ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): കോൺഗ്രസിന്റെ “ഭാരത് ജോഡോ യാത്ര’ക്ക് ഇടയിൽ രാഹുൽ ഗാന്ധി ഒരു സ്മാരകത്തിനെ പ്രദക്ഷിണം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറാലായിരിക്കുന്നു. ഈ വീഡിയോ ട്വീറ്റ് ചെയ്യുമ്പോൾ കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ രാഹുലിനെ പരിഹസിച്ച് എന്ന് വീഡിയോയുടെ കുറിപ്പിൽ അവകാശപ്പെടുന്നു.
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വാർത്ത രാഹുൽ ഗാന്ധിക്ക് എതിരായ വ്യാജ പ്രചാരണമാണെന്ന് വ്യക്തമായി. രാഹുൽ ഗാന്ധി രാജീവ് ഗാന്ധിയുടെ സമാധി സ്ഥലമായ വീർ ഭൂമിയിൽ ആദരാജ്ഞലികൾ അർപ്പിക്കാനെത്തിയതിന്റെയാണ് വീഡിയോ. അതുസംബന്ധിച്ച സുപ്രിയ ശ്രീനാതെയുടെ ട്വീറ്റ് കൃത്രിമമായി ഉണ്ടാക്കിയതാണ്. സുപ്രിയ ശ്രീനാതെ രാഹുലിനെ ലക്ഷ്യമാക്കിയുള്ള ബി ജെ പി നേതാവ് അമിത് മാളവ്യയുടെ ഒരു പരാമർശത്തോട് പ്രതികരിക്കുന്നതായാണ് (ക്യാമറ ഓൺ, അഭിനയം തുടങ്ങി… നല്ല കാര്യംതന്നെ …പൊതുപ്രവർത്തനത്തിന്റെ ക്ലാസിക്ക് ഉദാഹരണം) വീഡിയോവിൽ കാണുന്നത്. അത് ലക്ശ്യമാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്. ആ ട്വീറ്റ് എഡിറ്റ് ചെയ്ത് വീർ ഭൂമിയിലെത്തിയ രാഹുലിന്റെ വീഡിയോയോടൊപ്പം ചേർത്തിരിക്കുന്നു.
സമൂഹമാധ്യമ ഉപയോക്താവ് ‘Poochta Hai Bharat’ ഈ വീഡിയോ (ആർക്കൈവ് ലിങ്ക്) സുപ്രിയ ശ്രീനാതെയുടെ ട്വീറ്റിന്റെ ഒരു സ്ക്രീൻഷോട്ടോടുകൂടിയാണ് (ക്യാമറ ഓൺ, അഭിനയം തുടങ്ങി… നല്ല കാര്യംതന്നെ …പൊതുപ്രവർത്തനത്തിന്റെ ക്ലാസിക്ക് ഉദാഹരണം) പങ്കുവെച്ചിരിക്കുന്നത്. സുപ്രിയ ശ്രീനാതെ svantham പാർട്ടി നേതാവിനെത്തന്നെ പരിഹസിക്കുന്ന തോന്നലാണ് ഇതുണ്ടാക്കുക.
പല യൂസര്മാരും ഈ വീഡിയോ വാസ്തവമാണെന്ന് കരുതി വിവിധ സമൂഹമാധ്യമങ്ങളിൽ ഇത് പങ്കുവെച്ചിട്ടുണ്ട്. പലരും തങ്ങളുടെ പ്രൊഫൈലിൽനിന്ന് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവെച്ചിരുന്നു.
ഒരു ട്വിറ്റര് സെർച്ച് നടത്തിയപ്പോൾ കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെയുടെ ട്വീറ്റ് എഡിറ്റ് ചെയ്ത് ഈ വൈറൽ വീഡിയോയോടൊപ്പം ചേർത്തിരിക്കുകയാണെന്ന് വ്യക്തമായി.
ഡിസംബർ 21, 2022-ൽ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ദേശീയ വിവര- സാങ്കേതികതാ വിഭാഗം തലവൻ അമിത് മാളവ്യ, രാഹുൽ ഗാന്ധിയുടെ ഒരു വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് അദ്ദേഹത്തെ കളിയാക്കി. അതിൽ പ്രതികരിച്ചുകൊണ്ട് സുപ്രിയ ശ്രീനാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വീഡിയോ താഴെ കൊടുത്ത കൊളാഷിൽ പങ്കുവെച്ചു. ഈ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് എഡിറ്റ് ചെയ്ത് വൈറൽ വീഡിയോവിൽ ചേർത്തിട്ടുള്ളത് വ്യക്തമായി മനസ്സിലാകും.
