X
X

Fact Check: പച്ചക്കറി വില്പനക്കാരനല്ല, എസ് പി നേതാവാണ് തക്കാളിവില വർദ്ധനവിനെതിരെ പ്രതിഷേധിക്കാൻ ആളുകളെ വാടകക്കെടുത്തത്

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : – രാജ്യത്ത് തക്കാളിയുടെ വില ഗണ്യമായി ഉയരുന്നതിനിടയിൽ, രണ്ട് ബൗൺസറുകളുമായി ഒരാൾ പച്ചക്കറി കടയ്ക്ക് മുന്നിൽ നിൽക്കുന്നതായി കാണിക്കുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വാരണാസിയിലെ ഒരു പച്ചക്കറി കച്ചവടക്കാരൻ തന്റെ തക്കാളി സംരക്ഷിക്കാൻ ബൗൺസർമാരെ നിയമിച്ചതായി വാർത്താ ഏജൻസിയായ പിടിഐ അവകാശപ്പെട്ടു. വിശ്വാസ് ന്യൂസ് വൈറൽ പോസ്റ്റ് വസ്തുതാപരമായി പരിശോധിച്ചപ്പോൾ അത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. യഥാർത്ഥത്തിൽ, ഒരു സമാജ്‌വാദി പാർട്ടി പ്രവർത്തകനാണ് ഒരു പ്രാദേശിക പച്ചക്കറി കടയിൽ പോയി ഒരു രാഷ്ട്രീയ നാടകം സൃഷ്ടിച്ചത്. ഇതേത്തുടർന്ന്, സമാജ്‌വാദി പാർട്ടി പ്രവർത്തകൻ അജയ് ഫൗജി, പച്ചക്കറി വിൽപ്പനക്കാരൻ, അയാളുടെ മകൻ എന്നിവർക്കെതിരെ വാരാണസി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് പച്ചക്കറി വിൽപനക്കാരനെയും മകനെയും അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ, വ്യാജ വാർത്തയുമായി ബന്ധപ്പെട്ട ട്വീറ്റ് പിടിഐ ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തതായി കണ്ടെത്തി.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

ജൂലൈ 9 ന്, ‘naughtyworld‘ (ആർക്കൈവ്) എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് ഇംഗ്ലീഷിൽ ഒരു പോസ്റ്റ് പങ്കിട്ടു, ഉത്തർപ്രദേശിലെ വാരണാസിയിലെ ഒരു പച്ചക്കറി വിൽപ്പനക്കാരൻ തക്കാളി മോഷ്ടിക്കുന്നത് തടയാൻ ബൗൺസർമാരെ നിയമിച്ചതായി അതിൽ പറയുന്നു. കാരണം കഴിഞ്ഞ കുറച്ചുദിവസങ്ങളായി തക്കാളി വില 400% വർദ്ധിച്ചതായി കച്ചവടക്കാരൻ പറഞ്ഞു, “തക്കാളിയുടെ വില വളരെ കൂടുതലായതിനാൽ ഞാൻ ബൗൺസർമാരെ നിയമിച്ചു… ആളുകൾ അക്രമം സൃഷ്ടിക്കുകയും തക്കാളി കൊള്ളയടിക്കുകയും ചെയ്യുന്നു.”

വിശ്വാസ് ന്യൂസ് അന്വേഷണം:

വൈറലായ പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ അറിയാൻ വിശ്വസ് ന്യൂസ് ആദ്യം ഗൂഗിൾ സെർച്ച് നടത്തി. ഈ സംഭവവുമായി ബന്ധപ്പെട്ട് ജാഗരൺ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ച ഒരു വാർത്ത ഞങ്ങൾ കണ്ടെത്തി. ജൂലൈ 10 ന് പ്രസിദ്ധീകരിച്ച ആ വാർത്താ ലേഖനം അനുസരിച്ച്, തക്കാളിയുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ പരാജയം ഉയർത്തിക്കാട്ടാൻ അജയ് യാദവ് എന്ന സമാജ്‌വാദി പാർട്ടി പ്രവർത്തകൻ വാരണാസിയിലെ ലങ്കാ പോലീസ് ഏരിയയിലെ ഒരു പച്ചക്കറി കടയിൽ രണ്ട് ബൗൺസർമാരെ വിന്യസിച്ചതായി റിപ്പോർട്ടുണ്ട്. ലങ്കാ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആ കട എസ് പി നേതാവിന്റെയല്ല, മറ്റാരുടെയോ ആണ് എന്ന് വ്യക്തമായത്. പച്ചക്കറി വിൽപ്പനക്കാരനെ പോലീസ് പിടികൂടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

