X
X

വസ്തുത പരിശോധന: ശബരിമലയിലെ പ്രസാദമായ അരവണ പായസം ഉണ്ടാക്കാനുള്ള കരാർ ഒരു മുസ്ലീമിന് ൽകിയതായുള്ള വാർത്ത ശരിയല്ല. വ്യാജ അവകാശവാദമാണ് വൈറലാകുന്നത്.

ശബരിമലയിലെ പ്രസാദമായ അരവണ പായസം ഉണ്ടാക്കാനുള്ള കരാർ അൽ സഹാ സ്വീറ്റ് എൽ എൽ സി- ക്ക് നൽകിയതായുള്ള വാർത്ത ശരിയല്ല. ഇപ്പോഴും ഈ പ്രസാദം ഉണ്ടാക്കുന്നത് തിരുവിതാംകൂർ ദേവസവം ബോർഡ് തന്നെയാണ്.

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): കേരള ദേവസവം ബോർഡ് ശബരിമലയിലെ പ്രസാദമായ അരവണ പായസം ഉണ്ടാക്കാനുള്ള കരാർ ഒരു മുസ്ലീമിന് നൽകിയതായും ഇപ്പോൾ ഈ പ്രസാദത്തിന്റെ പേര് അൽ ജാഹ എന്ന് മാറ്റിയതായും ഫോട്ടോ അടക്കമുള്ള ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.വർഗീയമായ അവ കാശവാദത്തോടെയുള്ള ഈ പോസ്റ്റ് പറയുന്നത്, ഇസ്‌ലാമിക രീതിയിൽ പ്രസാദ നിർമാണം നടത്തുന്നതായും അത് ഹലാൽ ആണെന്ന് സാക്ഷ്യപ്പെടുത്തുന്നതായും ചെയ്യുന്നതായാണ്.

ഞങ്ങളുടെ അന്വേഷണത്തിൽ ഇത് വ്യാജവും വർഗീയവുമായ ഒരു അവകാശവാദമാണെന്ന് വ്യക്തമായി. ശബരിമലയിൽ പ്രസാദം ഉണ്ടാക്കുവാനുള്ള കരാർ അൽജാഹ സ്വീറ്റ്സ് എൽഎൽസി ക്ക് നൽകിയിട്ടില്ല. ഇപ്പോഴും പ്രസാദ നിർമാണം ദേവസവം ബോർഡ് തന്നെയാണ് നിർവഹിക്കുന്നത്.2020 -ഡിസമ്പറിൽ കേരള പോസ്റ്റൽ സർക്കിളും ദേവസവം ബോർഡും ചേർന്ന് പ്രസാദം ഭക്തന്മാർക്ക് എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കി. ഈ സംവിധാനം അനുസരിച്ച് ഭക്തന്മാർക്ക് പ്രസാദം ഓർഡർ ചെയ്ത പോസ്റ്റ് വഴിയും ലഭ്യമാക്കാം.

എന്താണ് വൈറൽ പോസ്റ്റിലുള്ളത് ?

ഈ വൈറൽ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ഫേസ്‌ബുക്ക് യൂസർ സന്ദീപ് സിംഗ് സനാതനി എഴുതുന്നു:” കേരളത്തിലെ ശബരിമല സന്നിധാനത്തിൽ മാത്രം ലഭ്യമാകുന്ന പ്രസാദമാണ് അരവണ പായസം. കേരളത്തിലെ ദേവസവം ബോർഡ് ഇത് ഹലാൽ സാക്ഷ്യപ്പെടുത്തിക്കൊണ്ട് നിർമിക്കാനായി ഒരു മുസ്ലീമിന് കരാർ നൽകിയിരിക്കുന്നു.. എന്തിന് ഈ പ്രസാദം #HALAL സർട്ടിഫൈ ചെയ്യണം? എന്തുകൊണ്ട് കേരള സർക്കാർ ഹിന്ദുക്കളുടെ വികാരം ഇങ്ങനെ വ്രണപ്പെടുത്തുന്നു?”

https://twitter.com/petamah/status/1459744149599514625

അന്വേഷണം

ശബരിമലയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ sabarimalatemple.in പരിശോധിച്ചുകൊണ്ടാണ് ഞങ്ങൾ അന്വേഷണം ആരംഭിച്ചത്.ഈ വെബ്സൈറ്റ് വഴിയാണ് പ്രസാദം ബുക്ക് ചെയ്യേണ്ടത്.

