വസ്തുതാപരിശോധന: വൈദ്യുതി, വെള്ളം, ഗ്യാസ് എന്നിവ ടർക്മെനിസ്ഥാനിൽ സൗജന്യമല്ല, തെറ്റിദ്ധരിപ്പിക്കുന്ന പ്രഖ്യാപനം വൈറലാകുന്നു.

വിശ്വാസ് ന്യൂസ്, അതിൻറെ അന്വേഷണത്തിൽ ഈ പ്രഖ്യാപനം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ടർക്മെനിസ്ഥാനിൽ വെള്ളവും, ഗ്യാസും, വൈദ്യുതിയും 2018 മുതൽ സൗജന്യമായിരുന്നില്ല. അവക്ക് പൊതുജനം പണം നൽകണം.

ന്യൂഡൽഹി, വിശ്വാസ് ന്യൂസ്. വൈദ്യുതിയും, ഗ്യാസും, വെള്ളവും പൊതുജനത്തിന് സൗജന്യമായ, ലോകത്തിലെ ഒരേ ഒരു രാജ്യം ടർക്മെനിസ്ഥാൻ ആണെന്നു പ്രഖ്യാപിക്കുന്ന ഒരു പോസ്റ്റ് സമൂഹമാദ്ധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിശ്വാസ് ന്യൂസ് അതിൻറെ അന്വേഷണത്തിൽ കണ്ടു പിടിച്ചു. ടർക്മെനിസ്ഥാനിൽ 2018 മുതൽ വെള്ളം, ഗ്യാസ്, വൈദ്യുതി എന്നിവ പൊതുജനത്തിന് സൗജന്യമായിരുന്നില്ല.

ഈ വൈറൽ പോസ്റ്റിൽ എന്താണുള്ളത്?

ഫേസ്ബുക്ക് ഉപയോക്താവായ ഷാഹിദ് ഖാൻ എന്നു പേരായ ഒരു വ്യക്തി, ഇപ്രകാരം എഴുതിയിട്ടുള്ള ഒരു ഫോട്ടോ ഷെയർ ചെയ്തു – “1993 മുതൽ ഇന്നു വരെ, വെള്ളം, ഗ്യാസ്, വൈദ്യുതി എന്നിവ ജനങ്ങൾക്ക് സൗജന്യമായി നൽകുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം ടർക്മെനിസ്ഥാൻ ആണ്”.

ഈ പോസ്റ്റിൻറെ, ആർക്കൈവ് ചെയ്തിരിക്കുന്ന ഒരു പതിപ്പ് ഇവിടെ കാണാം.

അന്വേഷണം

ഞങ്ങളുടെ അന്വേഷണം ആരംഭിക്കുന്നതിന്, കീവേർഡുകൾ ഉപയോഗിച്ച് ഞങ്ങൾ ഇൻറർനെറ്റിൽ ഒരു പരിശോധന നടത്തി. ടർക്മെനിസ്ഥാനിൽ 2018ൽ പുതിയ ഭരണം വന്നതു മുതൽ, വെള്ളം, ഗ്യാസ്, വൈദ്യുതി എന്നിവ സൗജന്യമായിരുന്നില്ല എന്ന ധാരാളം വാർത്താറിപ്പോർട്ടുകൾ ഞങ്ങൾ കണ്ടെത്തി. ബിൽ അനുസരിച്ച് ജനങ്ങൾക്ക് അതിന് പണമടക്കുകയും വേണം. എങ്കിലും, 2018 വരെ ഈ സൗകര്യങ്ങൾ സൗജന്യമായിരുന്നു എന്നത് വാസ്തവമാണ്.

2018 സപ്തംബർ 18ലെ rferl.org/ന്യൂസ് അനുസരിച്ച്, “പ്രതിസന്ധിബാധിതമായ ടർക്മെനിസ്ഥാൻറെ പ്രസിഡൻറ് ഗുർബാംഗുലി ബെർഡിമുഖാമ്മെഡോവ്, 1990കൾ മുതൽ ടർക്മെനിസ്ഥാനിലെ നിവാസികൾക്ക് സൗജന്യമായി പ്രകൃതിവാതകവും, വൈദ്യുതിയും, വെള്ളവും നൽകിയിരുന്ന ഒരു പദ്ധതിയുടെ അവസാനത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ഒരു ഉത്തരവിൽ ഒപ്പു വെച്ചിട്ടുണ്ട്. സർക്കാർ മാദ്ധ്യമങ്ങളിൽ സപ്തംബർ 26ന് പ്രസിദ്ധീകരിക്കപ്പെട്ട ഈ ഉത്തരവ്, 2019ൻറെ ആരംഭം മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.”

2018 സപ്തംബർ 26ന് apnews.comൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു വാർത്താറിപ്പോർട്ട് അനുസരിച്ച്, “ഈ സെൻട്രൽ ഏഷ്യൻ രാഷ്ട്രം കാൽ നൂറ്റാണ്ടായി ആസ്വദിച്ചു കൊണ്ടിരിക്കുന്ന, പ്രകൃതിവാതകത്തിൻറേയും, വൈദ്യുതിയുടേയും, വെള്ളത്തിൻറേയും സൗജന്യസേവനത്തിന് പൂർണ്ണമായ ഒരു സമാപ്തി ടർക്മെനിസ്ഥാൻറെ പ്രസിഡൻറ് ആജ്ഞാപിച്ചിരിക്കുന്നു.”

ഈ കാര്യത്തിൻറെ കൂടുതൽ സ്ഥിരീകരണത്തിനായി, ഞങ്ങൾ https://turkmen.news/ Ruslan Myatievൻറെ പത്രാധിപരെ മെയിൽ വഴി ബന്ധപ്പെട്ടു. മറുപടിയായി അദ്ദേഹം എഴുതി, “നിങ്ങൾ പറയുന്നത് ശരിയാണ്, ടർക്മെനിസ്ഥാനിൽ ഇനിമേൽ ഒന്നും സൗജന്യമല്ല. എല്ലാ ആവശ്യവസ്തുക്കളും, പെട്രോൾ ഉൾപ്പെടെ, പണം കൊടുത്തു വാങ്ങേണ്ടവയാണ്”.

വൈറൽ ആയ ഈ പ്രഖ്യാപനം പോസ്റ്റ് ചെയ്തത്, ഷഹിദ് ഖാൻ എന്നു പേരുള്ള ഒരു ഫേസ്ബുക്ക് ഉപയോക്താവാണ്. വിവരണമനുസരിച്ച്, ഈ ഉപയോക്താവ് ഗാസിയാബാദിലെ താമസക്കാരനാണ്.

निष्कर्ष: വിശ്വാസ് ന്യൂസ്, അതിൻറെ അന്വേഷണത്തിൽ ഈ പ്രഖ്യാപനം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ടർക്മെനിസ്ഥാനിൽ വെള്ളവും, ഗ്യാസും, വൈദ്യുതിയും 2018 മുതൽ സൗജന്യമായിരുന്നില്ല. അവക്ക് പൊതുജനം പണം നൽകണം.

False
Symbols that define nature of fake news
Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