വസ്തുത പരിശോധന: അരയാൽ ഇലക്ക് ഔഷധഗുണം ഉണ്ടായിരിക്കാം എങ്കിലും അത് കോവിഡ്-19 രോഗികൾക്കുള്ള മെഡിക്കൽ ഓക്സിജന് പകരമാകുകയില്ല; ഇതുസംബന്ധിച്ച ഒരു വ്യാജ പോസ്റ്റ് വൈറലാകുന്നു.
നിഗമനം: വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ആ വൈറൽ അവകാശവാദം വ്യാജമാണെന്നും അതിന് ശാസ്ത്രീയമായ ഒരു തെളിവും ഇല്ലെന്നും വ്യക്തമായി. അരയാൽ ഇലകൾക്ക് ഔഷധഗുണം ഉണ്ടാകാമെങ്കിലും ശ്വസന പ്രശ്നങ്ങളുള്ള കോവിഡ്-19 രോഗികൾക്ക് ഇത് മെഡിക്കൽ ഓക്സിജന് പകരമാകില്ല.
- By: Urvashi Kapoor
- Published: May 31, 2021 at 02:35 PM
ന്യൂ ദൽഹി(വിശ്വാസ് ന്യൂസ്): ഏതാനും അരയാൽ ഇല ഒരു ഗ്ളാസ് ജാറിൽ ഇട്ട് അതിന്റെ ഗന്ധം ശ്വസിക്കുന്നത് ഓക്സിജൻ 4-5 പോയന്റുകൾ വർദ്ധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു കർപ്പൂരകട്ട കൂടി ആ ജാറിൽ ഇടുന്നത് കൂടുതൽ നല്ല ഫലം ഉളവാക്കുമെന്നും പ്രസ്തുത പോസ്റ്റ് പറയുന്നു. വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ആ വൈറൽ അവകാശവാദം വ്യാജമാണെന്നും അതിന് ശാസ്ത്രീയമായ ഒരു തെളിവും ഇല്ലെന്നും വ്യക്തമായി.
അവകാശവാദം
വിശ്വാസ് ന്യൂസിന് വസ്തുതാപരിശോധനക്കുള്ള അതിന്റെ വാട്ടസ്ആപ് ചാറ്റ്ബോട്ടിൽ ഒരു സന്ദേശം ലഭിച്ചു. ആ സന്ദേശം ഇങ്ങനെ : “ഓക്സിജൻ വിതാനം താഴ്ന്നുപോകുകയും എവിടെനിന്നും ഓക്സിജൻ ലഭിക്കാൻ വഴിയില്ലാതാകുകയും ആണെങ്കിൽ 4-5അരയാൽ ഇല ഒരു ഗ്ളാസ് ജാറിൽ ഇട്ട് അഞ്ചുമുതൽ ഏഴ് മിനിറ്റുവരെ അതി റെ മുടി അടച്ചുവെക്കുക. അതിനുശേഷം മുടി തുറന്ന് മൂക്കിലൂടെയും വായിലൂടെയും അതിന്റെ ഗന്ധം ശ്വസിക്കുക. ഉടനടി തന്നെ ഓക്സിജൻ അളവ് 4-5 പോയന്റ് ഉയരും. ഇതേരീതിയിൽ വീണ്ടും വീണ്ടും ശ്വസിക്കാവുന്നതാണ്. ഒരു കർപ്പൂരകട്ട കൂടി ആ ജാറിൽ ഇടുന്നത് കൂടുതൽ നല്ല ഫലം ഉളവാക്കും. ഇത് നിങ്ങൾ സ്വയം ചെയ്യുകയും വിവരം മറ്റുള്ളവരോട് പറയുകയും ചെയ്യുക. സൗജന്യവും ധർമപരവുമായ ഒരു പ്രവൃത്തിയാണിത്.”
അന്വേഷണം
വിശ്വാസ് ന്യൂസ് അരയാൽ വൃക്ഷത്തിന്റെയും ഇലയുടെയും ഗുണങ്ങൾ പരിശോധിച്ചുകൊണ്ട് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചു. അരയാൽ (Ficus Religiosa, Linn) മൊറേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്നതാകുന്നു. പരമ്പരാഗതമായി ഇത് കുടൽപ്പുണ്ണ്, ബാക്ടീരിയ ബാധ, പ്രമേഹം എന്നിവ ശമിപ്പിക്കാനും ഗൊണോറിയ,ത്വക് രോഗങ്ങൾ എന്നിവയുടെ ചികിത്സക്കും ഉപയോഗിച്ചുവരുന്നു.
