വസ്തുതാപരിശോധന : അസമിലെ പുരോഹിതർക്ക് 15000 രൂപ പ്രതിമാസ സ്റ്റൈപ്പെന്റ് ലഭിക്കും എന്ന് അവകാശപ്പെടുന്ന പോസ്റ്റ് തെറ്റിദ്ധാരണാജനകം.

വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത് ക്ഷേത്രങ്ങളിലെ പുരോഹിതന്മാർക്ക് പ്രതിമാസ വേതനമല്ല, ഒറ്റത്തവണ 1500 രൂപയുടെ ധനസഹായം നൽകുമെന്നാണ്.

ഗുവാഹതി (വിശ്വസ് ന്യുസ് ): അസമിലെ ക്ഷേത്രങ്ങളിലെ പുരോഹിതർക്ക് പ്രതിമാസം 15000 രൂപ സ്റ്റൈപ്പെന്റ് നൽകാൻ അസം സർക്കാർ തീരുമാനിച്ചതായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് അവകാശപ്പെടുന്നു.വിശ്വസ് ന്യുസ് ഇതിനെപറ്റി അന്വേഷിക്കുകയും പ്രസ്തുത പോസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത് ക്ഷേത്രങ്ങളിലെ പുരോഹിതന്മാർക്ക് പ്രതിമാസ വേതനമല്ല, ഒറ്റത്തവണ 1500 രൂപയുടെ ധനസഹായം നൽകുമെന്നാണ്.

എന്താണ് ഈ വൈറൽ പോസ്റ്റ്?

Er. Prabhat Sharma എന്ന ഫേസ്‌ബുക്ക് പേജ് ഈ പോസ്റ്റ് പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ഇങ്ങനെ എഴുതി:
അതിന്റെ ഇംഗ്ലീഷ് വിവർത്തനം ഇങ്ങനെ:
സനാതനികളെ, ഈ മാനുഷികത കാണൂ..,
അസമിലെ ഹിമാന്ത് ബിശ്വ സർക്കാർ എല്ലാ മാസവും ക്ഷേത്ര പുരോഹിതന്മാർക്ക് ₹ 15000 വീതം വേതനം നൽകാൻ തീരുമാനിച്ചിരിക്കുന്നു. ..
യോഗി ജിക്കുശേഷം , ഹിന്ദുക്കളെപ്പറ്റി ചിന്തിക്കുന്ന മറ്റൊരു നേതാവ് …
യോഗി ജിയേയും ഹിമാന്ത ദാദയെയും ഹിന്ദുക്കൾ വീണ്ടും വീണ്ടും അഭിവാഡിയം ചെയ്യുന്നു. സമാനമായ പോസ്റ്റുകൾ മറ്റു സമൂഹമാധ്യമങ്ങളിലും പല തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തുപോലെയുള്ള ഒരു ലിങ്ക് താഴെ കൊടുക്കുന്നു –

ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് ലിങ്ക് ഇവിടെയും ഇവിടെയും ക്ലിക്ക് ചെയ്‌താൽ കാണാം..

അന്വേഷണം

വിശ്വാസ് ന്യുസ് പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് അന്വേഷണം നടത്തി.ആദ്യം ഞങ്ങൾ പരിശോധിച്ചത് നവമ്പർ 4-ന് കാബിനറ്റു യോഗം കഴിഞ്ഞ ഉടൻ സംസ്ഥാന ആരോഗ്യമന്ത്രി കേശബ് മഹന്ത് നടത്തിയ പത്രസമ്മേളനമാണ്. പ്രസ്തുത പത്രസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കിയത് സർക്കാർ ക്ഷേത്ര പുരോഗത്താന്മാർക്ക് ഒറ്റത്തവണ ധനസഹായമായി 15,000 രൂപ നല്കുന്നുവെന്നാണ്. കോവിഡ്-19 മഹാമാരി കാരണം അവർ വലിയ സാമ്പത്തഗിക വിഷമത്തിലായതിനാലാണ് ഇത് നൽകുന്നതെന്നും മന്ത്രി വിവരിച്ചു. എല്ലാ മാസവും സർക്കാർ പുരോഹിതർക്ക് ഇത്രയും തുക നൽകുമെന്ന് മന്ത്രി പ്രസ്തുത പത്രസമ്മേളനത്തിൽ പറഞ്ഞിട്ടേയില്ല. താഴകൊടുത്തതും 0.41 സെക്കന്റുമുതൽ 0.59 സെക്കന്റുവരെ ദൈർഘ്യമുള്ളതുമായ വീഡിയോവിൽ മന്ത്രി ആ പത്രസമ്മേളനത്തിൽ എന്താണ് പറഞ്ഞതെന്ന് വ്യക്തമാണ്.

