികാരി കൊറോണ വാക്സിൻ നൽകി സഹായിച്ചതിന്  പ്രധാനമന്ത്രി മോദിയോട് നന്ദി പ്രകാശിപ്പിക്കുന്നു.”

വിശ്വസ് ന്യുസ് അതിന്റെ വസ്തുത പരിശോധന വാട്ടസ്ആപ് ചാറ്റ്‌ബോട്ട് (+91 95992 99372) ഉപയോഗിച്ച് നടത്തിയ അപരിശോധനയിൽ ഇക്കാര്യം വ്യക്തമായി.

വൈറൽ പോസ്റ്റിന്റെ ആർക്കൈവ്ഡ് ലിങ്ക് ഇവിടെ കാണാം.

അന്വേഷണം

അന്വേഷണത്തിന്റെ പ്രാരംഭമായി ഗുഗിൾ റിവേഴ്‌സ് ഇമേജ് സംവിധാനം ഉപയോഗിച്ച് ഞങ്ങൾ പരിശോധിക്കുകയുണ്ടായി. ഈ ചിത്രം 2020 ഏപ്രിൽ 20-ന്   ‌ ബി ബി സി ട്വീറ്റ്  ചെയ്തതാണെന്ന് ഞങ്ങൾ കണ്ടെത്തി. പരസ്യബോർഡിലെ സന്ദേശത്തിൽ പറയുന്നു: ” We will be with our friends again; we will be with our families again; we will meet again.”

ഈ ചിത്രം newsweek.com പ്രസിദ്ധികരിച്ച ഒരു ലേഖനത്തിൽ ഞങ്ങൾ കണ്ടെത്തി. 2020 ഏപ്രിൽ 8-ന്, പ്രസിദ്ധികരിച്ച ഈ  ലേഖനത്തിൽ പറയുന്നതനുസരിച്ച് പിക്കാദില്ലിയിലെ ഒരു പരസ്യബോർഡിലാണ് ഈ ചിത്രം കാണപ്പെട്ടത്. പ്രസ്തുത വാർത്തയിൽ പറയുന്നു:” കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള എലിസബത്ത് രാജ്ഞിയുടെ ഒരു സന്ദേശം  2020 ഏപ്രിലിൽ ലണ്ടനിലെ പിക്കാദില്ലി സർക്കസിൽ  ഒരു സ്‌ക്രീനിൽ പ്രസിദ്ധപ്പെടുത്തിയത്.OCEAN OUTDOOR”. ഈ വാർത്തയിൽ  പറയുന്നതനുസരിച്ച് ഒരു പ്രകാശിത സ്‌ക്രീനിലാണ്    പിക്കാദില്ലി സർക്കസിൽ ഈ വി വരണം  കാണപ്പെട്ടത്. അതിന്റെ അവസാനം OCEAN OUTDOOR എന്നും കാണുന്നു.OCEAN OUTDOOR എന്ന പരസ്യകമ്പനിയാണ് ഈ പ്രകാശിത സ്‌ക്രീൻ പരിപാലിച്ചിരുന്നത് എന്നും ഞങ്ങൾ മനസ്സിലാക്കുകയുണ്ടായി.

വ്യത്യസ്തമായ ഒരു ആംഗിളിൽ എടുത്ത ഇതേ  പരസ്യബോർഡിന്റെ ഒരു ചിത്രം ഞങ്ങൾ  gettyimages.co.uk.  ലും കണ്ടെത്തി.  ഗ്ലെൻ ക്രിക് എന്ന ഒരു ഫോട്ടോഗ്രാഫറാണ് ഈ ഫോട്ടോ എടുത്തത്. ട്വിറ്റര് വഴി ഞങ്ങൾ അദ്ദേഹവുമായി ബന്ധപ്പെട്ട ഈ ചിത്രത്തെപ്പറ്റി ചോദിച്ചു. അദ്ദേഹം പറഞ്ഞു:” കഴിഞ്ഞ വര്ഷം ഏപ്രിലിലാണ് ഈ ചിത്രം എടുത്തത്. പരസ്യബോർഡിലെ യാഥാർത്‌ഥ സന്ദേശം ‘ We will be with our friends again; we will be with our families again; we will meet again’ എന്നാണ്. കൊറോണ കാലഘട്ടത്തിൽ രാജ്ഞി നൽകുന്ന ഒന്നാമത്തെ സന്ദേശമാണ് ഇത്.” ‘

