X
X

വസ്തുത പരിശോധന: കൊക്കെയ്ൻ കൊറോണവൈറസിനെ നശിപ്പിക്കുമെന്ന ഒരു പോസ്റ്റിന്‍റെ അവകാശവാദം വ്യാജമാണ്

കൊക്കെയ്ൻ കൊറോണവൈറസിനെ നശിപ്പിക്കുമെന്ന ഒരു പോസ്റ്റിന്‍റെ അവകാശവാദം വ്യാജമാണ്.

സമൂഹമാധ്യമങ്ങളില്‍ ഏറെ പങ്കുവെയ്ക്കപ്പെട്ട  ഒരു പോസ്റ്റ് അവകാശപ്പെടുന്നതനുസരിച്ച് എങ്ങനെ ഒരു ക്ലാസ് എ മയക്കുമരുന്ന് ഒരു പകര്‍ച്ചവ്യാധിയെ നിര്‍മാര്‍ജനം ചെയ്യുമെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചിരിക്കുന്നു. ഈ പോസ്റ്റില്‍ ഒരു വാര്‍ത്തയുടെ ഫോര്‍മാറ്റില്‍ സ്ക്രീന്‍ഗ്രാബ് ചെയ്ത ഇമേജില്‍ ഇങ്ങനെ വായിക്കാം: കൊക്കെയ്ൻ കൊറോണവൈറസിനെ നശിപ്പിക്കുന്നു. വിശ്വാസ് ന്യൂസിന്‍റെ അന്വേഷണത്തില്‍ ഈ വൈറല്‍ പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമായി.

അവകാശവാദം

ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഒരു പോസ്റ്റ് അവകാശപ്പെടുന്നത് എങ്ങനെ ഒരു ക്ലാസ് എ മയക്കുമരുന്ന് ഒരു പകര്‍ച്ചവ്യാധിയെ നിര്‍മാര്‍ജനം ചെയ്യുമെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചിരിക്കുന്നു എന്നാണ്. ഈ പോസ്റ്റില്‍ ഒരു വാര്‍ത്തയുടെ ഫോര്‍മാറ്റില്‍ സ്ക്രീന്‍ഗ്രാബ് ചെയ്ത ഇമേജില്‍ ഇങ്ങനെ വായിക്കാം: കൊക്കെയ്ൻ കൊറോണവൈറസിനെ നശിപ്പിക്കുന്നു.  ഈ പോസ്റ്റിന്‍റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.

അന്വേഷണം

ഇതുസംബന്ധിച്ച് വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്‍റെ വെബ്‍സൈറ്റില്‍ കൊക്കെയ്ന്‍ മനുഷ്യനെ വളരെ വേഗത്തില്‍ അടിമപ്പെടുത്തുന്ന മയക്കുമരുന്നാണെന്നും അതിന്‍റെ ദീര്‍ഘകാല ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും കാണുകയുണ്ടായി.

തുടര്‍ന്നും കൊക്കെയ്ന്‍, കൊറോണവൈറസ് എന്നിവയുമായി ബന്ധപ്പെട്ട്  നടത്തിയ അന്വേഷണത്തില്‍ കൊക്കെയ്ന്‍ കൊറോണവൈറസ് ബാധ സുഖപ്പെടുത്തുമെന്നുള്ള യാതൊരു ആധികാരിക റിപ്പോര്‍ട്ടും കണ്ടെത്താനായില്ല.

വിശ്വാസ് ന്യൂസ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യൂഎച്ച്ഒ) വെബ്‍സൈറ്റില്‍ കണ്ടെത്തിയ ഒരു റിപ്പോര്‍ട്ടില്‍ നോവല്‍ കൊറോണവൈറസ് ബാധ സുഖപ്പെടുത്തുന്നതിന് ഒരു പ്രത്യേക മരുന്നും ശുപാര്‍ശ ചെയ്യപ്പെട്ടിട്ടില്ലെന്ന് കാണുകയുണ്ടായി.

ചില പ്രത്യേക ചികിത്സാമുറകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ക്ലിനിക്കല്‍ ട്രയലുകളിലൂടെ അവയുടെ സാധുത പരിശോധിക്കപ്പെടുമെന്നും പ്രസ്തുത റിപ്പോര്‍ട്ട് പറയുന്നു.

വൈറല്‍ പോസ്റ്റില്‍ ഈ വാര്‍ത്തയോടൊപ്പം ഉപയോഗിച്ച ഫോട്ടോയുടെ നിജസ്ഥിതി അറിയാന്‍ ഞങ്ങള്‍ ഗൂഗിള്‍ റിസര്‍വ് ഇമേജ് സെര്‍ച്ചില്‍ സെര്‍ച്ച് ചെയ്തു. ഒരു ന്യൂസ് ബുള്ളറ്റിന്‍റെ ഫോര്‍മാറ്റിലുള്ള ഈ ഇമേജ് മീം ജനറേറ്ററുകള്‍ ഉപയോഗിച്ച് സൃഷ്ടിച്ചതാണ് എന്ന് വ്യക്തമായി.

വൈറല്‍ പോസ്റ്റില്‍ ഈ വാര്‍ത്തയോടൊപ്പം ഉപയോഗിച്ച കൊക്കെയ്ന്‍ ചിത്രത്തിന്‍റെ ഉറവിടവും ഞങ്ങള്‍ അന്വേഷിച്ചു.

അതേ ഫോട്ടോ ഇസ്റ്റോക്ഫോട്ടോ, ബിഗ്സ്റ്റോക്ഫോട്ടോ, അഡോബ് സ്റ്റോക്  (istockphoto, bigstockphoto, adobe stock) എന്നീ വെബ്‍സൈറ്റുകളിലും അപ്‍ലോഡ് ചെയ്തിട്ടുള്ളതായി കാണാന്‍ സാധിച്ചു. എന്നാല്‍ കൊറോണവൈറസ് ബാധക്ക് പ്രതിവിധിയായി ഒരു ന്യൂസ് വെബ്‍സൈറ്റിലും ഈ ഫോട്ടോ നല്‍കിയിട്ടില്ല.

ഇതുസംബന്ധിച്ച് വിശ്വാസ് ന്യൂസ് ഭാരത സര്‍ക്കാരിന്‍റെ ആയുഷ് മന്ത്രാലയത്തിലെ ഡോ. എന്‍ വിമലുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞു: “ ഈ അവകാശവാദത്തെ പിന്തുണക്കുന്ന ഒരു തെളിവോ ഗവേഷണ കണ്ടെത്തലോ ഇല്ല. ഡബ്ല്യൂഎച്ച്ഒ പറയുന്നതനുസരിച്ച് കൊറോണവൈറസ് ബാധക്ക് പ്രതിവിധിയും ഇപ്പോല്‍ നിലവിലില്ല.”

निष्कर्ष: കൊക്കെയ്ൻ കൊറോണവൈറസിനെ നശിപ്പിക്കുമെന്ന ഒരു പോസ്റ്റിന്‍റെ അവകാശവാദം വ്യാജമാണ്.

  • Claim Review : കൊക്കെയ്ൻ കൊറോണവൈറസിനെ നശിപ്പിക്കുന്നു.
  • Claimed By : Olivier Schmitt
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later