വിശ്വസ് ന്യൂസിന്റെ അന്വേഷണത്തിൽ ഫോട്ടോ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി.മൂന്ന് വ്യത്യസ്ത ചിത്രങ്ങൾ ഒന്നാക്കിയതാണ് എഡിറ്റ് ചെയ്ത ചിത്രം. ഇവയോരോന്നും വ്യത്യസ്ത സംഭങ്ങളുടെയും കൂടിക്കാഴ്ചകളുടെയും ആണ്.
വിശ്വാസ് ന്യൂസ് (ന്യൂഡൽഹി): രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ എസ് എസ് ) മേധാവി ഭഗവതിന്റെ ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളി വൈറലായിരിക്കുകയാണ്. ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം കേന്ദ്രമന്ത്രി നിതിൻ ഖഡ്കരി, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ എന്നിവരെയും കാണാം. കരസേനാമേധാവി നാഗ്പൂരിൽ ആർ എസ് എസ് മേധാവിയെ സന്ദര്ശിച്ഛ്ച്ചു എന്നാണ് പോസ്റ്റ് പറയുന്നത്. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് വ്യക്തമായി. മൂവരും ഒന്നിച്ചുള്ള ചിത്രം മൂന്ന്എ വ്യത്യസ്ത ചിത്രങ്ങൾ എഡിറ്റ് ചെയ്ത് ഒരേചിത്രം പോലെ മാറ്റിയതാണ്. ഇവയോരോന്നും വ്യത്യസ്ത സംഭങ്ങളുടെ/ കൂടിക്കാഴ്ചകളുടെ വേറിട്ട ചിത്രങ്ങൾ ആണ്.
ട്വിറ്റർ യൂസർ ഗുണ കോൺഗ്രസ് സേവാദൾ (ആർക്കൈവ്) ഈ ചിത്രം പങ്കുവെച്ഛ്ച്ചുകൊണ്ട് എഴുതുന്നു:” ആലോചിച്ചുനോക്കൂ, മോഹൻ ഭഗവത് പറയുന്നതനുസരിച്ച് ഹിന്ദുസ്ഥാനെ നയിക്കുന്നതിൽ നാഗ്‌പൂരി ബ്രാഹ്മണർക്കുമാത്രമാണ് മുൻഗണന ലോചിച്ചുനോക്കൂ, മോഹൻ ഭഗവത് പറയുന്നതനുസരിച്ച് ഹിന്ദുസ്ഥാനെ നയിക്കുന്നതിൽ നാഗ്‌പൂരി ബ്രാഹ്മണർക്കുമാത്രമാണ് മുൻഗണന
വിശ്വാസ് ന്യൂസ് ഈ ചിത്രങ്ങൾ ഓരോന്നും വെട്ടിയെടുത്ത് ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. മോഹൻ ഭഗത്, ജനറൽ മനോജ് പാണ്ഡെ , നിതിൻ ഖഡ്കരി എന്നിവരുടെ ഫോട്ടോകൾ ഓരോന്നും വ്യത്യസ്ത സ്ഥലങ്ങളില്നിന്ന് എടുത്തവയാണ് എന്ന അന്വേഷണത്തിൽ വ്യക്തമായി. അതോടെ മൂന്ന് ചിത്രങ്ങളും എഡിറ്റ് ചെയ്ത് ഒന്നിപ്പിച്ചതാണെന്നും മനസ്സിലായി.
നിതിൻ ഖഡ്കരിയുടെ ഫോട്ടോ ഇന്ത്യ ടിവി 4 ഏപ്രിൽ 2022.-ന് അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ്. ആ ചിത്രത്തിൽ ഖഡ്കരി രാജ് താക്കറെയും കുടുംബവുമൊന്നിച്ച് നിൽക്കുന്നതാണ് കണ്ടത്.
മോഹൻ ഭാഗത്തിന്റെ ചിത്രം ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ഛ്ക് മുഖേന സെർച്ച് ചെയ്തപ്പോൾ യഥാർത്ഥ ചിത്രം ഒരു ഇന്ത്യാടുഡേ റിപ്പോർട്ടിലേതാണെന്ന് വ്യക്തമായി. 2016 ഡിസമ്പറിലാണ് അത് പ്രസിദ്ധീകരിച്ചത്. 2016 -ൽ ഉദ്ദവ് താക്കറെയും മകനും നാഗ്പൂരിലെത്തി മോഹൻ ഭഗത്തിനെ കണ്ടിരുന്നു. യഥാർത്ഥ ചിത്രത്തിൽ മോഹൻ ബി ഭഗത് ഉദ്ദവ് താക്കറെ, ആദിത്യ താക്കറെ എന്നിവരോടൊപ്പം നിൽക്കുന്നതാണ് കാണുക.
ജനറൽ മനോജ് പാണ്ഡെയുടെ യഥാർത്ഥ ചിത്രം ഇ ടിവി ഭാരത്തിന്റെ ഒരു റിപ്പോർട്ടിലേതാണ്. ഏപ്രിൽ 19 2022-ലാണ് അത് പ്രസിദ്ധീകരിച്ചത്.ജനറൽ പണ്ടേ തന്റെ സുഹൃത്ത് ദിലീപിനൊപ്പം നിൽക്കുന്നതാണ് ചിത്രത്തിൽ
കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി മൂന്നുപേരുടെയും സമീപകാല കൂടിക്കാഴ്ചകളെപ്പറ്റി പരിശോധിച്ചു. വിവിധ കീവേഡുകൾ ഉപയോഗിച്ചുനടത്തിയ സെർച്ചുകളിൽ സമീപകാലത്ത് അത്തരം കൂടിക്കാഴ്ചകളൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമായി. താഴെ കൊടുത്തിട്ടുള്ള കൊളാഷിൽ ഈ മൂന്ന് ചിത്രങ്ങളും വ്യക്തമായി കാണാം.
കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ ദൽഹി ആർ എസ് എസ് മീഡിയ ഇൻ-ചാർജ് ആയ രവി ടൂളിയുമായി ബന്ധപ്പെട്ടു. വൈറൽ അവകാശവാദം വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തകാലത്തതൊന്നും അങ്ങനെ ഒരു കൂടിക്കാഴ്ച നടന്നിട്ടില്ല. വൈറൽ ഫോട്ടോ എഡിറ്റ് ചെയ്തതാണ്.
ട്വിറ്റർ യൂസർ ഗുണ കോൺഗ്രസ് സേവാദൾ ആണ് തെറ്റായ അവകാശവാദവുമായി ചിത്രം പങ്കുവെച്ചിട്ടുള്ളത്. ഈ യൂസറുടെ പ്രൈഫൈൽ അനുസരിച്ച് അയാൾ മധ്യപ്രദേശ് നിവാസിയും മെയ് 2022 മുതൽ ട്വിറ്ററിൽ സജീവവുമാണ്.
निष्कर्ष: വിശ്വസ് ന്യൂസിന്റെ അന്വേഷണത്തിൽ ഫോട്ടോ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി.മൂന്ന് വ്യത്യസ്ത ചിത്രങ്ങൾ ഒന്നാക്കിയതാണ് എഡിറ്റ് ചെയ്ത ചിത്രം. ഇവയോരോന്നും വ്യത്യസ്ത സംഭങ്ങളുടെയും കൂടിക്കാഴ്ചകളുടെയും ആണ്.
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923