X
X

വസ്തുതാപരിശോധന: കേരളത്തിലെ കോൺഗ്രസ് പോസ്റ്ററിൽ മലയാളം ഭാഷയിൽ എഴുതിയത് തെറ്റിദ്ധാരണാ ജനകമായ അവകാശവാദവുമായി പ്രചരിക്കുന്നു.

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്):  പ്ലേറ്റിൽനിന്നും ഭക്ഷണം കഴിക്കുന്ന ഒരാളുടെ ചിത്രത്തോടൊപ്പം ബീഫ് കഴിക്കണമെങ്കിൽ കോൺഗ്രസ് പാർട്ടിക്ക് വോട്ട് ചെയ്യൂ എന്ന് എഴുതിയിരിക്കുന്ന ഒരു ഹോർഡിംഗിന്റെ ചിത്രം കോൺഗ്രസ് പാർട്ടി സ്ഥാപിച്ചിരിക്കുന്നതാണ് എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു

വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വൈറലായ ഹോർഡിംഗിന്റെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി, നാല് വർഷമായി ഹോർഡിംഗിന്റെ ഈ ചിത്രം ഇന്റർനെറ്റിൽ ഉണ്ട്. കൂടാതെ ഹോർഡിങ്ങിൽ ബീഫ് പരാമർശിച്ചിട്ടില്ല. ഭക്ഷണത്തിന്റെ പേരിൽ നടത്തുന്ന രാഷ്ട്രീയമാണ് ഹോർഡിങ്ങിൽ പരാമർശിക്കപ്പെടുന്നത്. ഗോമാംസം കഴിക്കുന്നതിനുള്ള ആഹ്വാനവുമായി ഇതിന് ബന്ധമില്ല.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

ഫേസ്ബുക്ക് യൂസർ നീരജ് കൗശിക് 2023 ഫെബ്രുവരി 28-ന് വൈറലായ പോസ്റ്റ് (ആർക്കൈവ്ഡ് ലിങ്ക്) പങ്കിട്ടു. പോസ്റ്റ് ഷെയർ ചെയ്യുന്നതിനിടയിൽ യൂസർ എഴുതിയ അടിക്കുറിപ്പ്, “നോക്കൂ :- കേരളത്തിൽ വളരെ വെറുപ്പുളവാക്കുന്ന ഒരു കോൺഗ്രസ് പോസ്റ്റർ… “ബീഫ് കഴിക്കണമെന്നുണ്ടെങ്കിൽ കോൺഗ്രസിനെ അധികാരത്തിൽ കൊണ്ടുവരണം” എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. പരമശിവ ഭക്തനെന്ന് ഭാവിക്കുന്ന രാഹുൽ ഗാന്ധി കേരകത്തിൽ പോയി,ഹിന്ദുവായി വേഷമിട്ട് ബീഫിന്റെ പേരിൽ വോട്ടു ചോദിക്കുന്നു.”

അന്വേഷണം:

വൈറലായ ചിത്രത്തിന്റെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ 2019 ഏപ്രിൽ 3-ന് വോയ്‌സ് ഓഫ് ഐയുഎംഎല്ലിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വൈറൽ ചിത്രം ഞങ്ങൾ കണ്ടെത്തി. ‘നമ്മൾ സ്വയം മറന്ന് പോകരുത്.യു.ഡി.എഫിന് വോട്ട് ചെയ്യൂ… ഒരു വോട്ട് യു.ഡി.എഫിന്… ഒരു പിന്തുണ രാഹുൽ ജിക്ക്… നാടിന്റെ നന്മയ്ക്കും രക്ഷയ്ക്കും’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. യുഡിഎഫിന് വോട്ട് ചെയ്യുക…യുപിഎക്ക് വോട്ടുചെയ്യുക.”

പോസ്റ്റിൽ എഴുതിയ വാക്കുകളെ കുറിച്ച് അറിയാൻ വിശ്വസ് ന്യൂസ് ഗൂഗിൾ ലെൻസ് ഉപയോഗിച്ചു. അതിന്റെ സഹായത്തോടെ ഞങ്ങൾ ഹോർഡിംഗുകളിൽ ലയാളത്തിൽ എഴുതിയ വാക്കുകൾ പരിഭാഷപ്പെടുത്തി. പോസ്‌റ്റിൽ ബീഫിനെക്കുറിച്ച് ഒരു പരാമർശവും ഇല്ലെന്ന് ഞങ്ങൾ കണ്ടെത്തി. “ഭക്ഷണത്തിന്റെ പേരിൽ ആളെ കൊല്ലണോ? ഈ നാട്ടിൽ? ഈ യുഗത്തിൽ? എനിക്കറിയണം…കാലഹരണപ്പെട്ട രാഷ്ട്രീയം വേണ്ടെന്ന് പറയുക, മതഭ്രാന്ത് വേണ്ടെന്ന് പറയുക.”എന്നാണ് പോസ്റ്റിൽ എഴുതിയിരിക്കുന്നത്.

വ്യാജ പോസ്റ്റ് ഷെയർ ചെയ്ത ഫേസ്ബുക്ക് യൂസർ നീരജ് കൗശികിന്റെ പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്തു. ഇതനുസരിച്ച് ഇയാൾ മീററ്റ് സ്വദേശിയാണ്. ഫേസ്ബുക്കിൽ അയാൾക്ക് 4,000 സുഹൃത്തുക്കളും 24,000-ലധികം ഫോളോവേഴ്സുമുണ്ട്.

നിഗമനം: വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വൈറലായ ഹോർഡിംഗിന്റെ പരാമർശം സംബന്ധിച്ച അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി, നാല് വർഷമായി ഹോർഡിംഗിന്റെ ചിത്രം ഇന്റർനെറ്റിൽ ഉണ്ട്. കൂടാതെ ഹോർഡിങ്ങിൽ ബീഫ് പരാമർശിച്ചിട്ടില്ല. ഭക്ഷണത്തിന്റെ പേരിൽ നടത്തുന്ന രാഷ്ട്രീയമാണ് ഹോർഡിങ്ങിലൂടെ ലക്ഷ്യമിടുന്നത്. ഗോമാംസം കഴിക്കുന്നതുസംബന്ധിച്ച ഒരു പരാമർശവും ഇതിൽ ഇല്ല.

  • Claim Review : നിങ്ങൾ ബീഫ് കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കോൺഗ്രസ് പാർട്ടിക്ക് വോട്ടുചെയ്യുക എന്ന് കോൺഗ്രസ് പോസ്റ്ററിൽ എഴുതിയിരിക്കുന്നു
  • Claimed By : ഫേസ്‌ബുക്ക് യൂസർ നീരജ് കൗശിക്
  • Fact Check : Misleading
Misleading
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later