വസ്തുതാ പരിശോധന : ബ്രിട്നി സ്പിയേഴ്‌സിന്റെ എഡിറ്റ് ചെയ്ത ഫോട്ടോ ഒരു വ്യാജ അവകാശവാദവുമായി വൈറലാകുന്നു.
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞു.വാസ്തവത്തിൽ പ്രസ്തുത ചിത്രം പോപ്പ് സ്റ്റാർ ബ്രിട്ട്ണി സ്പിയേഴ്‌സിന്റേതാണ്.
- By: Pallavi Mishra
- Published: May 13, 2022 at 11:50 AM
ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): ഒരു ഫ്ലൈറ്റ് അറ്റന്റന്റ് എന്ന നിലക്കുള്ള വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അമേരിക്കയുടെ ഒരു കൊമേഴ്‌സ്യൽ വിമാനത്തിലെ ആദ്യ വനിതാ ഫ്ലൈറ്റ് അറ്റന്റന്റ് എന്ന അവകാശവാദത്തോടെയാണ് ഈ ചിത്രം വൈറലാകുന്നത്.ചിത്രം 1914 -ൽ എടുത്തതാണെന്നും അവകാശപ്പെടുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞു.വാസ്തവത്തിൽ പ്രസ്തുത ചിത്രം പോപ്പ് സ്റ്റാർ ബ്രിട്ട്ണി സ്പിയേഴ്‌സിന്റേതാണ്.
എന്താണ് വൈറൽ ആകുന്നത്?
ഫേസ്ബുക്ക് യൂസർ ‘Land of Misfit Disney’ ആണ് ഏപ്രിൽ 11 -ണ് ഈ വൈറൽ പോസ്റ്റ് ഷെയർ ചെയ്തത്. ചിത്രത്തിന്റെ അടിക്കുറിപ്പ് ഇങ്ങനെ , “എന്റെ മുതുമുത്തശ്ശിയുടെ 1914-ലെ ചിത്രം.യുണൈറ്റഡ് സ്റേറ്സ് ഓഫ് അമേരിക്കയിലെ ആദ്യ കൊമേഴ്‌സ്യൽ എയർലൈൻസിലെ ആദ്യ വനിതാ അറ്റന്റന്റ് അവർ ആയിരുന്നു.ജനുവരി 1, 1914 -ലെ ചിത്രം .” (ആർക്കൈവ്)
അന്വേഷണം:
വിശ്വാസ് ന്യൂസ് ഗൂഗിൾ റിവേഴ്‌സ് ഇമേജ് ടൂൾ ഉപയോഗിച്ച് ഈ വൈറൽ ചിത്രത്തിന്റെ സത്യം കണ്ടെത്താൻ ശ്രമിച്ചു. ഐഎംഡിബി വെബ്‌സൈറ്റിൽ ഈ ചിത്രം ഞങ്ങൾ കണ്ടു. പക്ഷെ, ആചിത്രം ബ്ളാക് ആന്റ് വൈറ്റ് ആയിരുന്നില്ല, കളർ ആയിരുന്നു.. ചിത്രത്തോടൊപ്പം നൽകിയ വിവരണത്തിൽ പ്രസ്തുത ചിത്രം പോപ്പ് സ്റ്റാർ ബ്രിട്ട്ണി സ്പിയേഴ്‌സിന്റേതാണ് എന്ന വ്യക്തമാക്കുന്നു. ബ്രിട്ട്ണി സ്പിയേഴ്‌സിന്റ 2004 -ലെ മ്യൂസിക്ക് വീഡിയോ ‘Toxic-ൽ നിന്നുള്ളതാണ് ആ ചിത്രം.
ഇവിടെ ക്ലിക്ക് ചെയ്‌താൽ ആ മ്യൂസിക്ക് വീഡിയോ മുഴുവൻ കാണാം.
ഇതുസംബന്ധിച്ച് ദൈനിക് ജാഗരണിന്റെ എന്റർടൈൻമെന്റ് കറസ്പോണ്ടന്റ് സ്മിത ശ്രീവാസ്‌തവയുമായി ഞങ്ങൾ സംസാരിച്ചു. ചിത്രം പോപ്പ് സ്റ്റാർ ബ്രിട്ട്ണി സ്പിയേഴ്‌സിന്റേതാണ് എന്ന് അവർ സ്ഥിരീകരിച്ചു.
ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായത് കൊമേഴ്‌സ്യൽ ഫ്‌ളൈറ്റിലെ ആദ്യ വനിതാ അറ്റന്റന്റ് എല്ലെൻ ചർച്ച് ആണെന്നാണ്. അവർ ആ സ്ഥാനത്ത് എത്തിയത് മെയ് 5, 1930-ൽ ആയിരുന്നു.
ajc.com വ്യക്തമാക്കുന്നതനുസരിച്ച് കൊമേഴ്‌സ്യൽ ഫ്‌ളൈറ്റിലെ ആദ്യ വനിതാ അറ്റന്റന്റ് ആയിഎല്ലെൻ ചർച്ച് ചരിത്രം സൃഷ്ടിച്ചത് മെയ് 15, 1930-ൽ ആയിരുന്നു. ഒരു ബ്ലോഗിങ് എയർ ട്രാൻസ്പോർട്ടിന്റെ ഓക്ക്‌ലാന്റിൽനിന്നും ചിക്കാഗോവിലെക്കുള്ള ൨൦ മണിക്കൂർ യാത്രയായിരുന്നു അത്.
അന്വേഷണത്തിന്റെ അവസാനം വിശ്വാസ് ന്യൂസ് ഈ വൈറൽ ചിത്രം പങ്കുവെച്ച ഫേസ്ബുക്ക് യൂസറുടെ പ്രൊഫൈൽ പരിശോധിച്ചു.സോഷ്യൽ സ്കാനിംഗിൽ ഈ ഫേസ്‌ബുക്ക് പേജ് ‘Land of Misfit Disney’ ന്റേത് ആണെന്നും 32000 ഫോളോവേഴ്സ് ഉണ്ടെന്നും വ്യക്തമായി.
निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞു.വാസ്തവത്തിൽ പ്രസ്തുത ചിത്രം പോപ്പ് സ്റ്റാർ ബ്രിട്ട്ണി സ്പിയേഴ്‌സിന്റേതാണ്.
- Claim Review : ജനുവരി 1, 1914 -ന് യുണൈറ്റഡ് സ്റേറ്സ് ഓഫ് അമേരിക്കയിലെ ആദ്യ കൊമേഴ്‌സ്യൽ എയർലൈൻസിലെ ആദ്യ വനിതാ അറ്റന്റന്റ് അവർ ആയിരുന്നു.
- Claimed By : ലാർ ലാർ ഹാൾ
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.