ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) :– കോൺഗ്രസ് നേതാവ് ഉദിത് രാജാണെന്ന് തെറ്റായി അവകാശപ്പെടുന്ന വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നു. ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഉദിത് രാജിനെ കളിയാക്കാൻ ഈ വീഡിയോ ഉപയോഗിക്കുന്നു, കാരണം ഇതിൽ ഒരാൾ ഫുട്ബോൾ കിക്ക് ചെയ്യുമ്പോൾ താഴെ വീഴുന്നതായി കാണിക്കുന്നു. അഞ്ച് വർഷമായി ഈ വീഡിയോ യൂട്യൂബിൽ ഉണ്ട്, ത്രിപുര എംഎൽഎ ഗോപാൽ ചന്ദ്ര റോയി ഫുട്ബോൾ കിക്ക് ചെയ്യുന്നതിനിടെ താഴെ വീഴുന്നതാണ് യാഥർത്ഥത്തിൽ കാണിച്ചത്.
“ബഹുമാനപ്പെട്ട ഡോ. സാഹബ് മിസ്റ്റർ ഉദിത് രാജ് ഭായ് മത്സരം ഉദ്ഘാടനം ചെയ്യുന്നു” എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ജൂലൈ 9 ന് ഫേസ്ബുക്ക് ഉപയോക്താവ് ഓം ദത്ത് പോസ്റ്റ് ചെയ്തു.
പോസ്റ്റിലെ അവകാശവാദം വിശ്വസിച്ച് മറ്റ് ഉപയോക്താക്കളും ഇത് വൈറലായി ഷെയർ ചെയ്തിട്ടുണ്ട്. പോസ്റ്റിന്റെ ഉള്ളടക്കം അതേപടി ഇവിടെ എഴുതിയിരിക്കുന്നു. അതിന്റെ ആർക്കൈവ് ചെയ്ത പതിപ്പ് ഇവിടെ.
വിശ്വാസ് ന്യൂസ് ആദ്യം ഇൻവിഡ് ടൂൾ ഉപയോഗിച്ച് വൈറൽ വീഡിയോയുടെ നിരവധി കീഫ്രെയിമുകൾ എക്‌സ്‌ട്രാക്‌റ്റ് ചെയ്‌തു. ഇതിനുശേഷം, ഈ കീഫ്രെയിമുകൾ ഗൂഗിൾ റിവേഴ്സ് സെർച്ച് ഇമേജ് ടൂളിലേക്ക് അപ്‌ലോഡ് ചെയ്തു. ദ കറസ്‌പോണ്ടന്റ് എന്ന യൂട്യൂബ് ചാനലിൽ അഞ്ച് വർഷം മുമ്പ് അപ്‌ലോഡ് ചെയ്ത യഥാർത്ഥ വീഡിയോ ഞങ്ങൾ കണ്ടെത്തി. 2017 ഓഗസ്റ്റ് 11 നാണ് ഇത് അപ്‌ലോഡ് ചെയ്തത്. ഒരു ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ എംഎൽഎ ഗോപാൽ ചന്ദ്ര റോയ് കാൽ വഴുതി വീഴുകയായിരുന്നു എന്നാണ് ഈ വീഡിയോയിൽ പറയുന്നത്.
തിരച്ചിലിനിടെ, എസ്ടിവി ത്രിപുര എന്ന യൂട്യൂബ് ചാനലിലും ഇതേ വീഡിയോ കണ്ടെത്തി. 2017 ഓഗസ്റ്റ് 9ന് അഗർത്തലയിലെ ഒരു വയലിൽ എംഎൽഎ ഗോപാൽ ചന്ദ്ര റോയ് വീണുവെന്ന വിവരണത്തോടെയാണ് ഇത് പോസ്റ്റ് ചെയ്തത്.
2017 ഓഗസ്റ്റ് 13-ന് മറ്റൊരു യൂട്യൂബ് ചാനൽ ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തിരുന്നു, അതിൽ എംഎൽഎ ഗോപാൽ ചന്ദ്ര റോയ്‌ക്ക് ഫുട്ബോൾ തട്ടുന്നതിനിടെ പരിക്കേറ്റു എന്ന് പറയുന്നു . ഈ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയും വൈറലായ വീഡിയോയും ഗോപാൽ ചന്ദ്ര റോയിയുടേതാണെന്ന് വ്യക്തമായി അറിയാം.
വിശ്വാസ് ന്യൂസ് കോൺഗ്രസ് നേതാവ് ഉദിത് രാജുമായി ബന്ധപ്പെട്ടു. വൈറലായ വീഡിയോ അദ്ദേഹത്തിന്റേതല്ലെന്ന് അദ്ദേഹത്തിന് വേണ്ടി അറിയിക്കുകയും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈറലായ പോസ്റ്റ് ഷെയർ ചെയ്തത് എന്ന് വ്യക്തമാക്കുകയും ചെയ്തു.
.നിഗമനം: വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വൈറലായ പോസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തി. കോൺഗ്രസ് നേതാവ് ഉദിത് രാജിന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോ അദ്ദേഹത്തിന്റേതല്ല , ത്രിപുര എംഎൽഎ ഗോപാൽ ചന്ദ്ര റോയിയുടെതാണ്.
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923