വസ്തുതാപരിശോധന: പ്രധാനമന്ത്രി മോദിയുടെയും സോണിയ ഗാന്ധിയുടെയും പഴയ ഫോട്ടോ തെറ്റിദ്ധാരണാജനകമായ അവകാശവാദവുമായി വൈറലാകുന്നു
- By: Ashish Maharishi
- Published: Jan 28, 2023 at 04:07 PM
- Updated: Jan 28, 2023 at 04:10 PM
സോണിയ ഗാന്ധി, അധീർ രഞ്ജൻ ചൗധരി, പ്രധാനമത്രി മോദി, ലോകസഭാ സ്പീക്കർ ഓം ബിർള, അമിത് ഷാ എന്നിവരുടെ ഒരു ഫോട്ടോ ഇന്റർനെറ്റിൽ വൈറൽ ആയിരിക്കുന്നു. കോൺഗ്രസ്, ബിജെപി നേതാക്കളുടെ ഒരു രഹസ്യയോഗത്തിന്റേതാണ് ചിത്രമെന്നാണ് അവകാശവാദം. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ അവകാശവാദം തെറ്റാണെന്നും ഓഗസ്ത് 2021 -ൽ സോണിയയും മോദിയും ലോകസഭാ സ്പീക്കർ ഓം ബിർളയും മറ്റു വിവിധ പാർട്ടി നേതാക്കളും പങ്കെടുത്ത ഒരു യോഗത്തിന്റെ സമയത്ത് എടുത്ത ഫോട്ടോ ആണ് അതെന്നും വ്യക്തമായി. അതായത് ബി ജെ പി- കോൺഗ്രസ് നേതാക്കളുടെ രഹസ്യയോഗം എന്ന അവകാശവാദം തെറ്റാണ്.
അവകാശവാദം:
ഫേസ്ബുക്ക് യൂസർ മുഹമ്മദ് ഇക്ബാൽ ജനുവരി 17 -ന് ഈ ഫോട്ടോ പോസ്റ്റ് ചെയ്‌തുകൊണ്ട് എഴുതി, “ബിജെപി-കോൺഗ്രസ് രഹസ്യയോഗം ?”
അന്വേഷണം:
വിശ്വാസ് ന്യൂസ് ആദ്യമായി ഗൂഗിൾ റിവേഴ്‌സ് ഇമേജ് ടൂൾ ഉപയോഗിച്ച് വൈറൽ ചിത്രത്തിന്റെ ആധികാരികത പരിശോധിച്ചു. പ്രസ്തുത ചിത്രം ഗൂഗിൾ റിവേഴ്‌സ് ഇമേജ് ടൂളിൽ അപ്‌ലോഡ് ചെയ്തപ്പോൾ അതുമായി ബന്ധപ്പെട്ട ഒട്ടേറെ ചിത്രങ്ങൾ വിവിധ വെബ്സൈറ്റുകളിൽ കണ്ടു. ഓഗസ്റ്റ് 12, 2021-ന് Financial Express.com -ൽ എഴുതുന്നു: ഓഗസ്റ്റ് 11, 2021-ന് പ്രധാനമന്ത്രി മോദി, സോണിയ ഗാന്ധി, അമിത് ഷാ എന്നിവരും മറ്റു പാർട്ടി നേതാക്കളും ലോക് സഭ സ്പീക്കർ ഓം ബിർള വിളിച്ചുകൂട്ടിയ യോഗത്തിൽ പങ്കെടുത്തു.Bhaskar.com-ലും ഒരു റിപ്പോർട്ടിനോടൊപ്പം അതെ ഫോട്ടോ നൽകിയതായി കാണുന്നു..
തുടർന്നുള്ള അന്വേഷണത്തിൽ ഞങ്ങൾ ലോക് സഭ സ്പീക്കർ ഓം ബിർളയുടെ ട്വിറ്റെർ ഹാൻഡിൽ ഞങ്ങൾ സ്കാൻ ചെയ്തു.അതിൽ ഓഗസ്റ്റ് 11, 2021-ന് ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നു.അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ: “ലോക് സഭാ നടപടികൾ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതിനെത്തുടർന്ന്, എല്ലാ പാർട്ടിനേതാക്കളോടും അവരുടെ വീഴ്ചകൾ പരിഹരിക്കാനും ഭാവിയിൽ ജനങ്ങളുടെ നന്മക്കായി പാർലമെന്റിൽ ചർച്ചകളും ആശയവിനിമയവും നടത്താണ് അഭ്യർത്ഥിച്ചു.”
വിശ്വാസ് ന്യൂസുമായി സംസാരിക്കവെ, കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ആൻഡ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ദേശീയ കോർഡിനേറ്റർ ആയ നിതിൻ അഗർവാൾ പറഞ്ഞു, “ആ വൈറൽ ഫോട്ടോഗ്രാഫി എടുത്തിട്ടുള്ളത് ഓഗസ്റ്റ് 2021-ൽ ലോക് സഭ സമ്മേളനം അവസാനിച്ച സമയത്താണ്. ഐടി സെല്ലും അവരുടെ വ്യാജ ഹാൻഡിലും സ്ഥിരമായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്.”
തെറ്റായ അവകാശവാദവുമായി പഴയ ചിത്രം പങ്കുവെച്ച യൂസറുടെ ഫേസ്ബുക്ക് അക്കൗണ്ട് ഞങ്ങൾ പരിശോധിച്ചു. മുഹമ്മദ് ഇക്ബാൽ എന്ന ഫേസ്ബുക്ക് യൂസർക്ക് 7,000 -ൽ അധികം ഫോളോവേഴ്സ് ഉണ്ട്. ദുബായ് നിവാസിയായ അയാളുടെ ഈ അക്കൗണ്ട് ക്രിയേറ്റ് ചെയ്തിട്ടുള്ളത് മാർച്ച്, 2014-ൽ ആണ്.
നിഗമനം: ഞങ്ങളുടെ അന്വേഷണത്തിൽ സോണിയ ഗാന്ധി, പ്രധാനമന്ത്രി മോദി, ലോകസഭാ സ്പീക്കർ ഓം ബിർള എന്നിവരുടെ ഫോട്ടോ തെറ്റായ അവകാശവാദവുമായിട്ടാണ് പങ്കുവെച്ചിട്ടുള്ളത് എന്ന് വ്യക്തമായി. ഓഗസ്റ്റ് 2021-ലെ സർവകക്ഷി യോഗവേളയിലാണ് പ്രസ്തുത ചിത്രം എടുത്തിട്ടുള്ളത്. അതാണ് ബി ജെ പി -കോൺഗ്രസ് നേതാക്കളുടെ രഹസ്യയോഗം എന്നപേരിൽ പങ്കുവെച്ചിട്ടുള്ളത്.
- Claim Review : ബിജെപി-കോൺഗ്രസ് രഹസ്യയോഗം ?
- Claimed By : ഫേസ്ബുക്ക് യൂസർ മുഹമ്മദ്
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.