ഉപസംഹാരം: വിശ്വാസ് ന്യൂസ് അന്വേഷിച്ച് വൈറൽ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതായി കണ്ടെത്തി. പാഠപുസ്തകത്തിൽ കൊറോണ വൈറസിന്റെ വിശദാംശങ്ങൾ പരാമർശിക്കുന്നുണ്ടെങ്കിലും അത് COVID-19 മായി ബന്ധപ്പെട്ടിട്ടില്ല. കൊറോണ വൈറസിന്റെ മറ്റ് വിഭാഗങ്ങൾ മുമ്പുണ്ടായിരുന്നെങ്കിലും കൊറോണ വൈറസ് കുടുംബത്തിലെ ഒരു പുതിയ വിഭാഗമാണ് COVID-19. ഇതിന്റെ വാക്സിൻ ഇപ്പോൾ സൃഷ്ടിച്ചിട്ടില്ല, പക്ഷേ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമാണ്.
സോഷ്യൽ മീഡിയയിൽ പഴയ ഒരു പാഠപുസ്തകത്തിൽ നിന്നുള്ള പേജും അതിൽ COVID19 ന്റെ ചികിത്സ പരാമർശിച്ചിട്ടുണ്ടെന്നും വൈറസ് പുതിയതല്ലെന്നും അവകാശപ്പെടുന്നു. ഡോ. രമേശ് ഗുപ്ത എഴുതിയ മോഡേൺ സുവോളജി എന്ന പാഠപുസ്തകമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
വിശ്വാസ് ന്യൂസ് അന്വേഷിച്ചപ്പോൾ ഈ വൈറൽ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതായി കണ്ടെത്തി. കൊറോണ വൈറസിന്റെ മറ്റ് വിഭാഗങ്ങൾ മുമ്പുണ്ടായിരുന്നെങ്കിലും കൊറോണ വൈറസ് കുടുംബത്തിലെ ഒരു പുതിയ അവതാരമാണ് COVID-19. ഇതിന്റെ വാക്സിൻ ഇപ്പോൾ സൃഷ്ടിച്ചിട്ടില്ല, പക്ഷേ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നുവരികയായാണ്.
അവകാശവാദം:
ഫേസ്ബുക്കിൽ ആരാധ്യ റായ്ക്വാർ പങ്കിട്ട പോസ്റ്റ് ഹിന്ദിയിൽ ഇങ്ങനെ പറയുന്നു: “സഹോദരന്മാരേ, ഇത് പല പുസ്തകങ്ങളിലും കണ്ടെത്തിയതിനുശേഷമുള്ള നിരീക്ഷണമാണ്.കൊറോണ വൈറസിന്റെ മരുന്ന് വളരെ മുൻപേ കണ്ടെത്തിയിട്ടുണ്ട്. കൊറോണ വൈറസിന്റെ മരുന്നിനായി നമ്മൾ തിരയുന്നു, പക്ഷേ കൊറോണ വൈറസിന്റെ മരുന്ന് ഇതിനകം ഒരു ശാസ്ത്രജ്ഞൻ ഇന്റർമീഡിയറ്റ് അനിമൽ സയൻസ് പുസ്തകത്തിൽ നൽകിയിട്ടുണ്ട്. അതിന്റെ ചികിത്സയെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്, ഇത് ഒരു പുതിയ രോഗമല്ല. വലിയ പുസ്തകങ്ങളുടെ ഇടയിൽ ചെറിയ തലത്തിലുള്ള പുസ്തകങ്ങളിൽ ഡോക്ടർമാരും ശാസ്ത്രജ്ഞരും ശ്രദ്ധിക്കാത്തത് ചിലപ്പോൾ സംഭവിക്കുന്നു, ഇത് ഇവിടെ സംഭവിച്ചു. (പുസ്തകം- അനിമൽ സയൻസ്, രചയിതാവ്- ഡോ. രമേശ് ഗുപ്ത, പേജ് നമ്പർ -1072). സഹോദരന്മാരേ, ഇത് വ്യാജ വാർത്തയല്ല, അതിനാൽ കൊറോണ വൈറസ് ബാധിച്ച ഒരു രോഗിക്ക് ചികിത്സിക്കാൻ കഴിയുന്ന തരത്തിൽ ഈ മരുന്ന് പങ്കിടാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.”
