വസ്തുത പരിശോധന: ഈ വീഡിയോവിൽ ഇന്ത്യൻ വിമാന യാത്രക്കാരോട് സം
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് വ്യക്തമായി. ഈ വീഡിയോവിൽ ഇന്ത്യൻ വിമാന യാത്രക്കാരോട് സംസാരിക്കുന്നത് റഷ്യൻ പ്രസിഡന്റ് പുട്ച്ചിൻ അല്ല, റുമാനിയയിലെ ഇന്ത്യൻ അംബാസിഡർ രാഹുൽ ശ്രീവാസ്തവയാണ്.
- By: Pallavi Mishra
- Published: Mar 20, 2022 at 12:40 PM
- Updated: Mar 20, 2022 at 02:37 PM
ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): യുക്രൈൻ -റഷ്യ യുദ്ധത്തിനിടയിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റിൽ ഒരു വിമാനത്തിനുള്ളിൽ യാത്രക്കാരോട് ഇന്റർകോമിൽ ഒരാൾ സംസാരിക്കുന്നത് കാണാം. റഷ്യൻ പ്രസിഡന്റ് പുട്ച്ചിൻ ആൺ അതെന്ന് പോസ്റ്റ് അവകാശപ്പെടുന്നു.ഇന്ത്യക്കാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് റഷ്യൻ പ്രസിഡന്റ് പുട്ച്ചിൻ നേരിട്ട് എയർ ഇന്ത്യ (എ ഐ) വിമാനത്തിലെത്തി സംസാരിക്കുന്നതാണ് അതെന്ന് പോസ്റ്റ് പറയുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് വ്യക്തമായി. ഈ വീഡിയോവിൽ ഇന്ത്യൻ വിമാന യാത്രക്കാരോട് സംസാരിക്കുന്നത് റഷ്യൻ പ്രസിഡന്റ് പുട്ച്ചിൻ അല്ല, റുമാനിയയിലെ ഇന്ത്യൻ അംബാസിഡർ രാഹുൽ ശ്രീവാസ്തവയാണ്.
വൈറൽ പോസ്റ്റിൽ എന്താണ് ഉള്ളത്?
“ ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് യൂസർ ദുരൈ രാജ്.കെ നൽകിയ ആറ്റിക്കുറിപ്പ് ഇങ്ങനെ:” ഇന്ത്യക്കാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് റഷ്യൻ പ്രസിഡന്റ് പുട്ച്ചിൻ നേരിട്ട് എയർ ഇന്ത്യ (എ ഐ) വിമാനത്തിലെത്തി. ഇന്ത്യയോട് എന്തൊരു ബഹുമാനം.ഇന്ത്യക്കാരെ, അഭിമാനിക്കുക.”
അന്വേഷണം:
അന്വേഷണത്തിന് തുടക്കം കുറിച്ചുകൊണ്ട്,ഞങ്ങൾ പ്രസ്തുത വീഡിയോ വിശദമായി പരിശോധിച്ചു. വീഡിയോയുടെ തുടക്കത്തിൽ ഇങ്ങനെ പറയുന്നതായി കേൾക്കാം,” ഗുഡ്മോണിംഗ് സുഹൃത്തുക്കളെ, എന്റെ പേര് രാഹുൽ ശ്രീവാസ്തവ. ഞാൻ റുമാനിയയിലെ ഇന്ത്യൻ അംബാസിഡർ ആണ്.” കൂടാതെ വീഡിയോക്കുതാഴെ ET Now ലോഗോയും കാണാം.
ഇതിനെ അടിസ്ഥാനമാക്കി ഈ വീഡിയോയുടെ സ്ക്രീൻഷോട്ട് എടുത്ത് കീവേഡുകൾ ഉപയോഗിച്ച് ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. ഈ വീഡിയോ ET Now അതിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിൽ 25 ഫെബ്രുവരി 2022 -ന് അപ്ലോഡ് ചെയ്തതാണെന്ന് ഞങ്ങൾ കണ്ടെത്തി. അതിന്റെ വിവരണം ഇങ്ങനെ:” നിങ്ങൾക്ക് വിഷമം തോന്നുമ്പോഴെല്ലാം ഈ ദിവസം ഓർത്താൽ മതി, മനസ്സിന് ഉന്മേഷം തോന്നും.” -#റുമാനിയയിലെ ഇന്ത്യൻ അംബാസിഡർ രാഹുൽ ശ്രീവാസ്തവ എയർ ഇന്ത്യ വിമാനത്തിലെ- #AirIndia flight @AmbShrivastava @DrSJaishankar @sameerdixit16 # -ഇന്ത്യൻ യാത്രക്കാർക്ക് നൽകുന്ന സന്ദേശം ശ്രദ്ധിക്കൂ അതിലെ വിവരണം അനുസരിച്ച് ” യുക്രൈനിൽനിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതാണ് സന്ദർഭം-“Ukraine #Evacuation.”
പീയൂഷ് ഗോയലിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലും ഈ വീഡിയോ, അതിൽ സംസാരിക്കുന്ന വ്യക്തി റുമാനിയയിലെ ഇന്ത്യൻ അംബാസിഡർ രാഹുൽ ശ്രീവാസ്തവയാണ് എന്ന അതേ വിവരണങ്ങളോടെ ഞങ്ങൾ കണ്ടു.
ഞങ്ങൾ റുമാനിയയിലെ ഇന്ത്യൻ എംബസി അസിസ്റ്റന്റ് അഡ്മിനിസ്ട്രേഷൻ ഓഫീസറുമായി ഇതിന്റെ വാസ്തവം അറിയാൻ ബന്ധപ്പെട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രതികരണം കിട്ടിയാലുടൻ ഞങ്ങൾ സ്റ്റോറി അപ്ഡേറ്റ് ചെയ്യുന്നതാണ്.
ഈ വൈറൽ വീഡിയോ പങ്കുവെച്ച് ഫേസ്ബുക്ക് യൂസർ ദുരൈ രാജ്.കെയുടെ സാമൂഹ്യ പശ്ചാത്തലം ഞങ്ങൾ പരിശോധിച്ചു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയാണ് അയാൾ.
निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് വ്യക്തമായി. ഈ വീഡിയോവിൽ ഇന്ത്യൻ വിമാന യാത്രക്കാരോട് സംസാരിക്കുന്നത് റഷ്യൻ പ്രസിഡന്റ് പുട്ച്ചിൻ അല്ല, റുമാനിയയിലെ ഇന്ത്യൻ അംബാസിഡർ രാഹുൽ ശ്രീവാസ്തവയാണ്.
- Claim Review : അവലോകനം : ഇന്ത്യക്കാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് റഷ്യൻ പ്രസിഡന്റ് പുട്ച്ചിൻ നേരിട്ട് എയർ ഇന്ത്യ (എ ഐ) വിമാനത്തിലെത്തി
- Claimed By : ദുരൈ രാജ്.കെ
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.