അന്വേഷണം തുടരുന്നതിനിടെ, വാരണാസി ദൈനിക് ജാഗരനിന്റെ ഇ-പേപ്പർ വിശ്വാസ് ന്യൂസ് പരിശോധിച്ചു..അതിൽ ജൂലൈ 10 ന് പ്രസിദ്ധീകരിച്ച ഒരു വാർത്താ ലേഖനത്തിൽ, പച്ചക്കറി വിൽപ്പനക്കാരനെ ലങ്ക പോലീസ് പിടികൂടി പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നതായി പരാമർശിച്ചിട്ടുണ്ട്.. തക്കാളിയുടെ സുരക്ഷ ഉറപ്പാക്കാൻ കടയിൽ രണ്ട് ബൗൺസർമാരെ നിയോഗിച്ചു.

ജൂലായ് 11-ന് ദൈനിക് ജാഗരന്റെ വാരണാസി എഡിഷനിൽ സീർ ഗോവർദ്ധൻപൂരിൽ നിന്നുള്ള അജയ് യാദവ് എന്ന എസ്പി പ്രവർത്തകൻ മറ്റൊരു പച്ചക്കറി കടയുടെ ഉടമസ്ഥാവകാശം അവകാശപ്പെട്ട് രണ്ട് ബൗൺസർമാരെ വിന്യസിച്ചതായി പ്രസ്താവിച്ചു, തക്കാളിയുടെ വില വർദ്ധനയിൽ പ്രതിഷേധിച്ചു. ലങ്കാ പോലീസ് നടത്തിയ അന്വേഷണത്തിൽ യാഥാർത്‌ഥത്തിൽ രാജ്നാരായണനും മകൻ വികാസും ചേർന്നാണ് പച്ചക്കറിക്കട നടത്തിയിരുന്നതെന്ന് കണ്ടെത്തി. മൂന്ന് പ്രതികൾക്കെതിരെയും പോലീസ് കേസെടുത്ത് രാജ്നാരായണനെയും വികാസിനെയും അറസ്റ്റ് ചെയ്തു, അജയ് യാദവ് ഇപ്പോഴും ഒളിവിലാണ്.

അന്വേഷണത്തിൽ ഹിന്ദുസ്ഥാൻ ടൈംസ് വെബ്‌സൈറ്റിൽ സംഭവവുമായി ബന്ധപ്പെട്ട വാർത്തകളും കണ്ടെത്തി. വാരാണസിയിലെ ലങ്കാ പ്രദേശത്തെ ഒരു പച്ചക്കറി കടയിൽ രണ്ട് ബൗൺസർമാരെ വിന്യസിച്ച് തക്കാളി വിലക്കയറ്റത്തിനെതിരെ എസ്പി പ്രവർത്തകൻ അജയ് ഫൗജി പ്രതിഷേധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

കടയുടമ രാജ് നാരായണനെ കസ്റ്റഡിയിലെടുത്തു, നാടകീയമായ പ്രതിഷേധം സംഘടിപ്പിച്ച അജയ് ഫൗജി ഇപ്പോൾ ഒളിവിലാണ്. ഫൗജി മറ്റിടങ്ങളിൽ നിന്ന് 500 രൂപ വിലയുള്ള തക്കാളി വാങ്ങി തന്റെ കടയിൽ കൊട്ടയിലാക്കി കൊണ്ടുവന്നുവെച്ചതായി പച്ചക്കറി വിൽപ്പനക്കാരൻ പോലീസിൽ അറിയിച്ചു. പ്രതിഷേധ സൂചകമായി ബൗൺസർമാർ കടയിൽ ഇരുന്നു സ്വയം തക്കാളി വിൽക്കാൻ തുടങ്ങി.