അന്വേഷണം:
വിശ്വാസ് ന്യൂസ് ഈ വൈറൽ പോസ്റ്റിനെക്കുറിച്ചുള്ള അന്വേഷണം ഘട്ടം ഘട്ടമായിട്ടാണ് ചെയ്തതത്.
അവകാശവാദം 1: ഡോ. രമേശ് ഗുപ്ത എഴുതിയ പുസ്തകത്തിൽ കൊറോണ വൈറസിന്റെ വിശദാംശങ്ങളും മരുന്നുകളും പരാമർശിക്കപ്പെട്ടു. കൊറോണ വൈറസിനെക്കുറിച്ച് പുസ്തകത്തിൽ പരാമർശിക്കുന്നതായി ഞങ്ങൾ കണ്ടെത്തി. ഡോ. രമേശ് ഗുപ്ത ലഖ്‌നൗവിലെ ശ്രീ ജയ് നരേൻ പി.ജി. കോളേജിലെ സുവോളജി വിഭാഗത്തിന്റെ തലവനായിരുന്നു. വിശ്വാസ് ന്യൂസ് ഡോ. രമേശ് ഗുപ്തയുടെ മുൻ സഹപ്രവർത്തകയായ ഡോ. വി.കെ. ദ്വിവേദി യുമായി ബന്ധപ്പെട്ടു. ഡോ. രമേശ് ഗുപ്ത ഇപ്പോൾ ജീവിച്ചിരിപ്പി ല്ലെന്നും അദ്ദേഹത്തിന്റെ പാഠപുസ്തകം കൊറോണ വൈറസുകളുടെ പൊതുകുടുംബത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അവകാശവാദം 2: പുസ്തകത്തിൽ എഴുതിയത് അനുസരിച്ച്, ആസ്പിരിൻ, ആന്റിഹിസ്റ്റാമൈൻസ്, നാസൽ സ്പ്രേ എന്നിവ ചികിത്സയിൽ സഹായകമാകും.
പുസ്തകത്തിലെ മുഴുവൻ വാചകവും ഞങ്ങൾ വായിച്ചു. ജലദോഷത്തെക്കുറിച്ചും ചില കൊറോണ വൈറസുകളെക്കുറിച്ചും വിശദാംശങ്ങൾ ഇതിൽ പരാമർശിച്ചിട്ടുണ്ട്. COVID-19 ചികിത്സിക്കാൻ കഴിയുമെന്ന് ഒരിടത്തും പരാമർശിച്ചിട്ടില്ല.
കൊറോണ വൈറസിനെ സുഖപ്പെടുത്താൻ ഈ മരുന്നുകൾക്ക് കഴിയുമെന്ന് ഡോ. ഗുപ്ത ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും
ഡോ. വി.കെ. ദ്വിവേദി വിശദീകരിച്ചു. COVID-19 നെക്കുറിച്ച് പുസ്തകം വിശദീകരിക്കുന്ന വൈറൽ പോസ്റ്റ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു.
ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ പൾമോണോളജിസ്റ്റ് ഡോ. നിഖിൽ മോദിയുമായി ഞങ്ങൾ സംസാരിച്ചു. അദ്ദേഹം പറഞ്ഞു, “ഈ മരുന്നുകൾ ജലദോഷത്തിന് നൽകാൻ കഴിയും, പക്ഷേ കൊറോണ വൈറസ് നിയന്ത്രിക്കാനോ ചികിത്സിക്കാനോ കഴിയില്ല.”
അവകാശവാദം 3: കൊറോണ വൈറസിന്റെ മരുന്ന് കണ്ടെത്തി എന്നതും ഇത് ഒരു ഇന്റർമീഡിയറ്റ് അനിമൽ സയൻസ് പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നു എന്നുമുള്ള വിവരം തെറ്റിധാരണ പരത്തുന്നതാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, കോവിഡ് -19 ചികിത്സയ്‌ക്കോ പ്രതിരോധത്തിനോ ലൈസൻസുള്ള മരുന്നുകളൊന്നും നിലവിൽ ഇല്ല. നിരവധി പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ, ഹൈഡ്രോക്സിക്ലോറോക്വിനോ മറ്റേതെങ്കിലും മരുന്നിനോ COVID-19 ചികിത്സിക്കാനോ തടയാനോ കഴിയുമെന്നതിന് നിലവിൽ തെളിവുകളൊന്നുമില്ല.