എന്നാൽ അരയാൽ ഇല മെഡിക്കൽ ഓക്സിജന് പകരമായി ഉപയോഗിക്കാം എന്നതിന് ഒരു ശാസ്ത്രീയ തെളിവും ഇല്ല.
ഫാർമാകോവിജിലൻസ് ഓഫിസറും ആയുർവേദ വിദഗ്ദ്ധനുമായ ഡോക്ടർ വിമൽ എൻ അഭിപ്രായപ്പെടുന്നത് ഈ വൈറൽ പോസ്റ്റ് വ്യാജമാണ് എന്നാകുന്നു. അദ്ദേഹം പറഞ്ഞു: “സാധാരണ ആവി ശ്വസിക്കുന്നതുതന്നെ ശ്വസനപഥത്തിലെ തടസ്സം നീക്കുകയും തൊണ്ടക്ക് ആശ്വാസം പകരുകയും ചെയ്യുന്നു. എന്നാൽ അരയാൽ ഇലയുടെയോ കർപ്പൂരത്തിന്റെയോ ഗന്ധം ശ്വസിക്കുന്നത് മെഡിക്കൽ ഓക്സിജൻ പകരമാകുകയില്ല.”
ഡെറാഡൂണിലെ ഫോറസ്ററ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് രജിസ്ട്രാർ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനുമായി വിശ്വാസ് ന്യുസ് സംസാരിച്ചു. പരിസ്ഥിതിയെ ശുദ്ധീകരിക്കുന്നതിൽ സസ്യങ്ങൾ ഒരു നിർണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും ശ്വസന പ്രശ്നങ്ങളുള്ള കോവിഡ്-19 രോഗികൾക്ക് ഇത് മെഡിക്കൽ ഓക്സിജന് പകരമാകില്ല. ഇതുതന്നെയാണ് അരയാൽ വൃക്ഷത്തിന്റെയും സ്ഥിതി. അരയാൽ ഇലയുടെയോ കർപ്പൂരത്തിന്റെയോ ഗന്ധം ശ്വസിക്കുന്നത് മെഡിക്കൽ ഓക്സിജന് പകരമാകുമെന്ന അവകാശവാദം ശരിയല്ല.
കർപ്പൂരത്തിന്റെ ഗുണങ്ങളെപ്പറ്റി നടത്തിയ അന്വേഷണത്തിൽ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ ( സിഡിസി) വെബ്‌സൈറ്റിൽ ഞങ്ങൾ ഒരു റിപ്പോർട്ട് കണ്ടെത്തി. സിഡിസി വ്യക്തമാക്കുന്നതനുസരിച്ച് 2-കാംഫനോൻ, ഗം കാംഫർ, ലോറൽ കാംഫർ, സിന്തറ്റിക് കാംഫർ എന്നിവയുമായുള്ള സമ്പർക്കം കണ്ണുകൾ, ത്വക്ക്, ശ്ലേഷ്മസ്തരം എന്നിവയ്ക്ക് അസ്ഥസ്ഥതയുണ്ടാക്കുകയും ഓക്കാനം, ഛർദ്ദി, അതിസാരം, തലവേദന, തലകറക്കം, വിഹവലത, അപസ്മാരരീതിയിലുള്ള പെരുമാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
निष्कर्ष: നിഗമനം: വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ആ വൈറൽ അവകാശവാദം വ്യാജമാണെന്നും അതിന് ശാസ്ത്രീയമായ ഒരു തെളിവും ഇല്ലെന്നും വ്യക്തമായി. അരയാൽ ഇലകൾക്ക് ഔഷധഗുണം ഉണ്ടാകാമെങ്കിലും ശ്വസന പ്രശ്നങ്ങളുള്ള കോവിഡ്-19 രോഗികൾക്ക് ഇത് മെഡിക്കൽ ഓക്സിജന് പകരമാകില്ല.
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.