ഈ വൈറൽ പോസ്റ്റ് ഒരു ഉറവിടമായി പിടിഐയെ പരാമർശിച്ചു. അതിനാൽ, വിശ്വാസ് ന്യൂസ് പിടിഐ കീവേഡുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തി, ജൂലൈ 9 ന് പിടിഐയിൽ നിന്ന് ഒരു ട്വീറ്റ് കണ്ടെത്തി, തക്കാളിയുടെ ഉയർന്ന വില കാരണം വാരണാസിയിലെ ഒരു പച്ചക്കറി വിൽപ്പനക്കാരൻ ബൗൺസർമാരെ നിയോഗിച്ചതായി പിടിഐ രാവിലെ വാർത്ത ട്വീറ്റ് ചെയ്തു. എന്നാൽ, ഉറവിടം പരിശോധിക്കാതെ പിഴവ് വരുത്തിയതിനാൽ അവർ ട്വീറ്റ് നീക്കം ചെയ്തു. പ്രസ്തുത വാർത്ത കൃത്യതയുടെയും വസ്തുനിഷ്ഠതയുടെയും ഉയർന്ന നിലവാരം പുലർത്തുന്നില്ലെന്ന് അവർ അംഗീകരിക്കുകയും കൃത്യതയോടെയും മുൻവിധികൂടാതെയും വാർത്ത നൽകുന്ന നത്തിനുള്ള തങ്ങളുടെ പ്രതിബദ്ധത വായനക്കാർക്ക് ഉറപ്പ് നൽകുകയും ചെയ്തു.

കൂടുതൽ അന്വേഷണത്തിനായി, വിശ്വാസ് ന്യൂസ് വാരണാസിയിലെ ദൈനിക് ജാഗ്രന്റെ സീനിയർ കറസ്‌പോണ്ടന്റ് പ്രമോദ് യാദവിനെ ബന്ധപ്പെടുകയും അദ്ദേഹവുമായി വൈറലായ പോസ്റ്റ് പങ്കിടുകയും ചെയ്തു. വൈറലായ പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത് എസ്പി നേതാവ് അജയ് യാദവിന്റെ ചിത്രമാണെന്നും പച്ചക്കറി വിൽപ്പനക്കാരനല്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. പച്ചക്കറിക്കടയിൽ ബൗൺസർമാരെ കയറ്റി യാദവ് രാഷ്ട്രീയ നാടകം നടത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കാശി സോൺ ഡിസിപി ആർ എസ് ഗൗതമും കാര്യം സ്ഥിരീകരിച്ചു, “സംഭവം രാഷ്ട്രീയ പ്രതിഷേധമായിരുന്നു, സാമൂഹിക ഐക്യം തകർക്കാനുള്ള ശ്രമമായിരുന്നു. ഒരു എഫ്‌ഐആർ ഫയൽ ചെയ്യുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.. ഈ കേസിനായി ഫയൽ ചെയ്ത എഫ്‌ഐആറിൽ സെക്ഷൻ 153 എ, 295 എ, 505 ഐപിസിയുടെ ഉപവകുപ്പ് 2 എന്നിവ ചുമത്തിയിട്ടുണ്ട്.

നിഗമനം: വൈറലായ പോസ്റ്റ് തെറ്റിദ്ധാരണാജനകമെന്ന് വിശ്വാസ് ന്യൂസ് കണ്ടെത്തി. പി ടി ഐ മാപ്പ് പറയുകയും തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് തെറ്റായ വാർത്ത നീക്കം ചെയ്യുകയും ചെയ്തു. തക്കാളിക്കടയിൽ ബൗൺസർമാരെ വിന്യസിച്ചത് എസ്പി പ്രവർത്തകനായ അജയ് യാദവ് നടത്തിയ രാഷ്ട്രീയ നാടകമാണെന്ന് വാരണാസി പോലീസ് പറഞ്ഞു. എന്തായാലും അജയ് യാദവിന് പുറമെ പച്ചക്കറി വിൽപ്പനക്കാരനും മകനുമെതിരെ പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തു. തുടർന്ന് പച്ചക്കറി വിൽപ്പനക്കാരനെയും മകനെയും അറസ്റ്റ് ചെയ്തു.

  • Claim Review : യു പിയിലെ വാരാണസിയിൽനിന്നുള്ള ഒരു പച്ചക്കറി വിൽപ്പനക്കാരൻ കസ്റ്റമര്മാര് തക്കാളി മോഷ്ടിക്കുന്നത് തടയാൻ കൂലിക്കാരെ ഏർപ്പെടുത്തി
  • Claimed By : ഇൻസ്റ്റാഗ്രാം യുസർ നോട്ടി വേൾഡ്
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later