വസ്തുതാ പരിശോധന : കേരളത്തിലെ വിദ്യാർത്ഥി നേതാവ് ആയിഷ റെന്നയുടെ ചിത്രം ജേണലിസ്റ്റ് റാണ അയ്യൂബിന്റേതായി പ്രചരിക്കുന്നു.
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ ചിത്രം വ്യാജമാണെന്ന് വ്യക്തമായി. ചിത്രം ജേണലിസ്റ്റ് റാണ അയ്യൂബിന്റേത് അല്ല, കേരളത്തിലെ വിദ്യാർത്ഥി നേതാവ് ആയിഷ റെന്നയുടെതാണ്. ജൂൺ 12, 2022 -ന് കേരളത്തിൽ മലപ്പുറം ജില്ലയിൽ ഒരു ഹൈവേയിൽ സമരം ചെയ്യുന്നതിനിടെ പോലീസ് അവരെ പിടികൂടുന്നതാണ് ചിത്രത്തിൽ.
- By: Pragya Shukla
- Published: Jul 2, 2022 at 04:53 PM
- Updated: Jul 6, 2022 at 03:28 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഒരു പ്രകടനത്തിനിടയിൽ പോലീസ് മോശമായി പെരുമാറിയ റാണ അയ്യൂബിന്റെതെന്ന പേരിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മുദ്രാവാക്യം വിളിച്ച് കൊണ്ടിരിക്കുന്ന ആ സ്ത്രീയുടെ തലയിൽനിന്നും ഒരു വനിതാപൊലീസ് ബലം പ്രയോഗിച്ച് സ്കാർഫ് എടുത്തുമാറ്റുന്നതാണ് ചിത്രത്തിൽ കാണുന്നത്. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് വ്യക്തമായി.
ചിത്രം ജേണലിസ്റ്റ് റാണ അയ്യൂബിന്റേത് അല്ല, കേരളത്തിലെ വിദ്യാർത്ഥി നേതാവ് ആയിഷ റെന്നയുടെതാണ്. ജൂൺ 12, 2022 -ന് കേരളത്തിൽ മലപ്പുറം ജില്ലയിൽ ഒരു ഹൈവേയിൽ സമരം ചെയ്യുന്നതിനിടെ പോലീസ് അവരെ പിടികൂടുന്നതാണ് ചിത്രത്തിൽ.
അവകാശവാദം:
ജൂൺ 15 -ന് ചിത്രം പങ്കുവെച്ച സെയ്‌ബ് അലി (ആർക്കൈവ് ലിങ്ക്) അടിക്കുറിപ്പായി എഴുതുന്നു: “ജിന്ന എപ്പോഴും ശരിയായിരുന്നു. എന്തൊരു ധീരയായ പെൺകുട്ടി. അവളുടെ ധീരതയെ അഭിവാദ്യം ചെയ്യുക, റാണാഅയ്യൂബ്. അല്ലാഹു അവളോടൊപ്പം ഉണ്ടാകട്ടെ”
അന്വേഷണം:
ഈ വൈറൽ അവകാശവാദത്തിന്റെ സത്യം അറിയാനായി ഞങ്ങൾ പ്രസ്തുത ഫോട്ടോയുടെ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. ‘ഫ്രറ്റേർണിറ്റി മൂവ്മെന്റ് കേരള ’ എന്ന ഫേസ്‌ബുക്ക് പേജിൽ ഒരു പോസ്റ്റ് ഞങ്ങൾ കണ്ടു. ജൂൺ, 13 , 2022 -ൽ അപ്‌ലോഡ് ചെയ്ത ചിത്രമാണത്. പ്രസ്തുത പേജ് സ്കാൻ ചെയ്തപ്പോൾ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ എന്ന സംഘടനയുടെ വിദ്യാർത്ഥി വിഭാഗമാണ് ഫ്രറ്റേർണിറ്റി മൂവ്മെന്റ് കേരള എന്ന് വ്യക്തമായി.
പ്രസ്തുത പേജിൽ പങ്കുവെച്ചിട്ടുള്ള ഒരു ന്യൂസ് ക്ലിപ്പിംഗിൽ വൈറൽ ചിത്രത്തിലെ സ്ത്രീ ഫ്രറ്റേർണിറ്റി മൂവ്മെന്റ് കേരള എന്ന സംഘടനയിലെ ഒരു അംഗമായ ആയിഷ റെന്ന ആണെന്ന് വ്യക്തമാക്കുന്നു.