ഇത് സ്ഥിരീകരിക്കാനായി ഓഷ്യൻ ഔട്ട്ഡോർ എന്ന കമ്പനിയുടെ കമ്യുണിക്കേഷൻ ഇൻ-ചാർജ് എമിലി എർത്തതിനെ ഞങ്ങൾ ടെലഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു:” വാസ്തവത്തിലുള്ള പരസ്യത്തിൽ പറയുന്നത്, ‘We will be with our friends again; We will be with our families again; We will meet again’ എന്നാണ്. വ്യാജ വർത്തകളുണ്ടാക്കുന്ന ചില വെബ്‌സൈറ്റുകൾ ഈ പരസ്യത്തിന്റെ ടെംപ്ളേറ്റ്  ഉപയോഗിച്ച് അവരുടെ ഇഷ്ടപ്രകാരമുള്ള സന്ദേശങ്ങൾ അതിൽ ചേർക്കുകയായിരുന്നു.”

ഞങ്ങളുടെ അന്വേഷണത്തിൽ ഇത്തരത്തിൽ ചിത്രങ്ങൾ പകർത്തിയെടുത്ത് തമാശയുണ്ടാക്കുന്ന ഒരു വെബ്‌സൈറ്റിലും ഈ ചിത്രം കാണുകയുണ്ടായി. ഇതുപോലുള്ള ഒരു സൈറ്റായിരിക്കണം ഈ ചിത്രവും സന്ദേശവും വൈറലാക്കിയത്.

2021 മാർച്ച് 5-ന്, വിദേശകാര്യമന്ത്രി എസ ജയശങ്കർ ഒരു ട്വീറ്റിൽ ഇന്ത്യയിൽ നിർമിച്ച വാക്സിൻ ലണ്ടനിലേക്ക് അയച്ചതായി പറയുന്നു.

റോയ്റ്റേഴ്‌സ് -ന്റെ ഒരു വാർത്ത അനുസരിച്ച് ബ്രിട്ടിഷ് സർക്കാർ ഓർഡർ ചെയ്ത  100 ദശലക്ഷം ഡോസ് അസ്ത്ര സൈനിക  COVID-19 വാക്സിനിൽ 10 ദശലക്ഷം ഡോസ് ഇന്ത്യൻ സിറം ഇൻസ്റ്റിറ്റിയൂട്ട് നൽകുമെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ ഒരു വക്താവ് പ്രസ്താവിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ബ്രിട്ടീഷ് രാജ്ഞി നൽകിയ ഒരു പ്രസ്താവനയും ഞങ്ങൾക്ക് കണ്ടെത്തനായില്ല.

@anandagarwal554 എന്ന ട്വിറ്റര് യുസർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രൊഫയിൽ 2016 -ൽ ഉണ്ടാക്കിയതാണ്.. അദ്ദേഹത്തിന് 5,302 ഫോളോവേഴ്‌സ് ഉണ്ട്.

निष्कर्ष: നിഗമനം: ഈ വൈറലായ അവകാശവാദം വ്യാജമാണെന്ന് വിശ്വാസ് ന്യുസ് അന്വേഷണത്തിൽ കണ്ടെത്തി.. യാഥാർത്‌ഥ ചിത്രത്തിൽ ബ്രിട്ടീഷ് രാജ്ഞിയുടെ സന്ദേശം മറ്റൊന്നാണെന്ന് വ്യക്തമായി.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later