നമ്മുടെ നാട്ടിൽ സാധാരണ കാണുന്ന, ചിക്കൂ എന്നുകൂടി അറിയപ്പെടുന്ന പഴം സപ്പോട്ട കോവിഡ്-19 സുഖപ്പെടുത്തും എന്ന് അവകാശപെടുന്ന പോസ്റ്റ് വ്യാജം. ഇതിനൊപ്പമുള്ള ഫോട്ടോ കൃത്രിമം കാണിച്ചതാണ്.
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റിൽ “ചിക്കൂ ദി കോവിഡ് കില്ലർ” എന്ന പേരിൽ ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഒരു ലേഖനത്തിന്റെ പേപ്പർ കട്ടിംഗ് കാണിച്ചിരിക്കുന്നു. ചിക്കൂ എന്നുകൂടി അറിയപ്പെടുന്ന പഴം സപ്പോട്ട കൊറോണവൈറസ് രോഗം സുഖപ്പെടുത്തും എന്ന് ഈ പോസ്റ്റ് ഏകാകാശപ്പെടുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമായി.അതോടോപ്പമുള്ള ഫോട്ടോയും കൃത്രിമം കാണിച്ചതാണ്.
സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റിൽ “ചിക്കൂ ദി കോവിഡ് കില്ലർ” എന്ന പേരിൽ ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഒരു ലേഖനത്തിന്റെ പേപ്പർ കട്ടിംഗ് കാണിച്ചിരിക്കുന്നു. “നമ്മുടെ നാട്ടിൽ സാധാരണ കാണുന്ന, ചിക്കൂ എന്നുകൂടി അറിയപ്പെടുന്ന പഴം സപ്പോട്ട കോവിഡ്-19 സുഖപ്പെടുത്തും” എന്ന് ലേഖനത്തിൽ പറയുന്നു. ഈ പോസ്റ്റിന്റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.
വിശ്വാസ് ന്യൂസ് അന്വേഷണം ആരംഭിച്ചത് വൈറലായ ഫോട്ടോ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടാണ്. ഫോട്ടോ മാറ്റം വരുത്തിയതാണെന്ന് ഞങ്ങൾക്ക് വ്യക്തമായി. ടൈംസ് ഓഫ് ഇന്ത്യയുടേതെന്ന് അവകാശപ്പെടുന്ന ആ പേപ്പർ കട്ടിംഗിൽ തീയതിയോ പത്രത്തിന്റെ ഏത് എഡിഷനാണെന്നോ രേഖപ്പെടുത്തിയിട്ടില്ല. പത്രത്തിന്റെ ഹെഡ്ഡറിൽ സാധാരണ ഈ വിവരങ്ങൾ ഉണ്ടാകും.
ഫോണ്ടിന്റെ കാര്യത്തിലും ടെക്സ്റ്റിന്റെ അലൈന്‍മെന്റിലും പൊരുത്തക്കേട് ഉള്ളതായും ഞങ്ങൾ കണ്ടെത്തി. ഞങ്ങൾ ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് പരിശോധിച്ചപ്പോൾ വൈറൽ പോസ്റ്റിലെ ലേഖനം പത്രത്തിന്റെ ഡിജിറ്റൽ എഡിഷനിൽ കണ്ടില്ല.
വിവിധ ആധികാരിക റിപ്പോർട്ടുകൾ പരിശോധിച്ചിട്ടും സപ്പോട്ട കോവിഡ് -19 സുഖപ്പെടുത്തുമെന്നതിന് ഒരു തെളിവും കണ്ടെത്താനായില്ല.
ലോകാരോഗ്യ സംഘടന (WHO), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW), ഐ സി എം ആർ എന്നിവ ഒന്നുംതന്നെ കോവിഡ്-19 ചികിത്സക്ക് സപ്പോട്ട അനുയോജ്യമാണെന്ന് പറഞ്ഞിട്ടില്ല.
പോഷക സമ്പന്നമായ സപ്പോട്ട വിറ്റാമിന്‍ ഇ , എ , സി എന്നിവ നല്ലതോതിൽ അടങ്ങിയ പഴമാണ്. ഈ വിറ്റാമിനുകൾ എല്ലാം തന്നെ ചര്‍മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന മോയിസ്ച്ചറൈസിംഗ് ഗുണങ്ങൾ ഉള്ളവയാകുന്നു. അസ്കോര്‍ബിക് ആസിഡ്, പോളിഫെനോൾസ് , ഫ്ലാവോനോയ്ഡ്സ് തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ സാന്നിധ്യം ചര്‍മത്തിലെ ചുളിവുകൾ കുറയ്ക്കുകയും പുഷ്ടി നൽകുകയും ചെയ്യുന്നു.
എന്നാൽ സപ്പോട്ട കോവിഡ് -19 സുഖപ്പെടുത്തുമെന്നതിന് ഒരു തെളിവും കണ്ടെത്താനായില്ല.
വിശ്വാസ് ന്യൂസ് ഒരു ജനറൽ ഫിസിഷ്യനും കൊറോണാവൈറസ് രോഗികളുടെ ചികിത്സയിൽ ഒരു വിദഗ്ധനുമായ ഡോക്ടർ അനന്ത് പരാശരുമായി ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു: “ആന്റിഓക്സിഡന്റുകൾ ധാരാളമടങ്ങിയ സപ്പോട്ട ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായകമാണ്. എന്നാൽ അത് കോറോണവൈറസ് സുഖപ്പെടുത്തുന്നില്ല.”
വൈറൽ പോസ്റ്റ് പങ്കുവെച്ച ‘Health & Education for all’ എന്ന ഫേസ്ബുക്ക് പേജ് ഞങ്ങൾ സ്കാൻ ചെയ്തപ്പോൾ ഈ വസ്തുതാപരിശോധന സമയം വരെ അതിന് 1866 ഫോളോവേഴ്സ് ഉള്ളതായി വ്യക്തമായി.
निष्कर्ष: നമ്മുടെ നാട്ടിൽ സാധാരണ കാണുന്ന, ചിക്കൂ എന്നുകൂടി അറിയപ്പെടുന്ന പഴം സപ്പോട്ട കോവിഡ്-19 സുഖപ്പെടുത്തും എന്ന് അവകാശപെടുന്ന പോസ്റ്റ് വ്യാജം. ഇതിനൊപ്പമുള്ള ഫോട്ടോ കൃത്രിമം കാണിച്ചതാണ്.
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923