പ്രസ്തുത പോസ്റ്റിലെ വിവരമനുസരിച്ച്, ഫ്രറ്റേർണിറ്റി മൂവ്മെന്റ് എന്ന സംഘടന ജൂൺ 12, 2022-നാണ് അവരുടെ നേതാവ് അഫ്രീൻ ഫാത്തിമക്ക് പിന്തുണയുമായി ഈ സമരം സംഘടിപ്പിച്ചത്.
അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ ഉത്തപ്രദേശിലെ പ്രയാഗ്‌രാജിൽ ജാവേദ് മുഹമ്മദ് എന്ന ആളുടെ വീട് പോലീസ് ബുൾഡോസാർ കൊണ്ട് നശിപ്പിച്ചതിനെതിരെ കേരളത്തിൽ ജൂൺ 12,2022-ന് ഫ്രറ്റേർണിറ്റി മൂവ്മെന്റ് എന്ന സംഘടന പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
മലപ്പുറം ജില്ലയിലെ ദേശീയ പാതയിൽ ജൂൺ 12, 2022-ന് സംഘടിപ്പിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഞങ്ങൾ ആയിഷയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഹാന്ഡിലിൽ കാണുകയുണ്ടായി.
മീഡിയവൺ യൂട്യൂബ് ചാനൽ ലൈവിൽ ജൂൺ 13 -ന് അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തി. ഇതിലും പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീ ആയിഷ റെന്ന ആണെന്ന് വ്യക്തമാക്കുന്നുണ്ട്.
കൂടുതൽ വ്യ്‌വരങ്ങൾക്കായി ഫ്രറ്റേർണിറ്റി മൂവ്മെന്റ് എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി മുഹമ്മദ് ആസിമിനെ ഞങ്ങൾ ബന്ധപ്പെട്ടു. വൈറൽ അവകാശവാദം ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.വൈറൽ ചിത്രത്തിലെ സ്ത്രീ ഫ്രറ്റേർണിറ്റി മൂവ്മെന്റ് കേരള എന്ന സംഘടനയിലെ ഒരു അംഗമായ ആയിഷ റെന്ന അവരുടെ നേതാവ് അഫ്രീൻ ഫാത്തിമക്ക് പിന്തുണയുമായി കേരളത്തിൽ മലപ്പുറം ജില്ലയിൽ ദേശീയ പാതയിൽ ജൂൺ 12, 2022-ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിന്റേതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
അന്വേഷണത്തിന്റെ അവസാനഘട്ടമായി, ഈ വ്യാജ അവകാശവാദം പങ്കുവെച്ച യൂസറുടെ സോഷ്യൽ സ്കാനിംഗും ഞങ്ങൾ നടത്തി. പ്രസ്തുത യൂസർക്ക് ഫേസ്‌ബുക്കിൽ 64 സുഹൃത്തുക്കൾ ഉണ്ടെന്ന് അതിൽ വ്യക്തമായി. യുടൂസർ ഒരു പാക്കിസ്ഥാനിയാണെന്നും തെളിഞ്ഞു.
निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ ചിത്രം വ്യാജമാണെന്ന് വ്യക്തമായി. ചിത്രം ജേണലിസ്റ്റ് റാണ അയ്യൂബിന്റേത് അല്ല, കേരളത്തിലെ വിദ്യാർത്ഥി നേതാവ് ആയിഷ റെന്നയുടെതാണ്. ജൂൺ 12, 2022 -ന് കേരളത്തിൽ മലപ്പുറം ജില്ലയിൽ ഒരു ഹൈവേയിൽ സമരം ചെയ്യുന്നതിനിടെ പോലീസ് അവരെ പിടികൂടുന്നതാണ് ചിത്രത്തിൽ.
- Claim Review : ജിന്ന എപ്പോഴും ശരിയായിരുന്നു. എന്തൊരു ധീരയായ പെൺകുട്ടി. അവളുടെ ധീരതയെ അഭിവാദ്യം ചെയ്യുക, റാണാഅയ്യൂബ്. അല്ലാഹു അവളോടൊപ്പം ഉണ്ടാകട്ടെ
- Claimed By : സെയ്‌ബ് അലി
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.