ഒരു ഓൺലൈൻ സെർച്ച് നടത്തിയപ്പോൾ ആണ് ശബരിമല പ്രസാദം ബുക്ക് ചെയ്യാവുന്ന sabarimalatemple.in , എന്ന വെബ്സൈറ്റ് കണ്ടെത്തിയത്.ഈ പ്രസാദം അടങ്ങിയ ‘തിരുവിതാംകൂർ ദേവസവം ബോർഡ് ’ എന്ന് പുറത്ത് എഴുതിയ ബോക്സിന്റെ ഫോട്ടോയും അതിൽ കാണാം. എന്നാൽ വൈറൽ പോസ്റ്റിലുള്ള ഫോട്ടോയിലെ ബോക്സിൽ ഉള്ളത് ‘Al Zahaa Sweet LLC’ എന്നാണ്.

ഈ വെബ്‌സൈറ്റിൽ അരവണ പായസത്തോടൊപ്പം മറ്റ് പ്രസാദങ്ങളുടെ വിവരങ്ങളും വിലയും നൽകിയിട്ടുണ്ട്. പ്രസാദത്തിന്റെ ഓൺലൈൻ കൂപ്പൺ ലഭിക്കാൻ https://sabarimalaonline.org എന്ന വെബ്‌സൈറ്റിൽ പോകണമെന്ന നിർദ്ദേശവും അതിൽ നൽകിയിരിക്കുന്നു.

https://sabarimalatemple.in/sabarimala-prasadam-online-booking-aravana-payasam-appam/

ഇന്ദു മക്കൾ കച്ചി (Offl) എന്ന ഒരു ട്വിറ്റര് യൂസറുടെ ഒരു ട്വീറ്റ് ഞങ്ങൾ കണ്ടു. അതിൽ , ഒരു ദൈവമെന്ന് സ്വയം അവകാശപ്പെടുന്ന യൂസർ പറയുന്നത് ഇത് യഥാർത്ഥ ശബരിമല പ്രസാദം അല്ലെന്നാണ്. അതോടൊപ്പം അയാൾ യഥാർത്ഥ പ്രസാദത്തിന്റേതെന്ന് അവകാശപ്പെടുന്ന ഒരു ഫോട്ടോയും നൽകുന്നു. അത് sabarimalatemple.in. എന്ന വെബ്സൈറ്റിലെ ഫോട്ടോ തന്നെയാണ്.

https://twitter.com/Indumakalktchi/status/1459191589385895941

ഇതുവരെയുള്ള ഞങ്ങളുടെ അന്വേഷണത്തിൽ ഞങ്ങൾക്ക് വ്യക്തമായത് ശബരിമലയിലെ പ്രസാദം തയാറാക്കുന്നതിന്റെ ഉത്തരവാദിത്തം തിരുവിതാംകൂർ ദേവസവം ബോർഡിനാണ് എന്നാകുന്നു. മാത്രമല്ല പ്രസാദം ഉണ്ടാക്കുവാനുള്ള കരാർ ഒരു മുസ്ലീമിന് അല്ലെങ്കിൽ ഒരു കമ്പനിക്ക് നൽകിയിട്ടുമില്ല. ഇതുസംബന്ധിച്ച് വൈറലായ ചിത്രങ്ങൾ യാഥാർത്ഥമല്ല. അൽ ജഹായുടെ അരവണ പായസം ശബരിമല ക്ഷേത്രവുമായി ബന്ധമില്ലാത്തതാണ്. അവ ശബരിമല പ്രസാദങ്ങളിൽന ഇന്നും തികച്ചും വ്യത്യസ്ഥവുമാണ്.

തുടർന്നുള്ള അന്വേഷണത്തിൽ എൻഡിടിവിയുടെ വെബ്‌സൈറ്റിൽ 2020 ഡിസമ്പർ 2-ന് പി;രസിദ്ധീകരിച്ച ഒരു ലേഖനം കണ്ടെത്തി. കേരള ;പോസ്റ്റൽ സർക്കിളും തിരുവിതാംകൂർ ദേവസവം ബോർഡും ഒരു കരാറിൽ എത്തി എന്ന് അതിൽ വ്യക്തമാക്കുന്നു.അതനുസരിച്ച് ഭക്തമന്മാർക്ക് ശബരിമല പ്രസാദം ഏത് പോസ്റ്റ് ഓഫീസിൽനിന്നും 450 രൂപയ്ക്ക് ബുക്ക് ചെയ്യാവുന്നതാണ്.