ഡിസമ്പർ 26 ന് രാഹുൽ ഗാന്ധി രാജീവ് ഗാന്ധിയുടെ സമാധി സ്ഥലമായ വീർ ഭൂമിയിൽ ആദരാജ്ഞലികൾ അർപ്പിക്കാനെത്തിയതിന്റെ വീഡിയോയാണ് വൈറൽ പോസ്റ്റിൽ കാണുന്നത്. പശ്ചിമ ബംഗാൾ യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റെർ പ്രൊഫൈലിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. .
ഈ വീഡിയോയുടെ ചില ഭാഗങ്ങൾ സുപ്രിയ ശ്രീനാതെയുടെ ട്വീറ്റ് ചേർത്തുകൊണ്ട് ആണ് വൈറൽ വീഡിയോ തയാറാക്കിയിട്ടുള്ളത്. അതുകണ്ടാൽ സ്വന്തം നേതാവിനെതിരെ കോൺഗ്രസ് വക്താവ് പരിഹാസം ചൊരിയുന്നതായാണ് തോന്നുക. വാസ്തവത്തിൽ സുപ്രിയ ശ്രീനാതെ പരാമർശിക്കുന്നത് മുകളിൽ ചൂണ്ടിക്കാട്ടിയപോലെ പ്രധാനമന്ത്രി മോദിയെയാണ്.
കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റെർ ഹാന്ഡിലിൽനിന്നാണ് രാഹുൽ ഗാന്ധി രാജീവ് ഗാന്ധിയുടെ സമാധി സ്ഥലമായ വീർ ഭൂമിയിൽ ആദരാജ്ഞലികൾ അർപ്പിക്കാനെത്തിയതിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുള്ളത്.
നേരത്തെ വൈറലായ ഒരു വീഡിയോയിൽ താൻ അധികാരത്തിൽ വന്നാൽ രണ്ടു മാസത്തിനുള്ളിൽ പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുമെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ താൻ രാജ്യം വിടുമെന്നും രാഹുൽ പറഞ്ഞിരുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ അത് രാഹുലിനെതിരായ വ്യാജ പ്രചാരണമാണെന്ന് വ്യക്തമായി. അതുമായി ബന്ധപ്പെട്ട വസ്തുതാ പരിശോധനാറിപ്പോർട്ട് ഇവിടെ വായിക്കാം..
ഈ വീഡിയോ സംബന്ധിച്ച് ഉത്തര പ്രദേശ് കോൺഗ്രസ് പാർട്ടി വക്താവ് അഭിമന്യു ത്യാഗിയെ വിശ്വാസ് ന്യൂസ് ബന്ധപ്പെട്ടു. പ്രസ്തുത വീഡിയോ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സുപ്രിയ ശ്രീനാതെയുടെ ട്വീറ്റ് മോദിയുടെ ദുരൂഹ നടപടികളെക്കുറിച്ചാണെന്നും വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര ആരംഭിച്ചശേഷം രാഹുൽ ഗാന്ധിക്ക് എതിരായ പ്രചാരണങ്ങൾ വല്ലാതെ വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസ് ന്യൂസിന്റെ ഒരു വിശകലന റിപ്പോർട്ട് പ്രകാരം ഭാരത് ജോഡോ യാത്രയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ 2022 -ലെ വ്യാജവിവരങ്ങളുടെ പട്ടികയിൽ ഏറ്റവും അധികമാണ്. വിശ്വാസ് ന്യൂസിന്റെ ഈ റിപ്പോട്ട് ഇവിടെ വായിക്കാം..
തെറ്റായ അവകാശവാദത്തോടെയുള്ള ഈ വൈറൽ വീഡിയോ പങ്കുവെച്ച അക്കൗണ്ട് നാല് ലക്ഷം അംഗങ്ങളുള്ള ഒരു പബ്ലിക് ഗ്രൂപ്പ് ആണ്.
നിഗമനം: രാഹുൽ ഗാന്ധി രാജീവ് ഗാന്ധിയുടെ സമാധി സ്ഥലമായ വീർ ഭൂമിയിൽ ആദരാജ്ഞലികൾ അർപ്പിക്കാനെത്തിയതിന്റെയാണ് വീഡിയോയോടോപ്പമുള്ള കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെയുടെ ട്വീറ്റ് എഡിറ്റ് ചെയ്ത് കൃത്രിമമായി ഉണ്ടാക്കിയതാണ്..
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923