അവകാശവാദം 4: കൊറോണ വൈറസ് ഒരു പുതിയ രോഗമല്ലെന്ന് പുസ്തകം പരാമർശിക്കുന്നു.
കൊറോണ വൈറസ് കുടുംബത്തിലെ ഒരു പുതിയ വിഭാഗമാണ് നോവൽ കൊറോണ വൈറസ്. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അനുസരിച്ച്, മനുഷ്യ കൊറോണ വൈറസുകൾ ആദ്യമായി തിരിച്ചറിഞ്ഞത് 1960 കളുടെ മധ്യത്തിലാണ്. ആളുകളെ ബാധിക്കുന്ന ഏഴ് കൊറോണ വൈറസുകൾ ഇവയാണ്:
229 ഇ (ആൽഫ കൊറോണ വൈറസ്)
NL63 (ആൽഫ കൊറോണ വൈറസ്)
OC43 (ബീറ്റ കൊറോണ വൈറസ്)
HKU1 (ബീറ്റ കൊറോണ വൈറസ്)
MERS-CoV (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോമിന് കാരണമാകുന്ന ബീറ്റ കൊറോണ വൈറസ് അല്ലെങ്കിൽ MERS)
SARS-CoV (കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം അല്ലെങ്കിൽ SARS കാരണമാകുന്ന ബീറ്റ കൊറോണ വൈറസ്)
SARS-CoV-2 (കൊറോണ വൈറസ് രോഗത്തിന് കാരണമാകുന്ന കൊറോണ വൈറസ് 2019, അല്ലെങ്കിൽ COVID-19)
ആരാധ്യ റായ്ക്വാർ ആണ് ഫേസ്ബുക്കിൽ വിവരങ്ങൾ പങ്കിട്ടത്. ഇവരുടെ സോഷ്യൽ പ്രൊഫൈൽ സ്കാൻ ചെയ്തപ്പോൾ, ഡൽഹിയിൽ നിന്നാണെന്ന് ഞങ്ങൾ കണ്ടെത്തി.
പ്രത്യേക ശ്രദ്ധക്ക്: #CoronavirusFacts ഡാറ്റാബേസ് COVID-19 വൈറസ് വ്യാപനം തുടക്കം മുതൽ പ്രസിദ്ധീകരിച്ച വസ്തുതാ പരിശോധനകൾ രേഖപ്പെടുത്തുന്നത് പാൻഡെമിക്കും അതിന്റെ അനന്തരഫലങ്ങളും നിരന്തരം മാറികൊണ്ടിനരിക്കുന്നു. ആഴ്ചകളോ ദിവസങ്ങളോ മുമ്പുള്ള ഡാറ്റയിൽ മാറ്റം വന്നിരിക്കാം. പങ്കിടുന്നതിനുമുമ്പ് നിങ്ങൾ വായിക്കുന്ന വസ്തുതാ പരിശോധന പ്രസിദ്ധീകരിച്ച തീയതി പരിശോധിക്കുന്നത് ഉചിതമായിരിക്കും.
निष्कर्ष: ഉപസംഹാരം: വിശ്വാസ് ന്യൂസ് അന്വേഷിച്ച് വൈറൽ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതായി കണ്ടെത്തി. പാഠപുസ്തകത്തിൽ കൊറോണ വൈറസിന്റെ വിശദാംശങ്ങൾ പരാമർശിക്കുന്നുണ്ടെങ്കിലും അത് COVID-19 മായി ബന്ധപ്പെട്ടിട്ടില്ല. കൊറോണ വൈറസിന്റെ മറ്റ് വിഭാഗങ്ങൾ മുമ്പുണ്ടായിരുന്നെങ്കിലും കൊറോണ വൈറസ് കുടുംബത്തിലെ ഒരു പുതിയ വിഭാഗമാണ് COVID-19. ഇതിന്റെ വാക്സിൻ ഇപ്പോൾ സൃഷ്ടിച്ചിട്ടില്ല, പക്ഷേ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമാണ്.
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923