വസ്തുത പരിശോധന: ചൂടുള്ള നാളികേരവെള്ളം കാൻസർ കോശങ്ങളെ നശിപ്പിക്കുന്നില്ല, അതിനാൽ വൈറൽ പോസ്റ്റ് വ്യാജം
നിഗമനം: ചൂടുള്ള നാളികേരവെള്ളം കുടിക്കുന്നത് കാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന് ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ ഡോ. രാജേന്ദ്ര ബാദ്വേ അവകാശപ്പെട്ടിട്ടില്ല. അതിനാൽ വൈറൽ പോസ്റ്റ് വ്യാജം.
- By: Ankita Deshkar
- Published: Nov 15, 2021 at 02:40 PM
ന്യുഡൽഹി (വിശ്വാസ് ന്യൂസ്): മറാത്തിയിലെ വിവിധ സമൂഹമാധ്യമ സൈറ്റുകളിൽ വൈറലായ ഒരു പോസ്റ്റ് വിശ്വാസ് ന്യുസിന്റെ ശ്രദ്ധയിൽ പെടുകയുണ്ടായി.ചൂടുള്ള നാളികേരവെള്ളം കുടിക്കുന്നത് കാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന് പ്രസ്തുത പോസ്റ്റ് അവകാശപ്പെടുന്നു. ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ ഡോ. രാജേന്ദ്ര ബാദ്വേ ഇങ്ങനെ അവകാശപ്പെട്ടതായാണ് പോസ്റ്റ് പറയുന്നത്. വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തി. നേരത്തെതന്നെ ഇതേ അവകാശവാദം ഉന്നയിച്ച്‌കൊണ്ടുള്ള വൈറലായ ഒരു ഇംഗ്ലീഷ് പോസ്റ്റിന്റയും വസ്തുതാപരിശോധന വിശ്വാസ് ന്യുസ് നടത്തിയിരുന്നു.
അവകാശവാദം:
ഫേസ്ബുക് യൂസർ ശ്രീനിവാസ് ഗെദം ആണ് സെപ്തമ്പർ 19 -ന് തന്റെ പ്രൊഫൈലിൽ മറാത്തിയിലുള്ള ഈ മെസേജ് പോസ്റ്റ് ചെയ്തത്. ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ ഡോ . രാജേന്ദ്ര ബാദ്വേ തന്റെ ഈ സന്ദേശം ഓരോരുത്തരും ചുരുങ്ങിയത് പത്ത് പേർക്കെങ്കിലും അയച്ചുകൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി ഈ സന്ദേശം പറയുന്നു. ചൂടുള്ള നാളികേരവെള്ളം ജീവൻ രക്ഷിക്കാൻ പര്യാപ്തമാണ്. നാളികേര വെള്ളം എങ്ങിനെ കഴിക്കണമെന്നും മെസേജിൽ വിശദീകരിക്കുന്നുണ്ട്.
ഈ പോസ്റ്റിന്‍റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.
വിശ്വാസ് ന്യൂസ് കീവേഡ് സെർച്ച് വഴി ഈ പോസ്റ്റിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. ഏതെങ്കിലും സന്ദർഭത്തിൽ ഡോ . രാജേന്ദ്ര ബാദ്വേ ഇത്തരമൊരു പ്രസ്താവന നട്തത്ഗിയിട്ടുണ്ടോ എന്ന ഞങ്ങൾ അന്വെഷിച്ചു.
2019 മുതൽ ഈ സന്ദേശം ഇന്റർനെറ്റിൽ പ്രചരിച്ചുവരുന്നതായി ഞങ്ങൾ കണ്ടെത്തി.
ഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളിലും ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ ഡോ. രാജേന്ദ്ര ബാദ്വേ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പും വിശ്വാസ് ന്യുസ് കണ്ടെത്തി.
പ്രസ്തുത പത്രക്കുറിപ്പ് മേയ്19,2019 എന്ന തീയതിയിലേതായിരുന്നു.
അന്വേഷണത്തിന്റെ അടുത്ത പടിയായി വിശ്വാസ് ന്യുസ് ഡോ. രാജേന്ദ്ര ബാദ്വേയെ (ടാറ്റാ മെമ്മോറിയൽ ആശുപത്രി) ഫോണിൽ ബന്ധപ്പെട്ടു.
കാൻസർ സുഖപ്പെടുത്തുന്നതിനെക്കുറിച്ചോ കാൻസർ കോശങ്ങൾ നശിപ്പിക്കുന്നതിനെക്കുറിച്ചോ ഡോക്ടർ ഇത്തരത്തിൽ ഒരു പ്രസ്താവനയും നൽകിയിട്ടില്ലെന്ന് അവിടത്തെ സ്റ്റാഫ് അറിയിച്ചു. ഈ വ്യാജ പോസ്റ്റ് 2019 മുതൽ ഇന്റർനെറ്റിൽ വൈറലാണ്.
ഇതേ അവകാശവാദം ഉന്നയിച്ച്‌കൊണ്ടുള്ള വൈറലായ ഒരു ഇംഗ്ലീഷ് പോസ്റ്റിന്റയും വസ്തുതാപരിശോധന 2019-ൽ വിശ്വാസ് ന്യുസ് നടത്തിയിരുന്നു
അത് ഇവിടെ വായിക്കാം:
വസ്തുത പരിശോധന: ചൂടുള്ള നാളികേരവെള്ളം കാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന പോസ്റ്റ് വ്യാജം
അന്വേഷണത്തിന്റെ അവസാന ഘട്ടമായി ഈ പോസ്റ്റ് ഷെയർ ചെയ്ത ഫേസ്‌ബുക്ക് യുസർ ശ്രീനിവാസ് ഗെദം എന്നയാളുടെ സാമൂഹ്യ പശ്ചാത്തലം ഞങ്ങൾ പരിശോധിച്ചു. ഭാരതീയ ഭീമ നിഗം എന്ന സ്ഥാപനത്തിൽനിന്നും വിരമി ച്ച ഒരു ജീവനക്കാരനാണ് ശ്രീനിവാസ് ഗെദം എന്ന ഞങ്ങൾ കണ്ടെത്തി.
निष्कर्ष: നിഗമനം: ചൂടുള്ള നാളികേരവെള്ളം കുടിക്കുന്നത് കാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന് ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ ഡോ. രാജേന്ദ്ര ബാദ്വേ അവകാശപ്പെട്ടിട്ടില്ല. അതിനാൽ വൈറൽ പോസ്റ്റ് വ്യാജം.
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.