ഞങ്ങൾ പരിശോധിച്ച അസം മുഖ്യമന്ത്രി ഡോക്ടർ ഹിമാന്ത ബിശ്വ ശർമയുടെ ഫേസ്‌ബുക്ക് പേജിൽ ഒരു പോസ്റ്റ് കണ്ടു. അതിൽ പറയുന്നത് സർക്കാർ ക്ഷേത്ര പുരോഗത്താന്മാർക്ക് ഒറ്റത്തവണ ധനസഹായമായി 15,000 രൂപ നല്കുന്നുവെന്നാണ്. താഴെയുള്ള ലിങ്ക് കാണുക:

https://www.facebook.com/himantabiswasarma/photos/pcb.10158842044373983/10158842043888983

ആസാമിൽനിന്നുള്ള വിവിധ വാർത്താമാധ്യമങ്ങളും ഈ മന്ത്രിസഭാതീരുമാനത്തിന്റെ വാർത്ത നൽകിയിട്ടുണ്ട്. അതിലും പറയുന്നത് ‘പ്രാർത്ഥനാലയങ്ങൾക്കും’ ക്ഷേത്ര പുരോഹിതർക്കും ഒറ്റത്തവണത്തെ ധനസഹായം നല്കുന്നുവെന്നാണ്.

https://prathamkhabartv.com/himanta-biswa-sarma-announces-to-give-financial-help-to-priest/

ETV Bharat – -ൽനിന്നുള്ള ഒരു ഒരു ന്യുസ് ലിങ്ക് കാണുക- 

https://www.etvbharat.com/assamese/assam/state/kamrup-metropolitan/decision-of-the-assam-cabinet-etv-bharat-assam/assam20211104175203065

ഇതുസംബന്ധിച്ച് അസമിലെ ഒരു പ്രമുഖ ദിനപത്രമായ ‘അമർ അസം’ പത്രത്തിലെ ജേര്ണലിസ്റ്റ് ജയന്ത് കാളിതയെ വിശ്വസ് ന്യുസ് ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു:” ഈ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ക്ഷേത്ര പുരോഹിതർക്ക് പ്രതിമാസ വേതനം നൽകുമെന്ന് ആരും പറഞ്ഞിട്ടില്ല. അതെ, സർക്കാർ അവർക്ക് 15 ,000 രൂപ നൽകാൻ തീരുമാനിച്ചു എന്നത് ശരിയാണ്. എന്നാൽ ഇത് പ്രതിമാസ വേതനമല്ല, ഒറ്റത്തവണ ധനസഹായമാണ്. “

അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ, Er Prabhat sharma എന്ന ഫേസ്‌ബുക്ക് പേജിന്റെ പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്തു. പ്രസ്തുത പേജിന് 49,323 ഫോളോവേഴ്സ് ഉണ്ട് എന്ന് ഞങ്ങൾ കണ്ടു.

निष्कर्ष: വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത് ക്ഷേത്രങ്ങളിലെ പുരോഹിതന്മാർക്ക് പ്രതിമാസ വേതനമല്ല, ഒറ്റത്തവണ 1500 രൂപയുടെ ധനസഹായം നൽകുമെന്നാണ്.

Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