ശബരിമല പ്രസാദം ഉണ്ടാക്കാനായി മറ്റാരെയെങ്കിലും ഏല്പിച്ചതായി ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തയില്ല. തുടർന്ന് ഞങ്ങൾ തിരുവിതാംകൂർ ദേവസവം ബോർഡ് കമ്മീഷണറുമായി ബന്ധപ്പെട്ടു. വൈറൽ അവകാശവാദം തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു:” ഇതൊരു വ്യാജ വാർത്തയാണ്. അത്തരത്തിൽ ഒരു ടെണ്ടർ ആർക്കും നൽകിയിട്ടില്ല.” ‘

അൽ സഹാ സ്വീറ്റ് എൽ എൽ സി -യെക്കുറിച്ചും ഞങ്ങൾ അന്വേഷിച്ചു. അഞങ്ങൾക്ക് ലഭിച്ച വിവരം അനുസരിച്ച് ഈ കമ്പനി സ്ഥിതിചെയ്യുന്നത് യു എ ഇ യിലെ അജ്‌മാൻ നഗരത്തിലാണ്.

വിശ്വാസ് ന്യൂസ് ഫേസ്‌ബുക്ക് വഴി അൽ ജാഹയുമായതി ഇതുസംബന്ധിച്ച് ഫേസ്‌ബുക്ക് വഴി ബന്ധപ്പെട്ടു. അദ്ദെഅഹം പറഞ്ഞു:‘ഞങ്ങൾക്കും ഈ കിംവദന്തിയെപ്പറ്റി അറിയാം.ഞങ്ങളുടേത് യുണൈറ്റഡ് അറബ് എമിറേറ്സിൽ സ്ഥിതിചെയ്യുന്ന ഒരു എൽ എൽ സി കമ്പനിയാണ്. ഞങ്ങൾ ഞങ്ങളുടെ ഉത്പന്നങ്ങൾ യു എ ഇ -യിലെ എല്ലാ സൂപ്പർ മാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളും വഴി വിതരണം ചെയ്യുന്നു. ഇന്ത്യയിലെയോ കേരളത്തിലെയോ ഏതെങ്കിലും കമ്പനികളുമായോ ബോർഡുമായോ ഞങ്ങൾക്ക് ഒരു ബന്ധവുമില്ല. ഞങ്ങൾ ഉത്പന്നങ്ങൾ വിൽക്കുന്നത് യു എ ഇ യിൽ മാത്രമാണ്.

അദ്ദേഹം പറഞ്ഞു : “ഞങ്ങളുടെ അരവണ പായസം ബ്രാൻഡ് ഏതെങ്കിലും മതമോ ജാതിയോ വംശമോ ആയി ബന്ധമുള്ളതല്ല. അതിന് ശബരിമലയുമായോ അയ്യപ്പസ്വാമിയുമായോ ഒരു ബന്ധവുമില്ല.”

निष्कर्ष: ശബരിമലയിലെ പ്രസാദമായ അരവണ പായസം ഉണ്ടാക്കാനുള്ള കരാർ അൽ സഹാ സ്വീറ്റ് എൽ എൽ സി- ക്ക് നൽകിയതായുള്ള വാർത്ത ശരിയല്ല. ഇപ്പോഴും ഈ പ്രസാദം ഉണ്ടാക്കുന്നത് തിരുവിതാംകൂർ ദേവസവം ബോർഡ് തന്നെയാണ്.

  • Claim Review : കേരളത്തിലെ ശബരിമല സന്നിധാനത്തിൽ ലഭിക്കുന്ന പ്രധാന മധുര പ്രസാദമാണ് അരവണ പായസം. പായസം ഉണ്ടാക്കുന്നതിനുള്ള ടെണ്ടർ ഒരു മുസ്ലീമിനാണ് നൽകിയത്. അയാൾ പ്രസാദം ഹലാൽ ആണെന്ന് സാക്ഷ്യപ്പെടുത്തുന്നു. എന്തിനാണ് പ്രസാദം
  • Claimed By : സന്ദീപ് സിംഗ്
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later