X
X

വസ്തുത പരിശോധന: കൊറോണവൈറസ് പരിശോധനക്കുള്ള സ്വാബുകൾ മസ്തിഷ്കത്തിൽ അന്യപദാർത്ഥങ്ങളെ നിക്ഷേപിക്കുന്നില്ല. ഈ വൈറൽ പോസ്റ്റ് വ്യാജമാകുന്നു.

നിഗമനം: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞു. നാസോഫാരിങ്സ് ഭാഗത്തു ഉപയോഗിക്കുന്ന സ്വാബുകളിൽ ചിപ്പുകളില്ല, അതുകൊണ്ടുതന്നെ ഹാനികരമായ ചിപ്പുകൾ മസ്തിഷ്കത്തിൽ നിക്ഷേപിക്കുന്നുമില്ല.

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): കൊറോണവൈറസ് പരിശോധനക്കുള്ള സാമ്പിളുകൾ എടുക്കുന്നതിനുള്ള നേസൽ സ്വാബുകൾ മസ്തിഷ്കത്തിൽ ചിപ്പുകൾ, മറ്റു വൈറസുകൾ തുടങ്ങിയ അന്യപദാർത്ഥങ്ങളെ നിക്ഷേപിക്കുന്നതായും ഇത് മസ്തിഷ്ക്കത്തെ ക്ഷതപ്പെടുത്തുന്നതായും അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറാലായിരിക്കുന്നു.  ഈ അവകാശവാദം അനുസരിച്ച് ക്രിബ്രിഫോം  പ്ളേറ്റിൽനിന്ന് സാമ്പിളുകൾ എടുക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.  വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞു. നാസോഫാരിങ്സ് ഭാഗത്തു ഉപയോഗിക്കുന്ന സ്വാബുകളിൽ ചിപ്പുകളില്ല, അതുകൊണ്ടുതന്നെ ഹാനികരമായ ചിപ്പുകൾ മസ്തിഷ്കത്തിൽ നിക്ഷേപിക്കുന്നുമില്ല. നാസോഫാരിങ്സ് ഭാഗങ്ങളിൽനിന്ന് പരിശോധനക്കുള്ള  സാമ്പിളുകൾ എടുക്കാൻ മാത്രമാണ് സ്വാബുകൾ ഉപയോഗിക്കുന്നത്.

അവകാശവാദം

സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ട പോസ്റ്റിൽ ഇങ്ങനെ പറയുന്നു:” ഈ കൊറോണ വൈറസ് പരിശോധന വിശ്വസനീയമല്ലെന്ന് മാത്രമല്ല, അത് മസ്തിഷ്കത്തെ  നിഗൂഡമായി പ്രാപിക്കാനും സാധ്യതയുണ്ട്.” പോസ്റ്റ് പൂർണമായി വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക

പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ പരിശോധിക്കുക.

അന്വേഷണം

കോവിഡ്-19  പരിശോധനയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സെർച്ച് ചെയ്തുകൊണ്ടാണ് ഞങ്ങൾ അന്വേഷണം ആരംഭിച്ചത്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി} ശുപാര്ശ ചെയ്തിട്ടുള്ള പരിശോധനാരീതിയാണ് നേസൽ സ്വാബ് ഉപയോഗിച്ചുള്ള പരിശോധന.  ഇന്ത്യയിൽ കോവിഡ്-19  പരിശോധനക്കായി  നേസൽ സ്വാബ് ഉപയോഗിച്ച് നാസോഫാരിങ്സ് ഭാഗങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യുന്നു.

എങ്ങനെയാണ് കോവിഡ്-19  പരിശോധനക്ക് നാസോഫാരിൻജിയൽ സ്വാബുകൾ ഉപയോഗിക്കുന്നത്?

നാസികയുടെ  അടിത്തട്ടിന് സമാന്തരമായി സ്വാബുകൾ കടത്തുന്നു. എന്നിട്ട് നാസോഫാരിങ്സ് ഭാഗത്തുനിന്ന് സാമ്പിൾ ശേഖരിക്കുന്നു. തലയോടിന്റെ അടിഭാഗത്തിനും അണ്ണാക്കിന്റെ പുറകിനും ഇടയിലാണ് നാസോഫാരിങ്സ് . നാസാദ്‌വാരത്തിന്റെ  മേൽത്തട്ടിലുള്ള ക്രിബ്രിഫോം പ്ളേറ്റിൽനിന്നും സ്വാബുകൾ സാമ്പിളുകൾ എടുക്കുന്നില്ല.

തുടർന്നുള്ള അന്വേഷണത്തിൽ സ്വാബുകളുടെ അഗ്രങ്ങൾ മസ്തിഷ്കത്തിൽ എന്തെങ്കിലും അന്യപദാർത്ഥങ്ങൾ നിക്ഷേപിക്കുന്നുണ്ടോ എന്നും ഞങ്ങൾ പരിശോധിച്ചു.  ഇത് സാധൂകരിക്കുന്ന വിശ്വസനീയമായ ഒരു തെളിവും ഞങ്ങൾക്ക് ലഭിച്ചില്ല.

വിശ്വാസ് ന്യൂസ് ന്യൂ ദൽഹി മഹാരാജ അഗ്രസീൻ ആശുപത്രിയിലെ സീനിയർ ന്യൂറോളജിസ്റ്റ്   ദോ. അഭിഷേക് ജുനേജയുമായി സംസാരിച്ചു.അദ്ദേഹം പറഞ്ഞു: ” കോവിഡ്-19  പരിശോധനക്ക് സാമ്പിളുകൾ എടുക്കാൻ ഉപയോഗിക്കുന്ന നാസോഫാറിങ്‌ജിയൽ   സ്വാബുകൾ  നാസോഫാറിങ്സിൽനിന്നാണ്, ക്രിബ്രിഫോം പ്ളേറ്റിൽനിന്നല്ല  സാമ്പിളുകൾ എടുക്കുന്നത്.  മാത്രമല്ല, അത്തരം സ്വാബുകളിൽ മസ്തിഷ്കത്തിന് ഹാനികരമായ ചിപ്പുകളോ രാസപദാർത്ഥങ്ങളോ വൈറസുകളോ അടങ്ങിയിട്ടുണ്ട് എന്നതിന് ഒരു തെളിവും ലഭിച്ചതുമില്ല. അതിനാൽ ഈ വൈറൽ അവകാശവാദം വ്യാജമാണ്.”

ഫേസ്‌ബുക്ക് യൂസർ ജാക്ക് സീ എന്ന ആളാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളത്. ഈ യൂസറുടെ പ്രൊഫൈൽ സ്കാൻ ചെയ്തപ്പോൾ അയാൾക്ക് ഫേസ്‌ബുക്കിൽ 977  സുഹൃത്തുക്കൾ ഉള്ളതായി കണ്ടു.

निष्कर्ष: നിഗമനം: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞു. നാസോഫാരിങ്സ് ഭാഗത്തു ഉപയോഗിക്കുന്ന സ്വാബുകളിൽ ചിപ്പുകളില്ല, അതുകൊണ്ടുതന്നെ ഹാനികരമായ ചിപ്പുകൾ മസ്തിഷ്കത്തിൽ നിക്ഷേപിക്കുന്നുമില്ല.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later